ഡൽഹി: സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന മാധ്യമവാർത്തകൾ നിഷേധിച്ച് ശശി തരൂർ. ആരാണ് ഇത്തരം വാർത്തകൾ പടച്ചു വിടുന്നതെന്ന് ശശി തരൂർ ചോദിച്ചു. കോൺഗ്രസുമായി പിണങ്ങി നിൽക്കുന്ന ശശി തരൂരിനെ ഒപ്പം നിർത്താനുള്ള ശ്രമത്തിലാണ് സിപിഎം എന്നും ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമുള്ള മലയാളി
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ചു. ആശാ വർക്കർമാരുടെ ഓണറേറിയം ആയിരം രൂപ കൂടി വർധിപ്പിച്ചതായി ധനമന്ത്രി ബജറ്റ് പ്രഖ്യാപന പ്രസംഗത്തിൽ സഭയെ അറിയിച്ചു. മൂന്നുമാസത്തിനിടെ 2000 രൂപയുടെ വർധനയാണ് ആശമാരുടെ പ്രതിമാസ ഓണറേറിയത്തിൽ ഉണ്ടായിരിക്കുന്നത്. ധനമന്ത്രി കെഎൻ ബാലഗോപാലാണ് ബജറ്റ് അവതരിപ്പിക്കുന്നത്. പിണറായി വിജയൻ രണ്ടാമത് മുഖ്യമന്ത്രി ആയ ശേഷമുള്ള ആറാമത്തെ
കണ്ണൂർ: പയ്യന്നൂരിൽ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക് ചതുപ്പ് നിലം വാങ്ങിയത് അഞ്ചിരട്ടി വില നൽകിയെന്ന് ആരോപണം. 20 കോടിയിലധികം രൂപ ചെലവിട്ട് ഒരേക്കർ ചതുപ്പ് ഭൂമി വാങ്ങിയതിൽ ക്രമക്കേട് ഉണ്ടെന്നാണ് ആരോപണം. ഈ ഇടപാടിൽ ടിഐ മധുസൂദനൻ എംഎൽഎക്കും ഇടനിലക്കാർക്കും പങ്കുള്ളതായാണ് വി കുഞ്ഞികൃഷ്ണൻ ആരോപിച്ചത്. പയ്യന്നൂർ ബസ്സ്റ്റാന്റിനോട് ചേർന്നുള്ള ഒരേക്കർ ചതുപ്പ് ഭൂമിയാണ് രണ്ട്
കണ്ണൂർ: പയ്യന്നൂർ ഏരിയാ കമ്മിറ്റി ഓഫിസിന്റെ നിർമാണവുമായി ബന്ധപ്പെട്ട ഫണ്ട് പിരിവിലും വിനിയോഗത്തിലും ക്രമക്കേടുണ്ടായെന്ന് കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണൻ ആവർത്തിച്ചു. ഈ ഫണ്ടിലേക്ക് ധൻരാജ് രക്തസാക്ഷി ഫണ്ടിൽ നിന്ന് തുക വക മാറ്റിയിരുന്നു. രണ്ട് ബാങ്കുകളിൽ നിന്നുള്ള പ്രവർത്തന ഫണ്ട് സംബന്ധിച്ച വിവരങ്ങൾ പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫിസ് കെട്ടിട
ഡൽഹി: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡൽ മലയാളിയായ ഡൽഹി പോലീസിലെ എസ്ഐയായ ആർ ഷിബുവിന് ലഭിച്ചു. 11 സ്ഫോടന കേസിലെ പ്രതിയായ ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ ജാവേദ് മട്ടുവിനെ പിടികൂടിയ ഡൽഹി പോലീസ് സംഘത്തിലെ അംഗമായിരുന്നു ഷിബു. കേരള പൊലീസിൽ നിന്ന് എസ്പിയായ ഷാനവാസ് അബ്ദുൾ സാഹിബിന് വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചു. കേരള ഫയർ സർവീസിൽ നിന്നുള്ള
പത്തനംതിട്ട: തിരുവല്ല കുറ്റൂരിൽ കുറ്റൂർ – മനക്കച്ചിറ റോഡിൽ റെയിൽവേ അടിപ്പാതയ്ക്ക് സമീപമുള്ള തട്ടുകടയിൽ നവജാതശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ നാലുമണിയോടെ കടയുടമ ജയരാജനാണ് കുഞ്ഞിനെ കണ്ടെത്തിയത്. ജയരാജൻ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസ് കുഞ്ഞിനെ ആംബുലൻസിൽ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്‍റെ ആരോഗ്യനില
Yes27 Exclussive interview –ഭാഗ്യലക്ഷ്മി: നാലാം വയസ്സിൽ അനാഥാലയത്തിൽ, പിന്നീട് ഉർവശിക്കും സുഹാസിനിക്കും ജ്യോതികയ്ക്കും ശബ്ദം നൽകിയ ഡബ്ബിങ് ആർട്ടിസ്റ്റ്… നാലാം വയസ്സിൽ അനാഥാലയത്തിലെത്തിയ ഭാഗ്യലക്ഷ്മി തന്റെ പതിനൊന്നാം വയസ്സിൽ ഡബ്ബുചെയ്ത് സിനിമാലോകത്തേക്ക് ചുവടുവെച്ചു. പിന്നീട് ഉർവശി, ശോഭന, സുഹാസിനി, പാർവതി, കാർത്തിക, രേഖ കൃഷ്ണൻ, അമല, കനക, മധുബാല, വാണി വിശ്വനാഥ്, ജ്യോതിക,
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണപ്രവർത്തനങ്ങൾക്ക് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിക്കും. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. 2028ഓടെ നിർമാണം പൂർത്തിയാക്കാനുള്ള പദ്ധതിക്കാണ് തുടക്കമാകുന്നത്. 10, 000 കോടി ചെലവ് പ്രതീക്ഷിക്കുന്ന വിഴിഞ്ഞത്തെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ
തിരുവനന്തപുരം: റിമാൻഡിൽ കഴിയുന്ന മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞ സാഹചര്യത്തിലാണ് ജാമ്യം. ദ്വാരപാലകശിൽപം, കട്ടിളപ്പാളി എന്നിവയിലെ സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലും ജാമ്യം ലഭിച്ചിട്ടുണ്ട്. കേസിൽ ഇതുവരെ 12 പേരെ എസ്ഐടി അറസ്റ്റുചെയ്തിട്ടുണ്ട്. ഇതിൽ പുറത്തുവരുന്ന ആദ്യയാളാണ് മുരാരി ബാബു. കേസുകളിലെ മറ്റൊരു പ്രതിയായ
തിരുവനന്തപുരം: തെരുവ് കച്ചവടക്കാർക്ക് ക്രെഡിറ്റ് കാർഡ് നൽകുന്നതടക്കമുള്ള നിരവധി പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലെ ജനങ്ങൾക്കായുള്ള കേന്ദ്രത്തിന്റെ വികസനത്തിന് ഇന്ന് പുതിയ ദിശാബോധം കൈവന്നിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നഗരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി കഴിഞ്ഞ 11 വർഷമായി കേന്ദ്രസർക്കാർ നിരവധി പദ്ധതികളൊരുക്കി.


























