Home Archive by category Homepage Featured (Page 263)
Homepage Featured India News

മോദിയുടെ ജനപ്രീതി കുറയുന്നു; സർവേ ഫലം പുറത്ത്; കാരണം വിവാദ തീരുമാനങ്ങൾ?

ന്യൂഡൽഹി: മൂന്നാം തവണയും അധികാരത്തിൽ തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഇടിഞ്ഞതായി റിപ്പോർട്ട്. ഓഗസ്റ്റിൽ ഇന്ത്യ ടുഡേ സി വോട്ടർ മൂഡ് ഓഫ് നേഷൻ സർവ്വേ റിപ്പോർട്ടിലാണ് മോദിയെക്കുറിച്ചുള്ള പരാമർശം. ഈ വർഷം ഫെബ്രുവരിയിൽ നടത്തിയ സമാന സർവ്വേയിൽ മോദിയുടെ പ്രകടനം മികച്ചതെന്ന്
Homepage Featured Kerala News

പ്രതിഷേധങ്ങൾ ഉമ്മൻചാണ്ടിയെ ഓർമ്മിപ്പിക്കുന്നു, ഈ സമയവും കടന്നുപോകും; രാഹുലിന് പിന്തുണയുമായി സീമ ജി നായർ

മുൻ യുത്ത് കോൺ​ഗ്രസ് അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളും പ്രതിഷേധങ്ങളും കാണുമ്പോൾ തനിക്ക് ഓർമ്മുവരുന്നത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയാണെന്ന് നടി സീമ ജി. നായർ. ഫെയ്സ്ബുക്കിലാണ് രാഹുലിനെ പിന്തുണച്ചുകൊണ്ടുള്ള സീമയുടെ പോസ്റ്റ്. രസ്പര ബന്ധത്തോടെ നടക്കുന്ന അശ്ലീലങ്ങൾക്ക് ഒരാൾ മാത്രം മറുപടി പറഞ്ഞാൽ മതിയോയെന്നും, നീതിയെന്നത് രണ്ട്
Business Finance Homepage Featured

വലിച്ചെറിയുന്ന ചിരട്ടകൾ ബിസിനസ് ആശയമാക്കി, ഇന്ന് പാലക്കാടുകാരി സമ്പാദിക്കുന്നത് 1 കോടി

തേങ്ങ ചിരകിയെടുത്തശേഷം വെറുതെ വലിച്ചെറിയുന്ന ചിരട്ടകൾ കൊണ്ട് ബിസിനസിൽ വിജയം കൈവരിച്ച ഒരു മലയാളി പെൺകുട്ടിയുണ്ട്. പാലക്കാട് സ്വദേശിനിയായ മരിയ കുര്യാക്കോസ് ആണ് വേറിട്ട ആശയത്തിലൂടെ ലക്ഷങ്ങൾ മാസം സമ്പാദിക്കുന്നത്. 4,000 രൂപ നിക്ഷേപത്തിൽ മരിയ സ്ഥാപിച്ച തേങ്ങ എന്ന ബ്രാൻഡ് ഇന്ന് 1 കോടി രൂപ വിറ്റു വരവിൽ എത്തിനിൽക്കുകയാണ്. സ്കൂളിൽ പഠിക്കുന്ന കാലം മുതൽ ഒരു സംരംഭക ആവുകയെന്ന മോഹം
Career Homepage Featured Job Listing

ബികോം/ബിഎസ്‌സി ഉണ്ടോ? കേരയിൽ അവസരങ്ങൾ, 40,000 രൂപ വരെ ശമ്പളം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കാർഷിക വികസന, കർഷകക്ഷേമ വകുപ്പിന് കീഴിലുള്ള കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി- വാല്യൂ ചെയിൻ മോഡേർണൈസേഷൻ (KERA) പ്രോജക്റ്റിൽ അവസരങ്ങൾ. പ്രോജക്റ്റ് അസിസ്റ്റന്റ്, പ്രോജക്റ്റ് എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്ക് 29 ഒഴിവുകളാണുള്ളത്. കരാർ അടിസ്ഥാനത്തിലാണ് നിയമനങ്ങൾ. പ്രോജക്റ്റ് എക്സിക്യൂട്ടീവിന് ബിഎസ്സി അ​ഗ്രികൾച്ചർ അല്ലെങ്കിൽ എഞ്ചിനിയറിങ്ങ്
Homepage Featured News World

മോദി ഇന്ന് ജപ്പാനിൽ: യുഎസ്സുമായുള്ള വ്യപാര കരാർ യാത്ര റദ്ദാക്കി ജപ്പാൻ പ്രതിനിധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനത്തിനായി ഇന്ന് ജപ്പാനിലെത്തും. പതിനഞ്ചാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബയുടെ ക്ഷണപ്രകാരമാണ് രണ്ടു ദിവസത്തെ സന്ദർശനത്തിനായി എത്തുന്നത്. ഇന്ത്യയുടെ ദേശീയ താൽപ്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള അവസരമായി ആണ് സന്ദർശനത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഇത് പ്രാദേശികവും ആഗോളവുമായ
Homepage Featured India News

ജസ്റ്റിസ് എസ്. മുരളീധറിന്റെ വിഷയത്തിൽ കൊളീജിയത്തിൽ സമ്മർദ്ദം ചെലുത്തി; കേന്ദ്ര സർക്കാരിനെതിരെ ജസ്റ്റിസ് ലോകൂർ

ന്യൂഡൽഹി: ഡൽഹി ഹൈക്കോടതിയിൽ നിന്ന് ജസ്റ്റിസ് എസ്. മുരളീധറിനെ സ്ഥലം മാറ്റാൻ കേന്ദ്ര സർക്കാർ കൊളീജിയത്തിൽ പലതവണ സമ്മർദ്ദം ചെലുത്തിയതായി മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മദൻ ബി. ലോകൂറിന്റെ വെളിപ്പെടുത്തൽ. സർക്കാരിന്റെ ആവശ്യത്തെ എതിർത്തുകൊണ്ടിരുന്ന താനും ജസ്റ്റിസ് എ.കെ. സിക്രിയും വിരമിച്ചശേഷം 2020 ൽ ആണ് ജസ്റ്റിസ് മുരളീധറിന്റെ സ്ഥലംമാറ്റം നടപ്പാക്കിയത് എന്നും അദ്ദേഹം
Homepage Featured Kerala News

ഛത്തീസ്ഗഡിൽ ന്യൂനമർദ്ദം തുടരുന്നു; സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഛത്തീസ്ഗഡിന് മുകളിൽ തുടരുന്ന ന്യൂനമർദ്ദമാണ് കേരളത്തിലെ മഴയ്ക്ക് കാരണം. ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്. മറ്റ് ജില്ലകളിൽ ഇടവിട്ട നേരിയ മഴയ്ക്കും സാധ്യതയുണ്ട്. അതേസമയം കണ്ണൂരിൽ മലയോര
Cricket Homepage Featured Sports

സഞ്ജു സ്ട്രൈക്ക്; കൊച്ചി ബ്ലൂ ടൈഗേഴ്സിന് ആവേശ ജയം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ അദാനി ട്രിവാൻഡ്രം റോയൽസിനെ പരാജയപ്പെടുത്തി കൊച്ചി ബ്ലൂ ടൈഗേഴ്സ്. സഞ്ജുവിന്റെ അർധ സെഞ്ചുറി മികവിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ കൊച്ചി 191 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ നിശ്ചിത ഓവറിൽ ട്രിവാൻഡ്രത്തിന് 182 റൺസെടുക്കാനെ സാധിച്ചുള്ളു. കൊച്ചിയ്ക്ക് ഒൻപത് റൺസ് വിജയം.  ഓപ്പണറായി ഇറങ്ങിയ സഞ്ജു തുടർച്ചയായ രണ്ടാം മത്സരത്തിലും അർധസെഞ്ചുറി
Homepage Featured Kerala News

വാട്ടര്‍മെട്രോ കൊച്ചി വിമാനത്താവളത്തിലേക്ക്; പ്രാരംഭ സാധ്യത പഠനം ആരംഭിച്ചു

കൊച്ചി: കൊച്ചി മെട്രോ മാത്രമല്ല വാട്ടർ മെട്രോയും നെടുമ്പാശ്ശേരിയിലേക്ക് നീളുകയാണ്. കൊച്ചി വാട്ടര്‍ മെട്രോ ആലുവയില്‍ നിന്ന് സിയാല്‍ വിമാനത്താവളത്തിലേക്ക് സര്‍വ്വീസ് ആരംഭിക്കുന്നത് സംബന്ധിച്ച സാധ്യത പഠനം നടത്തുന്നതിന് മുന്നോടിയായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ആരംഭിച്ചു. പ്രാരംഭ പഠനത്തിനായി രൂപീകരിച്ച ആഭ്യന്തര ഉന്നതതല കമ്മറ്റി പ്രവര്‍ത്തനം
Homepage Featured Kerala News

പുതിയ ന്യൂനമർദ്ദത്തിന് സാധ്യത; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: തെക്ക് – പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ ശക്തിപ്രാപിക്കുന്നു. വരും മണിക്കൂറുകളിൽ സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നത്. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്