കോട്ടയം: യുഡിഎഫ് പ്രവേശനം തുറക്കാത്ത പുസ്തകമാണെന്നും എൽഡിഎഫ് മേഖല ജാഥയാണ് ഇന്നത്തെ സ്റ്റിയറിങ് കമ്മിറ്റിയുടെ ചർച്ചയിൽ പ്രധാനമായും ഉള്ളതെന്നും ജോസ് കെ മാണി പറഞ്ഞു. കേരള കോൺഗ്രസ് എൽഡിഎഫിനൊപ്പം ഉറച്ചുനിൽക്കുമെന്ന സൂചനയാണ് കേരളാകോൺഗ്രസിന്റെ മറ്റുനേതാക്കളും നൽകുന്നത്. യുഡിഎഫിലേക്ക് ഇല്ലെന്നും
തിരുവനന്തപുരം: ഷിബു ബേബി ജോണിനെതിരെ കേസെടുത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ്. ഷിബു ബേബി ജോണിന്‍റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ഭൂമിയിൽ ഫ്ലാറ്റ് നിര്‍മ്മിച്ച് നൽകാമെന്ന് പറഞ്ഞ് പണം വാങ്ങിയെന്നും ഫ്ലാറ്റ് നൽകിയില്ലെന്നും ഉള്ള പരാതിയിൽ ആണ് കേസ്. ആൻഡ കമ്പനിയും ഷിബു ബേബി ജോണിന്‍റെ കുടുംബവും തമ്മിൽ ഫ്ലാറ്റ് നിർമാണത്തിന് ധാരണയുണ്ട്. ഈ ധാരണയുമായി ബന്ധപ്പെട്ടാണ്
തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവം രണ്ടു ദിവസം പിന്നിടുമ്പോൾ സ്കോർ നിലയിൽ ഇഞ്ചോടിഞ്ച് പോരാട്ടവുമായി കോഴിക്കോടും കണ്ണൂരും മുന്നിൽ. ആതിഥേയരായ തൃശ്ശൂരാണ് മൂന്നാമത്. ഹൈസ്കൂൾ വിഭാഗം നാടകമടക്കമുള്ള 120 ഓളം ഇനങ്ങളിൽ മത്സരം പൂർത്തിയായിട്ടുണ്ട്. ആലപ്പുഴ, പാലക്കാട്, തിരുവനന്തപുരം, കോട്ടയം, കാസർഗോഡ് തുടങ്ങിയ ജില്ലകളാണ് സ്കോർ നിലയിൽ തൃശൂരിന് പിന്നിലുള്ളത്. ജനുവരി 18 വരെയാണ് തൃശൂരിൽ സ്കൂൾ
ദുബായ്: കഴിഞ്ഞ ദിവസം ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ വിരാട് കോലി ഒന്നാം സ്ഥാനത്തേക്ക് എത്തിയിരുന്നു. ന്യൂസിലൻഡിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ പ്രകടനത്തോടെയാണ് വിരാട് കോലി ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാമനായത്. ഇത് സംബന്ധിച്ച വിവരം നൽകിയപ്പോൾ ഐസിസിക്ക് പിഴവ് സംഭവിച്ചു. എന്നാൽ പിന്നീട് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ തങ്ങളുടെ തെറ്റു തിരുത്തിയിട്ടുണ്ട്. എത്ര ദിവസം
പത്തനംതിട്ട: ബലാത്സംഗക്കേസിൽ ജയിലിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. പത്തനംതിട്ട തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യഹർജിയിൽ ഇന്ന് വിശദമായ വാദം കേൾക്കുക. കേസുമായി ബന്ധപ്പെട്ട ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് എസ്ഐടി ഇന്ന് കോടതിയിൽ സമർപ്പിക്കും. ചോദ്യം ചെയ്യലിനോട് രാഹുൽ സഹകരിക്കുന്നില്ലെന്ന വിവരം സ്റ്റേറ്റ് ക്രൈം
കേരളത്തിലെ എസ്ഐആർ; കരട് വോട്ടർപട്ടിക പഞ്ചായത്ത് ഓഫീസുകളിലടക്കം പരസ്യപ്പെടുത്താൻ സുപ്രീംകോടതി ഉത്തരവ്
ഡൽഹി: പരിഷ്കരണത്തിനുശേഷമുള്ള കേരളത്തിലെ വോട്ടർപട്ടിക പഞ്ചായത്ത് ഓഫീസുകൾ പോലുള്ള പൊതുസ്ഥാപനങ്ങളിൽ പരസ്യപ്പെടുത്താൻ സുപ്രീംകോടതി ഉത്തരവ്. വെബ്സൈറ്റുകളിലും പട്ടിക പ്രസിദ്ധീകരിക്കണം. വോട്ടർപട്ടികയിൽ നിന്ന് അർഹരായവരാരും പുറത്താകാതിരിക്കാനാണ് കോടതിയുടെ നടപടി. കരട് പട്ടികയില്‍ പരാതി നൽകാനുള്ള സമയപരിധി നീട്ടണമെന്നും സുപ്രീംകോടതി പറഞ്ഞു. ഈ മാസം 22 വരെയായിരുന്നു എസ്ഐആര്‍ കരട്
തിരുവനന്തപുരം: എക്സൈസ് മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥർ എസ്കോട്ട് വേണമെന്ന് അജിത്ത് കുമാറിന്റെ നിർദേശമെന്ന വാർത്ത നിഷേധിച്ച് എംബി രാജേഷ്. വാർത്ത യാഥാർഥ്യമല്ലെന്നും വ്യാജ വാർത്തയുടെ ഉറവിടം അന്വേഷിക്കുമെന്നും എക്സൈസ് മന്ത്രി എംബി രാജേഷ് വ്യക്തമാക്കി. വ്യാജവാർത്തയ്ക്ക് പിന്നിൽ രാഷ്ട്രീയ ലാക്കാണെന്നും അഴിമതിക്കാരുടെ പ്രതികാരവും കാരണമാകാമെന്നുമാണ് മന്ത്രിയുടെ പ്രതികരണം. എക്സൈസ്
കാലിഫോര്‍ണിയ: നാസയുടെ ക്രൂ-11 നുമായി സ്പേസ് എക്‌സിന്‍റെ പേടകം സ്‌പ്ലാഷ്‌ഡൗണ്‍ ചെയ്‌തു. ഫെബ്രുവരി വരെയുണ്ടായിരുന്ന ദൗത്യം അവസാനിപ്പിച്ചാണ് സംഘം തിരിച്ചെത്തിയത്. ആരോഗ്യപ്രശ്‌നം നേരിട്ട ബഹിരാകാശ സഞ്ചാരിയെ സുരക്ഷിതമായി തിരിച്ചെത്തിക്കാനായാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യം അവസാനിപ്പിച്ചത്. ഇന്ത്യന്‍ സമയം 2:12-ഓടെയാണ് ഡ്രാഗൺ എൻഡവർ സ്പ്ലാഷ് ഡൗൺ ചെയ്തത് (കടലിൽ
വാഷിങ്ടൺ: 75 രാജ്യങ്ങളിൽനിന്നുള്ളവർക്ക് ഇനി മുതൽ അമേരിക്ക കുടിയേറ്റ വിസ നൽകില്ല. ഈ രാജ്യങ്ങളിൽനിന്നുള്ള പൗരന്മാർക്ക് വിസ നൽകുന്നത് ജനുവരി 21 മുതൽ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചതായി അമേരിക്കൻ ഭരണകൂടം അറിയിച്ചു. റഷ്യ, പാകിസ്താൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളാണ് ലിസ്റ്റിലുള്ളത്. യുഎസിൽ സ്ഥിര താമസത്തിന് ആഗ്രഹിക്കുന്നവരെ പുതിയ നിയന്ത്രണം പ്രതികൂലമായി ബാധിക്കും. ഇവരെ അമേരിക്കയുടെ
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പീഡനക്കേസില്‍ അറസ്റ്റിലായെങ്കിലും ബന്ധം പൂര്‍ണമായി വിച്ഛേദിക്കാതെ കോണ്‍ഗ്രസ്. പാലക്കാട് മണ്ഡലത്തില്‍ ആര് സ്ഥാനാര്‍ഥിയാകണമെന്ന് തീരുമാനിക്കുക രാഹുലെന്ന് രഹസ്യവിവരം. കോണ്‍ഗ്രസ് നേതൃത്വം രാഹുലുമായി ചര്‍ച്ച നടത്താനും സാധ്യതയുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഹുലിനു സീറ്റ് നല്‍കുമോ എന്ന ചോദ്യത്തിനു ‘ഏത് രാഹുല്‍? അയാളിപ്പോള്‍ പാര്‍ട്ടിയില്‍


























