Home Archive by category Homepage Featured (Page 77)
Homepage Featured Kerala News

ശ്രീലേഖ കടുത്ത അതൃപ്തിയിൽ, ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ടേക്കും ? നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ?

തിരുവനന്തപുരം: അവസാന നിമിഷം വരെ തനിക്കു തന്നെ എന്നുറപ്പാക്കിയ കോർപ്പറേഷൻ മേയർ സ്ഥാനമാണ് മുൻ ഡിജിപി ആർ ശ്രീലേഖയ്ക്ക് നഷ്ട്ടപ്പെട്ടു പോയിരിക്കുന്നത്. അതുകൊണ്ടു തന്നെ കടുത്ത അതൃപ്തിലാണ് ശ്രീലേഖ. അനുനയിപ്പിക്കാൻ ബിജെപി ശ്രമം തുടരുകയാണ്. ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുകയും മികച്ച വിജയം നേടുകയും
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള; ഡി മണിയെ അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും

ശബരിമല സ്വർണക്കൊള്ളയിൽ പങ്കുണ്ടെന്ന് പ്രവാസി വ്യവസായി ആരോപിച്ച തമിഴ്നാട് സ്വദേശി ഡി മണിയെ(ബാലമുരുകൻ) ഇന്ന് ചോദ്യം ചെയ്യും. പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുക. ഡി മണിയെന്ന പേരിൽ വ്യവസായി പറയുന്നത് ദിണ്ടിഗൽ സ്വദേശി ബാലമുരുകനെ ആണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കേരളത്തിൽ നിന്നുള്ള പഞ്ചലോഹ വിഗ്രഹങ്ങള്‍ ഉൾപ്പെടെ അന്താരാഷ്ട്ര മാഫിയയുമായി ബന്ധമുള്ള സംഘം കടത്തിയെന്നായിരുന്നു
Homepage Featured Kerala News

വയനാട്ടിൽ കടുവ കൂട്ടിലായി; വണ്ടിക്കടവിൽ മാരനെ കടിച്ച് കൊന്ന കടുവയെന്ന് സ്ഥിരീകരണം

കൽപ്പറ്റ: വയനാട്ടിൽ കടുവ കൂട്ടിലായി. വണ്ടിക്കടവിൽ വെച്ച് ദേവര്‍ഗദ്ധ ഉന്നതിയിലെ മാരൻ എന്നയാളെ കടിച്ച് കൊന്ന കടുവയാണ് ഇതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെയാണ് കടുവ കൂട്ടിലായത്. കടുവയെ പിടികൂടാന്‍ വനം വകുപ്പ് പലയിടങ്ങളിലായി നാലു കൂടുകള്‍ സ്ഥാപിച്ചിരുന്നു. ഇതിലൊന്നിലാണ് കടുവ വീണത്. ക്യാമറ ഉപയോ​ഗിച്ച് വനംവകുപ്പ് നിരീക്ഷണം നടത്താറുണ്ടായിരുന്നു. ഇതിലെ
Homepage Featured Kerala News

സംസ്ഥാനത്ത് കോർപ്പറേഷൻ/ മുനിസിപ്പാലിറ്റികളിൽ അധ്യക്ഷ ഉപാധ്യക്ഷ പദവികളിലേക്ക് തെരഞ്ഞെടുപ്പ് ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് കോർപ്പറേഷനുകളിൽ മേയർ, ഡെപ്യൂട്ടി മേയർ, മുനിസിപ്പാലിറ്റികളിലെ ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ എന്നീ പദവികളിലേക്കുളള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ നിലവിലെ അം​ഗസംഖ്യ അനുസരിച്ച് കണ്ണൂർ, കൊച്ചി, തൃശ്ശൂർ, കൊല്ലം കോർപ്പറേഷനുകളിൽ യുഡിഎഫിന്റെയും കോഴിക്കോട് എൽഡിഎഫിന്റെയും തിരുവനന്തപുരത്ത് എൻഡിഎയുടേയും മേയർ സ്ഥാനാർത്ഥികൾക്കാണ്
Homepage Featured Kerala Local News

തിരുവനന്തപുരത്ത് വിവി രാജേഷ് മേയറാകും; ഡെപ്യൂട്ടി മേയറേയും പ്രഖ്യാപിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ വിവി രാജേഷ് മേയറായും ജിഎസ് ആശനാഥ് ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്കും മത്സരിക്കും. കോർപ്പറേഷന്റെ ചുമതലയുണ്ടായിരുന്ന സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷാണ് ഇക്കാര്യം അറിയിച്ചത്. ആർ ശ്രീലേഖ മേയറാകുമെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ആർ ശ്രീലേഖയെ മേയറാക്കണമെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അടക്കമുള്ളവരുടെ
Homepage Featured India News

മാവോയിസ്റ്റ് നേതാവ് ഗണേഷ് ഉയ്‌ക്കേയ് അടക്കം 4 പേർ കൊല്ലപ്പെട്ടു; മാവോവാദികളെ സുരക്ഷാസേന വധിച്ചത് ഏറ്റുമുട്ടലിനിടെ

ഭുവനേശ്വർ: ബിഎസ്എഫും സിആർപിഎഫുമായുള്ള ഏറ്റുമുട്ടലിനിടെ മാവോവാദികൾ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ. മാവോയിസ്റ്റ് നേതാവ് ഗണേഷ് ഉയ്‌ക്കേയ് അടക്കം 4 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ രണ്ടുപേർ സ്ത്രീകളാണെന്നും റിപ്പോർട്ടുകളുണ്ട്. ഒഡിഷയിലെ കന്ധമാൽ, ഗഞ്ചം ജില്ലാതിർത്തികളിലെ റാംപ വനമേഖലയിലായിരുന്നു ഏറ്റുമുട്ടൽ. വനമേഖലയിലേക്ക് എത്തിയ സുരക്ഷാസേനയ്ക്കുനേരെ മാവോയിസ്റ്റ് സംഘം
Homepage Featured India News

അലി​ഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയിൽ അധ്യാപൻ വെടിയേറ്റു മരിച്ചു

ലഖ്‌നൗ: അലിഗഢ് മുസ്‌ലിം സർവകലാശാല കാമ്പസിൽ അധ്യാപകനെ വെടിവെച്ച് കൊലപ്പെടുത്തി. അലിഗഢ് കാമ്പസിലെ എബികെ യൂണിയൻ ഹൈസ്‌കൂളിലെ അധ്യാപകൻ റാവു ഡാനിഷ് ഹിലാൽ ആണ് മരിച്ചത്. കഴിഞ്ഞദിവസം ഒമ്പതുമണിയോടെ ഡാനിഷും സുഹൃത്തുക്കളും സംസാരിച്ചിരിക്കുന്നതിനിടെ സ്‌കൂട്ടറിൽ എത്തിയ അക്രമികൾ ഡാനിഷിനു നേരെ വെടിയുതിർക്കുകയായിരുന്നു. ഡാനിഷിനെ ഉടൻതന്നെ ജെഎൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ
Homepage Featured Local News

കോഴിക്കോട് തിരുവമ്പാടിയിൽ കോണ്‍ഗ്രസ് ഭരണം; വിമതൻ പഞ്ചായത്ത് പ്രസിഡന്റാകും

കോഴിക്കോട്: തിരുവമ്പാടി പഞ്ചായത്തില്‍ യുഡിഎഫിനെ പിന്തുണച്ച കോണ്‍ഗ്രസ് വിമതന്‍ ജിതിന്‍ പല്ലാട്ട് പ്രസിഡന്റാകും. ഇതോടെ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പുറത്താക്കിയ ജിതിനെ തിരിച്ചെടുക്കാനും തീരുമാനമായി. ഇടത് വലത് മുന്നണികളിലെ അംഗങ്ങളുടെ എണ്ണം തുല്യമായതോടെയാണ് കോണ്‍ഗ്രസ് വിമതന്റെ നിലപാട് നിര്‍ണ്ണായകമായത്. സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് തിരുവമ്പാടി ഏഴാം
Homepage Featured Kerala News

പൂർണ​ഗർഭിണിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച സംഭവം; പങ്കാളി ഷാഹിദ് റഹ്മാൻ അറസ്റ്റിൽ

കോഴിക്കോട്: താമരശ്ശേരിയിൽ ഗർഭിണിയെ ക്രൂരമായി മർദിക്കുകയും പൊള്ളലേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ പങ്കാളി അറസ്റ്റിൽ. കോടഞ്ചേരി സ്വദേശി ഷാഹിദ് റഹ്മാനാണ് കോടഞ്ചേരി പൊലീസിന്‍റെ പിടിയിലായത്. ഇയാള്‍ മദ്യത്തിനും മയക്കുമരുന്നിന് അടിമയെന്നാണ് സൂചന. പ്രതി കഴിഞ്ഞ ദിവസം 8 മാസം ​ഗർഭിണിയായ യുവതിയെയായിരുന്നു ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ആക്രമിച്ചത്. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് ഷാഹിദിനെ
Homepage Featured Kerala News

ആ സത്യത്തിന്റെ ചുരുൾ അഴിയുമോ ?; പ്രചരിക്കുന്നതല്ല സത്യമെന്ന് വീണ ജോർജിന്റെ പോസ്റ്റ്

തിരുവനന്തപുരം: ‘ആ സത്യത്തിന്റെ ചുരുൾ അഴിയുമോ?’ എന്ന് ചോദിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി വീണ ജോർജ്. പ്രചരിക്കുന്നതല്ല സത്യമെന്നും സത്യം മറച്ചു വെച്ചുവെന്നും മന്ത്രി വീണ ജോർജ് പോസ്റ്റിൽ പറയുന്നു. എന്നാൽ പോസ്റ്റിൽ മറ്റുവിവരങ്ങളൊന്നും മന്ത്രി പുറത്തുവിട്ടിട്ടില്ല. മൂന്നു വരികൾ മാത്രമുള്ള പോസ്റ്റാണ് കഴിഞ്ഞ ദിവസം വീണ ജോർജിന്റെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടത്.