പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പത്തനംതിട്ട ജില്ലാ കോടതി മജിസ്ട്രേറ്റാണ് റിമാൻഡ് ചെയ്തത്. രാഹുലിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. അറസ്റ്റിലായ രാഹുലിനെ മാവേലിക്കര പ്രത്യേക ജയിലിലേക്ക് കൊണ്ടുപോയി. ജനങ്ങളുടെ വലിയ പ്രതിഷേധമാണ്
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്ത തന്ത്രി കണ്ഠരര് രാജീവര് ഐസിയുവിൽ തുടരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗം ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്നാണ് ഇയാളെ ഐസിയുവിലേക്ക് മാറ്റിയത്. തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിൽ വച്ച് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്നലെ രാവിലെയാണ് രാജീവരെ ആശുപത്രിയിൽ എത്തിച്ചത്.
ഹൃദയഭേദകമായ കുറിപ്പുമായി രാഹുലിനെതിരെ ആദ്യ പരാതി നൽകിയ അതിജീവിത. ഇരുട്ടിൽ അതിജീവിതമാർക്ക് നേരിടേണ്ടി വന്ന ക്രൂരതയും പൊതുസമൂഹത്തിൽ ഒരിക്കലും എത്തുമായിരുന്നിട്ടില്ലാത്ത നിലവിളികളും ദൈവം കേട്ടെന്ന് അവർ കുറിച്ചു. കുഞ്ഞുങ്ങൾ അമ്മമാരോട് ക്ഷമിക്കുമെന്ന് അതിജീവിത പ്രത്യാശ പ്രകടിപ്പിക്കുന്നു. വീണ്ടും കണ്ടുമുട്ടുന്നതുവരെ അമ്മമാർ നിങ്ങളെ ഞങ്ങളുടെ ഹൃദയങ്ങളിൽ സൂക്ഷിക്കുമെന്നും അതിജീവിത
ഡമാസ്കസ്: സിറിയയിൽ തങ്ങളുടെ സൈനികർക്ക് നേരെ നടന്ന ആക്രമണത്തിന് മറുപടിയായി ഐഎസ്ഐഎൽ (ISIS) കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്കൻ സൈന്യം വലിയ തോതിലുള്ള വ്യോമാക്രമണം ആരംഭിച്ചു. ‘ഓപ്പറേഷൻ ഹോക്കി സ്ട്രൈക്ക്’ എന്ന് പേരിട്ടിരിക്കുന്ന ഈ സൈനിക നീക്കത്തിലൂടെ ഭീകരവാദികൾക്ക് ശക്തമായ മുന്നറിയിപ്പാണ് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) നൽകുന്നത്. കഴിഞ്ഞ ഡിസംബർ 13-ന് പാൽമിറ നഗരത്തിൽ
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്. ഇന്നലെ രാത്രി 11.15ഓടെ തിരുവനന്തപുരത്ത് എത്തിയ അമിത് ഷാ രാവിലെ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. തുടർന്ന് രാവിലെ 11 മണിയോടെ ബിജെപി പ്രതിനിധികളുടെ സമ്മേളനത്തിൽ പങ്കെടുക്കും. വൈകീട്ട് ബിജെപിയുടെ കോർകമ്മിറ്റി മീറ്റിങ്ങിലും മന്ത്രി അമിത്ഷാ പങ്കെടുക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ,
പത്തനംതിട്ട: മൂന്നാമത്തെ ലൈംഗികാതിക്രമക്കേസിൽ ഭ്രൂണത്തിന്റെ ഡിഎൻഎ പരിശോധന വേണമെന്ന ആവശ്യം രാഹുൽ മാങ്കൂട്ടത്തിൽ തള്ളിയെന്ന് യുവതിയുടെ മൊഴി. ഗർഭത്തിന്റെ ഉത്തരവാദിത്തം തനിക്കല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞതോടെയാണ് യുവതിക്ക് ഭ്രൂണത്തിന്റെ ഡിഎൻഎ പരിശോധനയ്ക്ക് തയ്യാറാകേണ്ടിവന്നത്. തുടർന്ന് മെഡിക്കൽ ലാബിൽ നിന്ന് രാഹുലിന്റെ ഡിഎൻഎ സാമ്പിൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാഹുൽ
പാലക്കാട്: മൂന്നാമതും പരാതി വന്നിട്ടും രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിൽ സജീവമെന്ന് മന്ത്രി വി ശിവൻകുട്ടി. ഇതിന്റെ ഉത്തരവാദിത്തം കോൺഗ്രസിനാണെന്നും സർക്കാർ ശക്തമായി നടപടി സ്വീകരിച്ചുവെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വിവാഹവാഗ്ദാനം നൽകിയ ശേഷം ലൈംഗികപീഡനവും തുടർന്ന് വീഡിയോ പകർത്തലും നടത്തിയെന്ന ഗുരുതരമായ മൂന്നാമത്തെ പരാതിയുടെ അടിസ്ഥാനത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ്
പാലക്കാട്: മൂന്നാമത്തെ ബലാത്സംഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ. ഇന്നലെ അർദ്ധരാത്രി 12.30നാണ് രാഹുലിനെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന് പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എ ആർ ക്യാംപിലെത്തിച്ചു. പത്തനംതിട്ട ക്യാംപിൽ രാഹുലിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. തുടർന്ന് തിരുവല്ല മജിസ്ട്രേറ്റ് മുന്നിൽ ഹാജരാക്കും. അറസ്റ്റ്
പത്തനംതിട്ട: ശബരിമലയിലെ തന്ത്രി കണ്ഠരരു രാജീവരരുടെ ചെങ്ങന്നൂരിലെ വീട്ടിൽ എസ്ഐടിയുടെ നേതൃത്വത്തിൽ പരിശോധന. പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് പരിശോധന. കഴിഞ്ഞ ദിവസം ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തന്ത്രി രാജീവരരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യക്തമായ പരിശോധനയ്ക്കും നിയമോപദേശത്തിനും ശേഷമാണ് തന്ത്രിയുടെ അറസ്റ്റിലേക്ക് എസ്ഐടി കടന്നത്. പടിത്തരം
തിരുവനന്തപുരം: മന്ത്രവും തന്ത്രവും പഠിച്ചവരും മന്ത്രിയും തന്ത്രിയുമെല്ലാം പ്രതിയാകാൻ ഇനി അധിക സമയം വേണ്ട. അയ്യപ്പന്റെ സ്വർണം കട്ടവർ ഒരു മണ്ഡലമാസം അവസാനിക്കുന്നതിന് മുൻപ് തന്നെ നിയമത്തിന് മുന്നിലേക്ക് എത്തുമ്പോൾ അന്വേഷണ സംഘത്തിൽ തൃപ്തരായി ഭക്തർ. ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരും ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും അടുത്ത സുഹൃത്തുക്കളെന്ന്


























