കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ അഭിഭാഷക ടി ബി മിനിക്കെതിരെ രൂക്ഷ വിമർശനവുമായി വിചാരണക്കോടതി. കോടതിയിൽ ഉണ്ടാകുമ്പോൾ ഉറങ്ങുന്നതാണ് പതിവ്. വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയെ കാണുന്നത്. എന്നിട്ടാണ് പുറത്തുപോയി കോടതിയെ വിമർശിക്കുന്നതെന്നും കോടതി വിമർശിച്ചു. കോടതിയലക്ഷ്യ ഹർജികൾ
തിരുവനന്തപുരം: തിരുവനന്തപുരം കരമനയിൽ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദിൽ നിന്ന് കണ്ടെത്തി. കരമന പൊലീസ് അന്വേഷിക്കുകയായിരുന്നു. ഇതിനിടെയാണ് ഹൈദരാബാദിൽ നിന്ന് കുട്ടിയെ കണ്ടെത്തിയതായി പൊലീസ് അറിയിച്ചിരിക്കുന്നത്. വിവരം പൊലീസ് ബന്ധുക്കളെ അറിയിച്ചു. വെള്ളിയാഴ്ചയാണ് കുട്ടി വീട് വിട്ടിറങ്ങിയത്. പിന്നീട് ഈ കുട്ടി തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ
തൃശൂർ: ഗുരുവായൂരിൽ വാഹനപൂജയ്ക്കിടെ കാർ നിയന്ത്രണം വിട്ട് നടപ്പുരയുടെ ഗേറ്റ് തകർത്തു. ക്ഷേത്രത്തിന്റെ കിഴക്കേ നടപ്പുരയുടെ സൈഡ് ഗേറ്റാണ് തകര്‍ന്നത്. കോഴിക്കോട് സ്വദേശികള്‍ പുതിയ കാര്‍ വാങ്ങി പൂജിക്കാനെത്തിയതാണ്. പൂജ കഴിഞ്ഞ് കാര്‍ സ്റ്റാര്‍ട്ട് ചെയ്തതോടെ നിയന്ത്രണം വിട്ട് 10 മീറ്ററോളം കുതിച്ച് ഗേറ്റില്‍ ഇടിക്കുകയായിരുന്നു. കാറിന്‍റെ മുന്‍വശത്ത് ചെറിയ കേടുപാട് സംഭവിച്ചു.
പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത വിവരം എസ്ഐടി സ്പീക്കറെ രേഖാമൂലം അറിയിച്ചു. റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ അയോഗ്യതാ നടപടിക്ക് തുടക്കമായേക്കും. എസ്ഐടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമോപദേശം തേടിയ ശേഷമാകും അയോഗ്യനാക്കാനുള്ള നടപടിയിലേക്ക് കടക്കുക. അതേസമയം ബലാത്സംഗക്കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനായി പ്രത്യേക അന്വേഷണസംഘം കസ്റ്റഡി അപേക്ഷ
വിമാനാപകടത്തെ തുടർന്നുള്ള സ്വന്തം മരണം സ്വപ്നം കണ്ടു ; അപകടത്തിൽ മരിച്ച ഗായകന്റെ വെളിപ്പെടുത്തൽ വൈറൽ
കൊളംബിയയിലെ പൈപ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ വിമാനം തകർന്നുവീണ സംഭവം പ്രവചനം പോലെ നടന്നതെന്ന് വെളിപ്പെടുത്തൽ. ഗായകൻ ജിമെനെസ് എന്ന യെയ്‌സൺ ഒർലാൻഡോ ജിമെനെസ് ഗലിയാനോ (34) മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് നടത്തിയ വെളിപ്പെടുത്തലിലാണ് ഈ അപകടത്തെകുറിച്ച് ഉള്ളത്. അദ്ദേഹം സ്വന്തം മരണം അതും വിമാനാപകടത്തെ തുടർന്നുള്ള സ്വന്തം മരണം മൂന്ന് തവണ സ്വപ്നം
ബെംഗളൂരു: ബംഗളൂരു രാമമൂർത്തി നഗറിൽ ടെക്കി യുവതി മരിച്ച സംഭവം പുതിയ വഴിത്തിരിവിൽ. അയൽഫ്ലാറ്റിൽ താമസിക്കുന്ന യുവാവ് തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചു കൊന്നതാണെന്ന് പൊലീസ് പറയുന്നു. 18കാരനായ കർണൽ ഖുറായിയാണ് ശർമിളയെ കൊലപ്പെടുത്തിയത്. യുവതിയുടെ ഫോണിൽ സിം കാർഡ് ഇട്ടതോടെയാണ് വഴിത്തിരിവ് ഉണ്ടായത്. പ്രതി പലതവണ യുവതിയോട് പ്രണയ അഭ്യർത്ഥന നടത്തിയിരുന്നു. ദക്ഷിണ കന്നഡ സ്വദേശിയാണ്
തിരുവനന്തപുരം: വിവാഹദിനത്തിൽ വരൻ ബൈക്ക് അപകടത്തിൽ മരിച്ചു. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് മരിച്ചത്. ഇന്ന് വിവാഹം കഴിക്കാനിരിക്കെയാണ് യുവാവിൻ്റെ അപകട മരണം. തിരുവനന്തപുരം ശ്രീകാര്യത്താണ് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് അപകടത്തിൽ പെട്ടത്. ചാർജിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ബസിലേയ്ക്ക് ബൈക്ക് ഇടിച്ചുകയറിയായിരുന്നു അപകടമെന്നാണ് വിവരം.
രാജ്യാന്തര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ വിരാട് കോലി രണ്ടാം സ്ഥാനത്ത്. ശ്രീലങ്കയുടെ മുന്‍താരം കുമാര്‍ സംഗക്കാരയെ മറികടന്നാണ് കോലിയുടെ നേട്ടം. ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ 91 പന്തില്‍ 93 റണ്‍സെടുത്ത് കളിയിലെ താരമായ കോലി രാജ്യാന്തര ക്രിക്കറ്റില്‍ 28,000 റണ്‍സ് പിന്നിടുകയും ചെയ്തു. 666 ഇന്നിങ്‌സുകളില്‍ നിന്ന് 28,016 റണ്‍സാണ് സംഗക്കാരയുടെ പേരിലുള്ളത്.
തിരുവനന്തപുരം: രാഹുൽ വിഷയത്തിൽ ഷാഫിക്കെതിരെ ആഞ്ഞടിച്ച് പി. സരിൻ. രാഹുൽ വടകരയിൽ ഫ്ലാറ്റുണ്ടെന്ന് പറഞ്ഞുവെന്നും, അങ്ങോട്ട് ചെല്ലണമെന്നും ആവശ്യപ്പെട്ടുവെന്നും മൂന്നാം ബലാത്സംഗക്കേസിൽ രജിസ്റ്റർ ചെയ്ത എഫ് ഐ ആറിൽ പറയുന്നു. വടകരയിൽ രാഹുൽ മാങ്കൂട്ടത്തിലിനു ഫ്ലാറ്റ് ഉള്ളതായി വടകരക്കാർക്ക് ആർക്കെങ്കിലും അറിവുണ്ടോയെന്നും സ്ഥലം എം പിയോട് ചോദിച്ച് ആരെങ്കിലും അറിയിച്ചാലും മതിയെന്നും പി
കൊച്ചി: “ഉപതിരഞ്ഞെടുപ്പ് സമയത്ത് ജീവിക്കാൻ വകയില്ലെന്ന് പറഞ്ഞ് 10000 രൂപ വാങ്ങി. മൂന്നു മണിക്കൂറോളം അതിക്രൂരമായി പീഡിപ്പിച്ചു. പീഡനശേഷം യൂത്ത് കോൺഗ്രസ് അധ്യക്ഷനാണന്ന പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി”. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാമത്തെ പീഡന പരാതി നൽകിയ യുവതി പൊലീസിന് നൽകിയ മൊഴിയിലെ വിശദാംശങ്ങള്‍ പുറത്ത്. പ്രാദേശിക മാധ്യമമാണ് മൊഴിയെ കുറിച്ചുള്ള റിപ്പോർട്ട്


























