പാലക്കാട്: പീഡനക്കേസില്‍ ജയിലില്‍ കഴിഞ്ഞ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നു. കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയെങ്കിലും പാലക്കാട് സ്ഥാനാര്‍ഥിയാകാന്‍ തനിക്കു അവസരം നല്‍കണമെന്നാണ് രാഹുലിന്റെ നിലപാട്. ഇതിനായി പിആര്‍ വര്‍ക്കുകളും ആരംഭിച്ചു.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെടുന്നുവെന്ന് ആരോപിച്ച് നിയമസഭയിൽ പ്രതിഷേധം. പ്രതിഷേധത്തെത്തുടർന്ന് സഭ നിർത്തിവെച്ചു. പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറിയതോടെയാണ് സഭാനടപടികൾ നിർത്തിവെച്ചത്. ചോദ്യോത്തരവേള ബഹിഷ്കരിച്ച പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സഭയിൽ പ്രതിപക്ഷ എംഎൽഎമാർ വാച്ച് ആന്റ്
കണ്ണൂർ: വി കുഞ്ഞികൃഷ്‌ണനെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകർക്കാൻ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണൻ ബൂർഷ്വാ മാധ്യമങ്ങളുമായി ചേർന്ന് പ്രവർത്തിച്ചെന്നാണ് എംവി ഗോവിന്ദന്റെ വിമർശനം. പയ്യന്നൂർ എംഎൽഎ ടിഐ മധുസൂദനനെതിരെയും പാർട്ടി നേതൃത്വത്തിനെതിരെയും പരസ്യമായി രംഗത്തുവന്നതിനെത്തുടർന്ന് വി കുഞ്ഞികൃഷ്ണനെ സിപിഎം നേരത്തേ
ഇടുക്കി: ഇടുക്കിയിൽ പനി പടരുന്നു. വൈറൽ പനി, ഡെങ്കിപ്പനി, എലിപ്പനി, ചിക്കൻപോക്സ്, മഞ്ഞപ്പിത്തം തുടങ്ങിയവ ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൈറൽ പനിയാണ് കൂടുതലായും റിപ്പോർട്ട് ചെയ്തതെന്നാണ് ആരോഗ്യവകുപ്പിൽ നിന്നുള്ള റിപ്പോർട്ട്. 5983 പേരാണ് ഇടുക്കിയിൽ ഒരുമാസത്തിനിടെ വൈറൽ പനി ബാധിച്ച് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. 36 കുട്ടികൾക്ക് ജില്ലയിൽ ചിക്കൻ പോക്സ്
ഡൽഹി: നരേന്ദ്രമോദിയെ ഫോണിൽ വിളിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയിൽ നിർമിക്കുന്ന ഉത്പന്നങ്ങൾക്ക് യുഎസിൽ നികുതി കുറച്ചെന്ന് ട്രംപ് പ്രഖ്യാപിച്ചു. കുറഞ്ഞ താരിഫ് ആയ 18% മാത്രമാകും ഇനി ഇന്ത്യയ്ക്കുമേൽ ചുമത്തുക. നവമാധ്യമ പോസ്റ്റിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ട്രംപിന്റെ നേതൃത്വത്തെ അംഗീകരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു
മുംബൈ: ടി-20 ലോകകപ്പിന് മുമ്പ് ഫോമിലെത്താൻ സഞ്ജുവിന് ഒരവസരം കൂടി. ബുധനാഴ്ച മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ലോകകപ്പ് സന്നാഹ മത്സരത്തിലാണ് താരത്തിന് ഓപ്പണറായി ഇറങ്ങാൻ അവസരമൊരുങ്ങുന്നത്. ഇന്ത്യ ന്യൂസിലൻഡ് ടി-20 പരമ്പരയിലെ 5 മത്സരങ്ങളിൽ നിന്ന് ആകെ 46 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. 24 റണ്‍സാണ് പരമ്പരയിലെ അദ്ദേഹത്തിന്റെ ഉയര്‍ന്ന
ബാംഗ്ലൂർ: സിജെ റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുന്നതിനിടെ ആദായ നികുതി റെയ്ഡിനെതിരെ കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് നൽകിയ ഹർജി രണ്ട് ദിവസത്തിനുശേഷം പിൻവലിച്ചിരുന്നുവെന്ന വാർത്തകൾ ഉയർന്നുവന്നു. ആദായ നികുതി റെയ്ഡിനെതിരെയുള്ള സിജെ റോയിയുടെ ഹർജി പിൻവലിച്ചതിൽ ദുരൂഹതയുണ്ട്. ഡിസംബര്‍ മൂന്നിന് ആദായ നികുതി ഉദ്യോഗസ്ഥര്‍ സിജെ റോയിയുടെ ഓഫിസിലും വീട്ടിലും പരിശോധന
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ മന്ത്രി മുഹമ്മദ് റിയാസിന്റെ മണ്ഡലമായ ബേപ്പൂരിൽ പിവി അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്. ബേപ്പൂര്‍ എംഎല്‍എയായി പിവി അന്‍വര്‍ ജയിച്ച് വരുമെന്ന് അദ്ദേഹം പറഞ്ഞു. പിവി അൻവർ മണ്ഡലത്തിൽ പ്രചാരണം നടത്തുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു സണ്ണി ജോസഫ്. സംസ്ഥാനത്ത് എൽഡിഎഫിനെതിരെ ഭരണവിരുദ്ധ
തിരുവനന്തപുരം: ക്രിമിനലുകൾക്ക് അനാവശ്യ പരോൾ അനുവദിക്കുന്നുവെന്ന് ആരോപിച്ച് നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ അടക്കമുള്ളവർക്ക് തുടർച്ചയായി പരോൾ അനുവദിച്ചെന്ന് വിഡി സതീശൻ പറഞ്ഞു. സിപിഎം ഇടപെട്ട് കുറ്റവാളികൾക്ക് വാരിക്കോരി പരോൾ നൽകുന്നുവെന്നും സിപിഎമ്മിന് പ്രതികളെ പേടിയാണെന്നും വിഡി സതീശൻ ആരോപിച്ചു. പ്രതിഷേധത്തിന് പിന്നാലെ പ്രതിപക്ഷം സഭ
ഇംഫാൽ: ഈ മാസം 12-ന് മണിപ്പൂരിലെ രാഷ്ട്രപതിഭരണം അവസാനിക്കാനിരിക്കെ 20 ബിജെപി എംഎൽഎമാർ ഡൽഹിയിലെത്തി. മണിപ്പൂർ ബിജെപി അധ്യക്ഷ എ ശാരദാദേവിയും നാഷണൽ പീപ്പിൾസ് പാർട്ടിയുടെയും നാഗ പീപ്പിൾസ് ഫ്രണ്ടിന്റെയും എംഎൽഎമാരും ഡൽഹിയിൽ എത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. മണിപ്പൂരടക്കം വടക്കുകിഴക്കൻസംസ്ഥാനങ്ങളുടെ ചുമതലയുള്ള ബിജെപി നേതാവ് സാംബിത്ത് പത്ര ഇന്ന് ഇവരുമായി കൂടിക്കാഴ്ച നടത്തും.


























