Home Archive by category Homepage Featured (Page 259)
Homepage Featured India News

ബീഹാര്‍ വോട്ടര്‍പട്ടിക പരിഷ്കരണം: പരാതികൾ സ്വീകരിക്കുന്നതിൽ വീഴ്ച; പരാതികൾ തുടര്‍ന്നും സ്വീകരിക്കാൻ സുപ്രീംകോടതി നിർദ്ദേശം

ന്യൂഡൽഹി: ബീഹാർ വോട്ടര്‍പട്ടിക പരിഷ്കരണത്തിൽ സെപ്തംബർ ഒന്നിന് ശേഷവും പരാതികൾ സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ നിർദ്ദേശം. പരാതികൾ സ്വീകരിക്കുന്നതിൽ വീഴ്ച എന്ന് കോടതി വിമർശിച്ചു. എതിർപ്പുകളും അവകാശവാദങ്ങളും സമർപ്പിക്കാൻ വോട്ടർമാരെ സഹായിക്കുന്നതിന് പാര ലീഗൽ വോളണ്ടിയർമാരെ
Cinema Entertainment Homepage Featured

മേജർ മഹാദേവൻ ആവേണ്ടിയിരുന്നത് ബിജു മേനോൻ; കഥ കേൾക്കാൻ വന്നവർ ചീട്ടു കളിച്ചിരുന്നു: മേ‍ജർ രവി

മേജർ രവിയുടെ സംവിധാനത്തിൽ 2006 ൽ പുറത്തിറങ്ങിയ ചിത്രമാണ് കീർത്തി ചക്ര. ഇന്ത്യൻ ആർമി കഥാപശ്ചാത്തലം ആയി വരുന്ന സിനിമ മികച്ച വിജയം നേടിയിരുന്നു. ചിത്രത്തിൽ മോഹൻലാലിന് പകരം പ്രധാന കഥാപാത്രമായി കണ്ടിരുന്നത് ബിജു മേനോനെയാണെന്നും എന്നാൽ പിന്നീട് അതിൽ മാറ്റം വരുത്തേണ്ടി വന്നെന്നും, വർഷങ്ങൾക്ക് ശേഷം തുറന്ന് പറയുകയാണ് മേജർ രവി. ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിലാണ് അനുഭവം
Homepage Featured India News

ഗാന്ധി സേ അംബേദ്‌കർ മാർച്ച് തടഞ്ഞു; നിയന്ത്രിത മേഖലയെന്ന് പൊലീസ്

പട്‌ന: വോട്ട് അധികാർ യാത്രയുടെ സമാപനത്തിനോട് അനുബന്ധിച്ചു നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. ഡാക് ബംഗ്ലാവ് ക്രോസിങിൽ വച്ചാണ് പൊലീസ് മാർച്ച് തടഞ്ഞത്. നിയന്ത്രിത മേഖലയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ സഖ്യത്തിന്റെ മാർച്ച് തടഞ്ഞത്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത്
Homepage Featured Kerala News

കോഴിക്കോട് പെൺകുട്ടി തൂങ്ങിമരിച്ച സംഭവം; ആൺസുഹൃത്ത് കസ്റ്റഡിയിൽ

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺസുഹൃത്ത് ബഷീറുദ്ദീൻ കസ്റ്റഡിയിൽ. ആൺസുഹൃത്തിന്റെ വാടക വീട്ടിലാണ് മം​ഗലാപുരത്ത് ബി.ഫാം വി​ദ്യാർഥിനിയായ അത്തോളി തേരായി സ്വദേശിനിയായ ആയിഷ റഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് ദിവസം മുൻപാണ് പെൺകുട്ടി മം​ഗലാപുരത്ത് നിന്നും ആൺ സുഹൃത്തായ ബഷീറുദ്ദീന്റെ വീട്ടിലെത്തിയെന്നാണ് വിവരം. കോഴിക്കോട്
Homepage Featured Kerala News

ചെങ്ങറ – പുനരധിവാസ നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

ചെങ്ങറ: ചെങ്ങറ – പുനരധിവാസ നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. പ്രദേശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം. 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ബന്ധപ്പെട്ട മന്ത്രിമാര്‍
Homepage Featured Lifestyle Tech

മികച്ച എ ഐ പ്രതിഭകൾ മെറ്റ വിടാൻ കാരണമെന്ത്? മാർക്ക് സക്കർബർഗിന്റെ പദ്ധതികൾ പാളിയതെവിടെ?

വാഷിംഗ്‌ടൺ ഡിസി: മെറ്റയെ എ ഐയുടെ ( കൃത്രിമബുദ്ധി ) മുൻനിരയിലേക്ക് എത്തിക്കാനുള്ള മാർക്ക് സക്കർബർഗിന്റെ നീക്കത്തിന് പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചടി നേരിടുന്നതായി റിപ്പോർട്ട്. കമ്പനിയുടെ പുതുതായി രൂപീകരിച്ച മെറ്റാ സൂപ്പർഇന്റലിജൻസ് ലാബ്‌സ് (MSL) പ്രഖ്യാപനം വന്ന് മാസങ്ങൾക്ക് ശേഷം നിരവധി പ്രമുഖ ഗവേഷകരാണ് പദ്ധതിയിൽ നിന്ന് പുറത്തുപോയത്. മെറ്റയുടെ ഉയർന്ന തലത്തിലുള്ള എ ഐ
Homepage Featured News World

പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയെ മോദി അവഗണിച്ചോ? ചൈനയില്‍ സംഭവിക്കുന്നത്

പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷം വഷളായ ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധം ചൈനയില്‍ നടക്കുന്ന ഷാന്‍ഹായ് സഹകരണ ഉച്ചകോടിയിലൂടെ രമ്യതയിലേക്ക് എത്തുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. എന്നാല്‍ ഉച്ചകോടി വേദിയില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയോടു അടുക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫുമായി സംസാരിക്കാനോ
Homepage Featured News World

അഫ്ഗാനിസ്ഥാനിൽ ഭൂകമ്പം; 800 മരണം, 3000 പേർക്ക് പരുക്ക്; അന്താരാഷ്ട്ര സമൂഹം സഹായിക്കണമെന്ന് താലിബാൻ

കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ തിങ്കളാഴ്ച ഉണ്ടായ ഭൂകമ്പത്തിൽ ഏകദേശം 800 പേർ കൊല്ലപ്പെടുകയും 3000 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി രാജ്യത്തെ സർക്കാർ റേഡിയോ ടെലിവിഷൻ അഫ്ഗാനിസ്ഥാൻ (ആർ‌ടി‌എ) റിപ്പോർട്ട് ചെയ്തു. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. സംഭവത്തിൽ ആയിരത്തോളം പേർക്ക് പരിക്കുണ്ട്. രാജ്യത്തിന്റെ തെക്കുകിഴക്കൻ മേഖലയിലാണ് ഭൂകമ്പം നാശം വിതച്ചത്.
Homepage Featured Kerala News

ചരിത്ര വില; പവന് ഏറ്റവും ഉയർന്ന വിലയുമായി സ്വർണ വിപണി; വിവാഹ വിപണിയെ ബാധിക്കുമോ?

തിരുവനന്തപുരം: ചരിത്ര വിലയുമായി സ്വർണ വിപണി കുതിപ്പ് തുടരുന്നു. സർവ്വകാല റെക്കോർഡുകൾ തിരുത്തി സംസ്ഥാനത്തെ സ്വർണവില ചരിത്രത്തിലാദ്യമായി 77000 കടന്നു. 680 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ പവൻ്റെ വില 77,640 രൂപയായി ഉയർന്നു. ഒരു ഗ്രാം സ്വർണത്തിൻ്റെ വില 10,000 രൂപയ്ക്ക് അടുത്തെത്തി. 9,705 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് നൽകേണ്ടത്. ചിങ്ങ മാസത്തിലെ വിവാഹ വിപണിയിൽ വൻ
Homepage Featured India News

നിർബന്ധിത മതപരിവർത്തനം:കടുത്ത ശിക്ഷയുമായി രാജസ്ഥാൻ; നിയമ ഭേദ​ഗതി ബിൽ ഇന്ന് നിയമസഭയിൽ

ജയ്പൂർ: നിർബന്ധിത മതപരിവർത്തനത്തിന് ശിക്ഷകൾ കൂടുതൽ കർശനമാക്കാൻ രാജസ്ഥാൻ. കൂട്ടായ മതം മാറ്റത്തിന് 20 വർഷം തടവും 25 ലക്ഷം പിഴയും ഉറപ്പാക്കുന്ന നിയമ ഭേദ​ഗതി ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. ദളിത്, ​ഗോത്ര വിഭാ​ഗങ്ങളിൽപ്പെട്ടവരെ മതം മാറ്റിയാൽ 20 വർഷം വരെ തടവും 10 ലക്ഷം പിഴയുമാണ് പുതിയ നിയമത്തിൽ പറയുന്നത്. പുതിയ നിയമപ്രകാരം ഏതെങ്കിലും ഒരാൾ അയാളുടെ പൂർവ്വികരുടെ മതത്തിലേക്ക്