Home Archive by category Homepage Featured (Page 69)
Homepage Featured Kerala News

ശബരിമല സന്ദർശിച്ച് ബാലാവകാശ കമ്മീഷൻ; റിസ്റ്റ് ബാൻഡ് എല്ലാ കുട്ടികളും അണിയുന്നുണ്ടോ എന്ന് ഉറപ്പാക്കണമെന്ന് കമ്മീഷൻ

സംസ്ഥാന ബാലാവകാശ കമ്മീഷൻ ശബരിമല സന്ദർശിച്ചു. ശബരിമലയിലെത്തുന്ന കുട്ടികളുടെ ക്ഷേമം ഉറപ്പാക്കാൻ വിവിധ വകുപ്പുകൾ സ്വീകരിക്കുന്ന നടപടികൾ അറിയാനാണ് കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാർ, അംഗങ്ങളായ ബി മോഹൻകുമാർ, കെ കെ ഷാജു എന്നിവർ സന്നിധാനം സന്ദർശിച്ചത്. ശബരിമല പോലീസ് ചീഫ് കോർഡിനേറ്റർ എ ഡി ജി ജി പി
Homepage Featured Kerala News

അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ പ്രതിപക്ഷ നേതാവിന് ഇരട്ടത്താപ്പാണ്: മന്ത്രി എം ബി രാജേഷ്

പാലക്കാട്: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ പ്രതിപക്ഷ നേതാവിന് ഇരട്ടത്താപ്പാണെന്ന് മന്ത്രി എം ബി രാജേഷ്. സ്വന്തക്കാരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമ്പോൾ എന്തിനാണ് പരിഭ്രാന്തിയെന്ന് ചോദിച്ച എം ബി രാജേഷ് അന്വേഷണത്തിന്‍റെ പോക്കിൽ ഭയം ഉണ്ടെങ്കിൽ പാരഡി ഗാനം ഒരുമിച്ച് പാടിയാൽ മതിയെന്നും അത് കൂട്ടക്കരച്ചിലാകുമെന്നും പരിഹസിച്ചു.
Entertainment Features Homepage Featured

മമ്മൂട്ടിയുടെ സ്റ്റാര്‍ഡം ക്യൂബ്‌സിനു അറിയാം; ന്യൂ ഇയര്‍ ആശംസ ഏറ്റെടുത്ത് ആരാധകര്‍

മികച്ച കഥാപാത്രങ്ങളിലൂടെ ഞെട്ടിക്കുമ്പോഴും മമ്മൂട്ടിയുടെ ബോക്‌സ്ഓഫീസ് പ്രകടനം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാവിഷയമാകാറുണ്ട്. മമ്മൂട്ടിയുടെ താരമൂല്യത്തെ മനസിലാക്കി ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍ സിനിമ ആരും ചെയ്യുന്നില്ല എന്നതാണ് അദ്ദേഹത്തിന്റെ ആരാധകരുടെ വലിയ പരാതി. ഒടുവില്‍ ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വന്നതോടെ
Homepage Featured India News

ഫരീദാബാദ് കൂട്ടബലാത്സംഗം; അതിജീവിത ക്രൂര മർദനത്തിനും ഇരയായി; ഒരു കണ്ണ് പൂർണമായി തകരാറിൽ

ന്യൂഡൽഹി: ഫരീദാബാദ് കൂട്ടബലാത്സംഗത്തിലെ അതിജീവിത ക്രൂര മർദനത്തിനും ഇരയായതായി മെഡിക്കൽ റിപ്പോർട്ട്. ഒരു കണ്ണ് പൂർണ്ണമായി തകർന്ന സാഹചര്യമാണ്. കൂടാതെ തലയ്ക്കും കാര്യമായ പരിക്കുണ്ട്. പീഡനം എതിർത്തപ്പോൾ യുവതിയെ പ്രതികൾ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. ബലാത്സംഗത്തിന് ശേഷം യുവതിയെ അക്രമികൾ റോഡിലേക്ക് വലിച്ചെറി‌യുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇന്നലെയാണ് ഓടുന്ന വാനിലേക്ക്
Homepage Featured Kerala News

ബസ് ഓടിക്കുന്നത് കോര്‍പ്പറേഷന്‍റെ പണിയല്ല, മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും രേഖാമൂലം കത്ത് നൽകും: മേയർ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ഇലക്ട്രിക് ബസ് വിവാദത്തിൽ കോർപ്പറേഷന്‍റെ നിലപാടിൽ മാറ്റമില്ലെന്ന് മേയർ വിവി രാജേഷ്. കരാർ പാലിക്കുകയെന്നത് മാത്രമാണ് വിഷയത്തിൽ ശാശ്വത പരിഹാരമെന്നും അതിന് കെഎസ്ആർടിസി തയ്യാറാകണമെന്നും വിവി രാജേഷ് പറഞ്ഞു. കരാർ പ്രകാരം അർഹമായ ലാഭവിഹിതം കോർപ്പറേഷന് കെഎസ്ആര്‍ടിസി നൽകണം. ത്രികക്ഷി കരാര്‍ ഇല്ലെങ്കിൽ അവർ പറയട്ടെ. കരാർ ഇല്ലെന്ന് ഗതാഗത
Homepage Featured India News

പുതുവർഷത്തിൽ ഇരുട്ടടി; എൽപിജി വിലയിൽ വർധന; ഒറ്റയടിയ്ക്കു കൂട്ടിയത് 111 രൂപ

ന്യൂഡൽഹി: പുതുവർഷം പിറന്നപ്പോൾ ജനങ്ങൾക്ക് തിരിച്ചടിയായി എൽപിജി വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വർധിപ്പിച്ചത്. ഡൽഹി , മുംബൈ, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽ ഉൾപ്പെടെ വില വർധന ഇന്ന് പ്രാബല്യത്തിൽ വന്നു. ജനുവരി 1 മുതൽ വില വർധന രാജ്യം മുഴുവൻ ബാധകമാണ്. എന്നാൽ 14 കിലോ ഗാർഹിക എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ
Homepage Featured Kerala News

സിപിഐ ചതിയൻ ചന്തു, കൂടെ നിന്നിട്ട് മുഖ്യമന്ത്രിയെ തള്ളിപ്പറഞ്ഞു; വെള്ളാപ്പളി നടേശൻ; ഇടതുമുന്നണിയുടെ മുഖം വെള്ളാപ്പള്ളി അല്ലെന്ന് ബിനോയ് വിശ്വം

മൂന്നാമതും പിണറായി വിജയൻറെ നേതൃത്വത്തിലുള്ള സർക്കാർ തന്നെ അധികാരത്തിൽ വരുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുന്നാക്കക്കാരൻ മുഖ്യമന്ത്രിക്കൊപ്പം വാഹനത്തിൽ പോയാൽ ആരും മിണ്ടില്ല താൻ പിന്നാക്കക്കാരൻ ആയതുകൊണ്ടാണ് മാധ്യമങ്ങളടക്കം ഇങ്ങനെ വിമർശിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. സിപിഐ ചതിയൻ ചന്തുവാണെന്നും പത്തുവർഷം കൂടെ നിന്നിട്ടും
Homepage Featured Kerala News

കാര്യങ്ങൾ വളച്ചൊടിക്കരുത്; ബസ് വേണമെന്ന് ആവശ്യപ്പെട്ടാൽ 24 മണിക്കൂറിൽ നൽകും, പകരം കെഎസ്ആർടിസി 150 ബസ് ഇറക്കും: മന്ത്രി കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം: താൻ പറയുന്ന കാര്യങ്ങൾ വളച്ചൊടിക്കാൻ ശ്രമിക്കരുതെന്നും ബസ് വേണമെന്ന് ആവശ്യപ്പെട്ടാൽ 24 മണിക്കൂറിൽ നൽകുമെന്നും സിറ്റി ബസ് വിവാദത്തില്‍ തിരുവനന്തപുരം മേയർ വിവി രാജേഷിന് മറുപടിയുായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. തിരുവനന്തപുരം മേയർ 113 ബസുകളും തങ്ങൾക്ക് വേണമെന്ന് ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ തിരിച്ചയയ്ക്കും. സിഎംഡിക്ക് ഒരു കത്ത് കൊടുത്താൽ മാത്രം
Homepage Featured Kerala News

സംസ്ഥാന വ്യാപകമാവുന്ന പപ്പാഞ്ഞികൾ; പുതുവർഷം ആഘോഷമാക്കാൻ നാടൊരുങ്ങി !

കൊച്ചി: പുതുവത്സരാഘോഷങ്ങൾക്ക് ആവേശം പകരാൻ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ പപ്പാഞ്ഞികൾ ഉയരുന്നു. ഫോർട്ട് കൊച്ചിയിൽ മാത്രം ഉണ്ടായിരുന്ന ന്യൂ ഇയർ കാർണിവൽ നാട്ടിൻപുറങ്ങളിൽ ഉൾപ്പടെ വ്യാപകമായിരിക്കുകയാണ്. കൊച്ചിയിൽ ഇത്തവണ രണ്ട് പടുകൂറ്റൻ പപ്പാഞ്ഞികളെയാണ് കത്തിക്കുക. അതേസമയം, തലസ്ഥാന നഗരിക്ക് പുതുമയേകാൻ കോവളം ക്രാഫ്റ്റ് വില്ലേജിലും ഭീമൻ പപ്പാഞ്ഞി ഒരുങ്ങിക്കഴിഞ്ഞു. ഫോർട്ട്
Homepage Featured Kerala News

സംസ്ഥാനത്ത് ബാറുകൾ ഇന്ന് രാത്രി 12 വരെ പ്രവർത്തിക്കും; ക്രമസമാധാന ലംഘനങ്ങൾ ഉണ്ടായാൽ ബാറുകൾ ഉടൻ അടയ്ക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകൾ ഇന്ന് രാത്രി 12 വരെ പ്രവർത്തിക്കും. പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. പ്രവർത്തന സമയം നീട്ടി സർക്കാരാണ് ഉത്തരവിറക്കിയത്. ഡിസംബർ 31 രാത്രി 12 മണി വരെ ബാറുകൾക്ക് പ്രവർത്തിക്കാം. സാധാരണയായി രാവിലെ 11 മുതൽ രാത്രി 11 വരെയാണ് ബാറുകളുടെ പ്രവർത്തന സമയം. എന്നാൽ, പ്രവർത്തന സമയം നീട്ടി നൽകുമ്പോഴും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ