Home Archive by category Lead News (Page 2)
India Lead News News

ലോക്സഭയിൽ രാഹുൽഗാന്ധി – രാജ്നാഥ് സിങ് തർക്കം: കരസേനാ മുൻ മേധാവിയുടെ പുസ്തകം പരാമർശിച്ച് പ്രതിപക്ഷനേതാവ്; ലോക്സഭ 3 മണി വരെ നിർത്തിവെച്ചു

ഡൽഹി: കരസേനാ മുൻ മേധാവിയുടെ പുസ്തകത്തിന്റെ പേരിൽ ലോക്സഭയിൽ രാഹുൽഗാന്ധി – രാജ്നാഥ് സിങ് തർക്കം. കരസേനാ മുൻ മേധാവി ജനറൽ എം.എം നരവാനെയുടെ പുസ്തകം പുറത്തിറക്കാൻ കേന്ദ്രം അനുമതി നിഷേധിച്ചെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ​ഗാന്ധി പറഞ്ഞു. ഓർമ്മക്കുറിപ്പുകളടങ്ങുന്ന നരവാനെയുടെ പുസ്തകത്തിൽ നിന്നുള്ള ചില
India Lead News News

പുതിയ ഇൻകം ടാക്സ് ആക്ട് ഏപ്രിൽ 1 ന് നിലവിൽ വരും, പ്രധാന ന​ഗരങ്ങളെ ബന്ധിപ്പിച്ച് 7 അതിവേ​ഗ റെയിൽ ഇടനാഴികൾ; കർത്തവ്യ ഭവനിൽ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി

ഡൽഹി: രാവിലെ 11 മണിക്ക് കേന്ദ്ര ബജറ്റ് പാർലമെന്റിൽ സമർപ്പിച്ചു. തുടർന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാർലമെന്റിൽ ബജറ്റ് പ്രസം​ഗം ആരംഭിച്ചു. ഏഴ് അതിവേ​ഗ റെയിൽ ഇടനാഴികൾ ബജറ്റ് പ്രസം​ഗത്തിൽ ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈ-പൂനൈ, പൂനൈ-ബൈദരാബാദ്, ഹൈദരബാദ്-ചെന്നൈ, ഹൈദരാബാദ്-ബാം​ഗ്ലൂർ, ബാം​ഗ്ലൂർ-ചെന്നൈ, ഡൽഹി-വാരണാസി, വാരണാസി-സിലി​ഗുഡി തുടങ്ങിവയാണ് പ്രധാന ന​ഗരങ്ങളെ
Kerala Lead News News

വൈദ്യുതാഘാതമേറ്റ് മരിച്ച സ്കൂൾ വിദ്യാർത്ഥി മിഥുന്റെ കുടുംബത്തിന് വീടൊരുങ്ങി; നിർമിച്ചു നൽകിയത് സ്കൗട്ട്സ് ആന്റ് ​ഗൈഡ്സ്

കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിന് സമീപത്തെ വൈദ്യുതി ലൈനിൽ നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ച സ്കൂൾ വിദ്യാർത്ഥി മിഥുന്റെ കുടുംബത്തിന് വീടൊരുങ്ങി. കേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ​ഗൈഡ്സ് ആണ് വീട് നിർമിച്ചു നൽകിയത്. ‘മിഥുൻ ഭവനം’ എന്ന പേരിട്ടിരിക്കുന്ന വീട് ആറുമാസം കൊണ്ട് 1000 സ്ക്വയർ ഫീറ്റിലാണ് നിർമിച്ചത്. 20 ലക്ഷം രൂപയാണ് നിർമാണച്ചെലവ്. സ്നേഹവീടിൻ്റെ
Lead News Local News

മറ്റത്തൂരിൽ വീണ്ടും കോൺ​ഗ്രസിന് വോട്ട് ചെയ്ത് ബിജെപി; പഞ്ചായത്ത് വൈസ് പ്രസിഡന്റായി മിനിമോൾ, ഒരു യുഡിഎഫ് വിമതൻ എൽഡിഎഫിനെ പിന്തുണച്ചു

തൃശ്ശൂര്‍: മറ്റത്തൂർ പഞ്ചായത്തിൽ വീണ്ടും കോൺ​ഗ്രസിന് വോട്ട് ചെയ്ത് ബിജെപി അംഗങ്ങൾ. നാല് ബിജെപി അം​ഗങ്ങളാണ് കോൺ​ഗ്രസിന് വോട്ട് ചെയ്തത്. ഒരു കോൺ​ഗ്രസ് അം​ഗം എൽഡിഎഫിനെ പിന്തുണച്ചു. എൽഡിഎഫിനും കോൺ​ഗ്രസിനും വോട്ട് 11-11 എന്ന നിലയിലായതോടെ നടന്ന നറുക്കെടുപ്പിൽ മിനിമോൾ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. നേരത്തെ ബിജെപിയുടെ വോട്ട് നേടി ജയിച്ച നൂർജഹാൻ നവാസ് വൈസ് പ്രസിഡന്റ്
Kerala Lead News News

ശബരിമല സ്വർണക്കൊള്ളയിലെ ഒന്നാം പ്രതിയുമായി ബന്ധം; നടൻ ജയറാമിനെ എസ്ഐടി ചോദ്യം ചെയ്തു

ചെന്നൈ: ശബരിമല സ്വർണക്കൊള്ളയിലെ ഒന്നാം പ്രതി ഉണ്ണികൃഷ്‌ണൻ പോറ്റിയുമായുള്ള ജയറാമിന്റെ ബന്ധം എസ്ഐടി അന്വേഷിക്കുന്നു. നടൻ ജയറാമിനെ അന്വേഷണത്തിന്റെ ഭാ​ഗമായി എസ്ഐടി ചോദ്യം ചെയ്തു. നിരവധി തവണ ഉണ്ണികൃഷ്‌ണൻ പോറ്റി ജയറാമിന്റെ വീട്ടിൽ എത്തിയിരുന്നു. എന്നാൽ തട്ടിപ്പിനെക്കുറിച്ച് അറിയില്ല എന്നാണ് ജയറാമിന്റെ മൊഴി. വാതിൽപാളികൾ കോട്ടയം ഇളംപ്പള്ളി ക്ഷേത്രത്തിലെത്തിച്ച് ഘോഷയാത്ര
Kerala Lead News News

‘സിപിഐഎമ്മുമായി ചർച്ച നടത്തിയിട്ടില്ല, ആരാണ് ഇത്തരം വാർത്തകൾ പടച്ചു വിടുന്നത്’; രാഹുൽ ​ഗാന്ധിയുമായുള്ള ചർച്ചയിൽ പൂർണ്ണ തൃപ്തിയെന്നും ശശി തരൂർ

ഡൽഹി: സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന മാധ്യമവാർത്തകൾ നിഷേധിച്ച് ശശി തരൂർ. ആരാണ് ഇത്തരം വാർത്തകൾ പടച്ചു വിടുന്നതെന്ന് ശശി തരൂർ ചോദിച്ചു. കോൺ​ഗ്രസുമായി പിണങ്ങി നിൽക്കുന്ന ശശി തരൂരിനെ ഒപ്പം നിർത്താനുള്ള ശ്രമത്തിലാണ് സിപിഎം എന്നും ഇതിന്റെ ഭാ​ഗമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമുള്ള മലയാളി വ്യവസായിയുമായി അദ്ദേഹം ചർച്ച നടത്തിയെന്നും നേരത്തേ വാർത്തകൾ പുറത്തുവന്നിരുന്നു. ആർക്കും
Kerala Lead News News

ആശാ വർക്കർമാരുടെ ഓണറേറിയം ആയിരം രൂപ കൂടി വർധിപ്പിച്ചു; മൂന്നുമാസത്തിനിടെ 2000 രൂപയുടെ വർധന, സംസ്ഥാനബജറ്റ് അവതരണം ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ചു. ആശാ വർക്കർമാരുടെ ഓണറേറിയം ആയിരം രൂപ കൂടി വർധിപ്പിച്ചതായി ധനമന്ത്രി ബജറ്റ് പ്രഖ്യാപന പ്രസംഗത്തിൽ സഭയെ അറിയിച്ചു. മൂന്നുമാസത്തിനിടെ 2000 രൂപയുടെ വർധനയാണ് ആശമാരുടെ പ്രതിമാസ ഓണറേറിയത്തിൽ ഉണ്ടായിരിക്കുന്നത്. ധനമന്ത്രി കെഎൻ ബാലഗോപാലാണ് ബജറ്റ് അവതരിപ്പിക്കുന്നത്. പിണറായി വിജയൻ രണ്ടാമത് മുഖ്യമന്ത്രി ആയ ശേഷമുള്ള ആറാമത്തെ
Kerala Lead News News

സഹകരണ ബാങ്ക് ചതുപ്പ് നിലം വാങ്ങിയത് അഞ്ചിരട്ടി വിലയ്ക്ക് ; പയ്യന്നൂരിൽ സിപിഎം വെട്ടിപ്പ് നടത്തിയെന്ന് ആരോപണം

കണ്ണൂർ: പയ്യന്നൂരിൽ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക് ചതുപ്പ് നിലം വാങ്ങിയത് അഞ്ചിരട്ടി വില നൽകിയെന്ന് ആരോപണം. 20 കോടിയിലധികം രൂപ ചെലവിട്ട് ഒരേക്കർ ചതുപ്പ് ഭൂമി വാങ്ങിയതിൽ ക്രമക്കേട് ഉണ്ടെന്നാണ് ആരോപണം. ഈ ഇടപാടിൽ ടിഐ മധുസൂദനൻ എംഎൽഎക്കും ഇടനിലക്കാർക്കും പങ്കുള്ളതായാണ് വി കുഞ്ഞികൃഷ്ണൻ ആരോപിച്ചത്. പയ്യന്നൂർ ബസ്സ്റ്റാന്റിനോട് ചേർന്നുള്ള ഒരേക്കർ ചതുപ്പ് ഭൂമിയാണ് രണ്ട്
Kerala Lead News Local News

‘ഓഡിറ്റർമാർ താൻ പറഞ്ഞ കാര്യങ്ങൾ റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു’; സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് മറുപടിയുമായി വി കുഞ്ഞികൃഷ്ണൻ

കണ്ണൂർ: പയ്യന്നൂർ ഏരിയാ കമ്മിറ്റി ഓഫിസിന്റെ നിർമാണവുമായി ബന്ധപ്പെട്ട ഫണ്ട് പിരിവിലും വിനിയോ​ഗത്തിലും ക്രമക്കേടുണ്ടായെന്ന് കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണൻ ആവർത്തിച്ചു. ഈ ഫണ്ടിലേക്ക് ധൻരാജ് രക്തസാക്ഷി ഫണ്ടിൽ നിന്ന് തുക വക മാറ്റിയിരുന്നു. രണ്ട് ബാങ്കുകളിൽ നിന്നുള്ള പ്രവർത്തന ഫണ്ട് സംബന്ധിച്ച വിവരങ്ങൾ പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫിസ് കെട്ടിട
India Lead News News

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; മലയാളിയായ ഡൽഹി പോലീസ് എസ്ഐ ആര്‍ ഷിബുവിനും കേരളത്തിൽ നിന്ന് എസ്‍പി ഷാനവാസിനും അം​ഗീകാരം

ഡൽഹി: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡൽ മലയാളിയായ ഡൽഹി പോലീസിലെ എസ്ഐയായ ആർ ഷിബുവിന് ലഭിച്ചു. 11 സ്ഫോടന കേസിലെ പ്രതിയായ ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ ജാവേദ് മട്ടുവിനെ പിടികൂടിയ ഡൽഹി പോലീസ് സംഘത്തിലെ അം​ഗമായിരുന്നു ഷിബു. കേരള പൊലീസിൽ നിന്ന് എസ്പിയായ ഷാനവാസ് അബ്ദുൾ സാഹിബിന് വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചു. കേരള ഫയർ സർവീസിൽ നിന്നുള്ള