ചൈനയിൽ നിന്നാണ് കൗതുകകരമായ വാർത്ത എത്തിയിരിക്കുന്നത്. ഐവിഎഫിലൂടെ ഗർഭം ധരിച്ച, ചൈനയിൽ നിന്നുള്ള 62 -കാരി തന്റെ വയറ്റിലുള്ള കുഞ്ഞ് മരിച്ചുപോയ മകന്റെ പുനർജന്മമാണ് എന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ്. ചൈനയിലെ ജിലിൻ പ്രവിശ്യയിലെ സോങ്‌യുവാനിൽ നിന്നുള്ള സ്ത്രീ ഇപ്പോൾ ആറുമാസം ഗർഭിണിയാണത്രെ.
എംപിമാർക്ക് മത്സരിക്കാൻ അനുവാദം നൽകരുത്, പാർലമെന്‍റിലെ അംഗസംഖ്യ കുറയാൻ ഇടവരരുത്: രാജ്മോഹൻ ഉണ്ണിത്താൻ
തിരുവനന്തപുരം: എംപിമാർക്ക് മത്സരിക്കാൻ അനുവാദം നൽകരുതെന്നും പാർട്ടിയിൽ മത്സരിക്കാൻ ആളില്ലാത്ത അവസ്ഥയില്ലയെന്നും രാജ്മോഹൻ ഉണ്ണിത്താൻ. ഇനി നിയമസഭയിലേക്ക് മത്സരിക്കാൻ താല്പര്യമില്ല. പാർട്ടി സമ്മർദ്ദം ചെലുത്തിയാലും മത്സരത്തിന് ഇല്ല. എംപി എന്നത് വലിയ ഉത്തരവാദിത്തമാണെന്ന് മനസ്സിലാക്കണം. പാർലമെന്‍റിലെ അംഗസംഖ്യ കുറയാൻ ഇടവരരുതന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ്
നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര് നയിക്കുമെന്നതിനെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുമെന്ന് എല്‍ഡിഎഫ് ഉറപ്പിച്ചു പറയും പോലെ യുഡിഎഫില്‍ പറയാന്‍ കഴിയാത്തത് കോണ്‍ഗ്രസിലെ അധികാര വടംവലിയുടെ സൂചനയാണെന്ന് ജനം വിലയിരുത്തിയേക്കുമെന്ന ഭയം സംസ്ഥാന നേതൃത്വത്തിനുണ്ട്. സുല്‍ത്താന്‍ ബത്തേരിയില്‍ പൂര്‍ത്തിയായ ‘ലക്ഷ്യ’ തിരഞ്ഞെടുപ്പ് ഒരുക്ക
പ്രദർശനാനുമതി നൽകിയ ഉടൻ തന്നെ സെൻസർ ബോർഡ് അപ്പീൽ നൽകുകയായിരുന്നു. വിവിധ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളും തിയേറ്റർ ഉടമകളും ആരാധകർക്ക് തുക തിരിച്ചുനൽകാനുള്ള നടപടികൾ ആരംഭിച്ചു. ചെന്നൈ: വിജയ് ചിത്രം ജനനായകനെ വിടാതെ പിന്തുടർന്ന് സെൻസർബോർഡ്. യു എ സർട്ടിഫിക്കറ്റ് നൽകാനുള്ള വിധിക്കെതിരെ അപ്പീൽ നൽകാൻ ഒരുങ്ങിയിരിക്കുകയാണ് സെൻസർ ബോർഡ്. അപ്പീൽ നൽകാൻ ചീഫ് ജസ്റ്റിസ് അനുമതി നൽകി.
തൃശൂർ: ആധാറിന്റെ ഏറെക്കാലമായി തുടർന്നുവന്ന ലോഗോ മാറ്റാനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ. മലയാളിയായ അരുൺ ഗോകുൽ ആണ് ലോഗോ ഡിസൈൻ ചെയ്തത്. 857 ഡിസൈനുകളെ പിന്തള്ളിയാണ് തൃശൂർ ചാലക്കുടി സ്വദേശിയായ അരുൺ ഗോകുലിന്റെ ഡിസൈൻ ആധാറിന്റെ ഔദ്യോഗിക ലോഗോ ആയി തെരഞ്ഞെടുക്കപ്പെട്ടത്.വളരെ യാദൃശ്ചികമായാണ് താൻ മത്സരത്തിൽ പങ്കെടുത്തതെന്ന് അരുൺ പറയുന്നു. തൃശൂരിലുള്ള ഒരു സുഹൃത്ത് വഴി
കോപ്പൻഹേഗൻ: ഗ്രീൻലൻഡ് പിടിച്ചെടുക്കാൻ നോക്കിയാൽ യുഎസിനെ നേരിടുമെന്ന് ഡെന്മാർക്ക്. ഗ്രീൻലൻഡ് പിടിച്ചെടുക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് കടുത്ത മറുപടി കൊടുത്തിരിക്കുകയാണ് ഡെന്മാർക്ക്. ഗ്രീൻലൻഡ് സ്വന്തമാക്കുന്നത് യുഎസിന്റെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്നാണ് ട്രംപിന്റെ നിലപാട്. ഗ്രീൻലൻഡിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചാൽ യുഎസ് സൈന്യത്തിന് നേരെ
തലശ്ശേരി: ലതേഷിനെ കൊന്ന പ്രതികൾ കൺമുന്നിലൂടെയാണ് പോയതെന്നും ‘കൊന്നിട്ടിട്ടുണ്ട്, പോയി നോക്ക്’ എന്ന് കൊലയാളികൾ പറഞ്ഞെന്നും സഹോദരി സോണി പറഞ്ഞു. സിപിഐഎം പ്രവർത്തകനായിരുന്ന ലതേഷിനെ ബിജെപി പ്രവർത്തകർ വെട്ടിക്കൊന്ന ദിവസത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു സോണി. സിപിഎം ലോക്കൽ കമ്മിറ്റിയംഗമായിരുന്ന ലതേഷിനെ കൊലപ്പെടുത്തിയ കേസിൽ വിധി അറിയാൻ കോടതിയിൽ എത്തിയതായിരുന്നു
തിരുവനന്തപുരം: വർഗീയ സംഘടനകളെ എതിർക്കുന്നത് ഹിന്ദുവിനെയോ മുസ്ലിമിനെയോ എതിർക്കലല്ലെന്ന് പിണറായി വിജയൻ പറഞ്ഞു. തുടർച്ചയായി ജമാ അത്തെ ഇസ്ലാമി യുഡിഎഫ് ബന്ധത്തെ എൽഡിഎഫ് വിമർശിച്ചതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു പിണറായി വിജയൻ.വർഗീയതയെ എതിർത്ത് പറയുമ്പോൾ അത് ഏതെങ്കിലും മതവിഭാഗത്തിനെതിരെയല്ല പറയുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
വാഷിങ്‍ടൺ: വെനസ്വേലയിലെ സൈനിക നടപടിക്കുശേഷം യുഎസ് സൈന്യം ഇറാനെ ലക്ഷ്യമിട്ട് സൈനികവിന്യാസം നടത്തുന്നു. ഇറാനിൽ സാമ്പത്തിക പ്രതിസന്ധിക്കും വിലക്കയറ്റത്തിനും എതിരെ നടക്കുന്ന പ്രക്ഷോഭത്തിനിടെയാണ് യുഎസ് സൈനിക നടപടിക്ക് പദ്ധതിയിടുന്നത്. വെനസ്വേലയിൽ പ്രതിപക്ഷത്തിന്റെ ശക്തമായ മുന്നേറ്റത്തിന്റെ പാശ്ചാത്തലത്തിലായിരുന്നു യുഎസ് സൈന്യത്തെ അയച്ച് പ്രസിഡന്റ് നിക്കോളാസ് മഡുറോയെ
തിരുവനന്തപുരം: പൊലീസുകാരന്റെ ബൈക്ക് മോഷണം പോയ സംഭവത്തിൽ പൊലീസ് പ്രതിയെ പിടികൂടി. തിരുവനന്തപുരം കമ്മീഷണർ ഓഫീസിന് മുന്നിൽ നിന്നാണ് ബൈക്ക് മോഷണം പോയത്. മാനവിയം വീഥിയിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്. അമൽ സുരേഷിനെയാണ് കന്റോൺമെന്റ് പൊലീസ് ഇന്നലെ രാത്രിയോടുകൂടി പിടികൂടിയത്. കമ്മീഷണർ ഓഫീസിൽ പരാതി പറയാൻ എത്തിയ യുവാവ് ഇന്നലെ കമ്മീഷണർ ഓഫീസിന് മുന്നിൽ നിർത്തിയിട്ട പൊലീസുകാരന്റെ ബൈക്ക്


























