തിരുവനന്തപുരം: തൊണ്ടിമുതൽ മാറ്റി പ്രതിയെ രക്ഷിച്ച കേസിൽ മൂന്ന് വർഷത്തെ തടവ് ശിക്ഷ ലഭിച്ച പ്രതി ആൻ്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണിക്കും. തടവുശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ആന്റണി രാജു കോടതിയെ സമീപിച്ചിരുന്നു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അപ്പീൽ പരിഗണിക്കുക. 1990-ലെ
കണ്ണൂർ: ധൻരാജ് രക്തസാക്ഷി ഫണ്ടിൽ സിപിഐഎം പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനൻ 46 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്ന് ആരോപണം. സിപിഐഎം ജില്ലാ കമ്മിറ്റി അംഗമായ വി കുഞ്ഞികൃഷ്ണനാണ് ആരോപണം ഉന്നയിച്ചത്. വി കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾ വാസ്തവ വിരുദ്ധമെന്നാണ് പാർട്ടി ജില്ലാ നേതൃത്വത്തിന്റെ നിലപാട്. 2016 ജൂലായ് 11നാണ് ധൻരാജ് കൊല്ലപ്പെട്ടത്. പാർട്ടിയുടെ പ്രവർത്തനത്തിൻ്റെ ഭാഗമായി കൊല
വാഷിങ്ടൺ: ട്രംപ് അനിശ്ചിത കാലത്തേക്ക് മേധാവിയായി ലോകസമാധാനത്തിനായി ഒരു സംഘടന രൂപീകരിച്ചതായി വൈറ്റ് ഹൗസിന്റെ സ്ഥിരീകരണം. ‘ബോർഡ് ഓഫ് പീസ്’ എന്ന് പേരിട്ടിരിക്കുന്ന സംഘടനയിൽ പാക്കിസ്ഥാനും സൗദിയും അടക്കം 19 രാജ്യങ്ങൾ അംഗങ്ങളായി. യുഎൻ രക്ഷാസമിതി സ്ഥിരാംഗങ്ങൾ ട്രംപിന്‍റെ ബോർഡ് ഓഫ് പീസിൽ ചേരില്ലെന്നാണ് വിവരം. ഇന്ത്യയും വിട്ടുനിൽക്കും. ഐക്യരാഷ്ട്ര സഭയ്ക്ക് സമാന്തര
സാംഗ്ലി: സിനിമയിൽ നിക്ഷേപിച്ചാൽ വൻ ലാഭവിഹിതമെന്ന് വാഗ്ദാനം നൽകി പണം തട്ടിയെന്ന് സംഗീത സംവിധായകനും ഗായകനുമായ പലാഷ് മുച്ഛലിനെതിരെ പരാതി. നടനും നിർമാതാവുമായ വിഗ്യാൻ മാനെ ആണ് പരാതി നൽകിയത്. തന്‍റെ പുതിയ ചിത്രമായ ‘നസാരിയ’യിൽ നിക്ഷേപിക്കാനാവശ്യപ്പെട്ടാണ് പണം തട്ടിയതെന്നാണ് പരാതി. മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ വിഗ്യാൻ മാനെയിൽ നിന്ന് പലാഷ് മുച്ഛൽ 40 ലക്ഷം രൂപയാണ്
തിരുവനന്തപുരം: വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥികൾ മുങ്ങി മരിച്ചു. കുടവൂർക്കോണം സ്കൂളിന് സമീപം താമസിക്കുന്ന നിഖിൽ (16), ഗോകുൽ (16) എന്നിവരാണ് മരിച്ചത്. മേലാറ്റിങ്ങൽ ഉദിയറ കടവിൽ കളിക്കാനിറങ്ങിയ നാലു പേരിൽ രണ്ട് വിദ്യാർഥികളാണ് മരിച്ചത്. കുളിക്കുന്നതിനിടെ രണ്ടു പേരെ കാണാതായതോടെ മറ്റ് രണ്ട് പേർ നിലവിളിച്ചു. നിലവിളി കേട്ടെത്തിയ നാട്ടുകാർ ആറ്റിങ്ങൽ
ആമസോണിൽ വീണ്ടും കൂട്ട പിരിച്ചുവിടൽ. ജനുവരി 27 മുതൽ ടെക് ഭീമനായ ആമസോൺ ഏകദേശം 16000 പേരെ കൂടി പിരിച്ചുവിടുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. വരും മാസങ്ങളിൽ ഏകദേശം 30,000 ജോലികൾ വെട്ടിക്കുറയ്ക്കാൻ ആമസോൺ പദ്ധതിയിടുന്നതായി ഒക്ടോബറിൽ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. ആദ്യ ഘട്ടത്തിൽ 14000 പേരെ പിരിച്ചുവിടുമെന്നായിരുന്നു റിപ്പോർട്ടിലുണ്ടായിരുന്നത്. ഇപ്പോൾ പിരിച്ചുവിടലിന്റെ രണ്ടാം
ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ വിവാദ പരാമർശം നടത്തിയ മന്ത്രി ഗണേഷ് കുമാർ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഉമ്മൻചാണ്ടി ആരുടെയും ജീവിതം തകർത്തിട്ടില്ലെന്നും അദ്ദേഹത്തെപ്പറ്റി പറഞ്ഞ പ്രസ്താവന പിൻവലിക്കണമെന്നും സതീശൻ ഡൽഹിയിൽ പറഞ്ഞു. ഗണേഷിൻ്റെ കുടുബ പ്രശ്‌നം തീർക്കാനാണ് ഉമ്മൻചാണ്ടി ശ്രമിച്ചത്. ഭാര്യ തന്നെ ഇക്കാര്യം മാധ്യമങ്ങളോട്
പ്രശസ്‌ത ഗാനരചയിതാവ് വൈരമുത്തുവിനുനേരെ ചെരിപ്പെറിഞ്ഞ യുവതി പിടിയിൽ. ജയ എന്ന യുവതിയാണ് ചെരുപ്പെറിഞ്ഞത്. ഇവരെ പോലീസ് പിടികൂടി ചോദ്യം ചെയ്‌തു. നഗരത്തിൽ കൊങ്കു കലാ സാഹിത്യ സാംസ്‌കാരിക ഫെഡറേഷൻ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു വൈരമുത്തു. കളക്ടറേറ്റിൽ പരാതി നൽകാനെത്തിയതായിരുന്നു ജയ. താൻ നേരത്തെ നൽകിയ പരാതികളിൽ നടപടിയില്ലെന്ന് ആരോപിച്ച് കലക്ടറേറ്റിനു മുന്നിൽ ഇവർ റോഡിൽ
തിരുവനന്തപുരം: ഉമ്മൻചാണ്ടിക്കെതിരെ ഗണേഷ് കുമാർ അവാസ്തവം പ്രചരിപ്പിക്കുന്നെന്ന് കോൺഗ്രസ്. ഗണേഷ് കുമാർ-ചാണ്ടി ഉമ്മൻ തർക്കത്തിൽ കോൺഗ്രസ് ഇടപെട്ടേക്കുമെന്ന് റിപ്പോർട്ട് ഉണ്ട്. ഉമ്മൻ ചാണ്ടിയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴച്ചെന്നും വിമർശനമുണ്ട്. ഉമ്മൻ ചാണ്ടി ഗണേഷിനോട് മാന്യത കാണിച്ചെന്നും എന്നാൽ ഗണേഷിൽ നിന്ന് അതുണ്ടായില്ലെന്നും കോൺഗ്രസ് വിമർശിക്കുന്നു. അതേസമയം
തിരുവനന്തപുരം: സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 3,960 രൂപ വർധിച്ച് പവന് 1,17,120 രൂപയായി. ഗ്രാമിന് 495 രൂപ ഉയർന്ന് 14640 രൂപയിലെത്തി. ഈ മാസം ഇതുവരെ പവന് കൂടിയത് 18080 രൂപയാണ്. വെള്ളിയും സർവകാല റെക്കോഡിലാണ് ഇന്ന്. ഗ്രാമിന് 15 രൂപ കൂടി 340 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിപണിയിൽ പ്രകടമാകുന്ന അസാധാരണമായ ഈ വർദ്ധനവ്


























