Home Archive by category Homepage Featured (Page 265)
Features Homepage Featured News

ആറാം ക്ലാസിലെടുത്ത തീരുമാനം തെറ്റിയില്ല; അങ്കമാലി എംഎൽഎ കടന്നു വന്ന വഴിത്താരകൾ

നാട്ടിൽ റോഡ് നിർമാണ ഉദ്‌ഘാടനത്തിന് വന്ന മന്ത്രിയെയും എംഎൽഎയും കാണാൻ വീട്ടുകാരറിയാതെ കിലോമീറ്ററുകൾ സഞ്ചരിക്കുക. നേരം ഏറെ വൈകിയിട്ടും പ്രസംഗം മുഴുവനും കേട്ട് ഇരുട്ടുമൂടിയ വഴിയിലൂടെ തിരിച്ചു വീട്ടിലേക്ക്. പാതി വഴി എത്തിയപ്പോഴേക്കും തന്നെ തിരഞ്ഞു വന്ന പിതാവിനൊപ്പം വീട്ടിലെത്തിയ ആ ആറാം ക്ലാസുകാരൻ,
Homepage Featured Kerala News

ഓണം ഇവിടെയാണ്; കൊച്ചി ലുലുമാളിലെ ഓണാഘോഷങ്ങൾക്ക് തുടക്കമായി

കൊച്ചി: ലുലുമാളിലെ ഓണാഘോഷപരിപാടികൾക്ക് തുടക്കമായി.’ഓണം ഇവിടെയാണ്’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണാഘോഷം ഗായകരായ വിജയ് യേശുദാസ്, സുധീപ് കുമാർ, രഞ്ജിനി ജോസ് , രാകേഷ് ബ്രഹ്മനാന്ദൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. പത്ത്ദിവസം നീണ്ടും നിൽക്കുന്ന ആഘോഷങ്ങൾ അടുത്തമാസം ഏഴിന് സമാപിക്കും. ഓണത്തെ വരവേറ്റ് ലുലു മാളിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള കൂറ്റൻ ചുട്ടിമുഖൻ
Homepage Featured Kerala News

ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ സംഭവം; ലക്ഷ്മി മേനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസില്‍ നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. മുൻകൂർ ജാമ്യാപേക്ഷയിൽ ഓണം അവധിക്ക് ശേഷം കോടതി വിശദമായ വാദം കേൾക്കും. ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ചെന്ന കേസിലാണ് നടി ലക്ഷ്മി മേനോനെ പ്രതി ചേര്‍ത്ത് പൊലീസ് കേസെടുത്തിരുന്നത്. നടിയുടെ ഒപ്പമുണ്ടായിരുന്ന മൂന്നു സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചിയിൽ
Homepage Featured News World

അമേരിക്കൻ പിഴചുങ്കത്തിൽ ഇന്ത്യക്ക് നഷ്ടം 48 ബില്യൺ ഡോളർ; പ്രതിസന്ധിയെ മറികടക്കാൻ മാസ്റ്റർ പ്ലാൻ 

ന്യൂഡൽഹി: അമേരിക്ക ചുമത്തിയ അമിത നികുതിയെ നേരിടാൻ ബൃഹത് പദ്ധതികളൊരുക്കി ഇന്ത്യ. വ്യാപാരമേഖലയിലെ പ്രതിസന്ധി മറികടക്കാൻ മറ്റ് രാജ്യങ്ങളോട് കൈകോർക്കാനാണ് വാണിജ്യ മന്ത്രാലയം ഒരുങ്ങുന്നത്. ഡൊണാൾഡ് ട്രംപ് ഇന്ത്യക്ക് ഏർപ്പെടുത്തിയ 50 ശതമാനം നികുതിയുടെ ഫലമായി തൊഴിൽ മേഖലകൾക്ക് കടുത്ത തിരിച്ചടി  ഉണ്ടാകുമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻസ് സർക്കാരിന് മുന്നറിയിപ്പ്
Homepage Featured Kerala News

കളംപിടിച്ച് രമേശ് ചെന്നിത്തല, സതീശന്‍ ഒറ്റപ്പെടുന്നു; മാറുന്ന ഗ്രൂപ്പ് സമവാക്യങ്ങള്‍

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറ്റുന്നു. ഗ്രൂപ്പുകള്‍ക്കു അതീതനായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയര്‍ന്നുവരികയാണ്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെടുകയാണ്. ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരെ ഒപ്പംകൂട്ടി പാര്‍ട്ടിയില്‍ ആധിപത്യം
Homepage Featured Kerala News

ആശ്വാസത്തിന്റെ ആയുസ്സ് ഓണാവധി വരെ; അജിത്ത് കുമാറിനെതിരായ ഉത്തരവിന് ഹൈക്കോടതി സ്റ്റേ

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പദന കേസിൽ എഡിജിപി എം ആർ അജിത്ത് കുമാറിന് എതിരായ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിന് ഹൈക്കോടതി സ്റ്റേ. ഹർജി അവധിക്കാലത്തിന് ശേഷം ഹൈക്കോടതി പരിഗണിക്കും. സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമ്പോൾ മുൻകൂർ അനുമതി വാങ്ങണമെന്ന വ്യവസ്ഥ വിജിലൻസ് കോടതി ലംഘിച്ചതായി ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസ് ബദറുദ്ദീൻ ഉത്തരവ് സ്റ്റേ ചെയ്തത്. സർക്കാർ
Cricket Homepage Featured Sports

‘ക്രിക്കറ്റ് ബ്രെയിന്‍’ ഐപിഎല്ലും നിര്‍ത്തി; നന്ദി അശ്വിന്‍

ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം രവിചന്ദ്രന്‍ അശ്വിന്‍ ഐപിഎല്ലില്‍ നിന്ന് വിരമിച്ചു. ബിസിസിഐയ്ക്കും വര്‍ഷങ്ങളായി താന്‍ കളിച്ചുകൊണ്ടിരിക്കുന്ന ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്കും നന്ദി പറഞ്ഞുകൊണ്ട് സമൂഹമാധ്യമത്തിലൂടെയാണ് അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ‘വളരെ സ്‌പെഷ്യല്‍ ദിവസം, ഒപ്പം പ്രത്യേകമായ പുതിയൊരു തുടക്കവും. എല്ലാ അവസാനങ്ങള്‍ക്കും ഒരു തുടക്കമുണ്ടെന്നാണ്
Homepage Featured India News

റാമ്പിൽ നിന്ന് യുവാവിനെ തൂക്കിയെറിഞ്ഞു; വിജയ്ക്കെതിരെയും കേസെടുത്ത് പൊലീസ്

നടനും ടിവികെ പാർട്ടി അധ്യക്ഷനുമായ വിജയ്‌ക്കെതിരെ കേസെടുത്ത് പോലീസ്.  തമിഴക വെട്രി കഴകത്തിന്റെസംസ്ഥാന സമ്മേളനത്തിനിടെ യുവാവിനെ തള്ളിയിട്ടു എന്ന പരാതിയിലാണ് കേസ്. വിജയ്‌യിന് പുറമെ ബൗണ്‍സര്‍മാര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. പെരമ്പാളൂര്‍ സ്വദേശിയായ ശരത് കുമാര്‍ എന്ന യുവാവിന്റെ പരാതിയിലാണ് കേസ്. കഴിഞ്ഞ വ്യാഴാഴ്ച മുധുരയിൽ നടന്ന ടി വി കെ രണ്ടാം വാർഷികാഘോഷ
Homepage Featured Kerala News

ബലാൽസംഗ കേസ്: വേടന് കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം 

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തെന്ന കേസില്‍ റാപ്പര്‍ വേടന് മുൻകൂർ ജാമ്യം. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്. കര്‍ശന ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. ഓരോ കേസിലെയും സാഹചര്യങ്ങള്‍ വ്യത്യസ്തമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വേടനെതിരെ 2 കേസുകൾ രജിസ്റ്റർ ചെയ്തതായി സർക്കാർ കോടതിയെ
Homepage Featured Kerala News

രാഹുലിന് വീണ്ടും കുരുക്ക്; വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ ചോദ്യം ചെയ്യും

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക്. ലൈംഗിക ചൂഷണ ആരോപണങ്ങള്‍ക്ക് പിന്നാലെ യൂത്ത്‌ കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് കേസില്‍ രാഹുലിനെ വീണ്ടും ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച്. കേസിൽ ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ച്  രാഹുലിന്  നോട്ടീസ് അയച്ചു.  പ്രതികളുടെ ശബ്ദ രേഖയിൽ രാഹുലിന്റെ പേര് വന്നതോടെയാണ്