നേപ്പാൾ: സംഘർഷം നീളുന്ന നേപ്പാളിൽ കുടുങ്ങി മലയാളി വിദ്യാർഥി സംഘം. എറണാകുളം മുളന്തുരുത്തി നിർമല കോളേജിലെ 10 വിദ്യാർഥികളും രണ്ട് അധ്യാപകരുമാണ് കുടുങ്ങിയത്. എല്ലാവരും സുരക്ഷിതരാണെന്ന് അധ്യാപകർ പറഞ്ഞു. കാഠ്മണ്ഡുവിൽ നിന്നും ഏഴു കിലോമീറ്റർ ദൂരത്തുള്ള ബൈസേപാട്ടി എന്ന സ്ഥലത്താണ് സംഘമുള്ളത്. പഠന
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അംഗനവാടി മെനു പരിഷ്കരണത്തിനെതിരെ വിമർശനവുമായി അംഗനവാടി ജീവനക്കാർ. മുട്ട ബിരിയാണി, പിടി, പുലാവ്, ഇഡ്ലി, കൊഴുക്കട്ട, പായസം എന്നിങ്ങനെ നീളുന്നതാണ് അംഗനവാടിയിലെ പുതുക്കിയ മെനു. പുതുക്കിയ മെനു വന്നിട്ടും സർക്കാർ നൽകുന്നത് റേഷനരി മാത്രമാണെന്നാണ് വിമർശനം. ബിരിയാണിക്ക് ബിരിയാണി അരി തന്നെ വേണം. 30 ലേറെ വിഭവങ്ങളുമായി അംഗനവാടിയിലെ മെനു
ആപ്പിൾ ആരാധകർ കാത്തിരുന്ന ഐഫോൺ 17 സീരീസ് കാലിഫോർണിയയിലെ കുപെർട്ടിനോയിൽ നടന്ന പരിപാടിയിൽ കമ്പനി പുറത്തിറക്കി. പരിപാടിയിൽ ഏറെ ആകർഷണീയമായത് ഏറ്റവും കനംകുറഞ്ഞ ഐഫോൺ ആയ ഐഫോൺ എയർ ആണ്. ഐഫോൺ 17, ഐഫോൺ 17 പ്രോ എന്നിവയും ആപ്പിൾ പ്രേമികളുടെ ഇഷ്ടം നേടുന്നവയായിരുന്നു. അടിസ്ഥാന മോഡലിൽ സ്‌ക്രീൻ വലുപ്പം അപ്‌ഗ്രേഡ് ചെയ്‌തിട്ടുണ്ടെങ്കിലും രണ്ടു ഫോണുകളും തമ്മിൽ ചില പ്രധാന വ്യത്യാസങ്ങളുണ്ട്.
കൊച്ചി: വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളുന്ന കാര്യത്തിൽ ഉരുണ്ട് കളിച്ച് കേന്ദ്രം. ഹൈക്കോടതി കേസ് പരിഗണിച്ചപ്പോൾ വ്യക്തമായ ഒരു ഉത്തരം നൽകാതെ വീണ്ടും സാവകാശം തേടുകയായിരുന്നു കേന്ദ്രം. ഏത് മന്ത്രാലയമാണ് തീരുമാനമെടുക്കേണ്ടത് എന്നതിൽ ആശയക്കുഴപ്പമുണ്ടെന്നാണ് കേന്ദ്രം കോടതിയിൽ പറഞ്ഞത്. ജസ്റ്റിസുമാരായ ഡോ. എകെ ജയശങ്കരൻ നമ്പ്യാർ, ജോബിൻ സെബാസ്റ്റ്യൻ
ബലാത്സംഗ കേസിൽ പ്രതിയായ റാപ്പർ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ്. ഇന്നലെ മണിക്കൂറുകൾ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് റാപ്പർ വേടനെ വിട്ടയച്ചത്. ഇന്ന് രാവിലെ വീണ്ടും ഹാജരാകണമെന്ന നിർദ്ദേശമാണ് തൃക്കാക്കര പോലീസ് നൽകിയത്. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ വേടൻ തന്റെ പക്കലുള്ള തെളിവുകൾ പോലീസിന്
ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിനായി ഇന്ത്യ ഇന്ന് ഇറങ്ങും. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ യുഎഇയാണ് ഇന്ത്യയുടെ എതിരാളികള്‍. ദുബായിലെ ഐസിസി ക്രിക്കറ്റ് അക്കാദമിയില്‍ അവസാനവട്ട പരിശീലനത്തിലാണ് ഇന്ത്യ. ഇന്ത്യയുടെ കളികള്‍, സമയക്രമം യുഎഇ, പാക്കിസ്ഥാന്‍, ഒമാന്‍ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ഇന്നത്തെ യുഎഇയ്‌ക്കെതിരായ മത്സരം കഴിഞ്ഞാല്‍
കാന്താര’ സിനിമയുടെ രണ്ടാം ഭാഗം കേരളത്തിൽ പ്രദർശിപ്പിക്കില്ലെന്ന് തിയറ്റർ ഉടമകൾ. ഉടമകളുടെ സംഘടനയായ ഫിയോക്കാണ് സംസ്ഥാനത്ത് വിലക്ക് പ്രഖ്യാപിച്ചത്. സിനിമയുടെ കലക്‌ഷൻ സംബന്ധിച്ച തർക്കമാണ് വിലക്കിന് കാരണം.സിനിമയുടെ ആദ്യ രണ്ട് ദിവസത്തെ കലക്‌ഷനിൽ 55 ശതമാനം നിർമ്മാതാക്കൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ്ഫിയോക്ക് സിനിമ കേരളത്തിൽ വിലക്കിയിരിക്കുന്നത്. ഒക്ടോബർ രണ്ടിനാണ്
ഫുട്‌ബോള്‍ ലോകത്തെ ചിരവൈരികളാണ് അര്‍ജന്റീനയും ബ്രസീലും. ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഇരു ടീമുകളും ലോകകപ്പ് യോഗ്യത മത്സരത്തില്‍ തോറ്റതാണ് കായികലോകത്തെ ചര്‍ച്ചാവിഷയം. ആദ്യം അര്‍ജന്റീന തോറ്റപ്പോള്‍ തൊട്ടുപിന്നാലെ ബ്രസീലും വീണു ! ഇരു ടീമിന്റെയും ആരാധകര്‍ ഒരേവിധം നിരാശയില്‍ ! അര്‍ജന്റീന vs ഇക്വഡോര്‍ സൂപ്പര്‍താരം ലയണല്‍ മെസി ഇല്ലാതെയാണ് ഇക്വഡോറിനെതിരായ മത്സരത്തില്‍
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക ചൂഷണ പരാതിയിൽ നിയമനടപടിക്ക് താൽപര്യമില്ലെന്ന് ആരോപണം ഉന്നയിച്ച യുവതികൾ. രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭാഗത്ത് നിന്നും മോശം അനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തൽ നടത്തിയ യുവ നടിയുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്. മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങൾ തന്നെ ക്രൈം ബ്രാഞ്ചിനും മൊഴി നൽകിയെങ്കിലും നിയമനടപടിയുമായി
ഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടു ചോർച്ചയെന്ന് കോൺഗ്രസ്. മഹാരാഷ്ട്രയിൽ നിന്നും, ഇന്ത്യാ സഖ്യത്തിൽ നിന്നും വോട്ടു ചോർന്നെന്നാണ് വിലയിരുത്തൽ. സർക്കാർ ചെറിയ ചില പാർട്ടികളെ സ്വാധീനിച്ചുവെന്നും, എംപിമാർ മനപൂർവ്വം ബാലറ്റ് അസാധുവാക്കിയെന്നും കോൺഗ്രസ് സംശയിക്കുന്നു. ആം ആദ്മി പാർട്ടിയിലെ ചില എംപിമാർ കൂറൂമാറിയെന്നും കോൺഗ്രസ് ഉന്നത വൃത്തങ്ങൾ പറയുന്നു. ഇന്ത്യാ മുന്നണിക്കു


























