കാസർഗോഡ്: കേരളം കലോത്സവലഹരിയിലേക്ക് നീങ്ങുകയാണ്. കലയുടെ തലസ്ഥാനമായ തൃശൂരിലേക്ക് കലോത്സവ സ്വർണക്കപ്പിന്റെ പ്രയാണം കാസർഗോഡ് ഇന്ന് ആരംഭിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ കലോത്സവം തൃശൂരിലാണ് ഇത്തവണ നടക്കുക. ജനുവരി 16 മുതൽ 18 വരെയാണ് തൃശൂരിൽ വെച്ച് സംസ്ഥാനകലോത്സവം നടക്കുന്നത്. 117 പവൻ തൂക്കം
കൊല്ലം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എ പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറയുക. ദ്വാരപാലക ശിൽപവുമായി ബന്ധപ്പെട്ട കേസിൽ നൽകിയ ജാമ്യാപേക്ഷയിലാണ് വിധി. കട്ടിളപ്പാളി കേസിൽ പത്മകുമാറിൻ്റെ ജാമ്യാപേക്ഷ വിജിലൻസ് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. കേസിൽ അറസ്റ്റിലായ പ്രതികളിൽ ആർക്കും ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല.
ഡൽഹി: ഡൽഹി രാംലീല മൈതാനത്തിന് സമീപം തുർക്ക്മാൻ ഗേറ്റിൽ ബുൾഡോസർ രാജ്. പുലർച്ചെയോടെ എത്തിയ ഡൽഹി പോലീസാണ് കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയത്. നിരവധിപ്പേർ താമസിക്കുന്ന പ്രദേശത്ത് മറ്റ് ഒരു താമസസൗകര്യവും ഒരുക്കാതെയാണ് കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയത്. അനധികൃത കെട്ടിടങ്ങളാണ് നീക്കം ചെയ്തതെന്നാണ് മുനിസിപ്പൽ കോർപ്പറേഷന്റെ വാദം. പുലർച്ചെ 1 മണിയോടെയാണ് സംഭവം. പൊളിച്ചുനീക്കലിനിടെ
കൊച്ചി: മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വികെ ഇബ്രാഹിംകുഞ്ഞ് (73) അന്തരിച്ചു. അർബുദ ബാധയെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുസ്ലിം ലീഗിന്റെ സംസ്ഥാന-ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖ നേതാവായ അദ്ദേഹം എറണാകുളം ജില്ലയിലെ പാർട്ടിയുടെ കരുത്തുറ്റ വക്താവായിരുന്നു. രണ്ട് തവണ കേരള മന്ത്രിസഭയിൽ അംഗമായിരുന്ന
ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ വിജയ്ക്ക് സിബിഐയുടെ സമൻസ്. സിബിഐയുടെ ഡൽഹിയിലെ ഓഫീസിൽ ഈ മാസം 12ന് ഹാജരാകണമെന്ന് സമൻസിൽ സിബിഐ ആവശ്യപ്പെട്ടു. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണങ്ങളുടെ തുടർച്ചയാണ് ഈ നടപടി. 2025 സെപ്റ്റംബർ 27 ന് നടന്ന കരൂരിലെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് കുട്ടികളടക്കം 41 പേർ മരിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് സിബിഐ
തൃശ്ശൂർ: കേരള പൊലീസ് അക്കാദമിയിലെ ചന്ദനമരം മോഷ്ടിച്ചു. രാമവർമ്മപുരത്തെ പൊലീസ് അക്കാദമിയിലാണ് സംഭവം. ഡിസംബര്‍ 27 നും ജനുവരി 2 നും ഇടയിലാണ് മോഷണം എന്നാണ് വിലയിരുത്തല്‍. അക്കാദമി വളപ്പിൽ നിന്നിരുന്ന ചന്ദനമരത്തിന്റെ മധ്യഭാഗമാണ് മുറിച്ച് കിടന്നത്. 30 വര്‍ഷത്തില്‍ ഏറെ പഴക്കമുള്ള ചന്ദനമരമാണ് മോഷ്ടിച്ചിരിക്കുന്നത്. അക്കാദമിയുടെ പരാതിയിൽ വിയൂർ പൊലീസ് കേസെടുത്തു.
കൊച്ചി: കളമശ്ശേരി നിയമസഭ സീറ്റ് ഇത്തവണ എൽ.ഡി.എഫിൽ നിന്ന് തിരിച്ചു പിടിക്കാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങുകയാണ് യുഡിഎഫ് പി രാജീവിനെതിരെ ശക്തനെ നിർത്തണമെന്ന ആവശ്യം യു.ഡി.എഫിൽ ഉയർന്നതോടെ മുസ്ലീം ലീഗിൽ നിന്ന് സീറ്റ് തിരിച്ചു പിടിക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. കഴിഞ്ഞ തവണ മുസ്ലീം ലീഗ് സ്ഥാനാർത്ഥി മത്സരിച്ചെങ്കിലും പരാജയം നുണഞ്ഞ സ്ഥലത്ത് ഇത്തവണ പരീക്ഷണം
തിരുവനന്തപുരം: റെക്കോർഡ് വരുമാനം സ്വന്തമാക്കിയതിൽ കെഎസ്ആർടിസി ജീവനക്കാരെ അഭിനന്ദിച്ച് മന്ത്രി കെബി ഗണേശ് കുമാർ. ജനുവരി അഞ്ചിന് ടിക്കറ്റ് വരുമാനത്തിൽ കെഎസ്ആർടിസിക്ക് സർവ്വകാല റെക്കോർഡ് സ്വന്തമാക്കിയതിനാണ് മന്ത്രിയുടെ അഭിനന്ദനം. കൂട്ടായ പ്രവർത്തനംകൊണ്ടാണ് നേട്ടം കൈവരിക്കാനായതെന്നും ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട് എന്നും മന്ത്രി പറയുന്നു. ജനുവരി അഞ്ചിന് കെഎസ്ആർടിസിയുടെ
കുവൈത്ത് സിറ്റി: കുവൈത്തിൽ സുരക്ഷാ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി 2025ൽ 39,487 പ്രവാസികളെ നാടുകടത്തി. താമസ നിയമലംഘനം, മയക്കുമരുന്ന് കേസുകൾ, പൊതുതാൽപ്പര്യത്തിന് വിരുദ്ധമായ പ്രവർത്തനങ്ങൾ തുടങ്ങിയ കാരണങ്ങളാലാണ് ഇത്രയും പേർക്കെതിരെ നടപടി സ്വീകരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സുരക്ഷാ ക്യാമ്പയിനുകൾ തുടരുകയാണ്.
തിരുവനന്തപുരം: പുനർജ്ജനി പദ്ധതിയുടെ പേരിൽ യുകെയിൽ നിന്ന് ഒന്നേകാൽ കോടിയിലേറെ രൂപ പിരിച്ചതായി റിപ്പോർട്ട്. എന്നാൽ പണം പിരിച്ച ട്രസ്റ്റുമായി മണപ്പാട്ട് ഫൗണ്ടേഷന് യാതൊരുവിധ ധാരണാപത്രവുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സാധാരണഗതിയിൽ എൻജിഒകൾ തമ്മിൽ ഇത്തരം ഇടപാടുകളിൽ എംഒയു ഒപ്പുവെക്കാറുണ്ട്. പുനർജ്ജനി പദ്ധതിയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ മണപ്പാട്ട് ഫൗണ്ടേഷനുമായി


























