Home Archive by category Homepage Featured (Page 73)
Homepage Featured Kerala News

യുപി മോഡലല്ല കർണാടകയിൽ നടക്കുന്നത്; ബുൾഡോസർ രാജിനെ ന്യായീകരിച്ച് കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: കർണാടകയിൽ നടന്ന കോൺ​ഗ്രസ് സർക്കാരിന്റെ ബുൾഡോസർ രാജിനെ ന്യായീകരിച്ച് മുസ്ലീം ലീ​ഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. യുപി മോഡലല്ല കർണാടകയിൽ നടക്കുന്നതെന്നും വീട് നഷ്ടമായവരിൽ എല്ലാ വിഭാ​ഗം ആളുകളുമുണ്ടെന്നും അവർക്ക് പുനരധിവാസം ഉറപ്പാക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും
Homepage Featured Kerala News

‘ഒറ്റച്ചാട്ടത്തിന് കോൺ​ഗ്രസ് ബിജെപിയിൽ എത്തി, കേരളം പരിചയിച്ച രാഷ്ട്രീയ കാഴ്ചയല്ല ഇത്’; മറ്റത്തൂർ പഞ്ചായത്തിലെ കൂറുമാറ്റത്തിനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: തൃശൂരിലെ മറ്റത്തൂർ പഞ്ചായത്തിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച അം​ഗങ്ങൾ ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്തി, ഭരണവും പിടിച്ചെന്ന് മുഖ്യമന്ത്രി. കേരളം പരിചയിച്ച രാഷ്ട്രീയ കാഴ്ചയല്ല ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റത്തൂർ പഞ്ചായത്തിലെ കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപിയുമായി സഹകരിച്ചതുമായി
Homepage Featured Kerala News

എസ്ഐആര്‍ കരട് പട്ടിക; വോട്ടർമാരെ ഒഴിവാക്കിയത് പരിശോധിക്കാൻ കോണ്‍ഗ്രസിന്‍റെ നിശാക്യാമ്പ് ഇന്ന്

തിരുവനന്തപുരം:എസ്ഐആര്‍ കരട് പട്ടികയിൽ വോട്ടർമാരുടെ എണ്ണത്തിൽ കുറവുണ്ടായത് പരിശോധിക്കാൻ കോണ്‍ഗ്രസ് നിശാക്യാമ്പ് നടത്തും. ഇന്ന് വൈകീട്ട് അഞ്ച് മണി മുതൽ മണ്ഡലം അടിസ്ഥാനത്തിലാണ് പരിശോധന നടത്തുക. കരട് പട്ടികയിലെ പ്രശ്നങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാനാണ് ക്യാമ്പ്. നിലവിലെ വോട്ടർ പട്ടികയിൽ നിന്ന് വോട്ടര്‍മാരെ ഒഴിവാക്കിയതിലും ബൂത്ത് തിരിച്ചതിലും വ്യാപക പ്രശ്നങ്ങളുണ്ടെന്ന പരാതി
Homepage Featured Kerala News

‘കൗൺസിലർക്ക് സൗകര്യമില്ല, എംഎൽഎ ഒഴിയണം എന്ന രീതി ശരിയല്ല’; ആർ ശ്രീലേഖയുടെ ആവശ്യത്തിൽ പ്രതികരണവുമായി വികെ പ്രശാന്ത്

തിരുവനന്തപുരം: കൗൺസിലർക്ക് സൗകര്യമില്ല, അതുകൊണ്ട് എംഎൽഎ ഓഫിസ് ഒഴിയണം എന്ന രീതി ശരിയല്ലെന്ന് വികെ പ്രശാന്ത് പറഞ്ഞു. ബിജെപിക്ക് കോർപറേഷനിൽ അധികാരം ലഭിച്ചതിന് പിന്നാലെ കൗൺസിലർ ആർ ശ്രീലേഖ വിളിച്ചെന്നും മുറി ഒഴിയാൻ ആവശ്യപ്പെട്ടെന്നും വികെ പ്രശാന്ത് നേരത്തേ പറഞ്ഞിരുന്നു. കരാർ കാലാവധി കഴിഞ്ഞിട്ടില്ലെന്നും കരാർ കഴിയുന്ന മുറയ്ക്ക് ഒഴിയുന്ന കാര്യം ആലോചിക്കാമെന്ന് അപ്പോൾ തന്നെ
Cricket Homepage Featured Sports

വെടിക്കെട്ട് തുടരാന്‍ സൂര്യവന്‍ശി; അണ്ടര്‍ 19 ലോകകപ്പ് ടീമില്‍ രണ്ട് മലയാളികളും

ഡൽഹി: അടുത്ത മാസം ആരംഭിക്കുന്ന അണ്ടര്‍ 19 ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. കേരളത്തിന് അഭിമാനമാകാന്‍ രണ്ട് മലയാളി താരങ്ങള്‍ അണ്ടര്‍ 19 ലോകകപ്പ് ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. ഓള്‍റൗണ്ടര്‍ മുഹമ്മദ് ഇനാനും ടോപ് ഓര്‍ഡര്‍ ബാറ്ററായ ആരോണ്‍ ജോര്‍ജ്ജുമാണ് ടീമില്‍ ഇടംപിടിച്ചിരിക്കുന്നത്. തൃശൂര്‍ പുന്നയൂര്‍ക്കുളം പരൂര്‍ സ്വദേശിയാണ് മുഹമ്മദ് ഇനാന്‍. കോട്ടയം സ്വദേശിയായ
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള: അന്വേഷണം അവസാനഘട്ടത്തിലേക്ക്?; സ്വർണം ആർക്കുവിറ്റെന്ന് കണ്ടെത്താൻ എസ്ഐടി

തിരുവനന്തപുരം: ശബരിമലയിൽ എസ്ഐടി അന്വേഷണം അവസാനഘട്ടത്തിലേക്കെന്ന് സൂചന. ​ഗോവർധൻ എന്നയാളുടെ സ്വർണക്കടയിൽ സ്വർണം എത്തിയത് വരെയുള്ള വിവരങ്ങൾ പൊലീസിനു ലഭ്യമാണ്. എന്നാൽ അവിടെ നിന്ന് സ്വർണം ആർക്കുവിറ്റെന്ന് കണ്ടെത്താനാണ് ഇപ്പോൾ എസ്ഐടി ശ്രമിക്കുന്നത്. പങ്കജ് ഭണ്ഡാരി സിഇഒ ആയ സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനത്തിൽ വേർതിരിച്ച സ്വർണം ​ഗോവർധന്റെ സ്വർണക്കടയിൽ വിറ്റെന്ന് എസ്ഐടി
Homepage Featured Kerala News

രാഷ്ട്രീയ ഭേദമന്യേ അതിജീവിതമാരെ നിശബ്ദരാക്കുന്നു; പി ടി കുഞ്ഞുമുഹമ്മദിനെതിരെയുള്ള കേസിൽ മെല്ലെപ്പോക്കെന്ന് WCC

തിരുവനന്തപുരം: പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈം​ഗികാതിക്രമക്കേസിൽ വിമർശനവുമായി ഡബ്ല്യുസിസി. രാഷ്ട്രീയ ഭേദമന്യേ അതിജീവിതമാരെ നിശബ്‍ദമാക്കികൊണ്ടിരിക്കുന്നുവെന്ന് ഡബ്ല്യുസിസി കുറ്റപ്പെടുത്തി. പി ടി കുഞ്ഞുമുഹമ്മദിനെതിരെയുള്ള കേസിൽ നടപടി വൈകുന്നതായും ഡബ്ല്യുസിസി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഡബ്ല്യുസിസിയുടെ പ്രതികരണം. ‘അവൾക്കൊപ്പം’ എന്ന് നിരന്തരം ആവർത്തിച്ച് പറയുന്ന
Homepage Featured Kerala News

2025 ല്‍ കേരളം ഏറ്റവും കൂടുതല്‍ ചര്‍ച്ചയാക്കിയ സംഭവങ്ങള്‍, വാര്‍ത്ത

2025, രാഷ്ട്രീയ കേരളത്തെ സംബന്ധിച്ചിടുത്തോളം സംഭവബഹുലമായ വര്‍ഷം. ശബരിമല മുതല്‍ സൂപ്പര്‍താരം മോഹന്‍ലാല്‍ വരെ മലയാളികളുടെ ‘ഹോട്ട് ടോപ്പിക്ക്’ ആയി. പോയ വര്‍ഷം കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ സംഭവങ്ങള്‍, വാര്‍ത്തകള്‍ പരിശോധിക്കാം: 2025 ലെ ഏറ്റവും ചൂടേറിയ വാര്‍ത്ത കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണങ്ങളാണ്. ഒന്നിലേറെ യുവതികളാണ്
Cricket Homepage Featured Sports

‘വേറെ എവിടെയെങ്കിലും ആണെങ്കില്‍ നൂറ് കുറ്റങ്ങള്‍ ഉണ്ടായേനെ’; ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ വിമര്‍ശനം

ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റ് (ബോക്‌സിങ് ഡേ ടെസ്റ്റ്) രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയായതിനു പിന്നാലെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിനു വിമര്‍ശനം. ബാറ്റര്‍മാര്‍ക്കു യാതൊരു ആനുകൂല്യവും ലഭിക്കാത്ത വിധത്തിലാണ് ബോക്‌സിങ് ഡേ ടെസ്റ്റ് നടന്ന മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് ഒരുക്കിയതെന്നാണ് എതിരാളികളായ ഇംഗ്ലണ്ട് അടക്കം വിമര്‍ശിക്കുന്നത്. 142 ഓവറുകള്‍ മാത്രമാണ് നാലാം
Homepage Featured Kerala News Uncategorized

ആറ് വയസുകാരനെ കാണാതായ സംഭവം; തിരച്ചിൽ വ്യാപകമാക്കി; പിണങ്ങി ഇറങ്ങിയതാണെന്ന് ബന്ധുക്കൾ

പാലക്കാട്: ചിറ്റൂരിൽ കാണാതായ ആറ് വയസ്സുകാരനായി തിരച്ചിൽ വ്യാപകമാക്കി. രാവിലെ 11 മണിയോടെയാണ് കുട്ടിയെ കാണാതായത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ സുഹാൻ സഹോദരനുമായി പിണങ്ങി വീട്ടിൽ നിന്നും ഇറങ്ങിയതാണെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ കുറച്ചു നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതിരുന്നതോടെയാണ് തെരച്ചിൽ നടത്തിയത്. സുഹാന്‍റെ അമ്മ നീലഗിരി പബ്ലിക് സ്കൂൾ അധ്യാപികയാണ്. കുട്ടിയെ