തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് ആര് വരണമെന്നതിൽ ബിജെപിയിൽ അഭിപ്രായഭിന്നത. വിവി രാജേഷ്, ആർ ശ്രീലേഖ തുടങ്ങിയ പേരുകളാണ് പാർട്ടിയുടെ പരിഗണനയിലുള്ളത്. എന്നാൽ തിരുവനന്തപുരത്ത് വെച്ച് ഇന്നലെ നടന്ന ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ കോർപ്പറേഷൻ മേയർ സ്ഥാനം സംബന്ധിച്ച്
ഡൽഹി: പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പിനെ അവഗണിച്ച് പുതിയ തൊഴിലുറപ്പ് നിയമത്തിന് അംഗീകാരം. യുപിഎ സർക്കാറിന്‍റെ സാമൂഹ്യ സുരക്ഷാ പദ്ധതിയായ മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായാണ് പുതിയ പദ്ധതി നിലവിൽവന്നിരിക്കുന്നത്. നിയമത്തിലെ വ്യവസ്ഥകൾ പദ്ധതിയെ തകർക്കാനുള്ളതാണ് എന്ന് ആരോപിച്ച് രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ് പ്രതിപക്ഷം. ലോക് സഭയിൽ നേരത്തേ ബിൽ
ഇടുക്കി: ഇടുക്കിയിൽ ഉദ്ഘാടനത്തിന് പിന്നാലെ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവർത്തനം തടഞ്ഞു. ഇടുക്കി ആനച്ചാലിൽ നിർമാണം പൂർത്തിയാക്കിയ ഗ്ലാസ് ബ്രിഡ്ജാണ് സ്റ്റോപ്പ് മെമ്മോ നൽകി ജില്ലാ കലക്ടർ തടഞ്ഞത്. 2 കോടി രൂപ ചെലവിട്ട് 35 മീറ്റർ നീളത്തിലാണ് പാലം പണിഞ്ഞിരുന്നത്. ഒരേ സമയം 40 പേർക്ക് കയറാവുന്ന പാലത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച നടന്നു. തൊട്ടുപിന്നാലെ ഇന്ന് കളക്ടർ സ്റ്റോപ്പ് മെമ്മോ
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയുടെയും റൊദാം ജ്വല്ലറി ഉടമ ഗോവർധന്റെയും പങ്ക് വെളിപ്പെടുത്തി ഉണ്ണികൃഷ്ണൻ പോറ്റി. ഇരുവരുടേയും റിമാൻഡ് റിപ്പോർട്ടിലാണ് ഉണ്ണികൃഷ്ണൻ വെളിപ്പെടുത്തിയ കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളുള്ളത്. പങ്കജ് ഭണ്ഡാരിയെയും ഗോവർധനെയും കഴിഞ്ഞ ദിവസം എസ്ഐടി അറസ്റ്റ് ചെയ്യുകയും കോടതി റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.
ഡൽഹി: ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ. 600 കോടി അധിക വരുമാനം പ്രതീക്ഷിച്ചാണ് റെയിൽവേ ടിക്കറ്റ് നിരക്കിൽ നേരിയ വർധനവ് വരുത്തുന്നത്. പുതിയ നിരക്കുകൾ ഡിസംബർ 26 മുതൽ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു. 215 കിലോമീറ്ററിൽ കൂടുതലുള്ള യാത്രകൾക്കാണ് വില വർധനവ് ബാധകമാകുക. ഡിസംബർ 20-ന് ഇന്ത്യൻ റെയിൽവേ പുറത്തുവിട്ട ഔദ്യോഗിക പത്രക്കുറിപ്പിലാണ്
69 കാരനായ ശ്രീനിവാസന്‍ സ്‌ക്രീനില്‍ നിന്നും ജീവിതത്തില്‍ നിന്നും വിടചൊല്ലുമ്പോള്‍ മലയാളികള്‍ തീരാനൊമ്പരത്തിലാണ്. ശ്രീനിക്കു പോകാന്‍ സമയമായിട്ടില്ലല്ലോ എന്നാണ് ഓരോ മലയാളിയും കണ്ണീരോടെ ചോദിക്കുന്നത്. എന്നാല്‍ തന്റെ ആരോഗ്യം മോശമാകാനുള്ള പ്രധാന കാരണം പുകവലിയെന്ന ദുശീലമാണെന്ന് ശ്രീനിവാസന്‍ പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. ഹൃദയസംബന്ധമായും ശ്വാസകോശസംബന്ധമായും ശ്രീനിവാസനു
പാലക്കാട്: ആൾക്കൂട്ട ആക്രമണത്തിൽ പാലക്കാട് വാളയാറിൽ അതിഥി തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രണ്ടു മണിക്കൂറോളം അതിഥി തൊഴിലാളി രാംനാരായണനെ സ്ത്രീകളടക്കമുള്ള പതിനഞ്ചോളം പേർ ആക്രമിച്ചെന്നാണ് പൊലീസ് നിഗമനം. ജില്ലാ ക്രൈംബ്രാഞ്ച് സംഘം ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തും. ബുധനാഴ്ച 3 മണിയ്ക്കാണ് ആൾക്കൂട്ടം ഛത്തിസ്ഗഡ് സ്വദേശി രാംനാരായണനെ മർദിച്ചത്.
അഡ്‌ലെയ്ഡ്: അഡ്‌ലെയ്ഡില്‍ നടന്ന ആഷസ് മൂന്നാം ടെസ്റ്റില്‍ ആതിഥേയരായ ഓസ്‌ട്രേലിയയ്ക്കു 82 റണ്‍സ് ജയം. 435 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ 352 നു ഓള്‍ഔട്ട് ആയി. ഇതോടെ അഞ്ച് മത്സരങ്ങളുടെ ആഷസ് പരമ്പര 3-0 ന് ഓസ്‌ട്രേലിയ സ്വന്തമാക്കി. ശേഷിക്കുന്ന രണ്ട് കളികള്‍ തോറ്റാലും ഓസ്‌ട്രേലിയയ്ക്കു ഇനി നഷ്ടമില്ല. മൂന്നാം ടെസ്റ്റിന്റെ രണ്ടാം
കൊല്ലം: തമിഴ്നാട്ടിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങി. ഒരു കുട്ടിയടക്കമുള്ള സംഘമാണ് വഴിയറിയാതെ കാട്ടിൽ അകപ്പെട്ടത്. സംഘം വനത്തിലൂടെ യാത്രചെയ്ത് ശബരിമലയിലേക്ക് വരാൻ ശ്രമിച്ചപ്പോഴായിരുന്നു വഴിതെറ്റിയത്. അച്ചൻകോവിൽ വനഭാഗത്ത് കുടുങ്ങിയ ഇവരെ പൊലീസും വനംവകുപ്പും ചേർന്ന് രക്ഷിച്ചു. തിരുനെൽവേലിയിൽ നിന്ന് 24 പേർ വനത്തിലൂടെ ശബരിമലയിലെത്താൻ ശ്രമിക്കുകയായിരുന്നു. എന്നാൽ
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. ത്രിതല പഞ്ചായത്തുകളിലും നഗരസഭയിലും രാവിലെ പത്തുമണിക്കും കോർപ്പറേഷനുകളിൽ രാവിലെ പതിനൊന്നരയ്ക്കുമാണ് സത്യപ്രതിജ്ഞ. ഏറ്റവും മുതിർന്ന അംഗമാകും ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. കോർപ്പറേഷനുകളിലും ജില്ലാ പഞ്ചായത്തുകളിലും കളക്ടർമാരും മറ്റ് തദ്ദേശ സ്ഥാപനങ്ങളിൽ അതത്


























