പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശന യാത്രയിൽ പ്രമാടത്ത് വന്നിറങ്ങിയ ഹെലികോപ്റ്ററിന്റെ ടയറുകൾ കോൺക്രീറ്റിൽ കുടുങ്ങി. പോലീസും ഫയർഫോഴ്സും ചേർന്ന് പിന്നീട് ഹെലിക്കോപ്റ്റർ തള്ളി മുന്നോട്ട് നീക്കുകയായിരുന്നു. സംഭവത്തിൽ രാഷ്ട്രപതിയുടെ യാത്രയ്ക്ക് പ്രശ്നങ്ങൾ ഒന്നും
തിരുവനന്തപുരം: 67ാമത് സംസ്ഥാന സ്കൂൾ കായകമേളയ്ക്ക് തലസ്ഥാനത്ത് തിരി തെളിഞ്ഞു.ധനമന്ത്രി കെ എൻ ബാലഗോപാൽ കായിക മേള ഉദ്ഘാടനം ചെയ്തു. മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഐഎം വിജയനും മന്ത്രി വി ശിവൻകുട്ടിയും ചേർന്ന് ദീപശിഖ തെളിയിച്ചു. മത്സരങ്ങൾ നാളെ മുതൽ ആരംഭിക്കും. ഇനിയുള്ള എട്ട് ദിവസങ്ങൾ തിരുവനന്തപുരം സംസ്ഥാന കായികമേളയ്ക്ക് സാക്ഷ്യം വഹിക്കും. 12 വേദികളിലായി 20,000 കുട്ടികൾ കായിക മേളയുടെ
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയെ തുടർന്ന് ക്ഷേത്രങ്ങളിൽ ഡിജിറ്റൽ സുരക്ഷ ഒരുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം. ശബരിമല ഉൾപ്പടെയുള്ള ക്ഷേത്രങ്ങളിലാണ് സുരക്ഷ ഒരുക്കുന്നത്. സ്വർണ്ണാഭരണങ്ങളും മറ്റ് സ്വത്തുക്കളും എടുക്കുന്നത് കംപ്യൂട്ടറിൽ അറിയാൻ സാധിക്കുന്ന രീതിയിലുള്ള ഡിജിറ്റൽ സുരക്ഷയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരുക്കുന്നത്. ”സ്വത്തുക്കളുടെ കണക്കും
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പുതിയ കണ്ടെത്തൽ. ദ്വാരപാലക ശിൽപ്പങ്ങൾ കൊണ്ടുപോയത് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യം. എസ്ഐടി സംഘം അനന്തസുബ്രഹ്മണ്യത്തെ ചോദ്യം ചെയ്യുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പം ഇരുത്തിയാണ് അനന്തസുബ്രഹ്മണ്യത്തെ ചോദ്യം ചെയ്യുന്നത്. ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ നടക്കുന്നത്. ശബരിമലയിൽ നിന്ന് ദ്വാരപാലക പാളികൾ
ജറുസലം: റഫാ ഉൾപ്പെടെ ഗാസയിലെ വിവിധയിടങ്ങളിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 45 പലസ്തീനികൾ കൊല്ലപ്പെട്ടു. ഹമാസ് സൈനികർക്കുനേരെ ആക്രമണം നടത്തിയെന്നാരോപിച്ചാണ് ഇസ്രയേൽ പോർവിമാനങ്ങൾ ബോംബ് വീഴ്ത്തിയത്. ആക്രമണത്തിന് പിന്നാലെ വെടിനിർത്തൽ ധാരണ പുനഃസ്ഥാപിച്ചെങ്കിലും കരാറിന്റെ ഭാവിയെ കുറിച്ചുള്ള ആശങ്ക ഉയർന്നിട്ടുണ്ട്. ഇസ്രയേൽ സൈന്യം ഉന്നതതല യോഗത്തിനു ശേഷമാണ് വെടിനിർത്തൽ
പെർത്ത്: മഴയെത്തുടര്‍ന്ന് ഓവറുകള്‍ പകുതിയായി ചുരുക്കിയ ഓസ്ട്രേലിയക്കെതിരായ ഏകദിനപരമ്പരയിലെ ആദ്യമത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. തുടക്കം മുതല്‍ മഴ കാരണം മത്സരം പല തവണ നിര്‍ത്തിവെക്കേണ്ടി വന്നിരുന്ന മത്സരത്തിൽ ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 131 റൺസായി ചുരുക്കിയ വിജയലക്ഷ്യം ഓസ്‌ട്രേലിയ 21.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് മറികടന്നത്. ടോസ് നേടിയ ഓസ്ട്രേലിയ ഫീൽഡിങ്
ജി സുധാകരന് ടിജെ ചന്ദ്രചൂഡൻ പുരസ്കാരം; വിഡി സതീശൻ സമ്മാനിക്കും, അനുനയത്തിൽ വഴങ്ങിയില്ലെന്ന് സൂചന സിപിഎം നേതാവ് ജി സുധാകരന് മുൻ ആർ.എസ്.പി നേതാവ് ടിജെ ചന്ദ്രചൂഡന്റെ പേരിലുള്ള പുരസ്കാരം. വിഡി സതീശനാണ് പുരസ്കാരം നൽകുക. ആഭ്യന്തര പ്രശ്നങ്ങളെത്തുടർന്ന് പാർട്ടിയുമായി ഇടഞ്ഞു നിൽക്കുന്നതിനിടെയാണ് പ്രതിപക്ഷനേതാവിൽ നിന്ന് സുധാകരൻ പുരസ്കാരം സ്വീകരിക്കുന്നത്. ആർ എസ് പി മുൻ ജനറൽ
ഡൽഹി: ഡൽഹിയിൽ എംപിമാർ താമസിക്കുന്ന ഫ്ലാറ്റിന് തീപ്പിടിച്ചു. ഫർണിച്ചറുകൾ കൂട്ടിയിട്ടിരുന്ന താഴത്തെ നിലയിൽ നിന്നാണ് തീ പടർന്നതെന്നാണ് കരുതുന്നത്. ബ്രഹ്മപുത്ര അപ്പാർട്ട്മെന്റിനാണ് തീപ്പിടിച്ചത്. ജെബി മേത്തർ എംപി ഫ്ലാറ്റിലുണ്ടായിരുന്നെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. തീപ്പിടുത്തം എങ്ങനെയുണ്ടായെന്ന കാര്യത്തിൽ അന്വേഷണം വേണമെന്ന് എംപി ആവശ്യപ്പെട്ടു. പാർലമെന്റ് സമ്മേളനം
ഇടുക്കി: ജില്ലയിലെ മുല്ലപ്പെരിയാർ ഡാമിന്റെ ആർ വൺ 2 & ആർ 3 എന്നീ ഷട്ടറുകൾ 75 സെന്റീമീറ്റർ വീതം ഉയർത്തി 163 ക്യുസെക്സ് വെള്ളം ഒഴുക്കിവിടുന്നു. 9 മണിയോടുകൂടിയാണ് ഷട്ടർ തുറന്നത്. ഇടുക്കിയിൽ അതിശക്തമായ മഴ തുടരുന്നു. ഇടുക്കി കൂട്ടാറിൽ ടെംപോ വാൻ ഒഴിക്കിൽപ്പെട്ടു.എസ് ബി ഐ ബാങ്കിനു മുൻപിൽ നിർത്തിയിട്ടിരുന്ന ട്രാവലർ ആണ് ഒഴുകിപ്പോയത്. വാഹനത്തിൽ ആരും ഉണ്ടായിരുന്നില്ല.
മനാമ: എല്‍ഡിഎഫ് സര്‍ക്കാര്‍ നൽകിയ 600 വാഗ്ദാനങ്ങളിൽ 580 എണ്ണം പൂർത്തീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡിസംബറോടെ ദേശീയപാത നല്ലൊരു ഭാഗം പൂർത്തിയാകുമെന്നും ഇത് ജനുവരിയിൽ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും പിണറായി വിജയൻ പറഞ്ഞു. ലോക കേരള സഭയും മലയാളം മിഷനും ചേർന്ന് ബഹ്റൈൻ കേരളീയസമാജത്തിൽ വെച്ച് സംഘടിപ്പിച്ച പ്രവാസി മലയാളി സംഗമത്തിൽ സംസാരിക്കുകയായിരുന്നു


























