കാഠ്മണ്ഡു: നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി ഝാല നാഥ് ഖനാലിന്റെ ഭാര്യ റാബി ലക്ഷ്മി ചിത്രകാര്‍ മരിച്ചു. പ്രക്ഷോഭകാരികള്‍ വീടിന് തീയിട്ടതോടെ ഗുരുതരമായി പൊള്ളലേറ്റ റാബി ലക്ഷ്മി ചികിത്സയിലിരിക്കെയാണ് മരിച്ചത്. പ്രതിഷേധക്കാർ അവരുടെ വീടിന് തീയിടുകയും വീടിന് ഉള്ളിലുണ്ടായിരുന്ന രാജ്യലക്ഷ്മി
ദോഹ: ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ ഇസ്രയേൽ ആക്രമണം നടത്തിയതായി റിപ്പോർട്ട്. നഗരത്തിൽ ശക്തമായ സ്ഫോടനമുണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേൽ സൈന്യം ഈ ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. ഹമാസിന്റെ മുതിർന്ന നേതാക്കളെ ലക്ഷ്യമിട്ടാണ് ഈ സൈനിക നടപടി എന്നാണ് സൂചന. കത്താര പ്രവിശ്യയിൽ ആയിരുന്നു സ്ഫോടനം. ഒന്നിലധികം സ്ഫോടന ശബ്ദങ്ങൾ കേട്ടതായാണ് വിവരം. ഉഗ്ര ശബ്ദം
ന്യൂഡൽഹി: രാജ്യത്തിന്റെ പുതിയ ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. 452 വോട്ടുകൾക്കാണ് ഇന്ത്യ സഖ്യത്തിന്റെ പ്രതിനിധിയായ പി സുദർശൻ റെഡ്ഡിയെ പരാജയപ്പെടുത്തിയത്. 300 വോട്ടുകള്‍ മാത്രമാണ് സുദര്‍ശന്‍ റെഡ്ഡിക്ക് നേടാനായത്. രഹസ്യ ബാലറ്റ് അടിസ്ഥാനത്തിലാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് നടത്തിയത്. പുതിയ പാർലമെന്റ് മന്ദിരത്തിലെ ഒന്നാം നിലയിലുള്ള വസുധ
ന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ സിയാച്ചിനിലുണ്ടായ ഹിമപാതത്തിൽ മൂന്ന് സൈനികർക്ക് വീരമൃത്യു. രണ്ട് അഗ്നിവീറുകളും ഒരു സൈനികനുമാണ് മരണപ്പെട്ടത്. ഒരു സൈനികനെ രക്ഷപ്പെടുത്തിയെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും കരസേന അറിയിച്ചു. സിയാച്ചിൻ ബേസ് ക്യാമ്പിൽ ചൊവ്വാഴ്ച ഉണ്ടായ ഹിമപാതത്തിൽ രണ്ട് അഗ്നിവീർ സൈനികർ ഉൾപ്പെടെ മൂന്ന്
തിരുവനന്തപുരം: നഷ്ടത്തിന്റെ കഥയാണ് എപ്പോഴും പറയുവാനുള്ളതെങ്കിലും ഈ ഓണം സീസണിൽ കെഎസ്ആര്‍ടിസി. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടത്തിൽ (ഓപ്പറേറ്റിംഗ് റവന്യു) സർവ്വകാല റെക്കോർഡ് ആണ് നേടിയത്. 2025 സെപ്റ്റംബർ 8-ാം തീയതി എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10.19 കോടി നേടി കെഎസ്ആർടിസി
കൊച്ചി: തനിക്കെതിരെ പരാതി നൽകിയ നടി മാഫിയയുടെ നിയന്ത്രണത്തിലെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ. നടിയുമായി ഏഴ് വർഷമായി പ്രണയത്തിലാണെന്ന് അവകാശപ്പെട്ട സനൽ കുമാർ, നടി കൂടി ആവശ്യപ്പെട്ടിട്ടാണ് തന്റെ പോരാട്ടമെന്നും പറഞ്ഞു. നടിയെ നിയന്ത്രിക്കുന്നത് മാനേജറാണ്. നടിയുടെ പേരിൽ തനിക്കെതിരെ വ്യാജ പരാതി നൽകിയത് ഇയാളാണ്. പരാതിയിൽ വസ്തുതയുണ്ടെങ്കിൽ നടി പരസ്യമായി അക്കാര്യം പറയാത്തത് എന്തു
കാഠ്മണ്ഡു: ജെൻസി പ്രതിഷേധം രാജ്യമാകെ അക്രമാസക്തമാകുന്നതിനിടയിൽ രാജി വച്ച് നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഓലി. പ്രധാനമന്ത്രിയുടേയും ആഭ്യന്തരമന്ത്രിയുടേയും വീടുകൾ പ്രതിഷേധക്കാർ ആക്രമിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. അക്രമം രൂക്ഷമായതോടെ ദുബായിലേക്ക് നാടുവിടാൻ പ്രധാനമന്ത്രി തയ്യാറെടുക്കുകയാണ്. ചികിത്സയ്ക്കായി ദുബായിലേക്ക് പോകുന്നു എന്നാണ് റിപ്പോർട്ടുകൾ.ഹിമാലയ
ഹൃദയത്തിലേക്കുള്ള രക്തധമനികളിലെ ബ്ലോക്ക് വരാതിരിക്കാൻ ജീവിതശൈലിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. നല്ല ഭക്ഷണം കഴിക്കുകയുംതും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുകയും ചെയ്തതുകൊണ്ട് മാത്രം പോരാ. ധമനികളിലെ ബ്ലോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാൻ അത്ര എളുപ്പമല്ല. എന്നിരുന്നാലും, ചില ലക്ഷണങ്ങൾ സാധാരണ മെഡിക്കൽ പരിശോധനകളിലൂടെ തിരിച്ചറിയാൻ കഴിയും. അടുത്തിടെ ഒരു വീഡിയോയിൽ
കാഠ്മണ്ഡു: സമൂഹമാധ്യമങ്ങൾ വിലക്കിയുള്ള നേപ്പാൾ ഭരണകൂടത്തിന്റെ നടപടിയിൽ ജെൻസി പ്രതിഷേധം കത്തിപ്പടരുന്നു. പ്രതിഷേധം അതിരുകടന്നതോടെ രാജി സന്നദ്ധത അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഓലി രംഗത്തെത്തി. ഉടൻ തന്നെ രാജി പ്രഖ്യാപനം ഉണ്ടാകും. പ്രധാനമന്ത്രിയുടേയും ആഭ്യന്തരമന്ത്രിയുടേയും വീടുകൾ പ്രതിഷേധക്കാർ ആക്രമിച്ചു. അക്രമം രൂക്ഷമായതോടെ ദുബായിലേക്ക് നാടുവിടാൻ പ്രധാനമന്ത്രി
ലഖ്‌നൗ: അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ച് ഉത്തർപ്രദേശ് പബ്ലിക് സർവീസ് കമ്മീഷൻ. 28 വിഷയങ്ങളിലായി മൊത്തം 1253 ഒഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തസ്തികകളിലേക്കുള്ള യോഗ്യത തീരുമാനിക്കുന്നതിനായി 75 മാർക്കിന്റെ എഴുത്തുപരീക്ഷയും 25 മാർക്കിന്റെ അഭിമുഖവും ഉണ്ടായിരിക്കും. ഏറ്റവും കുറഞ്ഞ ശമ്പളം 57,700 രൂപയും ഉയർന്ന ശമ്പളം 1,82,400 രൂപയുമാണ്. ബന്ധപ്പെട്ട


























