തിരുവനന്തപുരം: ലൈംഗിക ചൂഷണ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അച്ചടക്ക നടപടിയെടുത്ത രാഹുൽ മാങ്കൂട്ടത്തലിന്റെ വിഷയത്തിൽ ആദ്യഘട്ടത്തിൽ ഉണ്ടായ പ്രതിസന്ധി മറികടക്കാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ്. തുടക്കത്തിൽ എങ്ങനെ പ്രതിരോധിക്കണമെന്നു പോലും അറിയാതെ പകച്ചുപോയ പാർട്ടി ഇപ്പോൾ കുറെയൊക്കെ സമനില
കൊച്ചി: സംഗീത രാജാക്കന്മാരായിരുന്ന യേശുദാസിന്റെയും ബ്രഹ്മാനന്ദന്റെയും പാട്ടുകൾ കാലഭേദമന്യേ പാടിക്കൊണ്ടേയിരിക്കും. തലമുറകൾ മാറി മറിഞ്ഞപ്പോൾ യേശുദാസിന്റെ മകൻ വിജയ് യേശുദാസും ബ്രഹ്മാനന്ദന്റെ മകൻ രാകേഷും ഈ ഓണത്തിന് വീണ്ടും ഒരുമിച്ചെത്തുന്നു. ഓണം ക്ലബ് എന്ന മ്യൂസിക് ആൽബത്തിലൂടെ. ഒപ്പം ഗായിക രഞ്ജിനി ജോസും. ഞങ്ങളുടെ സൗഹൃദത്തിന്റെ തുടർച്ചയാണ് ഓണം ക്ലബ് എന്ന മ്യൂസിക് ആൽബമെന്ന്
തിരുവനന്തപുരം: കഴക്കൂട്ടം ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞ് അപകടത്തിൽ ഒരാൾ മരിച്ചു. ഞായറാഴ്ച പുലർച്ചെയാണ് മത്സരയോട്ടത്തിനിടെ നിയന്ത്രണംവിട്ട കാർ അപകടത്തിൽപ്പെട്ടത്. കാറിൽ ഉണ്ടായിരുന്ന ഒരു യുവതി ഉൾപ്പടെ രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു. കഴക്കൂട്ടം ദേശിയപാതയിൽ അപകടം ഉണ്ടായത്. എലവേറ്റഡ് ഹൈവേയിലെ ടെക്നോ പാർക്കിന് സമീപമുള്ള തൂണിൽ ഇടിച്ചാണ് കാർ മറിഞ്ഞത്.
വേറിട്ട ആശയങ്ങളിലൂടെ നടന്നവർ ബിസിനസിൽ എന്നും വിജയിച്ചിട്ടേയുള്ളൂ. അതിനുള്ള ഉദാഹരണമാണ് അജ്മീർ സ്വദേശിയായ ഷെല്ലി ബുൽചന്ദാനി എന്ന യുവ സംരംഭക. ആരും ചിന്തിക്കാത്ത ബിസിനസ് ആശയം നടപ്പിലാക്കി വിജയം കൈവരിച്ചതിന്റെ കഥയാണ് ഈ പെൺകുട്ടിക്ക് പറയാനുള്ളത്. ഹെയർ എക്സ്റ്റൻഷൻ ബിസിനസായ ഷെൽ ഹെയർ വഴി ലക്ഷങ്ങളാണ് ഈ പെൺകുട്ടി ഇന്ന് സമ്പാദിക്കുന്നത്. 20-ാം വയസിൽ ജയ്പൂരിലെ ഒരു കച്ചവടക്കാരനിൽനിന്ന്
‘ലോകഃ – ചാപ്റ്റര്‍ 1 ചന്ദ്ര’ തിയറ്ററുകളില്‍ തരംഗമാകുകയാണ്. ന്യൂജനറേഷന്‍ മാത്രമല്ല പ്രായഭേദമന്യേ എല്ലാ പ്രേക്ഷകരും തിയറ്ററുകളിലേക്ക് ഓടിയെത്തുകയാണ്. ഒരു പാന്‍ ഇന്ത്യന്‍ സൂപ്പര്‍ഹീറോ സീരിസാണ് മലയാളത്തില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. അനൗണ്‍സ്‌മെന്റ് തൊട്ടുതന്നെ ‘സര്‍പ്രൈസ്’ നിലനിര്‍ത്തിയിരുന്നു ‘ലോകഃ’. ഒരു വലിയ യൂണിവേഴ്‌സ്, അതിനു നാല്
ഇന്ത്യ- യുഎസ് ബന്ധത്തിൽ വിള്ളലുണ്ടായതിന് പിന്നാലെ പുതിയ സഖ്യചർച്ചകൾ സജീവമായി. വ്യാപര പ്രതിസന്ധി തുടരുന്നതിനിടെ ഏഴ് വര്‍ഷത്തിന് ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലെത്തി. രണ്ട് ദിവസത്തെ ജപ്പാന്‍ സന്ദര്‍ശനത്തിന് ശേഷമാണ് പ്രധാനമന്ത്രി മോദി എസ്‌സിഒ ഉച്ചകോടിക്കായി ചൈനയിലേക്കെത്തുന്നത്. ചൈനയുമായുള്ള ശക്തമായ സുഹൃദ്ബന്ധം മേഖലയെ സമൃദ്ധിയിലേക്കും സമാധാനത്തിലേക്കും
വ്യക്തിഗത വായ്പകൾ സാമ്പത്തിക പ്രശ്നങ്ങൾക്കുള്ള വേഗത്തിലുള്ള പരിഹാരമാണ്. എന്നാൽ, അവയിൽ മറഞ്ഞിരിക്കുന്ന ചില ചെലവുകളുണ്ട്. അപ്രതീക്ഷിത സാമ്പത്തിക പ്രശ്നങ്ങൾ ഒഴിവാക്കാനായി കടം എടുക്കുന്നവർ ഈ കെണികൾ തിരിച്ചറിയണം. വ്യക്തിഗത വായ്പകൾ എടുക്കാനായിമുന്നോട്ട് പോകുന്നതിനുമുമ്പ്, നിബന്ധനകൾ, പലിശ നിരക്കുകൾ, തിരിച്ചടവ് കാലാവധികൾ എന്നിവയെക്കുറിച്ച് ശ്രദ്ധാപൂർവ്വം മനസിലാക്കണം. വ്യക്തിഗത
ജയ്പൂര്‍: മുന്‍ ഇന്ത്യൻ താരവും പരിശീലകനുമായ രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്‍റെ പരിശീലക സ്ഥാനം ഒഴിഞ്ഞു. ടീം പുന:സംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായി ദ്രാവിഡിന് ടീമില്‍ ഉയര്‍ന്ന സ്ഥാനം വാഗ്ദാനം ചെയ്തെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നുവെന്ന് രാജസ്ഥാന്‍ റോയല്‍സ് എക്സ് പോസ്റ്റില്‍ വ്യക്തമാക്കി. 2026 ഐപിഎല്‍ സീസണ് മുമ്പ് പരിശീലക സ്ഥാനം രാജിവെക്കുന്ന രണ്ടാമത്തെ
തിരുവനന്തപുരം: കോവിഡിന് ശേഷം മാതൃ-ശിശു മരണ നിരക്കിൽ ഗണ്യമായ കുറവുണ്ടായെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. യെസ് 27 മീഡിയയുടെ അഭിമുഖത്തിൽ വി ആർ രജനീഷിനോട് സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ മന്ത്രിയായി ചുമതലയേൽക്കുമ്പോൾ കോവിഡ് രോഗികളുടെ എണ്ണം മുപ്പത്തയ്യായിരം കടന്നിരുന്നു. മെയ് മാസം വരെയുള്ള കണക്കെടുക്കുമ്പോൾ അയ്യായിരത്തോളം മരണം ഉണ്ടായി.രണ്ടാം തരംഗം കോവിഡ് എത്തുമ്പോൾ പുതിയ
ഓണക്കാലത്ത് ഇടുക്കി ഡാം സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് അവസരം. വിശേഷ സമയങ്ങളിൽ ഇടുക്കി, ചെറുതോണി ഡാമുകളിൽ സന്ദർശനത്തിന് പ്രവേശനം അനുവദിക്കാറുണ്ട്. ഇതിന്റെ ഭാഗമായാണ് പൊതുജനങ്ങൾക്കായി ഡാമുകൾ തുറക്കുന്നത്. സെപ്റ്റംബർ 1 മുതല്‍ നവംബർ 30 വരെയാണ് സന്ദർശകർക്ക് ഇവിടെയെത്താം. ബുധനാഴ്ച്ചകളിൽ പരിശോധനകൾക്കും ശുചീകരണങ്ങൾക്കുമായി പ്രവേശനം ഒഴിവാക്കും. ഓണത്തോടനുബന്ധിച്ചാണ് പൊതുജനങ്ങൾക്ക്


























