ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്തിയ അമേരിക്കൻ നടപടിയ്ക്ക് പിന്നാലെ കൂടുതൽ കടുത്ത തീരുമാനങ്ങളുമായി മുന്നോട്ടുപോകാനൊരുങ്ങുകയാണ് അമേരിക്ക. അതിന്റെ ആദ്യപടിയെന്നോണം യൂറോപ്യൻ യൂണിയനെ സമീപിച്ചിരിക്കുകയാണ് അമേരിക്ക. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്താൻ
ന്യൂഡൽഹി: പരസ്പര വിശ്വാസം, ബഹുമാനം, സംവേദനക്ഷമത എന്നിവയെ അടിസ്ഥാനമാക്കി ഉഭയകക്ഷി ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ ഇന്ത്യയും ചൈനയും പ്രതിജ്ഞാബദ്ധരാണെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിർത്തിയിലെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഇരു രാജ്യങ്ങളിലെയും പ്രതിനിധികൾ തമ്മിൽ ധാരണയുണ്ടെന്നും അദ്ദേഹം
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയിൽ കിരീടം ചൂടി വീയപുരം. 4:21:084 മിനിറ്റിലാണ് വിബിസി കൈനകിരി തുഴഞ്ഞ വീയപുരം ഫൈനൽ മത്സരം പൂർത്തിയാക്കിയത്. കഴിഞ്ഞ തവണ മില്ലി സെക്കന്റിന് കൈവിട്ട കിരീടമാണ് ഇത്തവണ കൈനകിരി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ കരുത്തിൽ വീയപുരം ചുണ്ടൻ ഇത്തവണ സ്വന്തമാക്കിയത്. വീയപുരത്തിന്റെ കന്നികിരീടം കൂടിയാണെന്ന പ്രത്യേകതയുമുണ്ട്. പുന്നമട ബോട്ട് ക്ലബിന്റെ നടുഭാഗം
വലിയ പ്രതീക്ഷകൾ ഒന്നുമില്ലാതെ ആയിരുന്നു സപ്ലൈകോ ഓണക്കാലത്തേക്ക് നോക്കിയിരുന്നത്. സപ്ലൈകോയെ അന്വേഷിച്ചു വരുന്നവർക്ക് നൽകാനും അവിടെ കാര്യമായി ഒന്നുമില്ലായിരുന്നു. ദിവസേന പറയാനുള്ളത് നഷ്ട കച്ചവടം മാത്രം. സാമ്പത്തിക പ്രതിസന്ധികാരണം വിൽപ്പന ഇടിഞ്ഞ് പ്രതിദിനവരുമാനം മൂന്നുനാലു കോടിവരെയായി. ഇതിനിടയിൽ വെളിച്ചെണ്ണ വില ആർക്കും പിടിച്ചുനിർത്താൻ കഴിയാത്ത വിധം കുതിച്ചു.
കണ്ണൂർ: കണ്ണപുരം കീഴറയിലെ വാടക വീട്ടിലുണ്ടായ സ്ഫോടനത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു. ചാലാട് സ്വദേശി മുഹമ്മദ് ആഷാമാണ് മരണപ്പെട്ടത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സ്ഫോടനം നടന്നത്. സ്ഫോടനം ബോംബ് പടക്കനിർമ്മാണത്തിനിടെയെന്നാണ് പ്രഥാമിക നിഗമനം. സംഭവത്തിൽ ഒരാൾക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുമുണ്ട്. സംഭവത്തിൽ എക്സ്പ്ലോസിവ് സബ്സ്റ്റൻസ് ആക്ട് പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത്
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിനും സർക്കാരിനും പൂർണ്ണ പിന്തുണയുമായി എൻഎസ്എസ്. പിണറായി സർക്കാർ ശബരിമല ആചാരം സംരക്ഷിക്കുമെന്ന് പൂർണവിശ്വാസമുണ്ടെന്ന് എൻഎസ്എസ് വൈസ് പ്രസിഡന്റ് എൻ സംഗീത് കുമാർ പറഞ്ഞു.അയ്യപ്പ സംഗമം സംഘടിപ്പിക്കുന്ന സർക്കാർ ആചാരം സംരക്ഷിക്കാനും വിശ്വാസം സംരക്ഷിക്കാനും മുൻപന്തിയിൽ തന്നെയുണ്ടാകുമെന്നാണ് തങ്ങളുടെ
തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്കിടയിൽ യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ ഡോക്ടർക്കെതിരെ യുവതി മൊഴി നൽകി . കാട്ടക്കട മലയിൻകീഴ് സ്വദേശി സുമയ്യയാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്ടർമാരുടെ പിഴവ് മൂലം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നത്. സുമയ്യയുടെ പ്രശ്നം ആരോഗ്യവകുപ്പ് നിസ്സാരമായി കാണുകയാണെന്നു സുമയ്യയുടെ സഹോദരീ ഭർത്താവ് സബീർ ആരോപിച്ചു. നീതി ലഭിക്കും വരെ പോരാട്ടം
പാലക്കാട് ഡിസിസിയില്‍ ഷാഫി പറമ്പില്‍-രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടുകെട്ടിനെതിരെ വികാരം ശക്തം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണങ്ങളെ തുടര്‍ന്നാണ് ജില്ലാ കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നത്. പാലക്കാട് സീറ്റില്‍ ഇനി രാഹുല്‍ മത്സരിക്കരുതെന്ന് ജില്ലാ നേതൃത്വം കെപിസിസിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് രാഹുലിനു തല്‍ക്കാലത്തേക്ക് കോണ്‍ഗ്രസ് ടിക്കറ്റില്‍ സീറ്റ് നല്‍കില്ലെന്ന
ന്യൂഡൽഹി: ആഗോള അയ്യപ്പ സംഗമം സർക്കാരിന്റെ ഇരട്ടത്താപ്പെന്ന് ശബരിമലക്ഷേത്രത്തിൽ പ്രവേശിച്ച ബിന്ദു അമ്മിണി. ശബരിമല കയറിയ സ്ത്രീകളെ സർക്കാർ ചേർത്ത് നിർത്തിയില്ല. സർക്കാരിന്റെ ലക്ഷ്യം മറ്റൊന്നാണ്. എന്‍റെ കേസുകളിൽ തെളിവ് നശിപ്പിച്ചു, തെളിവടങ്ങിയ സിഡി കോടതിയിലെത്തിച്ചത് ഒടിഞ്ഞ നിലയിലാണ്. സുരക്ഷയ്ക്ക് നിയോഗിച്ച പൊലീസിൽ നിന്നും പ്രശ്നങ്ങളുണ്ടായി. ഞാൻ അപേക്ഷിച്ചതിനാൽ 2024 ൽ
കൊച്ചി: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലം. നാലവർ സംഘത്തിൽ ലക്ഷ്മി മേനോന് ഒപ്പമുണ്ടായിരുന്നവരിൽ ഒരാൾ സ്വർണം തട്ടിയെടുക്കൽ അടക്കമുള്ള കേസുകളിൽ പ്രതിയാണെന്ന് കണ്ടെത്തി. ഒന്നാം പ്രതി മിഥുൻ മോഹനാണ് സ്വർണം തട്ടിയെടുത്തതായി കേസ് നിലവിലുള്ളത്. രണ്ടാം പ്രതി അനീഷ് നാശനഷ്ടമുണ്ടാക്കിയ കേസിലും പ്രതിയാണ്. മൂന്നാം പ്രതി സോന മോൾ ചങ്ങനാശേരി