കുറ്റിക്കോൽ: കാസർഗോഡ് ജില്ലയിലെ കുറ്റിക്കോലിൽ നാടിനെ ഞെട്ടിച്ച സംഭവങ്ങളാണ് വെള്ളിയാഴ്ച അരങ്ങേറിയത്. ഗ്രഹനാഥനെ വിടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കഴുത്തിന് വെട്ടേറ്റ മുറിവുമായി സഹായമഭ്യർത്ഥിച്ച് എത്തിയ ഭാര്യയെ നാട്ടുകാർ ആശുപത്രിയലുമെത്തിച്ചു. ഇതൊന്നും അറിയാതെ ഉറങ്ങുകയായിരുന്നു
ജീവിതത്തിൽ അപ്രതീക്ഷിത ചെലവുകൾ ഏതു സാഹചര്യത്തിലും വരാം. അതിനാൽ തന്നെ ഏതെകിലും നിക്ഷേപ പദ്ധതികളിൽ പണം നിക്ഷേപിക്കുന്നത് സുരക്ഷിത മാർഗമാണ്. വ്യത്യസ്ത പലിശ നിരക്കിൽ നിരവധി ബാകുകൾ നിക്ഷേപ പദ്ധതികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. പോസ്റ്റ് ഓഫീസും ഉയർന്ന പലിശ നിരക്കിൽ നിക്ഷേപ പദ്ധതികൾ നൽകുന്നുണ്ട്. പോസ്റ്റ് ഓഫീസ് റെക്കറിങ് ഫണ്ട്, പ്രതിമാസ വരുമാന പദ്ധതി, കിസാൻ വികാസ് പത്ര എന്നിവ അവയിൽ
തിരുവനന്തപുരം: നവരാത്രി ആഘോഷളുടെ ഭാഗമായി അധിക സർവീസ് പ്രഖ്യാപിച്ച് കെഎസ്ആർടിസി. ഈ മാസം 25 മുതൽ ഒക്ടോബർ 14 വരെയാണ് സർവീസുകൾ. മൈസൂർ, ചെന്നൈ, ബംഗളൂരു, നഗരങ്ങളിൽ നിന്നുമാണ് അധിക സര്‍വീസുകൾ നടത്തുന്നത്. ഓണക്കാലത്ത് റെക്കോർഡ് വരുമാന വര്‍ധന നേടിയതിന്റെ തുടർച്ചയായാണ് നവരാത്രി സർവീസുകൾ. സെപ്റ്റംബർ
മുംബൈ: ഗുജറാത്തിലെ കണ്ഡ്ലയിൽ ടേക്ക് ഓഫിനിടെ വിമാനത്തിന്റെ ചക്രം ഈരിപോയി. കണ്ഡ്ല – മുംബൈ റൂട്ടിൽ സർവീസ് നടത്തുന്ന Q400 ടർബോപ്രോപ്പാണ് അപകടത്തിൽപ്പെട്ടത്. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യിക്കുകയായിരുന്നു. വിമാനം പുറപ്പെട്ടതിന് തൊട്ടുപിന്നാലെ കാണ്ട്‌ല വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ റൺവേയിൽ ഒരു പുറം ചക്രം കണ്ടെത്തി, ഇത് മുൻകരുതലിന്റെ ഭാഗമായി
ഏഷ്യ കപ്പില്‍ യുഎഇയ്‌ക്കെതിരായ മത്സരത്തില്‍ സഞ്ജു സാംസണ്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഇടംപിടിച്ചപ്പോള്‍ അല്‍പ്പമൊന്ന് ഞെട്ടി. കാരണം വേറൊന്നുമല്ല വിക്കറ്റ് കീപ്പറായ സഞ്ജുവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് മധ്യനിര ബാറ്ററായി. സഞ്ജുവിനു അവസരം ലഭിച്ചതായി പ്രത്യക്ഷത്തില്‍ തോന്നുമെങ്കിലും അത് സഞ്ജുവിനുള്ള ഒരു കെണിയാണെങ്കിലോ? ഓപ്പണറോ വണ്‍ഡൗണ്‍ ബാറ്ററോ ആയി
കാഠ്മണ്ഡു: ജെൻ സി പ്രക്ഷോഭത്തിൽ തകർന്ന നേപ്പാളിന്റെ ക്രമസമാധാനം പൂർവസ്ഥിതിയിലേക്ക്.ആക്രമസംഭവങ്ങളിലായി 51 പേർ കൊല്ലപ്പെട്ടെന്നാണ് കണക്കുകൾ. സർക്കാരിനെ അട്ടിമറിച്ച പ്രക്ഷോഭകാരികളെ സൈന്യം അടിച്ചമർത്തി. പ്രക്ഷോഭത്തിന്റെ മറവിൽ കൊള്ളയും കൊലയും വൻതോതിൽ നടന്നതായിട്ടാണ് പൊലീസ് റിപ്പോർട്ട്. രാജ്യത്തുടനീളമുള്ള ജയിലുകളിൽ നിന്ന് രക്ഷപ്പെട്ട 12,500-ലധികം തടവുകാർ ഇപ്പോഴും
ന്യൂഡൽഹി: ബോംബ് ഭീഷണി ലഭിച്ചതിനെത്തുടർന്ന് ഡൽഹി ഹൈക്കോടതിയിൽ അതീവ ജാഗ്രതാ നടപടികൾ സ്വീകരിക്കുകയും മുൻകരുതൽ എന്ന നിലയിൽ ജഡ്ജിമാർ ഉൾപ്പെടെയുള്ള ആളുകളെ പരിസരത്ത് നിന്ന് ഒഴിപ്പിക്കുകയും ചെയ്തു. കോടതി പരിസരത്ത് മൂന്ന് ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഉച്ചയ്ക്ക് 2 മണിക്കുള്ളിൽ കോടതി ഒഴിഞ്ഞുപോകണമെന്നും ആവശ്യപ്പെട്ട് ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സ്ഫോടകവസ്തുക്കളുടെ
തൃശ്ശൂർ: ശരത് പറയുന്ന കാര്യങ്ങൾ അടിസ്ഥാനരഹിതമാണെന്നും സംഭവത്തിൽ വിശദീകരണം തേടുമെന്നും തൃശ്ശൂർ സിപിഎം ജില്ല സെക്രട്ടറി അബ്ദുൾ ഖാദർ. സിപിഎം നേതാക്കൾക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച ഡിവൈഎഫ്ഐ നേതാവിന്റെ ശബ്ദരേഖ വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു ജില്ല സെക്രട്ടറി. ഏതാനും വർഷങ്ങൾക്കു മുമ്പ് പറഞ്ഞ ഓഡിയോ ക്ലിപ്പ് ആണ് ഇന്ന് ചാനലുകളിൽ സംരക്ഷണം ചെയ്തതെന്നും പറയുന്ന കാര്യങ്ങൾ
ആലപ്പുഴ: തൃശ്ശൂർ പരാജയം മുറിവാണെന്നും ജാഗ്രത കുറവുണ്ടായത് പരിശോധിക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ സമ്മേളനത്തിലെ മറുപടി പ്രസംഗത്തിലായിരുന്നു ബിനോയ് വിശ്വത്തിന്റെ വാക്കുകൾ. തിരുത്തിൽ പിടിവാശി ഇല്ലെന്നും തിരുത്തേണ്ട കാര്യങ്ങൾ തിരുത്താൻ തയ്യാറെന്നും ബിനോയ് വിശ്വം പറഞ്ഞു. സമ്മേളനത്തില്‍ സിപിഐ ദേശീയ നേതൃത്വത്തിനും ആഭ്യന്തരവകുപ്പിനും പൊലീസിനും എതിരെ
മിൻസ്‌ക്: പോളണ്ടും റഷ്യയും തമ്മിൽ സംഘർഷം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ റഷ്യയും ബെലാറസും സംയുക്ത സൈനികാഭ്യാസത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. വാർസോയിൽ നിരവധി ആക്രമണ ഡ്രോണുകൾ വിക്ഷേപിച്ചു എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ സൈനികാഭ്യാസങ്ങൾ പോളണ്ട്, ലിത്വാനിയ, ലാത്വിയ എന്നിവയുൾപ്പെടെ നാറ്റോയുടെ കിഴക്കൻ ഭാഗത്തുള്ള നിരവധി രാജ്യങ്ങളെ അതീവ ജാഗ്രതയിലാക്കിയിട്ടുണ്ട്.


























