കൊച്ചി: മുനമ്പം ഭൂമിപ്രശ്നവുമായി ബന്ധപ്പെട്ട് താമസക്കാർക്ക് നോട്ടീസ് നൽകാതെ ഭൂമി വഖഫിന്റെ രജിസ്റ്ററിൽ ചേർത്തെന്ന് വിവരാവകാശരേഖ. വഖഫ് ബോർഡിൻ്റെ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായെന്ന് വ്യക്തമാക്കുന്നതാണ് വിവരാവകാശ രേഖ. വഖഫിന്റെ ഈ നടപടി വഖഫ് നിയമത്തിൻ്റെ ലംഘനമെന്ന് ചൂണ്ടിക്കാട്ടുകയാണ് മുനമ്പം സമരസമിതി.
തൃശൂർ: മറ്റത്തൂർ പഞ്ചായത്തിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 8 മെമ്പർമാരും കോൺഗ്രസിൽ നിന്ന് രാജിവെച്ചു. ബിജെപിയുമായി മുന്നണിയുണ്ടാക്കാൻ ആണ് ഇവരുടെ നീക്കമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കോൺഗ്രസ് തൃശൂർ ജില്ലാ നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ടാണ് മറ്റത്തൂരിലെ പഞ്ചായത്ത് അംഗങ്ങളുടെ നീക്കം. ബിജെപി പിന്തുണയോടെ സ്വതന്ത്ര അംഗമായ ടെസ്സിയെ പഞ്ചായത്ത് പ്രസിഡന്റാക്കാനാണ്
തിരുവനന്തപുരം: ബെംഗളൂരുവിൽ ഫക്കീർ കോളനിയും വസീം ലേഔട്ടും തകർത്ത നടപടിക്കെതിരെ പിണറായി വിജയൻ. കൊടും തണുപ്പിൽ ഒരു ജനതയെ പലായനത്തിന് നിർബന്ധിതരാക്കിയെന്ന് പിണറായി വിജയൻ പറഞ്ഞു. പാവപ്പെട്ടവർക്ക് കിടപ്പാടം ഒരുക്കാനും ഒരാളെയും താമസസ്ഥലത്തുനിന്ന് ഇറക്കി വിടാതിരിക്കാനും നടപടിയെടുക്കേണ്ടവരാണ് ഭരണാധികാരികൾ എന്ന് അദ്ദേഹം ഓർമിപ്പിച്ചു. ആ ഭരണാധികാരികൾ തന്നെ നിരവധിപ്പേരെ ബലംപ്രയോഗിച്ച്
വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ മലയാളചിത്രം ‘വരവേൽപ്പി’ലെ മുരളിയെ ആർക്കും മറക്കാനാവില്ല. വരവേൽപ്പിലെ മുരളി ഏറെക്കാലത്തിനുശേഷം നാട്ടിലേക്ക് വന്നതായിരുന്നു. വലിയ വരവേൽപ്പായിരുന്നു തന്റെ ജന്മനാട് അയാൾക്ക് നൽകിയത്. രാത്രി വൈകി എത്തിയ മുരളിയെ കുടുംബം ഉറങ്ങാതെ കാത്തിരുന്നു. അന്ന് കേരളത്തിലെ മിക്ക കുടുംബങ്ങളിലും ഒരു ‘മുരളി’യുണ്ടാകും, നാടിനേയും വീടിനേയും
ചെന്നൈ: ISRO-യുടെ ‘എൽവിഎം 3 എം 6’ ഉപഗ്രഹ വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ 8.55നാണ് വിക്ഷേപണം നടന്നത്. അമേരിക്കൻ കമ്പനിയുടെ ഉപഗ്രഹത്തെ ബാഹുബലി എന്ന റോക്കറ്റ് ഉപയോഗിച്ചാണ് ISRO ബഹിരാകാശത്ത് എത്തിക്കുന്നത്. എൽവിഎം 3യുടെ മൂന്നാമത്തെ വാണിജ്യ വിക്ഷേപണമാണ് ഇന്ന് നടന്നത്. ഇതോടെ രണ്ട് മാസത്തിനിടെ എൽവിഎം 3 രണ്ട്
ഡൽഹി: കേരളമടക്കം 3 സംസ്ഥാനങ്ങളിലും ആൻഡമാൻ നിക്കോബാറിലെയും എസ്ഐആർ നടപടികൾക്ക് ശേഷമുള്ള കരട് വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. കേരളത്തിനുപുറമേ മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥനങ്ങളിലെ കരട് വോട്ടർ പട്ടികയാണ് ഇന്ന് പ്രസിദ്ധീകരിക്കുക. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ പട്ടിക പ്രസിദ്ധീകരിക്കും. നേരത്തെ കരട് പട്ടിക പ്രസിദ്ധീകരിച്ച തമിഴ്നാട്ടിൽ 97 ലക്ഷം പേരെയും ഗുജറാത്തിൽ 73
കൊച്ചി: എറണാകുളം കണ്ടനാടുള്ള ‘പാലാഴി’ എന്ന വീടിന് സമീപം മലയാളത്തിന്റെ ശ്രീനിക്ക് അന്ത്യവിശ്രമം. കാലാതീതമായ ഒരുപിടി കഥാപാത്രങ്ങൾ തങ്ങൾക്കു സമ്മാനിച്ച ശ്രീനിവാസനെ ഒരുനോക്കു കാണാനെത്തിയ ജനസഹസ്രങ്ങളെ സാക്ഷിയാക്കി ശ്രീനിവാസന്റെ ഭൗതികശരീരം ഞായറാഴ്ച 12 മണിയോടെ സംസ്കരിച്ചു. ഔദ്യോഗിക ബഹുമതികളോടെയാണ് കേരളം അദ്ദേഹത്തിന് യാത്രയയപ്പ് നൽകിയത്. വർഷങ്ങൾക്ക് മുൻപ് ഏറ്റെടുത്ത്
കൊച്ചി: അന്തരിച്ച നടനും സംവിധായകനുമായ ശ്രീനിവാസൻ്റെ സംസ്കാര ചടങ്ങുകൾ നാളെ രാവിലെ 10 മണിക്ക് നടക്കും. കണ്ടനാടുള്ള വീട്ടുവളപ്പിൽ ആയിരിക്കും സംസ്കാരം. ഇന്ന് വൈകീട്ട് 3 മണിവരെ എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും. മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ആദരാഞ്ജലി അർപ്പിക്കാനെത്തും. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ അതുല്യ കലാകാരൻ ശ്രീനിവാസൻ (69) അന്തരിച്ചു. അന്ത്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ. ഡയാലിസിസിനായി രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയ ശ്രീനിവാസനെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് ആയിരുന്നു തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 48 വർഷം നീണ്ട സിനിമാ ജീവിതത്തിൽ നിന്നാണ് ശ്രീനിവാസൻ വിട പറഞ്ഞിരിക്കുന്നത്. 1977-ൽ പിഎ
പാലക്കാട്: വാളയാറിലെ ആൾക്കൂട്ട മർദനത്തിൽ 5 പേർ അറസ്റ്റിൽ. വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദനമേറ്റ് മരിച്ച അതിഥിത്തൊഴിലാളി നേരിട്ടത് മണിക്കൂറുകൾ നീണ്ട കൊടും ക്രൂരത. മോഷ്ടാവാണെന്നു സംശയിച്ചാണ് ആൾക്കൂട്ടം ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണനെ മർദിച്ചത്. രാംനാരായണൻ്റെ ശരീരത്തിൽ ആസകലം മർദ്ദനമേറ്റ പാടുകൾ. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും വാളയാർ


























