Home Archive by category Homepage Featured (Page 28)
Homepage Featured India News

പിപിസിസി അധ്യക്ഷൻ രാഷ്ട്രീയ നേട്ടത്തിനായി പാർട്ടിയെ ഉപയോ​ഗിച്ചെന്ന് ആരോപണം; നവ്ജോത് കൗർ സിദ്ദു കോൺഗ്രസ് വിട്ടു

ഛണ്ഡീഗഡ്: പഞ്ചാബിലെ മുതിർന്ന കോൺഗ്രസ് നേതാവ് നവ്ജോത് കൗർ സിദ്ദു പാർട്ടി വിട്ടു. എക്സിൽ പങ്കുവച്ച കുറിപ്പിലാണ് പാർട്ടി വിടുന്നുവെന്ന് അവർ അറിയിച്ചത്. വ്യക്തിപരമായ രാഷ്ട്രീയ നേട്ടത്തിനായി പഞ്ചാബ് പിസിസി (പിപിസിസി) അധ്യക്ഷൻ അമരീന്ദർ സിംഗ് രാജ പാർട്ടി സംവിധാനം ഉപയോ​ഗിച്ചെന്ന് വിമർശിച്ചാണ് നവ്ജോത്
Cinema Entertainment Homepage Featured News

കിഫ്ബി-കെഎസ്‍എഫ്‍ഡിസി തർക്കം; തിയേറ്ററുകളിൽ നിന്നുള്ള മുഴുവൻ വരുമാനവും തിരിച്ചടവിനെന്ന് കിഫ്ബി; തിയേറ്റര്‍ പ്രവര്‍ത്തനം തടസപ്പെടുമെന്ന് കെഎസ്‍എഫ്‍ഡിസി

തിരുവനന്തപുരം: 137 കോടി 39 ലക്ഷം രൂപ ചെലവിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പണിയുന്ന തിയേറ്റർ കോംപ്ലക്സുകളിൽ നിന്നുള്ള മുഴുവൻ വരുമാനവും തിരിച്ചടവിലേക്ക് നൽകാൻ നിർദേശം. തിരിച്ചടവ് കരാർ ഒപ്പിടാനൊരുങ്ങുന്നതിനിടെയാണ് കിഫ്ബി ഈ നിർദേശം മുന്നോട്ട് വെച്ചത്. മൊത്തം വരുമാനവും എസ്ക്രൂ അക്കൗണ്ടിലേക്ക് മാറ്റണം. ഇതിനുപുറമെ ആകെ തിയേറ്ററുകളിൽ നിന്നും ഇ-ടിക്കറ്റിംഗ് വഴി കെഎസ്എഫ്‍ഡിസിക്ക് കിട്ടുന്ന
Cricket Homepage Featured Sports

‘ഇനി പറയരുത് സഞ്ജുവിനു അവസരം കിട്ടിയില്ലെന്ന്’; ഇത് അവസാനമോ?

തിരുവനന്തപുരം: സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമാകുന്നു എന്ന് തോന്നിയ പരമ്പര, എന്നാല്‍ പ്രകടനം കൊണ്ട് അതിനു അടിവരയിടാന്‍ മലയാളി താരത്തിനു സാധിച്ചില്ല. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ സഞ്ജു അഞ്ച് കളികളിലും ഓപ്പണറായി. അവസരം കിട്ടിയില്ലെന്ന പരാതിയോ വിമര്‍ശനമോ ഇനി ഉന്നയിക്കാന്‍ പറ്റില്ല. ഇതോടെ ട്വന്റി 20 ലോകകപ്പ് പ്ലേയിങ് ഇലവനില്‍ സഞ്ജുവിന്റെ സ്ഥാനം ചോദ്യം
Homepage Featured India News

ആർആർടിഎസ് മാതൃകയിൽ റെയിൽ പാത, എയിംസ്; കേന്ദ്ര ബജറ്റ് ഇന്ന്, കേരളത്തിന് പ്രതീക്ഷകളേറെ

ഡൽഹി: കേന്ദ്ര ബജറ്റ് ഇന്ന് രാവിലെ 11 മണിക്ക് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാർലമെന്റിൽ അവതരിപ്പിക്കും. കഴിഞ്ഞ തവണത്തെ ബജറ്റിൽ പ്രതിവർഷം 12 ലക്ഷം വരെ വരുമാനം ഉള്ളവരെ ആദായ നികുതിയിൽ നിന്ന് കേന്ദ്രം ഒഴിവാക്കിയിരുന്നു. ഇത് മധ്യവർ​ഗ വോട്ടുകൾ സമാഹരിക്കുന്നതിന് മോദി ​ഗവൺമെന്റിനെ സഹായിച്ചു എന്നാണ് കരുതുന്നത്. കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ
Cinema Entertainment Homepage Featured

ധനുഷല്ല മമ്മൂട്ടിയാണ് അര്‍ഹന്‍; സംസ്ഥാന അവാര്‍ഡില്‍ ‘പേരന്‍പ്’ തഴയപ്പെട്ടതില്‍ വിമര്‍ശനം

തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മമ്മൂട്ടിയെ തഴഞ്ഞതില്‍ വ്യാപക വിമര്‍ശനം. 2016 മുതല്‍ 2022 വരെയുള്ള വര്‍ഷങ്ങളിലെ സംസ്ഥാന പുരസ്‌കാരങ്ങളാണ് തമിഴ്‌നാട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇതില്‍ 2018 ലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ധനുഷിനെയാണ്. ‘വട ചെന്നൈ’യിലെ പ്രകടനത്തിനാണ് ധനുഷിനു പുരസ്‌കാരം. ഇതേ വര്‍ഷം തന്നെയാണ് മമ്മൂട്ടി നായകനായ തമിഴ്
Homepage Featured Kerala News

കേരളാ കോൺഗ്രസ് പാർട്ടി മൽസരിച്ച 10 സീറ്റുകളും പാർട്ടിക്ക് വേണം: പി ജെ ജോസഫ്

കോട്ടയം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് പാർട്ടി മൽസരിച്ച 10 സീറ്റുകളും പാർട്ടിക്ക് ലഭിക്കണമെന്നുള്ള ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നതായി കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് പറഞ്ഞു. കോട്ടയത്ത് ചേർന്ന ഉന്നതാധികാര സമിതി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാർത്ഥിത്വം നൽകുന്നതിൽ യുഡിഎഫിൻ്റെ പൊതു മാനദണ്ഡമായ ജയ സാധ്യത പാർട്ടി പാലിക്കുമെന്നും
Features Homepage Featured News

അജിത് പവാറിന് ശേഷം മഹാരാഷ്ട്ര; രാഷ്ട്രീയ പരിണാമവും എൻസിപിയുടെ ഭാവിയും

മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ കരുത്തുറ്റ ചാലകശക്തിയായിരുന്ന അജിത് പവാറിന്റെ വിടവാങ്ങൽ സംസ്ഥാന ഭരണകൂടത്തിലും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിലും (NCP) സമാനതകളില്ലാത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ നേതൃശൂന്യത നികത്താനും പാർട്ടി ശിഥിലമാകാതെ കാക്കാനുമുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായാണ് അജിത് പവാറിന്റെ പത്നി സുനേത്ര പവാർ ഉപമുഖ്യമന്ത്രിയായി അധികാരമേറ്റത്.
Homepage Featured India News

മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റ്; അടിസ്ഥാന വികസനത്തിന് ഊന്നലെന്ന് മാധ്യമങ്ങൾ, ആദായ നികുതിയിൽ ഇളവ് ഉണ്ടാകുമോ എന്ന് നാളെ അറിയാം

ഡൽഹി: മൂന്നാം മോദി സർക്കാരിന്റെ മൂന്നാം കേന്ദ്ര ബജറ്റ് നാളെ. രാവിലെ 11 മണിക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ പാർലിമെന്റിൽ ബജറ്റ് അവതരിപ്പിക്കും. തുടർച്ചയായി 9 ബജറ്റവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന റെക്കോർഡ് നിർമലാ സീതാരാമന് സ്വന്തമാകും. ആദായ നികുതിയിൽ ഇളവ് ഉണ്ടാകുമോ എന്നാണ് രാജ്യത്തെ മധ്യവർഗം ഉറ്റുനോക്കുന്നത്. അതേസമയം അടിസ്ഥാന സൗകര്യ വികസനത്തിനും നിക്ഷേപത്തിനും ഊന്നൽ
Cricket Homepage Featured Sports

ഇന്ത്യ – ന്യൂസിലൻഡ് ട്വന്റി-20 പോരാട്ടം ഇന്ന് കാര്യവട്ടത്ത്; ഹോം ഗ്രൗണ്ടിൽ അന്താരാഷ്ട്ര മത്സരം കളിക്കാനൊരുങ്ങി സഞ്ജു

തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യ – ന്യൂസിലൻഡ് ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ അവസാനമത്സരം ഇന്ന് രാത്രി ഏഴ് മണിക്ക് ആംഭിക്കും. അഞ്ചുമത്സരങ്ങളടങ്ങുന്ന പരമ്പരയിൽ ആദ്യ മൂന്നും ഇന്ത്യ സ്വന്തമാക്കിയിരുന്നു. നാലാം മത്സരത്തിൽ ന്യൂസിലൻഡ് വമ്പൻ ജയംനേടി. പരമ്പരയിലെ അഞ്ചാമത്തെ മത്സരം ഇന്ന് രാത്രി ഏഴ് മണിയോടെ ആരംഭിക്കുമ്പോൾ ഹോം
Homepage Featured Kerala News

1 മുതൽ 10 വരെ ക്ലാസുകളിലെ സിലബസിൽ പഠനഭാരം കൂടുതൽ; 25 ശതമാനം കുറവ് വരുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി

കൊല്ലം: 1 മുതൽ 10 വരെ ക്ലാസുകളിലെ സിലബസിൽ പഠനഭാരം കൂടുതലാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പത്താം ക്ലാസ് സോഷ്യൽ സയൻസ് സിലബസ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് കുട്ടികൾ നേരത്തേ വിദ്യാഭ്യാസമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. പാഠഭാ​ഗങ്ങൾ പഠിപ്പിച്ചു തീർക്കാൻ കഴിയാത്ത സാഹചര്യമുണ്ടെന്ന് അധ്യാപകരും അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കുട്ടികളുടെ പഠനഭാരം