ന്യൂഡൽഹി: 35 വർഷത്തെ സേവനത്തിന് ശേഷം എയർ ഇന്ത്യയിൽ നിന്ന് വിരമിച്ച ക്യാബിൻ ക്രൂ അംഗത്തിന്റെ പടിയിറക്കം വൈറൽ. അവസാനത്തെ കാബിൻ അനൗൺസ്മെന്റ നടത്തിയ വീഡിയോ മകൾ പങ്കുവച്ചതോടെയാണ് എയർ ഇന്ത്യ ക്യാബിൻ ക്രൂ അംഗമായ നുപൂർ പാർത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്. എയർ ഇന്ത്യയുടെ ചിക്കാഗോ–ഡൽഹി
ഒടിയനു ശേഷം മോഹന്‍ലാല്‍ പൂര്‍ണമായി താടിയെടുത്തിരിക്കുന്നു. ‘തുടരും’ എന്ന വമ്പന്‍ ഹിറ്റിനു ശേഷം തരുണ്‍ മൂര്‍ത്തിക്കൊപ്പം ചെയ്യുന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ താടിയെടുത്തിരിക്കുന്നത്. സിനിമയിലെ താരത്തിന്റെ ലുക്കും പുറത്തുവിട്ടു. ‘L 366’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ടി.എസ്.ലൗലാജന്‍ എന്ന പൊലീസ് കഥാപാത്രത്തെയാണ് ലാല്‍ അവതരിപ്പിക്കുന്നത്. പൊലീസ്
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന ബജറ്റ് ജനകീയവും കേരളത്തിന്റെ സമസ്ത മേഖലകളെയും സ്പര്‍ശിച്ചുള്ളതുമായിരുന്നു. വര്‍ഗീയതയ്‌ക്കെതിരായ ഇടതുപക്ഷത്തിന്റെ നിലപാട് ആവര്‍ത്തിച്ചുകൊണ്ടാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പ്രഖ്യാപനങ്ങളിലേക്കു കടന്നത്. ‘മതമാണ് മതമാണ് മതമാണ് പ്രശ്‌നം’ എന്ന മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജിയുടെ വര്‍ഗീയ പരാമര്‍ശത്തെ ധനമന്ത്രി ആവര്‍ത്തിച്ചു.
തിരുവനന്തപുരം: എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയിൽ ഐടിയുമായും അക്കൗണ്ടിങ്ങുമായും ബന്ധപ്പെട്ട കോഴ്സുകളിൽ അഡ്മിഷൻ തുടരുന്നു. സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പൈത്തൺഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് & മലയാളം)കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് ആൻഡ് ജി.എസ്.ടി. യൂസിങ് ടാലി എന്നീ മൂന്ന് കോഴ്സുകളിലേക്കാണ് പ്രവേശനം തുടരുന്നത്. എസ്‍സി/ എസ്‍ടി/ ഒഇസി/ ഒബിസി (എച്ച്)
കോട്ടയം: മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന് വെർച്വല്‍ അറസ്റ്റ് ഭീഷണി. മുംബൈ പൊലീസിന്‍റെ പേരില്‍ ആണ് അറസ്റ്റ് ഭീഷണി നടത്തിയത്. വാട്സ് ആപ്പ് വഴി മുംബൈ പൊലീസ് എന്ന പേരിലാണ് ഭീഷണി എത്തിയത്. തിരുവഞ്ചൂരിന്‍റെ ആധാർ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു ഭീഷണി. മുംബൈ പൊലീസ് കേസെടുത്തെന്നും തട്ടിപ്പ് സംഘം അറിയിച്ചു. തുടർന്ന് തിരുവഞ്ചൂർ സംസ്ഥാന പൊലീസ്
കാസർകോട്: കുമ്പള ടോൾ പ്ലാസയിൽ രോഗിയുമായി പോകുന്ന ആംബുലൻസ് കുടുങ്ങി. മംഗലാപുരത്തേക്ക് രോഗിയുമായി പോകുന്ന ആംബുലൻസ് ആണ് പത്തു മിനിട്ടോളം കുടുങ്ങിയത്. സൈറൺ മുഴക്കിയിട്ടും അധികൃതർ ടോൾ തുറന്നു വിട്ടില്ല. ബുധനാഴ്ച ടോൾ പിരിവ് തുടങ്ങിയതോടെ വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനിടയിലാണ് ആംബുലൻസും കുടുങ്ങിയത്. ആംബുലൻസ് കുടുങ്ങിക്കിടക്കുന്ന ദൃശ്യങ്ങളും പുറത്ത്
കൊല്ലം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ കെ പി ശങ്കരദാസിനെ വീണ്ടും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. റിമാൻഡ് കാലാവധി കഴിഞ്ഞതിനാൽ ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്നാണ് വിജിലൻസ് കോടതി ഇയാളെ 14 ദിവസത്തേക്ക് കൂടി റിമാൻഡിൽ വിട്ടത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗമാണ് കെ പി ശങ്കരദാസ്. അതേസമയം കേസിൽ അറസ്റ്റിലായ മുൻ
ന്യൂഡൽഹി: കായികലോകത്ത് ഉയരങ്ങൾ കീഴടക്കിയ ജോബി മാത്യുവിന് കേന്ദ്ര സർക്കാരിൻറെ ആദരം. പഞ്ചഗുസ്തി, പാരപവർലിഫ്റ്റിങ്, ഡ്വാർഫ് ഒളിമ്പിക്സ് ഉൾപ്പെടെ വിവിധ കായിക ഭാഗങ്ങളിലായി 32 ലോക മെഡലുകൾ സ്വന്തമാക്കിയ താരമാണ് ജോബി മാത്യു. ശാരീരിക വെല്ലുവിളികൾ കാരണം ജീവിതം പ്രതിസന്ധിയിലായവർക്ക് ആത്മവിശ്വാസം പകരുകയാണ് തൻറെ ലക്ഷ്യമെന്ന് ജോബി പറഞ്ഞു. റിപ്പബ്ലിക് ദിന പ്രത്യേക ക്ഷണിതാവായി എത്തിയ
തിരുവനന്തപുരം: കേരളത്തിലേത് പൂച്ച പെറ്റുകിടക്കുന്ന ഖജനാവെന്ന് വിഡി സതീശൻ. ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാരിന്റെ ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുതെന്ന് വി ഡി സതീശൻ പറഞ്ഞു. അനാവശ്യ അവകാശ വാദം കൊണ്ട് പവിത്രത നശിപ്പിച്ചെന്നും ഇത് വെറുമൊരു പൊളിറ്റിക്കൽ ഡോക്യുമെന്റ് മാത്രമാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് പങ്കാളിത്ത പെൻഷൻ പദ്ധതി ഏപ്രിൽ ഒന്നിന് അവസാനിക്കുന്നു. സർക്കാർ നേരത്തേ പ്രഖ്യാപിച്ച ഉറപ്പുള്ള പെൻഷൻ സംവിധാനം (അഷ്വേർഡ് പെൻഷൻ സ്കീം) ഏപ്രിൽ ഒന്നുമുതൽ സംസ്ഥാനത്ത് നിലവിൽ വരുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. സർക്കാർ ജീവനക്കാരുടെ സുരക്ഷിത പെൻഷൻ എന്ന സ്വപ്നത്തിന് തന്നെ ഭീഷണിയായിരുന്നു പങ്കാളിത്ത പെൻഷൻ. അതേസമയം അവസാന അടിസ്ഥാന ശമ്പളത്തിന്‍റെ 50


























