ഡൽഹി: ജമ്മുവിലെ ദോഡയിൽ സൈനികർ സഞ്ചരിച്ച വാഹനം മറിഞ്ഞു. 200 അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. അപകടത്തിൽ 10 സൈനികർക്ക് വീരമൃത്യു. വാഹനത്തിലുണ്ടായ 9 സൈനികർക്ക് പരുക്കേറ്റിട്ടുണ്ട്. ദോഡയിലൂടെ ഉയർന്ന പ്രദേശത്തേക്ക് ഡ്യൂട്ടിക്ക് പോകുന്നതിനിടെയാണ് സൈനികരുടെ വാഹനം അപകടത്തിൽപ്പെട്ടത്. വാഹനത്തിൻ്റെ
കൊച്ചി: കിറ്റെക്സ് ഉടമ സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വെന്റി 20 എൻഡിഎയിലേക്ക്. കിഴക്കമ്പലം ആസ്ഥാനമായുള്ള ട്വന്റി 20 പാർട്ടി ബിജെപിയുമായി ചേർന്ന് സംയുക്ത വാർത്താസമ്മേളനം നടത്തി. ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ട്വെന്റി 20 അധ്യക്ഷൻ സാബു എം ജേക്കബുമായി ചേർന്നാണ് സംയുക്ത വാർത്താസമ്മേളനം നടത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നേറ്റം ലക്ഷ്യമിട്ടാണ് ബി ജെ പി –
തിരുവനന്തപുരം: അമ്മയും മകളും സയനൈഡ് കഴിച്ചു ആത്‌മഹത്യ ചെയ്ത സംഭവത്തിൽ മകൾ ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്‌ണനെതിരെ ഗാർഹികപീഡനത്തിനും ആത്മഹത്യ പ്രേരണ കുറ്റത്തിനും കേസെടുക്കും. ഗ്രീമയുടെയും അമ്മയുടെയും ആത്മഹത്യ കുറിപ്പിൽ ഉണ്ണികൃഷ്ണനെതിരെ ഗുരുതര പരാമർശങ്ങളാണുള്ളത്. സജിതക്കും മകൾക്കും സയനൈഡ് എങ്ങനെ ലഭിച്ചുവെന്നതിൽ ദുരൂഹത തുടരുകയാണ്. സജിതയുടെ ഭർത്താവും മുൻ കൃഷിഓഫിസറുമായ രാജീവ് ഒരു
കോട്ടയം: കോട്ടയത്തെ വൈക്കം മണ്ഡലത്തിൽ എൽഡിഎഫിനെതിരെ സ്ഥാനാർത്ഥിയായി സാമൂഹ്യ പ്രവർത്തകനായ സണ്ണി എം കപിക്കാട്. എൽഡിഎഫിന്‍റെ നയങ്ങൾക്കെതിരെ പോരാടുന്നത് രാഷ്ട്രീയ കടമയാണെന്നും സ്ഥാനാർത്ഥിയാകാനുള്ള ക്ഷണം സ്വീകരിക്കുമെന്നും സണ്ണി എം കപിക്കാട് പറഞ്ഞു. സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് അദ്ദേഹം മത്സരിക്കുക. 1991 മുതൽ എൽഡിഎഫ് ജയിക്കുന്ന മണ്ഡലത്തിലാണ് സണ്ണി എം കപിക്കാട്
കോട്ടയം: തുഷാർ വെള്ളാപ്പള്ളി ഈ ആഴ്ച തന്നെ എൻഎസ്എസ് ആസ്ഥാനത്തെത്തും. എൻഎസ്എസ്-എസ്എൻഡിപി ഐക്യത്തിൽ തുടർ ചർച്ചകൾക്കായിട്ടാണ് തുഷാറിന്റെ സന്ദർശനം. തുഷാർ വെള്ളാപ്പള്ളിയും ജി സുകുമാരൻ നായരും തമ്മിൽ ഫോണിൽ സംസാരിച്ചു. തുഷാർ പെരുന്നയിലെത്തി ഔദ്യോഗികമായി സമുദായ ഐക്യം അറിയിച്ചതിനുശേഷം എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗം ചേരും. മുഴുവൻ ഡയറക്ടർ ബോർഡ് അംഗങ്ങൾക്കും എസ്എൻഡിപി എൻ എസ് എസ്
തളിപ്പറമ്പ്: കണ്ണൂരിൽ കുഞ്ഞിനെ എറിഞ്ഞുകൊന്ന കേസിൽ അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി. ഒരുലക്ഷം രൂപ പിഴയും നൽകണം. കണ്ണൂർ തയ്യിലിൽ ഒന്നരവയസുകാരനെ കടൽഭിത്തിയിൽ എറിഞ്ഞുകൊന്നതിനാണ് ശിക്ഷ. 2020 ഫെബ്രുവരി 17ന് ആൺസുഹൃത്തിനൊപ്പം ജീവിക്കാൻ വിയാൻ എന്ന തന്റെ ഒന്നരവയസ് പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു. ആൺസുഹൃത്ത് നിധിനെ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇന്ന് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് അപേക്ഷ നൽകുമെന്നായിരുന്നു നേരത്തേ വാർത്തകൾ പുറത്തുവന്നിരുന്നത്. എന്നാൽ പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നിയമസഭയിൽ അപേക്ഷ സമർപ്പിക്കാൻ തയ്യാറായില്ല. അതേസമയം ദേവസ്വം മന്ത്രി രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നിയമസഭയിൽ ആവശ്യപ്പെട്ടു. അടിയന്തിര പ്രമേയത്തിന് അപേക്ഷ
തിരുവനന്തപുരം: വിവാദമായ ശബരിമല വാജിവാഹന കൈമാറ്റത്തിലേക്ക് നയിച്ച കൊടിമര മാറ്റത്തിൽ തീരുമാനമെടുത്തത് അഡ്വ. എംപി ഗോവിന്ദന്‍ നായരുടെ ബോര്‍ഡ്. കൊടിമരം പുനര്‍നിര്‍മിക്കാൻ കോൺഗ്രസ് നേതാവായ ഗോവിന്ദന്‍ നായർ അധ്യക്ഷനായ ദേവസ്വം ബോർഡ് തീരുമാനിച്ചെന്നാണ് മാധ്യമ റിപ്പോർട്ട്. ദേവപ്രശ്നത്തിൽ കൊടിമരത്തിന് ജീര്‍ണതയെന്ന് ചൂണ്ടിക്കാട്ടിയതിനെ തുടർന്നായിരുന്നു തീരുമാനമെന്നും റിപ്പോർട്ടുണ്ട്.
പ്രശസ്ത പിന്നണി ഗായിക എസ് ജാനകിയുടെ മകൻ മുരളീകൃഷ്ണ അന്തരിച്ചു. എസ് ജാനകിയുടെ ഒരേയൊരു മകനാണ് മുരളീകൃഷ്ണ. ഇന്ന് പുലർച്ചെയാണ് അന്തരിച്ചത്. പരേതനായ വി രാമപ്രസാദ് ആണ് പിതാവ്. ഭാര്യ: ഉമ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് എൻ വാസു, മുരാരി ബാബു, എ പത്മകുമാർ എന്നിവരുടെ സ്വത്ത് കണ്ടുകെട്ടാൻ ഇ.ഡി നീക്കം. ശബരിമല സ്വർണക്കവർച്ചയിൽ നഷ്ടപ്പെട്ട സ്വർണത്തിന് തത്തുല്യമായ തുകയ്ക്കുള്ള സ്വത്തുക്കളാണ് ഇവരിൽ നിന്ന് എൻഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടുക. നിലവിൽ പ്രതികളുടെ 8 സ്വത്തുക്കൾ ഇ.ഡി മരവിപ്പിച്ചിട്ടുണ്ട്. ശബരിമലയിലെ സ്വർണം വേർതിരിച്ചത് ചെന്നൈ


























