Home Archive by category Lead News
Kerala Lead News News

രാഹുലിനെ നിയമസഭയിലെത്തിക്കരുത്; നിലപാട് കടുപ്പിച്ച് സതീശൻ, കോൺഗ്രസിൽ ഭിന്നത

തിരുവനന്തപുരം: ലൈംഗിക ചൂഷണ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അന്വേഷണം നേരിടുന്ന മുൻ യൂത്ത് കോൺഗ്രസ് അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെചൊല്ലി കോൺഗ്രസ്സിൽ വീണ്ടും ഭിന്നത. തിങ്കളാഴ്ച 12 ദിവസത്തെ സമ്മേളനത്തിനായി നിയമസഭ ചേരാനിരിക്കെയാണ് രാഹുൽ വീണ്ടും ചർച്ച വിഷയമാകുന്നത്. രാഹുലിനെ
India Lead News News

ഡൽഹി, മുംബൈ ഹൈക്കോടതികളിൽ ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു

ന്യൂഡൽഹി:ഡൽഹി ഹൈക്കോടതിയിലെ ബോംബ് ഭീഷണിക്ക് പിന്നാലെ മുംബൈ ഹൈക്കോടതിയിലും ഇമെയിൽ ബോംബ് ഭീഷണി. ഇന്ന് ഉച്ചയോടെയാണ് ഷണി സന്ദേശം എത്തിയത്. സന്ദേശം ലഭിച്ചയുടനെ സുരക്ഷാ ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി ജീവനക്കാരെ കോടതിയിൽ നിന്ന് ഒഴിപ്പിച്ചു. ഹൈക്കോടതി ഉടൻ പൊട്ടിത്തെറിക്കുമെന്നും 1998ലെ കോയമ്പത്തൂർ സ്ഫോടനം പാഠ്നയിൽ പുനഃസൃഷ്ടിക്കും എന്നിങ്ങനെയാണ് ആ ഇമെയിൽ ഭീഷണി സന്ദേശത്തിന്‍റെ ഉള്ളടക്കം.
Kerala Lead News News

“കപ്പലണ്ടി വിറ്റു നടന്നവർ കോടീശ്വരരാണ്..” സിപിഎം നേതാക്കൾക്കെതിരെ ഡിവൈഎഫ്ഐ നേതാവിന്റെ ശബ്ദരേഖ പുറത്ത്

തൃശ്ശൂർ: സിപിഎം നേതാക്കൾക്കെതിരെ ഗുരുതര സാമ്പത്തിക ആരോപണവുമായി ഡിവൈഎഫ്ഐ നേതാവ്. തൃശ്ശൂരിലെ സിപിഎം നേതാക്കൾക്കെതിരെയാണ് ഡി വൈ എഫ്ഐ തൃശ്ശൂർ ജില്ലാ സെക്രട്ടറി ശരത്പ്രസാദ് ആരോപണമുന്നയിച്ചത്. സ്വകാര്യ സംഭാഷണത്തിനിടെയാണ് പരാമർശങ്ങൾ. മുൻ മന്ത്രിയും സി പി എം തൃശൂർ മുൻ ജില്ലാ സെസെകട്ടറിയുമായ എ സി മൊയ്തീൻ, മുൻ എം എൽ എ യും കേരള ബാങ്ക് ഭരണ സമിതിയംഗവുമായിരുന്ന എം. കെ കണ്ണൻ, സി പി എം
India Lead News News

സി. പി. രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡൽഹി: രാജ്യത്തിന്‍റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10.10 ന് പ്രസിഡന്റ് ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു.152 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സി പി രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. 1998-ൽ കോയമ്പത്തൂരിൽ നിന്ന് ആദ്യമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് രാധാകൃഷ്ണൻ്റെ പാർലമെൻ്ററി ജീവിതം
Kerala Lead News News

മുന്‍ മന്ത്രിയും യുഡിഎഫ് കണ്‍വീനറുമായ പി.പി.തങ്കച്ചന്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ യു.ഡി.എഫ്. കൺവീനറുമായ പി.പി. തങ്കച്ചൻ (83) അന്തരിച്ചു. അലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന അദ്ദേഹം വ്യാഴാഴ്ച വൈകുന്നേരം 4.30ഓടെയാണ് അന്തരിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ച് കാലമായി അദ്ദേഹം ചികിത്സയിൽ ആയിരുന്നു. മൂന്നു പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തിൽ പി.പി. തങ്കച്ചൻ കോൺഗ്രസിലെ വിവിധ
Kerala Lead News News

അഴിമതി പുറത്തറിഞ്ഞാൽ ജലീൽ തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരും; പി കെ ഫിറോസ്

കോഴിക്കോട്: കെ ടി ജലീലിന്‍റെ ആരോപണത്തിന് മറുപടിയുമായി രം​ഗത്തെത്തി യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. നാണം കേട്ട് രാജിവെച്ചതുകൊണ്ടുള്ള പക മാത്രമല്ല ജലീലിനുള്ളതെന്നും മന്ത്രിയായിരുന്നപ്പോൾ നടത്തിയ മറ്റൊരു ഗുരുതര അഴിമതി പുറത്തു വരാൻ പോകുന്നു എന്ന വെപ്രാളമാണ് കാണിക്കുന്നതെന്നും പി കെ ഫിറോസ് പറഞ്ഞു. ‘ഈ അഴിമതി കൂടി പുറത്തു വന്നാൽ തലയിൽ മുണ്ടിട്ട് പുറത്തു നടക്കേണ്ടി വരുമോ
Kerala Lead News News

ഫയർ ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്‌തക്കെതിരെ ആഭ്യന്തര വകുപ്പിന്റെ അന്വേഷണം

തിരുവനന്തപുരം: ഫയർ ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്‌തക്കെതിരെ സർക്കാർ അന്വേഷണം ആരംഭിച്ചു. ഉന്നതതല അന്വേഷണം നടത്തുന്നത് ആഭ്യന്തര വകുപ്പാണ് . വിജിലൻസ് മേധാവി സ്ഥാനം വഹിക്കുന്ന യോ​ഗേഷ് അനുമതിയില്ലാതെ അന്വേഷണ ഉത്തരവുകൾ പുറത്തിറക്കി എന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഒരു അഭിഭാഷകൻ നൽകിയ പരാതിയെ തുടർന്നാണ് രഹസ്യ അന്വേഷണം നടത്തുന്നത്. സർക്കാരിന് അനഭിമതനായ
Lead News News World

ജെൻ സി പ്രക്ഷോഭം: ജയിലുകളിലേക്കും ഇരച്ചുകയറി പ്രതിഷേധക്കാർ,1500ലേറെ തടവുകാർ രക്ഷപ്പെട്ടു

കാഠ്മണ്ഡു: നേപ്പാളിൽ നടക്കുന്ന ജെൻ സി പ്രക്ഷോഭം ജയിലുകളിലേക്കും പൊട്ടിപ്പുറപ്പെട്ടതോടെ സ്ഥിതി വഷളായി. 1500ലേറെ തടവുകാരാണ് കലാപത്തിനിടയിൽ ജയിലിൽ നിന്നും രക്ഷപ്പെട്ടത്. ജയിൽ നിന്ന് രക്ഷപ്പെട്ടവരിൽ നേപ്പാളിലെ മുൻമന്ത്രി സഞ്ജയ് കുമാർ സാഹ്, രാഷട്രീയ പാർട്ടി പ്രസിഡന്റ് റാബി ലാമിച്ഛാനെ തുടങ്ങിവരും ഉൾപ്പെട്ടിട്ടുണ്ട്. ലളിത്പുരിലെ നാഖു ജയിലിലേക്കാണ് കഴിഞ്ഞദിവസം പ്രക്ഷോഭകാരികൾ
Kerala Lead News News

ബഹുമാനം ഒട്ടും കുറയ്ക്കണ്ട; മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സംബോധന ചെയ്യുന്നതിൽ സർക്കുലർ പുറത്തിറക്കി സർക്കാർ

തിരുവന്തപുരം: മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സംബോധന ചെയ്യുമ്പോൾ ‘ബഹു’ എന്ന് കൂടെ ചേർക്കണമെന്ന് പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റിവ് റിഫോംസ് വകുപ്പാണ് പുതിയ സർക്കുലർ പുറത്തിറക്കിയത്. പരാതികൾക്കോ, നിവേദനങ്ങൾക്കോ മറുപടി നൽകുമ്പോൾ ബഹു. മുഖ്യമന്ത്രി, ബഹു മന്ത്രി എന്ന് ചേർക്കണമെന്നാണ് സർക്കുലറിൽ പറയുന്നത്. സാധാരണയായി മറുപടി നൽകുമ്പോൾ ചില കത്തുകളിൽ മാത്രമാണ് ഇങ്ങലെ
Kerala Lead News News

വീഴ്ച ആഭ്യന്തര വകുപ്പിൽ, കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രി പരാജയപ്പെട്ടു; കടുത്ത വിമർശനവുമായി സിപിഐ

തിരുവനന്തപുരം: തുടർച്ചയായി പുറത്തുവരുന്ന പൊലീസ് കസ്റ്റഡി മർദ്ദനങ്ങളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സിപിഐ പ്രവർത്തന റിപ്പോർട്ട്. പൊലീസിന്റെ നടപടികൾ പലയിടത്തും വിമർശനത്തിന് വഴിവെക്കുന്നുണ്ടെന്നും ഇത് സർക്കാരിന് ചീത്തപ്പേരുണ്ടാക്കുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇടത് സർക്കാരിന്റെ ഭരണകാലത്ത് ആഭ്യന്തര വകുപ്പിലാണ് വീഴ്ചയെന്നാണ് വിലയിരുത്തൽ. ഇന്ന് ആലപ്പുഴയിൽ ആരംഭിക്കാനിരിക്കുന്ന