തിരുവനന്തപുരം: കെഎസ്ഇബി ഓഫീസുകളിലെ വിജിലൻസ് മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. 70 സെക്ഷൻ ഓഫിസുകളിലാണ് പരിശോധന നടന്നത്. ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട് എന്ന പേരിൽ നടത്തിയ പരിശോധനയിൽ ഉദ്യോഗസ്ഥരിൽ നിന്നും 16,50,000 രൂപ പിടിച്ചെടുത്തു. കരാർ നൽകുന്നതിലും വിജിലൻസ് ക്രമക്കേട്
പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷ തള്ളി. ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിക്കുമെന്ന് രാഹുൽ അറിയിച്ചു. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. തിങ്കളാഴ്ച ഹർജി നൽകും. രണ്ടു മണിക്കൂർ നീണ്ട ശക്തമായ വാദപ്രതിവാദങ്ങളാണ് പ്രോസിക്യൂഷനും പ്രതിഭാഗവും ഇന്നലെ നടത്തിയത്. എംഎൽഎക്കെതിരെ നിരന്തരം പരാതികൾ ആണെന്നും ജാമ്യം
കൊല്ലം: ‘പ്ലഗ് ആൻഡ് പ്ലേ’ മാതൃകയിൽ സംസ്ഥാനത്തെ ആദ്യ വര്‍ക്ക് നിയര്‍ ഹോം കേന്ദ്രം യാഥാര്‍ത്ഥ്യമാകുന്നു. കൊട്ടാരക്കര ബി.എസ്.എൻ.എൽ മെയിൻ ബിൽഡിംഗിൽ 9,249.97 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ സജ്ജീകരിച്ചിരിക്കുന്ന വർക്ക് നിയർ ഹോം കേന്ദ്രത്തിൽ 141 പ്രൊഫഷണൽ വർക്ക് സ്‌പേസുകളാണുള്ളത്. അതിവേഗ ഇന്റർനെറ്റ്, എയർകണ്ടീഷൻ ചെയ്ത കാബിനുകൾ, മീറ്റിംഗ് റൂമുകൾ, കോൺഫറൻസ് ഹാൾ, കഫറ്റീരിയ എന്നിവയടക്കം
ജിയോയുടെ വരിക്കാരുടെ എണ്ണത്തില്‍ കുതിപ്പ്: ഈ പാദത്തില്‍ 8.9 ദശലക്ഷം പുതിയ വരിക്കാരെ ചേര്‍ക്കാന്‍ ജിയോയ്ക്ക് സാധിച്ചു. ഇതോടെ ആകെ വരിക്കാര്‍ 51.53 കോടിയായി. 5ജി ഉപഭോക്താക്കളുടെ എണ്ണം 25.3 കോടിയായി ഉയര്‍ന്നു. റിലയന്‍സ് റീട്ടെയില്‍ 431 പുതിയ സ്റ്റോറുകള്‍ കൂടി ആരംഭിച്ചതോടെ ആകെ സ്റ്റോറുകളുടെ എണ്ണം 19,979 ആയി. കൊച്ചി: ഈ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാംപാദ ഫലങ്ങള്‍ പുറത്തുവിട്ട്
കൊല്ലം: പുനലൂരിൽ യുവാവിനെ ദുരൂഹത സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പുനലൂർ സ്വദേശി ഷിനുവിനെയാണ് താമസിച്ചിരുന്ന പുനലൂർ കോളേജ് ജംഗ്‌ഷന് സമീപമുള്ള ഫ്ലാറ്റിന് സമീപത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടത് മൃതദേഹത്തിന്റെ പല ഭാഗത്തും മുറിവേറ്റ പാടുകൾ ഉണ്ട്. മദ്യപിച്ചു ലക്കുകെട്ട് ഫ്ലാറ്റിന്റെ മുകളിൽ നിന്ന് വീണതാകാം എന്നാണ് പൊലീസ് നിഗമനം.
നിവിൻ പോളി നായകനായി എത്തുന്ന പുതിയ ചിത്രം ബേബി ഗേളിന്റെ ട്രെയിലർ പുറത്ത്. ക്രിസ്മസ് സെലിബ്രേഷനും നവജാതശിശുവും ഒക്കെയാണ് ട്രെയിലറിന്റെ തുടക്കത്തിലുള്ളത്. തുടർന്ന് ഒരു ത്രില്ലറായാണ് ചിത്രത്തെ ട്രെയിലറിൽ അവതരിപ്പിച്ചിരിക്കുന്നത്. ബോബി സഞ്ജയ് തിരക്കഥ ഒരുക്കിയ ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമിക്കുന്നത്. അരുൺ വർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പത്തനംതിട്ട: ബലാത്സംഗ കേസിൽ ജയിലിലായ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. ബലാത്സംഗം ചെയ്തെന്ന മൂന്നാമതെന്ന പരാതിയിലാണ് ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതി വിധി പറയുക. കേസുമായി ബന്ധപ്പെട്ട ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് എസ്ഐടി ഇന്നലെ കോടതിയിൽ സമർപ്പിച്ചിരുന്നു. രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിക്ക് ശേഷം ജനുവരി 15 ന് രാഹുലിനെ തിരികെ ജയിലിൽ എത്തിച്ചിരുന്നു.
കൊല്ലം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് വിഎസ്എസ്‌സി നടത്തിയ ശാസ്ത്രീയ പരിശോധന ഫലം എസ്ഐടിക്ക് ഇന്ന് കൈമാറും. ഇന്നലെ പരിശോധന റിപ്പോർട്ട് കൊല്ലം വിജിലൻസ് കോടതിക്ക് സമർപ്പിച്ചിട്ടുണ്ട്. ഇതാണ് ഇന്ന് എസ്ഐടിക്ക് ലഭിക്കുക. ജനുവരി 19 ന് സമർപ്പിക്കുന്ന ഇടക്കാല അന്വേഷണ റിപ്പോർട്ടിൽ ശാസ്ത്രീയ പരിശോധന ഫലവും എസ്ഐടി ഉൾപ്പെടുത്തും. നിർണായകമായ തെളിവുകൾ ശാസ്ത്രീയ പരിശോധനയിലൂടെ
തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ പീഡന കേസിൽ പരാതിക്കാരിക്കായി സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം. നേരത്തേ മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകിയിട്ടും സ്പെഷ്യൽ പ്രോസിക്യൂട്ടറെ ലഭിച്ചില്ലെന്ന് പരാതിക്കാരി ഒരു സ്വകാര്യ മാധ്യമത്തിലൂടെ അറിയിച്ചിരുന്നു. തുടർന്നാണ് പരാതിക്കാരിയായ സിസ്റ്റർ റാണിറ്റിനെ തേടി സർക്കാർ സഹായമെത്തിയത്. മുട്ടാത്ത
2024 ലെ ജെസി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്. മലയാള ചലച്ചിത്ര മേഖലയ്ക്ക് നല്‍കിയ ആയുഷ്‌കാല സംഭാവനയ്ക്കാണ് പുരസ്‌കാരം. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും സമുന്നതമായ ചലച്ചിത്ര പുരസ്‌കാരമാണ് ജെസി ഡാനിയേല്‍ പുരസ്‌കാരം. അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ജനുവരി 25 ന് തിരുവനന്തപുരം നിശാഗന്ധിയില്‍ നടക്കുന്ന കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്


























