ഫെബ്രുവരി ഏഴിനു ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന ഓപ്പണര്‍ മലയാളി താരം സഞ്ജു സാംസണ്‍ തന്നെ. സയദ് മുഷ്താഖ് അലി ട്രോഫിയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇടംകൈയന്‍ ബാറ്റര്‍ – വിക്കറ്റ് കീപ്പര്‍ താരം ഇഷാന്‍ കിഷന്‍ ടീമിലുണ്ടെങ്കിലും പ്രധാന പരിഗണന സഞ്ജുവിനു ആയിരിക്കുമെന്ന്
2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ ഇനി തൃശൂരിലേക്ക് ഇല്ലെന്നു പറഞ്ഞ് വണ്ടികയറിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരനു മനംമാറ്റം. 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ സീറ്റില്‍ മത്സരിക്കാനാണ് മുരളീധരന്‍ ആഗ്രഹിക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ പ്രാഥമിക ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ അനൗദ്യോഗികമായി ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം
തിരുവനന്തപുരം: സ്വർണവിലയിൽ ഒരുവർഷത്തിനിടെ ഉണ്ടായത് വൻ വർധന. ഈ വർഷം ജനുവരിയിൽ പവന് 57,000 രൂപയായിരുന്നു വില. ഒറ്റവർഷംകൊണ്ട് ഇരട്ടിയോളം വർധിച്ച് ഡിസംബർ 23 ന് പവന് 1,01,600 രൂപയായിരിക്കുകയാണ് സ്വർണത്തിന്റെ വില. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിലയാണിത്. ഇന്ന് ഗ്രാമിന് 220 രൂപ കൂടിയിട്ടുണ്ട്. പവന് 1760 രൂപയാണ് കൂടിയത്. നിലവിൽ 12700 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
2023 ഏകദിന ലോകകപ്പ് ഫൈനല്‍ തോല്‍വിക്കു പിന്നാലെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ താന്‍ തീരുമാനിച്ചിരുന്നെന്ന് രോഹിത് ശര്‍മ. ലോകകപ്പ് ഫൈനല്‍ തോല്‍വി മാനസികമായി തന്നെ ഒരുപാട് തകര്‍ത്തെന്നും രോഹിത് പറഞ്ഞു. ‘ എല്ലാവരും അതീവ നിരാശരായി. എന്താണ് സംഭവിച്ചതെന്ന് ഉള്‍ക്കൊള്ളാന്‍ ഞങ്ങള്‍ക്ക് ആര്‍ക്കും കഴിഞ്ഞിരുന്നില്ല. കേവലം രണ്ടോ മൂന്നോ മാസമല്ല, 2022 ല്‍ ഞാന്‍
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ സംസ്ഥാനസർക്കാർ. ഡിജിപിയുടെയും സ്പെഷ്യൽ പ്രോസിക്ക്യൂട്ടറുടെയും ശുപാർശകൾ അനുസരിച്ച് സംസ്ഥാനസർക്കാർ അപ്പീൽ നൽകാൻ ഉത്തരവിടുകയായിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിയ്ക്കെതിരെയാണ് അപ്പീൽ നൽകുക. കേസിൽ ഒന്നാംപ്രതിയായ പൾസർ സുനി ഉൾപ്പെടെയുള്ള ആറു പ്രതികൾക്ക് 20 വർഷം കഠിനതടവ് വിധിച്ചിരുന്നു.
പാലക്കാട്: പാലക്കാട് വാളയാറിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട റാം നാരായണന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. റാം നാരായണന്റെ ഭാര്യയും മറ്റ് കുടുംബാംഗങ്ങളും കഴിഞ്ഞദിവസം തൃശൂരിലെത്തിയിരുന്നു. മൃതദേഹം ഇന്ന് സ്വദേശമായ ഛത്തീസ്ഗഡിലേക്ക് കൊണ്ടുപോകും. തൃശൂർ മെഡിക്കൽ കോളേജിലായിരുന്നു മൃതദേഹം സൂക്ഷിച്ചിരുന്നത്. പുലർച്ചെ 2.30 കഴിഞ്ഞ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം
സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു കോട്ടയം: ഉപഭോക്താക്കൾക്ക് ന്യായവിലയ്ക്ക് നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കുന്നതിന് സഹകരണ പ്രസ്ഥാനത്തിൻ്റെ ഇടപെടല്‍ നിര്‍ണായകമായെന്ന് സഹകരണം – ദേവസ്വം -തുറമുഖം വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍ പറഞ്ഞു. കണ്‍സ്യൂമര്‍ഫെഡിന്‍റെ സഹകരണ ക്രിസ്മസ് -പുതുവത്സര വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
‘ഉണ്ട’യ്ക്കു ശേഷം മമ്മൂട്ടിയും ഖാലിദ് റഹ്‌മാനും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചിത്രത്തില്‍ വില്ലനായി തെന്നിന്ത്യയില്‍ നിന്നുള്ള ഒരു സൂപ്പര്‍താരം എത്തിയേക്കും. ചിയാന്‍ വിക്രം വില്ലനാകുമെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. അതേസമയം സൂപ്പര്‍താരം ആസിഫ്
കോട്ടയം: കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം പദ്ധതി കോട്ടയം ജില്ലയില്‍ ഹിറ്റ്. പദ്ധതിയുടെ നവംബറിലെ മാത്രം വരുമാനം 40 ലക്ഷം രൂപയാണ്. കൂത്താട്ടുകുളം ഡിപ്പോയില്‍നിന്നുള്ള ബജറ്റ് ടൂറിസം സര്‍വീസും കോട്ടയം ജില്ലയുടെ കണക്കിലാണുള്‍പ്പെടുത്തുന്നത്. സംസ്ഥാനത്തെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളെയും തീര്‍ഥാടന കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് കെ.എസ്.ആര്‍.ടി.സി നടത്തുന്ന ഏകദിന യാത്രാ
കൊച്ചി: ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലെത്തി. തിരിച്ചു. ആദ്യമായി ജനറൽ ആശുപത്രിയിൽ നടക്കുന്ന ഈ ശസ്ത്രക്രിയ വളരെ പ്രതീക്ഷയോടെയാണ് ആരോഗ്യകേരളം കാത്തിരിക്കുന്നത്. വളരെയധികം രോഗികൾ ജനറൽ ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയക്കായി കാത്തുനിൽക്കുന്നുണ്ട്. അവർക്ക് ഈ തീരുമാനം ഗുണകരമായിരിക്കും. തിരുവനന്തപുരം


























