Home Archive by category Homepage Featured (Page 71)
Homepage Featured Kerala News

ഇ- ബസ് തർക്കം; പുത്തനച്ചി പുരപ്പുറം തൂക്കുമെന്നൊരു പഴഞ്ചൊല്ലുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: കോർപ്പറേഷനിലെ ഇ-ബസ്സുകൾ ന​ഗരപരിധിയിൽ മാത്രം ഓടിയാൽ മതിയെന്നും ബസ്സുകൾ ഉടൻ തിരിച്ചെത്തിക്കണമെന്നും മേയർ വിവി രാജേഷ് പറഞ്ഞതിനെതിരെ മന്ത്രി വി ശിവൻകുട്ടി രംഗത്ത്. പുത്തനച്ചി പുരപ്പുറം തൂക്കുമെന്നൊരു പഴഞ്ചൊല്ലുണ്ടെന്ന് മന്ത്രി പറഞ്ഞു. കോൺഗ്രസ് ആർഎസ്എസിന്റെ റിക്രൂട്ടിംഗ് ഏജൻസിയായി
Homepage Featured Kerala News

വിമാനത്താവളം കാണാൻ മലക്ക് മുകളിൽക്കയറി, കാൽ തെറ്റി താഴെ വീണ യുവാവ് കമ്പ് തറച്ചു കയറി മരിച്ചു

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം കാണാൻ കൂട്ടുകാരോടൊപ്പം എത്തിയ യുവാവ് വെങ്കുളത്തെ വ്യൂ പോയിൻ്റിൽ നിന്ന് വീണ് മരിച്ചു. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിൻ ആണ് മരിച്ചത്. താഴ്ച്ചയിലേക്ക് വീണ യുവാവിൻ്റെ കഴുത്തിൽ കമ്പ് തറച്ചു കയറി. ഗുരുതര പരിക്കുകളോടെ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം.
Homepage Featured Kerala News

ഓപ്പറേഷൻ ബാർകോഡ്: എക്സൈസ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായി കണ്ടെത്തൽ; ഭൂരിഭാഗം ബാറുകളിലും സ്റ്റോക്ക് രജിസ്റ്റർ പോലുമില്ല

തിരുവനന്തപുരം: ഓപ്പറേഷൻ ബാർകോഡ് എന്ന പേരിൽ ബാർ ഹോട്ടലുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. 66 ബാർ ഹോട്ടലുകളിൽ വിജിലൻ പരിശോധന നടത്തിയിരുന്നു. എക്സൈസ് ഉദ്യോഗസ്ഥർ ബാറുകളിൽ നിന്ന് മാസപ്പടിയായി കൈക്കൂലി വാങ്ങുന്നുവെന്നും വിജിലൻസ് കണ്ടെത്തി. ഭൂരിഭാഗം ബാറുകളിലും സ്റ്റോക്ക് രജിസ്റ്റർ പോലുമില്ലെന്നും ഉദ്യോഗസ്ഥരുടെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ട് രേഖകൾ
Cricket Homepage Featured Sports

‘ഒരിക്കലും ഞാന്‍ നിങ്ങളോടു മിണ്ടില്ല’; സ്മൃതിയുടെ ഭീഷണിയില്‍ ഹര്‍മന്റെ ഭംഗര പിറന്നു

ഇന്ത്യന്‍ വനിത ടീമിനെ സംബന്ധിച്ച് 2025 വലിയ സന്തോഷത്തിന്റെയും സ്വപ്‌നസാഫല്യത്തിന്റെയും വര്‍ഷമാണ്. ചരിത്രത്തില്‍ ആദ്യമായി ഏകദിന ലോകകപ്പില്‍ ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്വത്തില്‍ ഇന്ത്യ മുത്തമിട്ടു. വനിത ലോകകപ്പ് നേടുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. ലോകകപ്പ് കിരീടം ഏറ്റുവാങ്ങുന്നതിനു മുന്‍പ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ നടത്തിയ ആഘോഷപ്രകടനം വലിയ രീതിയില്‍
Cinema Entertainment Homepage Featured

ആസിഫ് അലി ഇല്ല, മമ്മൂട്ടി ചിത്രത്തിലേക്ക് ലുക്മാൻ; മറ്റു താരങ്ങള്‍ ആരൊക്കെ?

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ ലുക്ക്മാന്‍ സുപ്രധാന വേഷത്തിലെത്തും. ആസിഫ് അലി ഈ സിനിമയുടെ ഭാഗമാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആസിഫ് അലിക്ക് പകരമാണ് ലുക്ക്മാനെ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. വന്‍ താരനിരയാണ് ഈ ചിത്രത്തില്‍ അണിനിരക്കുക. മമ്മൂട്ടിക്കൊപ്പം നസ്ലന്‍, ജോജു ജോര്‍ജ് എന്നിവരുടെ പേരുകളാണ്
Homepage Featured Kerala News

കൈവിട്ട് റോഡിലേക്ക് ഓടിയ പിഞ്ചുബാലന് ബസ് ഡ്രൈവറുടെ മനസാന്നിധ്യം തുണയായി

പാലക്കാട്: കൈവിട്ട് റോഡിലേക്ക് ഓടിയ പിഞ്ചുബാലന് ബസ് ഡ്രൈവറുടെ മനസാന്നിധ്യം തുണയായി. രക്ഷിതാവിന്‍റെ കൈവിട്ട് റോഡിലേക്ക് ഓടിയ പിഞ്ചുബാലനാണ് അത്ഭുതകരമായി രക്ഷപെട്ടത്. ഗുരുവായൂരിൽ നിന്നും പട്ടാമ്പി ഭാഗത്തേക്ക് പോവുകയായിരുന്ന ബസിൻ്റെ മുന്നിലേക്ക് റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളുടെ ഇടയിൽ നിന്നും പിഞ്ചു ബാലൻ റോഡ് മുറിച്ച് മറുവശത്തേക്ക് ഓടുകയായിരുന്നു. സെക്കൻ്റുകൾ കൊണ്ട് ബസ്
Gulf Homepage Featured News

മയക്കുമരുന്ന് വേട്ട; കുവൈത്തിൽ സ്വദേശിയും രണ്ട് പ്രവാസികളും പിടിയിൽ

കുവൈത്ത് സിറ്റി: മയക്കുമരുന്ന് വേട്ടയിൽ കുവൈത്തിൽ സ്വദേശിയും രണ്ട് പ്രവാസികളും പിടിയിൽ. ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഫോർ ഡ്രഗ് കൺട്രോൾ അൽ-മൻഖഫ്, അൽ-റിഖ, അൽ-മഹ്ബൂല എന്നീ മേഖലകളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇവർ പിടിയിലായത്. മയക്കുമരുന്ന് വിൽപനയ്ക്കും ഉപയോഗത്തിനുമെതിരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടത്തുന്ന കർശന പരിശോധനയിലാണ് ഒരു സ്വദേശിയും രണ്ട് ഏഷ്യൻ പ്രവാസികളും പിടിയിലായത്.
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള; മുൻ ദേവസ്വം ബോർഡ് അംഗം എൻ. വിജയകുമാർ അറസ്‌റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം എൻ. വിജയകുമാർ അറസ്‌റ്റിൽ. കേസിൽ ബോർഡിലെ എല്ലാ അംഗങ്ങൾക്കും തുല്യ ഉത്തരവാദിത്തം ഉണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. പത്മകുമാർ അധ്യക്ഷനായ ബോർഡിലെ അംഗമാണ് വിജയകുമാർ. ശങ്കർദാസിലേക്കും വിജയകുമാറിലേക്കും അന്വേഷണം എത്താത്തതിൽ എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചു. ഇതിനെ തുടർന്ന് അറസ്റ്റിന് സാധ്യത
Homepage Featured Kerala News

ചെരുപ്പ് മാറിയിട്ടു; ഏഴാം ക്‌ളാസ് വിദ്യാർത്ഥിയെ പ്ലസ് 2 വിദ്യാർത്ഥി വീട്ടിൽ കേറി മർദിച്ചു

കോഴിക്കോട്: ആദിവാസിയായ ഏഴാം ക്‌ളാസ് വിദ്യാർത്ഥിയെ പ്ലസ് 2 വിദ്യാർത്ഥി വീട്ടിൽ കേറി ക്രൂരമായി മർദിച്ചതായി പരാതി. ചെരുപ്പ് മാറിയിട്ടു എന്നതാണ് കാരണം. കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർസെക്കണ്ടറി സ്കൂളിലെ ഏഴാം ക്‌ളാസ് വിദ്യാർത്ഥിയായ മനീഷ് എന്ന വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. കൂടരഞ്ഞി കൊളപ്പറാകുന്നിൽ കോതേരി കോട്ടേഴ്സിൽ താമസിക്കുന്ന സ്ഥലത്ത് എത്തിയാണ് മർദിച്ചതെന്ന് വിദ്യാർത്ഥി
Homepage Featured India News

ഉന്നാവ് ബലാത്സംഗക്കേസ്; ഡല്‍ഹി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

ഉന്നാവ് ബലാത്സംഗക്കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. കേസില്‍ സുപ്രീംകോടതി എതിര്‍ഭാഗത്തിന് നോട്ടീസ് നല്‍കി. നാല് ആഴ്ചയ്ക്കകം മറുപടി പറയാനാണ് നിര്‍ദേശം. അതിജീവിതയും അമ്മയും കോടതിയില്‍ എത്തിയിരുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. സിബിഐക്ക് വേണ്ടി സോളിസിറ്റര്‍