Home Archive by category Homepage Featured (Page 75)
Homepage Featured Kerala News

എസ് ടി അംഗമില്ല; എരുമേലി പഞ്ചായത്ത് കിട്ടിയിട്ടും ഭരിക്കാനാകാതെ യുഡിഎഫ്; 29 ന് വീണ്ടും പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടക്കും

കോട്ടയം: സംവരണാംഗമില്ലാത്തതിനാൽ എരുമേലി പഞ്ചായത്ത് കിട്ടിയിട്ടും ഭരിക്കാനാകാതെ യുഡിഎഫ്. കോട്ടയത്ത് എരുമേലി പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ നിന്നും 14 സീറ്റുകളുള്ള ഏറ്റവും വലിയ കക്ഷിയായ യുഡിഎഫ് വിട്ടുനിന്നു.എരുമേലി പഞ്ചായത്തിൽ ക്വാറം തികയാത്തതിനാൽ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് മാറ്റിവച്ചു.
Homepage Featured Kerala News

സംസ്ഥാനത്ത് ത്രിതല പഞ്ചായത്തുകളിൽ അധ്യക്ഷരെ ഇന്ന് തെരഞ്ഞെടുക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിൽ അധ്യക്ഷരെ ഇന്ന് തെരഞ്ഞെടുക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള അധ്യക്ഷ തെരഞ്ഞെടുപ്പ് രാവിലെ 10.30നും ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് 2.30നുമാണ് നടക്കുക. പലയിടത്തും വിമതന്മാർ നിർണായകമാകും. കേരളത്തിലെ 941 ​ഗ്രാമപഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ അധ്യക്ഷ ഉപാധ്യക്ഷ
Homepage Featured Kerala News

ലഹരി ഉപയോ​ഗിച്ചോ? ജോലി പോകും; ‘പോഡ’ നയമനുസരിച്ച് സ്വകാര്യസ്ഥാപനങ്ങളിലും ഇനി ലഹരി പരിശോധന

തിരുവനന്തപുരം: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ലഹരി മരുന്ന് ഉപയോഗിച്ചാല്‍ ജോലി പോകുന്ന പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. ഇതനുസരിച്ച് കൃത്യമായ ഇടവേളകളിൽ ലഹരി ഉപയോ​ഗിച്ചോ എന്ന് പരിശോധിക്കും. ലഹരിമരുന്ന് ഉപയോ​ഗിച്ചെന്ന് തെളിഞ്ഞാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതാണ് പദ്ധതി. രാസലഹരി ഉപയോഗിച്ചാല്‍ നാല് മാസം വരെ പരിശോധനയിലൂടെ കണ്ടെത്താനാകും. അതുകൊണ്ട് തന്നെ ലഹരി
Homepage Featured Kerala Lead News News

‘കൊടും തണുപ്പിൽ ഒരു ജനതയെ തെരുവിലിറക്കി’; ഫക്കീർ കോളനിയും വസീം ലേഔട്ടും തകർത്ത നടപടിയെ വിമർശിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: ബെം​ഗളൂരുവിൽ ഫക്കീർ കോളനിയും വസീം ലേഔട്ടും തകർത്ത നടപടിക്കെതിരെ പിണറായി വിജയൻ. കൊടും തണുപ്പിൽ ഒരു ജനതയെ പലായനത്തിന് നിർബന്ധിതരാക്കിയെന്ന് പിണറായി വിജയൻ പറഞ്ഞു. പാവപ്പെട്ടവർക്ക് കിടപ്പാടം ഒരുക്കാനും ഒരാളെയും താമസസ്ഥലത്തുനിന്ന് ഇറക്കി വിടാതിരിക്കാനും നടപടിയെടുക്കേണ്ടവരാണ് ഭരണാധികാരികൾ എന്ന് അദ്ദേഹം ഓർമിപ്പിച്ചു. ആ ഭരണാധികാരികൾ തന്നെ നിരവധിപ്പേരെ ബലംപ്രയോഗിച്ച്
Homepage Featured India News

ഓപ്പറേഷൻ സിന്ദൂരിൽ ഭയം, എൽ‌ഒ‌സിയിലേക്ക് കൗണ്ടർ-ഡ്രോൺ വിന്യാസം ശക്തമാക്കി പാകിസ്ഥാൻ; സഹായത്തിന് അമേരിക്കൻ, തുർക്കി സൈനിക ഉപകരണങ്ങളും

ന്യൂഡൽഹി: അടിക്കടിയുള്ള പാകിസ്ഥാൻ സർക്കാരിന്റെ വീരവാദങ്ങൾക്കും പ്രകോപനപരമായ അഭിപ്രായങ്ങളും തുടരുന്നതിനിടയിൽ പാക് അധീന കാശ്മീരിനോട് ചേർന്നുള്ള ഇന്ത്യൻ പ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കി ഇന്ത്യ. ഇതോടെ പാകിസ്ഥാൻ തിരിച്ചും തങ്ങളുടെ നിയന്ത്രണ രേഖയിൽ ആന്റീ ഡ്രോൺ വിന്യാസം ശക്തമാക്കിയിരിക്കുകയാണ്. ഓപ്പറേഷൻ സിന്ദൂർ ആവർത്തിക്കുമെന്ന് ഇന്ത്യ സൂചന നൽകിയതിന് പിന്നാലെയാണ് പാക് സൈന്യത്തിന്റെ
Homepage Featured Kerala News

ആര്യ രാജേന്ദ്രന്റെ അഴിമതികളെ കുറിച്ച് അന്വേഷിക്കണം; ബിജെപി മേയർ വി വി രാജേഷ് സമക്ഷം കോൺഗ്രസ് നേതാവിന്റെ പരാതി

തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരസഭയിൽ ചരിത്രത്തിൽ ആദ്യമായി ബി.ജെ.പി മേയർ അധികാരത്തിലേറിയതിന് പിന്നാലെ മുൻ മേയറും സി.പി.എമ്മിന്റെ യുവനേതാവുമായ ആര്യാ രാജേന്ദ്രനെതിരെ പരാതി. മേയറായി വി.വി രാജേഷ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് മേയർക്ക് മുന്നിൽ ആദ്യ പരാതിയെത്തുന്നത്. ആര്യാ രാജേന്ദ്രൻ മേയറായിരുന്ന കാലത്ത് നടത്തിയ അഴിമതി ആരോപണങ്ങൾ പുറത്ത് കൊണ്ടുവരണമെന്ന്
Homepage Featured Kerala News

ക്രിസ്മസ് കുടിയിൽ പതറാതെ മലയാളി; ബെവ്കോ വഴി വിറ്റത് 332 കോടിയുടെ മദ്യം; പുതുവർഷ വിൽപ്പനയും പൊടിപൊടിക്കും

തിരുവനന്തപുരം: ക്രിസ്മസ്-പുതുവർഷ കളക്ഷനുമായി കുതിക്കാനൊരുങ്ങുകയാണ് ബെവ്കോ. ഓണം കഴിഞ്ഞാൽ സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകളിൽ ഏറ്റവും കൂടുകൽ കളക്ഷൻ നിറയുന്നത് ക്രിസ്തുമസ് ന്യൂയർ ആഘോഷങ്ങളിലാണ്. ഇത്തവണയും അതിൽ മാറ്റമുണ്ടായിട്ടില്ല. ഡിസംബർ 22 മുതൽ 25 വരെ ബെവ്കോ വഴി സംസ്ഥാനത്ത് വിറ്റത് 332.62 കോടി രൂപയുടെ മദ‍്യമെന്നാണ് കണക്ക്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മദ‍്യ വിൽപ്പനയിൽ 19
Homepage Featured Kerala News

‘കെസി അടക്കമുള്ളവർ മേയറെ നിശ്ചയിച്ചത് താഴെ തട്ടിലുള്ളവരുടെ ചെകിടത്ത് അടിക്കുന്ന നടപടി’; ആരോപണം കടുപ്പിച്ച് ലാലി ജെയിംസ്

തൃശൂർ: കെസി വേണു​ഗോപാലും ദീപാദാസ് മുൻഷിയും അടക്കമുള്ളവർ തൃശൂർ കോർപ്പറേഷനിൽ മേയറെ നിശ്ചയിച്ചത് താഴെ തട്ടിലുള്ളവരുടെ ചെകിടത്ത് അടിക്കുന്ന നടപടിയെന്ന് ലാലി ജെയിംസ് പറഞ്ഞു. കോർപ്പറേഷനിലെ വാർഡുകളെക്കുറിച്ച് ധാരണയില്ലാത്തവർ മേയറെ നിശ്ചയിച്ചുവെന്ന് അവർ കുറ്റപ്പെടുത്തി. നേരത്തേ ഉന്നയിച്ച ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായും ലാലി ജെയിംസ് പറഞ്ഞു. ദീപാദാസ് മുൻഷിയും ,എഐസിസി ജനറൽ
Articles Health Homepage Featured

പൈനാപ്പിളിന് പകരം പപ്പായ, കിവിക്ക് പകരം പേരയ്ക്ക; വില കൂടിയ പഴങ്ങൾ മറന്നേക്കൂ, പകരം ഇവ ആസ്വദിക്കൂ

വിദേശ പഴങ്ങളും സൂപ്പർ ഫുഡുകളും ആരോഗ്യത്തിന് നല്ലതാണെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ അവയുടെ വില പലപ്പോഴും സാധാരണക്കാർക്ക് താങ്ങാനാവില്ല. അവക്കാഡോയും കിവിയും ഡ്രാഗൺ ഫ്രൂട്ടുമൊക്കെ നൽകുന്ന അതേ പോഷകഗുണങ്ങൾ നമ്മുടെ നാട്ടിൽ കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന മറ്റ് പഴങ്ങളിലൂടെയും ലഭിക്കുമെന്ന് ചൂണ്ടിക്കാണിക്കുകയാണ് പോഷകാഹാര വിദഗ്ധ ഖുശി ഛബ്ര. വിലകൂടിയ അഞ്ച് പഴങ്ങൾക്ക് പകരമായി നമുക്ക്
Homepage Featured Kerala News

കോർപ്പറേഷനുകളിൽ മേയർമാരെ തെരഞ്ഞെടുത്തു; തിരുവനന്തപുരത്ത് വിവി രാജേഷ്, തൃശൂരിൽ നിജി ജസ്റ്റിൻ, കോഴിക്കോട് മേയറായി ഒ സദാശിവൻ

തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടന്ന ആറ് കോർപറേഷനുകളിലും പുതിയ മേയർമാർ ചുതലയേറ്റു. മുനിസിപ്പാലിറ്റികളിലെ അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പും നടന്നു. മേയർ സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് തർക്കം മറനീക്കി പുറത്തുവന്ന തൃശൂരും കൊച്ചിയും അടക്കമുള്ള കോർപ്പറേഷനുകളിലും നേതൃത്വം നേരത്തേ തീരുമാനിച്ചപ്രകാരം തന്നെ മേയർമാരെ തെരഞ്ഞെടുത്തു. തൃശൂരിൽ ഡോ. നിജി ജസ്റ്റിനാണ്