ബാംഗ്ലൂർ: ആത്മഹത്യ ചെയ്ത കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്കാരം നാളെ. മൃതദേഹം ബെംഗളൂരു ബോറിംഗ് ആശുപത്രിയിലാണ് ഉള്ളത്. സഹോദരൻ സി ജെ ബാബുവിന്റെ വീട് സ്ഥിതി ചെയ്യുന്ന ബാംഗ്ലൂർ കോറമംഗലയിലാണ് സംസ്കാരം നടക്കുക. സി ജെ റോയിയുടെ ആത്മഹത്യയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബെംഗളൂരു സെൻട്രൽ
2026 ലെ പ്രൊജക്ട് അനൗണ്‍സ്‌മെന്റുകളില്‍ വലിയ ചര്‍ച്ചയായ ഒന്നാണ് മമ്മൂട്ടിയും ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം. ഈ സിനിമ അനിശ്ചിതത്വത്തില്‍ ആണെന്ന് പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നു. സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍ ക്യൂബ്‌സ് ചിത്രത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടെതാണ് പ്രതിസന്ധിക്കു കാരണം. ‘ഉണ്ട’യ്ക്ക് ശേഷം മമ്മൂട്ടിയും ഖാലിദും
കൊച്ചി: പ്രമുഖ ബിൽഡറും, കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി. ജെ റോയ് ജീവനൊടുക്കി. സ്വയം വെടി വയ്ക്കുകയായിരുന്നു എന്നാണ് വിവരം. ഇ ഡി റെയ്ഡിന് ഇടയാണ് സംഭവം. 57 വയസായിരുന്നു. ബെംഗളൂരുവിലെ ലാംഫോർഡ് റോഡിലുള്ള റിച്ച്മണ്ട് സര്‍ക്കിളിന് സമീപം ഗ്രൂപ്പ് ഓഫീസിനുള്ളിലാണ് സംഭവം. റെയ്ഡിനിടെ ഉദ്യോഗസ്ഥർ സിജെ റോയിയെ ചോദ്യം ചെയ്തിരുന്നു. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട രേഖകൾ എടുക്കാനായി അടുത്ത
റിയാദ്: സൗദി അറേബ്യയിൽ രണ്ട് ലക്ഷം ലഹരിഗുളികകൾ അതിർത്തി രക്ഷാസേന പിടികൂടി. അതിർത്തിയിൽ നടന്ന കർശന പരിശോധനയ്ക്കിടെയാണ് ലഹരിഗുളികകൾ പിടികൂടിയത്. സൗദി അറേബ്യയുടെ തെക്കൻ പ്രവിശ്യയായ അസീർ മേഖലയിലെ അൽ-റബൂഅ സെക്ടറിലാണ് വൻ ലഹരിമരുന്ന് ശേഖരം കണ്ടെത്തിയത്. ലഹരിവേട്ടയിൽ വിൽപനക്ക് നിയന്ത്രണമുള്ള 187,800-ലധികം മെഡിക്കൽ ലഹരിഗുളികകളും മയക്കുമരുന്നായ 9,600-ലധികം ആംഫെറ്റാമിൻ ഗുളികകളും
ഡൽഹി: ടി.പി വധക്കേസ് പ്രതിക്ക് വൃക്കമാറ്റിവയ്ക്കാൻ മെഡിക്കൽ ബോർഡിന് രൂപീകരിക്കാൻ കോടതി നിർദേശം. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിൽ ശിക്ഷിക്കപ്പെട്ട ജ്യോതിബാബുവിനായി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റേതാണ് നിർദേശം. കണ്ണൂര്‍ മെഡിക്കല്‍ കോളേജിനാണ് നിര്‍ദേശം. കുറ്റകൃത്യത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ജാമ്യം നല്‍കരുതെന്ന് കെ.കെ
കോട്ടയം: പലരും കൊല്ലാൻ ശ്രമിച്ചു. പക്ഷെ കൊല്ലാൻ ശ്രമിച്ചവർ ഒക്കെ ചത്തുപോയി, താൻ ഇപ്പോഴും ചക്കക്കുരു പോലെ നിൽക്കുകയാണ് എന്ന് എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കോട്ടയം എസ്എൻഡിപി യൂണിയൻ നേതൃത്വത്തിൽ നാഗമ്പടം ക്ഷേത്രത്തിൽ നല്‍കിയ സ്വീകരണത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈഴവ സമുദായത്തിന് എന്ത് കിട്ടി? കോട്ടയത്ത് ആകെ ഒരു എംഎൽഎ ഉണ്ടെന്നും അദ്ദേഹം
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ലോട്ടറി ക്ഷേമനിധി ബോർഡിൽ തട്ടിപ്പ് നടത്തിയ പ്രതി സംഗീതിന്റെ മാനസികനില പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് കോടതി. സംഗീതിന് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് പേരൂർക്കട മാനസിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാർ റിപ്പോർട്ട് നൽകിയിരുന്നു. ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് ക്ഷേമനിധി ബോർഡിൽ നടന്ന 14 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പിൽ ഒന്നാം പ്രതിയാണ്
ഇരുപത്തിനാലു മണിക്കൂറും ഫോണിനകത്താണെന്ന ആരോപണം കേൾക്കുന്ന ജെൻ സികൾക്കിടയിൽ ട്രെൻഡിങ് ആയി ‘അനലോഗ് ബാഗ്’. നീണ്ടുനിൽകുന്ന ഇൻഫിനിറ്റ് സ്ക്രോളിങ് ശീലത്തിൽ നിന്ന് ബോധപൂർവ്വം ഒരു മാറ്റം ആഗ്രഹിക്കുന്ന ജെൻ സികൾ. ഈയൊരു ചിന്താഗതിയിൽ നിന്നാണ് അനലോഗ് ബാഗ് എന്ന പുതിയ ലൈഫ്സ്റ്റൈൽ ട്രെൻഡ് ഉണ്ടാകുന്നത്. സ്മാർട്ട്ഫോണിലും സോഷ്യൽ മീഡിയയിലും അമിതമായി സമയം
കോർപ്പറേറ്റ് ലോകത്ത് ജോലിചെയ്യുന്നവർ ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തണം. ഇതിൽ ഭക്ഷണക്രമം ഒരു പ്രധാന പങ്കാണ് വഹിക്കുന്നത്. ഇരുന്ന് ജോലി ചെയ്യുന്നവർ ഇടയ്ക്ക് എഴുന്നേറ്റ് നിൽക്കുന്നതും സ്ട്രെച്ച് ചെയ്യുന്നതും ശരീരത്തിന് നല്ലതാണ്. ഒരു മണിക്കൂർ ഇടവിട്ടെങ്കിലും എഴുന്നേറ്റ് നിൽക്കുന്നത് ശീലമാക്കാം. ഇടവേളകളിൽ സഹപ്രവർത്തകരുമായി സംസാരിക്കാനും ശാന്തമായി ഇരിക്കാനും സമയം
സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് പെട്രോളിന് 107.33 രൂപയും ഡീസലിന് 96.13 രൂപയുമാണ് വില. അതേസമയം കൊച്ചിയിൽ പെട്രോളിന് രണ്ട് രൂപയോളം കുറവുണ്ട്. 105.49 രൂപയാണ് പെട്രോളിന്റെ കൊച്ചിയിലെ വില. ഡീസലിന് 94.65 രൂപയും വിലയുണ്ട്. കോഴിക്കോടും തിരുവനന്തപുരത്തേക്കാൾ വിലക്കുറവിൽ ഇന്ധനം ലഭിക്കുന്നുണ്ട്. കോഴിക്കോട് നഗരത്തിൽ പെട്രോളിന് ലിറ്ററിന് 105.83 രൂപയും ഡീസലിന് 95.20 രൂപയുമാണ് വില.


























