ബാംഗ്ലൂർ: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി ജെ റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചു. സി ജെ റോയിയുടെ ഡയറിയിലെ 9 പേജുള്ള കുറിപ്പിലാണ് നിർണായക വിവരങ്ങളുള്ളത്. ജനുവരി 31ന് എഴുതിയ കുറിപ്പിൽ ബിസിനസ്സിൽ അപ്രതീക്ഷിത തിരിച്ചടി ഉണ്ടായെന്നത് അടക്കമുള്ള വിവരങ്ങളുണ്ടെന്ന്
കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളയിൽ 90 ദിവസത്തിലേറെയായി റിമാൻഡിൽ തുടരുന്ന ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കട്ടിളപ്പാളിയിലെ സ്വർണം കടത്തിയ കേസിലാണ് ഇന്ന് പോറ്റിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ദ്വാരപാലക ശില്പ കേസിൽ 90 ദിവസം റിമാൻഡിൽ കഴിഞ്ഞ പോറ്റിക്ക് സ്വാഭാവിക ജാമ്യം സ്വാഭാവിക ലഭിച്ചിരുന്നു. ശബരിമല ക്ഷേത്രത്തിലെ കട്ടിളപ്പാളിയിലെ സ്വർണം
തിരുവനന്തപുരം: കേരളത്തിലെ പ്രധാന നഗരങ്ങളിൽ വായുനിലവാര സൂചിക (AQI) കുത്തനെ ഉയരുന്നത് ജനങ്ങളിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നു. 2026 ജനുവരിയിലെ കണക്കുകൾ പ്രകാരം തെക്കൻ കേരളത്തിലെ നഗരങ്ങളിലും തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലും വായു മലിനീകരണത്തിൽ 50 ശതമാനത്തോളം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (CPCB) ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, 2026
ബാംഗ്ലൂർ: ഇൻകം ടാക്സ് റെയ്ഡിനിടെ ആത്മഹത്യ ചെയ്ത സി ജെ റോയിയുടെ വിയോഗത്തെത്തുടർന്ന് കോൺഫിഡന്റ് ഗ്രൂപ്പിനെ നയിക്കാൻ പുതിയ നേതൃത്വം വരുമെന്ന് കുടുംബം. കോൺഫിഡന്റ് ഗ്രൂപ്പിനെ കേരളത്തിലെ ചുമതലയുള്ള ജോസഫും റോയിയുടെ മകൻ രോഹിത്തും ചേർന്ന് നയിക്കുമെന്നാണ് കുടുംബത്തിന്റെ തീരുമാനം. റോയിയുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷം സഹോദരൻ സി ജെ ബാബുവാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. റോയിയുടെ
പൊന്നാനി: കേരളത്തിന് ഹൈസ്പീഡ് റെയിൽപാതയ്ക്കായി സ്വന്തം നിലയ്ക്ക് ഓഫിസ് തുറക്കാൻ തീരുമാനവുമായി മെട്രോമാൻ ഇ ശ്രീധരൻ. മലപ്പുറം പൊന്നാനിയിൽ ഇന്ന് രാവിലെ 9 മണിക്കാണ് ഓഫിസ് തുറക്കുക. കഴിഞ്ഞ ദിവസത്തെ കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ച 7 അതിവേഗ റെയിൽ ഇടനാഴികളിൽ ഒന്നുപോലും കേരളത്തിലേക്ക് ഇല്ലെന്ന വിമർശനം ഉയർന്നിരുന്നു. എന്നാൽ കേരളത്തിന് അതിവേഗപാത
കുവൈറ്റ് സിറ്റി: റോഡുകളിൽ മരണപ്പാച്ചിൽ ഒഴിവാക്കാൻ വാഹന പരിശോധന കർശനമാക്കി കുവൈറ്റ്. നിയമലംഘനത്തിന്റെ ഗൗരവം അനുസരിച്ച് ശിക്ഷകൾ കടുക്കും. അമിതവേഗതയിൽ വാഹനം ഓടിച്ച് പിടിക്കപ്പെട്ടാൽ ശിക്ഷകൾ കർശനമായി നടപ്പാക്കാനാണ് കുവൈറ്റിലെ ജനറൽ ട്രാഫിക് ഡയറക്ടറേറ്റിന്റെ തീരുമാനം. അപകടങ്ങൾ കുറയ്ക്കാനാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു. അമിത വേഗതയിൽ വാഹനമോടിച്ച് ട്രാഫിക് ക്യാമറകളിൽ
കൊച്ചി: ചികിത്സാ പിഴവിനെ തുടർ വലത് കൈ മുറിച്ച് മാറ്റേണ്ടി വന്ന ഒമ്പത് വയസുകാരി വിനോദിനിക്ക് കൃത്രിമക്കൈ വെച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് വിനോദിനിക്ക് കൃത്രിമ കൈ വെച്ചത്. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് വിനോദിനിക്ക് കൃത്രിമ കൈ വെക്കുന്നതിന് സാമ്പത്തിക സഹായം നൽകിയത്. 2025 സെപ്റ്റംബർ 30 നാണ് കൈ ഒടിഞ്ഞതിനെ തുടർന്ന് വിനോദിനി പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ
തിരുവനന്തപുരം: കേന്ദ്ര ബജറ്റ് ഐതിഹാസികമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കുമെന്നും രാജ്യത്തെ ശാക്തീകരിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു. ബജറ്റ് അവതരിപ്പിച്ച നിർമലാ സീതാരാമനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.അതേസമയം നരേന്ദ്രമോദിയുടെ മൂന്നാം ഭരണത്തിലെ മൂന്നാം ബജറ്റ് സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് സംസ്ഥാന ധനമന്ത്രി കെഎൻ
ഡൽഹി: മൂന്നാം മോദി സർക്കാറിന്‍റെ മൂന്നാം ബജറ്റ് അവതരണം പൂര്‍ത്തിയായപ്പോൾ കേരളത്തിന്റെ പ്രധാന ആവശ്യങ്ങളൊന്നും പരിഗണിച്ചില്ല. ഒരു മണിക്കൂര്‍ 26 മിനിറ്റ് നീണ്ടുനിന്ന ധനമന്ത്രി നിർമലാ സീതാരാമന്റെ ബജറ്റ് പ്രസംഗത്തിൽ അപൂർവ ധാതു ഖനന-സംസ്കരണ-വിപണന ഇടനാഴിയുടെ ഭാഗമാക്കിയതും കടലാമ ഗവേഷണ സ്ഥാപനം അനുവദിച്ചതും മാത്രമാണ് കേരളത്തിനായുള്ള പദ്ധതികൾ. രാവിലെ 11 മണിക്ക് ധനമന്ത്രി കേന്ദ്ര
തിരുവനന്തപുരം: മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ 18.75 കോടിയിലധികം വരുന്ന വായ്പാ കുടിശ്ശികകൾ സർക്കാർ ഏറ്റെടുക്കും. വായ്പാ കുടിശ്ശികകൾ ഏറ്റെടുക്കാനുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ച് ജനുവരി 29 ന് സംസ്ഥാനസർക്കാരിന്റെ ഉത്തരവ് പുറത്തുവന്നു. ദുരന്തബാധിതരുടെ കാർഷികവായ്പകൾ, സ്വർണപ്പണയവായ്പകൾ, ഭവനവായ്പകൾ തുടങ്ങിയ നിരവധി കടങ്ങളാണ് സർക്കാർ ഏറ്റെടുത്തത്.


























