ഏഷ്യാ കപ്പിനായി ദുബായില്‍ എത്തിയിരിക്കുന്ന ഇന്ത്യന്‍ ടീം അവസാനഘട്ട പരിശീലനത്തിലാണ്. സെപ്റ്റംബര്‍ 10 നു യുഎഇയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. മലയാളി താരം സഞ്ജു സാംസണ്‍ ആദ്യ മത്സരത്തില്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടാകില്ലെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ദുബായിലെ ഐസിസി അക്കാദമിയില്‍ ആണ്
ഓസ്‌ട്രേലിയയിലെ വിവാദമായ വിഷക്കൂണ്‍ കൊലപാതക കേസില്‍ വിധിപറഞ്ഞ് കോടതി. ഭര്‍ത്താവിന്റെ മാതാപിതാക്കളെ അടക്കം മൂന്ന് പേരെ വിഷക്കൂണ്‍ നല്‍കി കൊലപ്പെടുത്തിയ കേസിലെ പ്രതി എറിന്‍ പാറ്റേഴ്‌സണു 33 വര്‍ഷത്തെ ജീവപര്യന്തമാണ് കോടതി വിധിച്ചത്. ഭര്‍ത്താവിനോടും ഭര്‍തൃവീട്ടുകാരോടുമുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് 50 കാരിയായ എറിന്‍ ഭക്ഷണത്തില്‍ വിഷക്കൂണ്‍ കലര്‍ത്തി കൊലപാതക പരമ്പര നടത്തിയത്.
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലെ അതിക്രമങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങളും സംഭവങ്ങളും പുറത്തുവരുന്ന പശ്ചത്തലത്തിൽ തന്നെ സുപ്രധാന നീക്കവുമായി പൊലീസ് വകുപ്പ്. പൊലീസ് സ്റ്റേഷനിലെ മർദ്ദനവും കള്ളക്കേസ് ചമയ്ക്കലുമടക്കമുള്ള കാര്യങ്ങൾ ഇനി ഗുരുതര കുറ്റകൃത്യമായി തന്നെ കണക്കാക്കും. ഇതിന്റെ ഭവിഷ്യത്തുകളും വലുതായിരിക്കും. ഇതില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്ന
ബെംഗളൂരു: ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ ഹൈദരാബാദ് യൂണിറ്റിൽ അവസരങ്ങൾ. ട്രെയിനി എൻജിനീയർ, പ്രോജക്ട് എൻജിനീയർ എന്നീ തസ്തികകളിലായി 80 ഒഴിവുകളാണുള്ളത്. നിയമനം താൽക്കാലികമായിരിക്കും. ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ് എഞ്ചിനീയർ എന്നീ വിഭാഗങ്ങളിൽ ട്രെയിനി എൻജിനീയറുടെ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തിൽ ബിഇ/ബിടെക്/ബിഎസ്സി എൻജിനീയറിങ്
ന്യൂഡൽഹി: ആഗോള തലത്തിൽ രാഷ്ട്രീയ സാഹചര്യങ്ങൾ മാറി മറിയുകയാണ്. അധിക തീരുവയ്ക്ക് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ നീക്കങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുകയാണ് രാഷ്ട്ര തലവന്മാർ. യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ റഷ്യയ്ക്ക് മേൽ കൂടുതൽ ഉപരോധങ്ങളുണ്ടാകുമെന്നാണ് ട്രംപിന്റെ പുതിയ മുന്നറിയിപ്പ്. അതേസമയം, അത് ഏത് തരത്തിലാണെന്ന കാര്യത്തിൽ ഇനിയും വ്യക്തത നൽകിയിട്ടില്ല.
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം പതിപ്പിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ചാംപ്യന്മാർ. കലാശ പോരാട്ടത്തിലെ നിലവിലെ ചാംപ്യന്മാരായ ഏരീസ് കൊല്ലം സെയ്ലേഴ്സിനെ 75 റൺസിനാണ് കൊച്ചി പരാജയപ്പെടുത്തിയത്. ബോളർമാരുടെ കരുത്തിലായിരുന്നു കൊച്ചിയുടെ ആധികാരിക ജയം. ആദ്യം ബാറ്റ് ചെയ്ത കൊല്ലം നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 181 റൺസെടുത്തു. താരതമ്യേന അനായസം പിന്തുടർന്ന്
ന്യൂഡൽഹി: ടീമുകളിൽ നിന്ന് ഒഴിവാക്കപ്പെടുമ്പോൾ കളിക്കാർ നേരിടുന്ന മാനസിക വെല്ലുവിളികളെക്കുറിച്ച് ഇന്ത്യൻ സ്റ്റാർ ബാറ്റർ ശ്രേയസ് അയ്യർ തുറന്നുപറയുന്നു. ഐക്യുഒ ഇന്ത്യ പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നതിനിടയിലാണ് കളികളിൽ നിന്ന് ഒഴിവാക്കപ്പെടുന്ന നിമിഷങ്ങളിൽ കളിക്കാർ അനുഭവിക്കുന്ന വികാരങ്ങളെക്കുറിച്ച് ശ്രേയസ് പറഞ്ഞത്. ആത്മവിശ്വാസത്തിൽ നിന്നും കഠിനാധ്വാനത്തിൽ നിന്നുമാണ് പലപ്പോഴും
കല്യാണി സൂപ്പർഹീറോ വേഷത്തിലെത്തുന്ന ലോകഃ ചാപ്റ്റർ 1: ചന്ദ്ര വൻ ഹിറ്റായി പ്രേക്ഷക മനസ്സ് കവരുന്നതിനിടയിൽ മകളെ കുറിച്ച് മനസ്സ് തുറക്കുകയാണ് നടിയുടെ അച്ഛനും പ്രശസ്ത സംവിധായകനുമായ പ്രിയദർശൻ. കല്യാണിയെ ഒരു നടിയായി കണ്ടിട്ടില്ലെന്നും താനും ഭാര്യ ലിസ്സിയും ഇന്നും മകളിൽ പഴയ കൊച്ചു കല്യാണിയേയാണ് കാണുന്നതെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. മകൾ ഒരിക്കലും സിനിമയിൽ എത്തുമെന്ന്
പുൽപ്പള്ളി: വയനാട് പുൽപ്പള്ളിയിൽ മദ്യവും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്ത സംഭവത്തിൽ താൻ നിരപരാധിയെന്ന് പൊലീസിനോട് നിരവധി തവണ പറഞ്ഞിരുന്നതായി തങ്കച്ചൻ. ഡിസിസി പ്രസിഡൻ്റ് എൻഡി അപ്പച്ചൻ, പി ഡി സജി, ജോസ് നെല്ലേടം തുടങ്ങിയ കോൺഗ്രസ് നേതാക്കൾക്ക് സംഭവത്തിൽ പങ്കുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 17 ദിവസത്തെ ജയിൽവാസത്തിന് ശേഷം തങ്കച്ചൻ മോചിതനായി. തങ്കച്ചൻ നിരപരാധിയാണെന്ന്
കുവൈത്ത് സിറ്റി: പിണങ്ങിയ ഭാര്യാഭർത്താക്കന്മാരെ ഒന്നിപ്പിക്കും. രോഗശാന്തി നൽകും, കൂടോത്രത്തിൽ നിന്ന് രക്ഷിക്കും. നാളുകളായി ഇത്തരം പ്രലോഭനങ്ങൾ നൽകി ആളുകളിൽ നിന്ന് പണം തട്ടിയെടുത്ത മന്ത്രവാദിയെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. മന്ത്രവാദികളെയും ഇത്തരം തട്ടിപ്പുകൾ നടത്തുന്നവരെയും പിടികൂടാനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി, ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന്


























