2025, നായകന്‍മാരെ പോലെ തന്നെ നായികമാരും തിളങ്ങിയ വര്‍ഷം. ‘എക്കോ’യിലെ മ്ലാത്തി ചേടത്തിയെ അവതരിപ്പിച്ച മേഘാലയക്കാരി ബിയാന മോമിന്‍ മുതല്‍ ‘രേഖാചിത്ര’ത്തിലെ രേഖയായി തിളങ്ങിയ അനശ്വര രാജന്‍ വരെ 2025 ലെ മികച്ച കഥാപാത്രങ്ങള്‍ നിരവധി. രേഖാചിത്രത്തിലെ രേഖ എന്ന കഥാപാത്രമായി അനശ്വര
പാലക്കാട്: പാലക്കാട് തേങ്കുറുശ്ശി ദുരഭിമാനക്കൊലകേസിലെ പ്രതിയുടെ പരോൾ റദ്ദാക്കി. കൊലചെയ്യപ്പെട്ട അനീഷിൻ്റെ ഭാര്യ ഹരിതയെയാണ് പ്രതി ഭീഷണിപ്പെടുത്തിയത്. 20 ദിവസത്തെ പരോളിൽ 24 ന് നാട്ടിലെത്തിയതിന് പിന്നാലെയായിരുന്നു ഭീഷണി. തുടര്‍ന്ന് ഇയാളുടെ പരോൾ റദ്ദാക്കിയതിനാൽ നാലാം ദിവസം വീണ്ടും ജയിലേക്ക് തിരിച്ചു പോയി. ഹരിതയുടെ പരാതിയിൽ കുഴൽമന്ദം പൊലീസ് കേസെടുക്കുകയായിരുന്നു. 2020 ഡിസംബർ
ഒരുപിടി നല്ല സിനിമകള്‍ക്കൊപ്പം ഗംഭീര പ്രകടനങ്ങള്‍ കൂടി കണ്ട വര്‍ഷമാണ് 2025. മമ്മൂട്ടിയും മോഹന്‍ലാലും മുതല്‍ യുവതാരം സന്ദീപ് പ്രദീപ് വരെ അഭിനയത്തില്‍ ഞെട്ടിച്ച വര്‍ഷം. പോയ വര്‍ഷത്തെ നടന്‍മാരുടെ മികച്ച പ്രകടനങ്ങള്‍ നോക്കാം. 2025 ലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് ജോതിഷ് ശങ്കര്‍ സംവിധാനം ചെയ്ത ‘പൊന്മാന്‍’ സിനിമയിലെ ബേസില്‍ ജോസഫിന്റെ അജേഷ് പി.പി എന്ന കഥാപാത്രം.
നടന്‍ മോഹന്‍ലാലിനോടു ഏറ്റവും പ്രിയപ്പെട്ടത് ആരെന്ന് ചോദിച്ചാല്‍ ‘അമ്മ’യെന്നാകും ഉത്തരം. സ്‌ക്രീനില്‍ നിറഞ്ഞാടുന്ന മോഹന്‍ലാലിനെ പോലെയാണ് കുട്ടിയായ ലാലും. അതുകൊണ്ട് ആ മകനു ചുറ്റും ശാന്തകുമാരി വിശ്രമമില്ലാതെ ഓടിയിട്ടുണ്ടാകണം. അങ്ങനെ ഓടുന്ന അമ്മമാര്‍ക്കു കുസൃതിക്കാരായ മക്കളോടു ഇഷ്ടം കൂടുതലുണ്ടാകും. ലാലിന്റെ കുസൃതിയെ കുറിച്ച് ശാന്തകുമാരി അമ്മ പലപ്പോഴും
ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിന്റെ വീട്ടിലേക്ക് യുക്രെയിൻ നടത്തിയ ആക്രമണത്തിൽ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തിയതോടെ ഉക്രൈൻ കൂടുതൽ പ്രതിരോധത്തിലെന്ന് സൂചന. യുദ്ധമല്ല ഇരുപക്ഷത്തു നിന്നുമുള്ള നയതന്ത്ര ഇടപെലാണ് പോം വഴിയെന്നും മോദി ട്വിറ്ററിൽ കുറിച്ചാണ് ആക്രമണത്തിൽ ആദ്യ പ്രതികരണവുമായി റഷ്യയുടെ സഖ്യരാഷ്ട്രമായി നിലകൊള്ളുന്ന ഇന്ത്യൻ പ്രധനമന്ത്രി
കോഴിക്കോട്: വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ പതിനാറുകാരിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ടു പേർ കൂടി അറസ്റ്റിൽ. കോഴിക്കോട് സിറ്റി പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കാസർഗോഡ് സ്വദേശികളായ മുഹമ്മദ് ഷമീം, മുഹമ്മദ് റയീസ് എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ രണ്ടു പേര്‍ ഇന്നലെ പിടിയിലായിരുന്നു. ഇക്കഴിഞ്ഞ 20ന് രക്ഷിതാക്കളുമായി പിണങ്ങി വീടുവിട്ടിറങ്ങിയതാണ്
ഇടുക്കി: പൊലീസ് സ്റ്റേഷനിൽ എത്തിയ ആളെ സിഐ മർദ്ദിച്ചതായി പരാതി. അടിമാലി സ്വദേശി പി ആർ അനിൽകുമാറിനാണ് മർദ്ദനമേറ്റത്. ഇടുക്കി അടിമാലി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ലൈജുമോൻ സി വിക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. അനിൽകുമാർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. അതേ സമയം, അനിൽകുമാർ പോലീസ് സ്റ്റേഷനിൽ അനാവശ്യമായി ബഹളമുണ്ടാക്കിയെന്നാണ് സി ഐ ലൈജുമോന്റെ വിശദീകരണം.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി എസ് പ്രശാന്തിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് ചോദ്യം ചെയ്യൽ നടന്നത്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് വളരെ നിർണ്ണായക ചോദ്യം ചെയ്യലാണ് നടന്നിരിക്കുന്നത്. അതേസമയം ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ സ്പോൺസർ ഉണ്ണികൃഷ്ണൻ
ശബരിമല സ്വർണക്കൊള്ള: എ പത്മകുമാറിന്റെ റിമാൻഡ് നീട്ടി; എല്ലാം അയ്യപ്പൻ നോക്കിക്കൊള്ളുമെന്ന് പത്മകുമാർ
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ ജയിലിൽ തുടരും. റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. പത്മകുമാറിന്റെ ജാമ്യാപേക്ഷ അടുത്ത മാസം 7 ന് പരിഗണിക്കും. എല്ലാം അയ്യപ്പൻ നോക്കിക്കൊള്ളുമെന്ന് പത്മകുമാർ. ദൈവതുല്യൻ ആരെന്ന ചോദ്യത്തിന് ശവം തീനികളല്ലെന്നും മറുപടി. കൊല്ലം വിജിലന്‍സ് കോടതിയില്‍ നിന്നും പുറത്തിറങ്ങിയപ്പോഴായിരുന്നു
ആരിക്കിരി ക്ഷേത്രത്തിലേക്കുള്ള സംഭാവന അഞ്ച് ലക്ഷത്തിന്റെ ചെക്ക് കൈമാറി തൃപ്രയാർ : ഇത്തവണത്തെ പൂരത്തിന് എം.എ യൂസഫലി പങ്കെടുക്കണമെന്ന അഭ്യർത്ഥന പങ്കുവച്ച് നാട്ടിക ബീച്ച് ആരിക്കിരി ഭഗവതി ക്ഷേത്രം ഭാരവാഹികൾ. തൃപ്രയാർ വൈമാളിന്റെ ലാഭവിഹിതത്തിൽ നിന്ന് നാട്ടിക ആരിക്കിരി ഭഗവതി ക്ഷേത്രത്തിന് നൽകിയ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറിയ ചടങ്ങിലാണ് ക്ഷേത്രം ഭാരവാഹികളുടെ അഭ്യർത്ഥന


























