Home Archive by category Homepage Featured (Page 262)
Homepage Featured Kerala News

സ്വപ്ന സാക്ഷാത്ക്കാരം!!! വയനാട് തുരങ്ക പാതയുടെ നിർമാണത്തിന് നാളെ തുടക്കം കുറിക്കും

വയനാട്: ഒരു ജനതയുടെ വർഷങ്ങൾ നീണ്ടു നിന്ന യാത്രാദുരിതത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് നാളെ വയനാട് തുരങ്ക പാതയുടെ നിർമാണം ആരംഭിക്കും. ആനക്കാംപൊയിൽ -കള്ളാടി-മേപ്പാടി തുരങ്ക പാത പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ച സാഹചര്യത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ തുടക്കം കുറിക്കുന്നത്. നിർമാണം
Homepage Featured News World

അധികാര ദുർവിനിയോഗം: ‘തീരുവ’യിൽ ട്രംപിന് തിരിച്ചടിയായി അപ്പീൽ കോടതി വിധി

വാഷിങ്ടൺ: ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് പിഴയടക്കം വലിയ ശതമാനം തീരുവ ചുമത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻറെ തീരുമാനങ്ങൾക്ക് വൻ തിരിച്ചടി. ട്രംപ് പ്രഖ്യാപിച്ച ഭൂരിഭാ​ഗം തീരുവകളും നിയമവിരുദ്ധമാണെന്ന് അമേരിക്കൻ അപ്പീൽ കോടതി വിധിച്ചു. അടിയന്തര അധികാര നിയമങ്ങൾ പ്രകാരം ഏകപക്ഷീയമായി തീരുവകൾ ചുമത്തിയ ഡൊണാൾഡ് ട്രംപ് തന്റെ അധികാരം ദുർവിനിയോ​ഗം ചെയ്തു എന്ന് വാഷിംഗ്ടൺ
Homepage Featured Kerala News

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: നോട്ടീസ് ലഭിച്ചില്ല, ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ലെന്ന് രാഹുൽ

തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ ക്രൈംബ്രാഞ്ച് നോട്ടീസ് ലഭിച്ചില്ലെന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച പ്രതിയുടെ ഫോണിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രാഹുലിനെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചത്. എന്നാൽ നോട്ടീസ്
Homepage Featured News World

ചന്ദ്രയാൻ -5 ദൗത്യത്തിനായി ഇന്ത്യയും ജപ്പാനും ഒന്നിക്കുന്നു; കരാറിൽ ഒപ്പുവെച്ച് പ്രധാനമന്ത്രിമാർ

ടോക്കിയോ: ഇന്ത്യയുടേയും ജപ്പാന്റെയും ബഹിരാകാശ ഏജൻസികൾ സംയുക്തമായി നടത്തുന്ന ചന്ദ്രയാൻ -5 ദൗത്യത്തിന്റെ കരാറിൽ ഇരുരാജ്യങ്ങളും ശനിയാഴ്ച ഒപ്പുവച്ചു. സംയുക്ത പര്യവേക്ഷണ ദൗത്യവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയും (ഐഎസ്ആർഒ) ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസിയും (ജാക്‌സ) തമ്മിലുള്ള കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജപ്പാൻ സന്ദർശന വേളയിലാണ് ഒപ്പുവച്ചത്.
Homepage Featured Kerala News

താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം നീക്കി, മണ്ണിടിച്ചിൽ മേഖലയിൽ വിദ​ഗ്ധ പരിശോധന നടത്തും

കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം നീക്കി. കോഴിക്കോട് കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കളക്ടറുടെ യോഗത്തിൽ പൊലീസ്, ഫയർ ഉദ്യോഗസ്ഥർ ഉൾപ്പെടുള്ളവർ പങ്കെടുത്തിരുന്നു. ഇന്ന് മുതൽ ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ കയറ്റിവിടുമെന്ന് അധികൃതർ അറിയിച്ചു. മണ്ണിടിച്ചിലുണ്ടായ ഒൻപതാം വളവിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ലെന്നും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. ചുരത്തിൽ
Homepage Featured India News

50 ശതമാനം പിഴ ചുങ്കം; കാരണം ട്രംപിന്റെ നോബൽ സമ്മാന മോഹം തകർത്തതോ? വെളിപ്പെടുത്തലുമായി യു.എസ് ധനകാര്യ കമ്പനി

വാഷിങ്‌ടൺ ഡിസി: ഇന്ത്യ-പാക് സംഘർഷത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻറെ മധ്യസ്ഥത വാദത്തെ ഇന്ത്യ എതിർത്തതാണ് വ്യാപാര സംഘർഷത്തിലേക്ക് നയിച്ചതെന്ന് യു.എസ് ധനകാര്യ കമ്പനി. സംഘർഷത്തിൽ മധ്യസ്ഥത വ​ഹിച്ചത് താനാണെന്നും ഇന്ത്യയുമായും പാക് പ്രസിഡന്റുമായും ഫോണിൽ സംസാരിച്ച് സംഘർഷം നിയന്ത്രിച്ചെന്നും ട്രംപ് വെളിപ്പെടുത്തിയിരുന്നു. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫുമായി
Entertainment Homepage Featured Music

130 ഓളം പാട്ടുകൾ എഴുതിയിട്ടുണ്ട്, എന്നാൽ എന്റെ പാട്ടുകളാണെന്ന് പലർക്കുമറിയില്ല: സത്യൻ അന്തിക്കാട്

സത്യൻ അന്തിക്കാട് എന്ന സംവിധായകനെയും തിരക്കഥാകൃത്തിനെയും എല്ലാവർക്കും പരിചിതമാണ്. എന്നാൽ സത്യൻ എന്ന ​ഗാനരചയിതാവിനെ എത്രപേർക്ക് അറിയാം? മോഹൻലാലും സത്യൻ അന്തിക്കാടും ഒരിടവേളയ്ക്ക് ശഷം ഒന്നിക്കുന്ന പുതിയ ചിത്രം ഹൃദയപൂർവ്വത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.  കിന്നാരം സിനിമയിലെ ഹ‍ദയസഖി നീ അരികിൽ വരൂ.. മനസ്സൊരുമയിൽ
Business Finance Homepage Featured

റിലയന്‍സും മെറ്റയും കൈകോര്‍ക്കുന്നു; 855 കോടി നിക്ഷേപത്തില്‍ പുതുകമ്പനി

കൊച്ചി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും ഫെയ്‌സ്ബുക്കിന്റെ മാതൃ കമ്പനി മെറ്റയും ചേര്‍ന്ന് സംയുക്ത സംരംഭം രൂപീകരിക്കുന്നു. ഇന്ത്യയിലെയും മറ്റ് തെരഞ്ഞെടുത്ത രാജ്യങ്ങളിലെയും കമ്പനികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത സേവനങ്ങള്‍ നല്‍കുകയാണ് പുതിയ കമ്പനിയുടെ ലക്ഷ്യം. പുതിയ സംയുക്ത സംരംഭം ആരംഭിക്കുന്നതിനായി ഇരുകമ്പനികളും ചേര്‍ന്ന് 855 കോടി രൂപയാണ് ആദ്യഘട്ടത്തില്‍
Gulf Homepage Featured News

അറബിക് എഐ ചാറ്റ് ആപ്ലിക്കേഷനിൽ ചരിത്ര നേട്ടം; ഹ്യൂമൻ ചാറ്റ് വികസിപ്പിച്ച് സൗദി അറേബ്യ

റിയാദ്: അറബിക് എ.ഐ ചാറ്റ് ആപ്ലിക്കേഷനിൽ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സൗദി അറേബ്യ. ലോകത്തിലെ ഏറ്റവും നൂതനമായ അറബിക് ഭാഷാ മോഡലായ ‘അല്ലം 34ബി’ സപ്പോർട്ട് നൽകുന്ന ഇന്ററാക്ടീവ് അറബിക് ചാറ്റ് ആപ്ലിക്കേഷനായ ‘ഹ്യൂമൻ ചാറ്റ്’ പുറത്തിറക്കിയാണ് സൗദി ചരിത്രനേട്ടം സ്വന്തമാക്കിയത്. വെബ്, ഐ.ഒ.എസ്, ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളിൽ ഹ്യൂമൻ ചാറ്റ് ആപ്പ് നിലവിൽ
Homepage Featured Kerala News

ഉടുത്ത് ഉപേക്ഷിക്കാൻ തയ്യാറല്ല ന്യൂജെൻ; കാഫ്താൻസ്, ശരാറ, പലാസോ – ഓണക്കോടിയിലെ താരങ്ങൾ

ഓണക്കാലത്ത് ഏറ്റവും കൂടുതൽ സജീവമാകുന്ന വിപണികളിലൊന്നാണ് വസ്ത്രി നിർമ്മാണ മേഖല. ഓണക്കോടിയെടുക്കുകയെന്നത് ഓണാഘോഷങ്ങളിൽ ഒഴിവാക്കാനാകാത്ത ഒന്നാണ്. ഓരോ ഓണക്കാലത്തും വിപണിയിൽ പുതിയ ഫാഷൻ ട്രെൻഡുകളുണ്ടാകുന്നു. കോളെജുകളിലെ ആഘോഷങ്ങളിലാണ് പലപ്പോഴും ഇത്തരം ഫാഷനുകൾ വൈറലാകുന്നത്. എന്നാൽ ഒറ്റത്തവണ മാത്രം ഉപയോഗിച്ച് ഉപേക്ഷിക്കാൻ പുതിയ തലമുറ തയ്യാറല്ലെന്നാണ് ഈ രംഗത്തെ ആളുകൾ പറയുന്നത്.