Home Archive by category Lead News (Page 19)
Lead News News World

രസതന്ത്ര നൊബേൽ മൂന്നു പേർക്ക്; മെറ്റല്‍-ഓര്‍ഗാനിക് ഫ്രെയിംവര്‍ക്കുകളുടെ വികസനത്തിനാണ് പുരസ്‌കാരം

സ്റ്റോക്ക് ഹോം: 2025 ലെ രസതന്ത്ര നൊബേൽ മൂന്നു പേർക്ക്. സുസുമു കിറ്റഗാവ, റിച്ചാര്‍ഡ് റോബ്‌സണ്‍, ഒമര്‍ എം. യാഗി എന്നിവരാണ് പുരസ്‌കാര ജേതാക്കള്‍. മെറ്റല്‍-ഓര്‍ഗാനിക് ഫ്രെയിംവര്‍ക്കുകളുടെ വികസനത്തിനാണ് പുരസ്‌കാരം ലഭിച്ചത്. മരുഭൂമിയിലെ വായുവിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡ് പിടിച്ചെടുക്കാൻ കഴിയുന്ന
Kerala Lead News News

മകളെ കൊന്നവനല്ലേയെന്ന് ആക്രോശിച്ച് ആക്രമണം; താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു

താമരശ്ശേരി: മസ്തിഷ്കജ്വരം ബാധിച്ച് കുട്ടി മരിച്ച സംഭവത്തിൽ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ച് പിതാവ്. 9 വയസ്സുള്ള കുട്ടി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചെത്തിയ പിതാവ് സനൂപാണ് ഡോക്ടർ വിപിനെ വെട്ടി പരിക്കേൽപ്പിച്ചത്. ഡോക്ടർക്ക് ​ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. രണ്ടു കുട്ടികളുമായി എത്തിയ ശേഷം സനൂപ് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ
Kerala Lead News News

എന്തൊരു പോക്ക് !!! പിടിച്ചുകെട്ടാനാവാതെ സ്വർണവില

കൊച്ചി: വിപണിയെ ഞെട്ടിച്ചു കൊണ്ട് കുതിപ്പ് തുടർന്ന് സ്വർണ വില. പവന് 90,000 രൂപ പിന്നിട്ടു. 90320 രൂപയ്ക്കാണ് ഇന്ന് രാവിലെ മുതൽ വില്പന. ഒരാഴ്ചയ്ക്കിടെ 3,000 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി വൻ കുതിപ്പിലാണ് സ്വർണവില. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണ് രേഖപ്പെടുത്തുന്നത്. ഇപ്പോൾ ദിനംപ്രതി 1000 രൂപയുടെ ഉയർച്ചയാണ് ഇപ്പോൾ രേഖപ്പെടുത്തുന്നത്.
Lead News News World

ഭൗതിക ശാസ്ത്ര നൊബേൽ മൂന്ന് പേര്‍ക്ക്; ക്വാണ്ടം മെക്കാനിക്സിന് വീണ്ടും അംഗീകാരം

ന്യൂഡൽഹി: ഇത്തവണത്തെ ഭൗതിക ശാസ്ത്ര നൊബേൽ മൂന്ന് പേര്‍ക്ക്. ജോൺ ക്ലാർക്, മൈക്കൾ എച്ച് ഡെവോറെറ്റ്, ജോൺ എം മാർട്ടിനിസ് എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായത്. മാക്രോസ്കോപ്പിക് ക്വാണ്ടം മെക്കാനിക്കൽ ടണ്ണലിംഗും ഇലക്ട്രി സെർക്യൂട്ടിലെ ഊ‌ർജ്ജ ക്വാണ്ടൈസേഷനും കണ്ടുപിടിച്ചതിനാണ് പുരസ്കാരം. മൂവരും കാലിഫോർണിയ സർവകലാശാലയുടെ ഭാഗമായിരുന്നപ്പോൾ നടത്തിയ ഗവേഷണത്തിനാണ് അംഗീകാരം. റോയൽ സ്വീഡിഷ്
Lead News News World

ഇസ്രായേൽ പലസ്തീൻ യുദ്ധം: സമാധാന ചർച്ചകൾക്ക് തുടക്കമായി

ന്യൂഡൽഹി: ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മുന്നോട്ടുവച്ച ഇരുപതിന സമാധാന പദ്ധതിയിൽ അന്തിമ ധാരണയിലെത്താൻ ഇസ്രായേലും ഹമാസും ചർച്ച തുടങ്ങി. ഇരു വിഭാ​ഗങ്ങളും ഈജിപ്ഷ്യൻ നഗരമായ ഷാം എൽ-ഷൈഖിൽ അനൗദ്യോഗിക ചർച്ചകൾക്ക് തുടക്കമിട്ടു. പലസ്തീൻ തടവുകാരെ മോചിപ്പിക്കുകയും ഒപ്പം ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുന്നതിനും വേണ്ടിയുള്ള ചർച്ചയാണ്
India Lead News News

ബിഹാർ തെരഞ്ഞെടുപ്പ്: തീയതികൾ പ്രഖ്യാപിച്ചു, വോട്ടെടുപ്പ് കനത്ത സുരക്ഷയിലെന്ന് ​ഗ്യാനേഷ് കുമാർ

ഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞടുപ്പ് തീയതി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന വാർത്താ സമ്മേളനത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്. രണ്ടു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. നവംബർ 6 ന് ഒന്നാം ഘട്ട തെരഞ്ഞടുപ്പ് നടക്കും. നവംബർ 11 ന് രണ്ടാം ഘട്ടവും . നവംബർ 14 നാണ് വോട്ടെണ്ണൽ. ബിഹാർ തെരഞ്ഞെടുപ്പ് കനത്ത
India Lead News News

സനാധന ധർമ്മത്തെ അവഹേളിച്ചു; സുപ്രീംകോടതിയില്‍ ചീഫ് ജസ്റ്റിസിനുനേരെ ഷൂ എറിയാൻ ശ്രമം

ന്യൂഡൽഹി: സുപ്രീം കോടതി മുറിക്കുള്ളിൽ ചീഫ് ജസ്റ്റിസ് ബി.ആർ ​ഗവായിക്ക് നേരെ ആക്രമണ ശ്രമം. ചീഫ് ജസ്റ്റിസിന്റെ ഡയസിന് മുന്നിലേക്ക് മുദ്രവാക്യം വിളികളുമായി എത്തിയ അഭിഭാഷകൻ രോഹിത് പാണ്ഡെയാണ് ഷൂ എറിയാൻ ശ്രമിച്ചത്. സനാതന ധര്‍മ്മത്തിന് നേരെയുള്ള അപമാനം ഇന്ത്യ വെച്ചുപൊറുപ്പിക്കില്ല എന്ന മുദ്രാവാക്യം ഇയാള്‍ മുഴക്കിയിരുന്നതായി കോടതി മുറിയിലുണ്ടായിരുന്ന മറ്റ് അഭിഭാഷകരെ
Kerala Lead News News

ആ ഭാഗ്യവാൻ തുറവൂരിൽ ! 25 കോടി അടിച്ചത് ശരത്തിന്

ആലപ്പുഴ: ഊഹാപോഹങ്ങൾക്കിടയിൽ ഓണം ബമ്പറിന്റെ യഥാർത്ഥ ഭാഗ്യശാലി ബാങ്കിലെത്തി ടിക്കറ്റ് സമർപ്പിച്ചു. തിരുവോണം ബമ്പറടിച്ച മഹാഭാഗ്യശാലി കൊച്ചിയിലെന്ന പ്രതീക്ഷകൾ തെറ്റി. ആലപ്പുഴ തുറവൂർ സ്വദേശിക്കാണ് 25 കോടിയുടെ ഒന്നാം സമ്മാനം അടിച്ചത്. എസ് ബി ഐ ശാഖയിൽ ടിക്കറ്റ് ഹാജരാക്കിയതോടെയാണ് കൊച്ചിയിലല്ല, ആലപ്പുഴയിലാണ് ബമ്പറടിച്ചതെന്ന് വ്യക്തമായത്. തുറവൂർ തൈക്കാട്ടുശേരി സ്വദേശിയായ ശരത് എസ്
Kerala Lead News News

2024ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: പ്രകാശ് രാജ് ജൂറി ചെയര്‍പേഴ്‌സണ്‍; സ്ക്രീനിംഗ് നാളെ മുതല്‍

2024 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നിര്‍ണയിക്കുന്നതിന് ജൂറിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി. നടനും സംവിധായകനും ദേശീയ ചലച്ചിത്ര പുരസ്‌കാരജേതാവുമായ പ്രകാശ് രാജ് ആണ് ജൂറി ചെയര്‍മാന്‍. നടന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ അഞ്ച് ദേശീയപുരസ്‌കാരങ്ങള്‍ നേടിയ പ്രകാശ് രാജ് തമിഴ്, തെലുങ്ക്, കന്നട ഭാഷകളില്‍ നാല് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ‘കാഞ്ചീവരം’
Cricket India Lead News News Sports

വനിതാ ലോകകപ്പിലും കൈ കൊടുത്തില്ല; പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ നിലപാട് തുടരും

കൊളംബോ: വനിതാ ലോകകപ്പ് ക്രിക്കറ്റിലും പാക്കിസ്ഥാന് കൈ കൊടുക്കാതെ ഇന്ത്യ. മത്സരത്തിനു മുമ്പ് പാക്കിസ്ഥാൻ ടീം ക്യാപ്റ്റൻ ഫാത്തിമാ സനയ്ക്ക് കൈ കൊടുക്കാൻ ഇന്ത്യൻ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ തയ്യാറായില്ല. ടോസ് നേടിയ പാക്കിസ്താൻ ഫീൽഡിങ് തെരഞ്ഞെടുത്തു. ടോസിന് ശേഷം ഇരു ടീമിന്റെയും ക്യാപ്റ്റന്മാർ ബ്രോഡ്കാസ്റ്ററോട് പ്രതികരിച്ച ശേഷം മടങ്ങുകയായിരുന്നു. ഏഷ്യാകപ്പിൽ ഇന്ത്യൻ പുരുഷ