ഏഷ്യ കപ്പിലെ ഒമാനെതിരായ മത്സരത്തില്‍ ക്രിക്കറ്റ് ആരാധകരുടെ മനംകവര്‍ന്ന് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്. സഹതാരങ്ങള്‍ക്കു ബാറ്റിങ്ങില്‍ അവസരം നല്‍കാന്‍ വേണ്ടി സൂര്യകുമാര്‍ സ്വയം പിന്നിലേക്ക് ഇറങ്ങിയതാണ് കൈയടിക്കു കാരണം. എന്തെങ്കിലും പരുക്കിനെ തുടര്‍ന്നാണോ ഇന്ത്യന്‍ നായകന്‍ ബാറ്റിങ്ങിനു
വാഷിംഗ്ടൺ: ഇന്ത്യൻ ടെക്ക് കമ്പനികൾക്ക് തിരിച്ചടിയായി എച്ച് വൺ ബി വിസയുടെ അപേക്ഷ ഫീസ് കുത്തനെ വർധിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നിലവിൽ 1700നും 4500 ഡോളറിനും ഇടയിലായിരുന്ന ഫീസാണ് ഒരു ലക്ഷം ഡോളർ ആയി ഉയർത്തിയത്. ഇന്ത്യൻ ഐടി പ്രൊഫഷനലുകൾക്കും ചെറുകിട കമ്പനികൾക്കും ഈ ഫീസ് താങ്ങാനാകാത്തതാണ്. എന്നാൽ, അമേരിക്കക്കാർക്ക് ടെക്നോളജി രംഗത്ത് അവസരങ്ങൾ വർദ്ധിപ്പിക്കാനുള്ള
ഏഷ്യകപ്പിൽ തുടർച്ചയായ മൂന്നാം ജയത്തോടെ ഗ്രൂപ്പ് ചാംപ്യന്മാരായി ഇന്ത്യ സൂപ്പർ ഫോറിലേക്ക്. ഒമാനെതിരായ മത്സരത്തിൽ 21 റൺസിനായിരുന്നു ഇന്ത്യൻ വിജയം. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് സൂപ്പർ ഫോർ ബെർത്ത് ഉറപ്പിച്ച ഇന്ത്യ മൂന്നാം മത്സരത്തിൽ ടീമിൽ കാര്യമായ മാറ്റങ്ങളുമായാണ് ഇറങ്ങിയത്. ഇന്ത്യ ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഒമാന് നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 167
ചിത്രത്തിന് കടപ്പാട് earth.com ചിമ്പാന്‍സികളും മദ്യപ്രിയർ എന്ന് പഠന റിപ്പോർട്ട്. പഴങ്ങളില്‍ നിന്നും ചിമ്പാന്‍സികള്‍ അകത്താക്കുന്ന എഥനോള്‍ മനുഷ്യര്‍ മദ്യപാനത്തിലൂടെ അകത്താക്കുന്ന ആല്‍ക്കഹോളിന് സമാനമാണെന്നാണ് സയന്‍സ് അഡ്വാന്‍സ് ജേര്‍ണല്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. പഴങ്ങളില്‍ നിന്നാണ് ചിമ്പാന്‍സികള്‍ എഥനോള്‍ അകത്താക്കുന്നത്. പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന
ഇംഫാൽ: സൈനിക വ്യൂഹം സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ തോക്ക് ധാരികളുടെ വെടിവയ്പ്പ്. സംഭവത്തിൽ അസാം റൈഫിൾസിലെ ജവാന് വീരമൃത്യു. ബിഷ്ണുപൂർ ജില്ലയിലാണ് സുരക്ഷാ വാഹനവ്യൂഹത്തിന് നേരെ അജ്ഞാതരായ തോക്കുധാരികൾ ആക്രമണം നടത്തിയത്. വാഹനവ്യൂഹം കടന്ന് വരവേ പതിയിരുന്ന് അക്രമണം നടത്തുകയായിരുന്നു. നാല് ജവാന്മാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ
“ഡോണ്ട് ലുക്ക് അപ്പ്” എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലിയോനാർഡ് ഡികാപ്രിയോയും ജെന്നിഫർ ലോറൻസും മറ്റൊരു ബിഗ് സ്‌ക്രീൻ പ്രോജക്റ്റിനായി വീണ്ടും ഒന്നിക്കുന്നു. ചലച്ചിത്ര നിർമ്മാതാവ് മാർട്ടിൻ സ്കോർസെസിയുടെ പുതിയ ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിച്ചെത്തുന്നത്. ഹോളിവുഡ് ഇതിഹാസം സ്കോർസെസെയാണ് അതേ പേരിലുള്ള ജനപ്രിയ നോവലിന്റെ ഫീച്ചർ ഫിലിം പതിപ്പായ “വാട്ട് ഹാപ്പൻസ്
ഒന്നിലേറെ ലൈംഗിക അതിക്രമകേസിൽ ആരോപണവിധേയനായ റാപ്പർ വേടനൊപ്പം നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിൽലുണ്ടായ വിമർശനങ്ങളിൽ മറുപടിയുമായി റാപ്പർ അറിവ് രംഗത്തെത്തി. വേടനൊപ്പം അറിവും മാരി സെൽവരാജ് ചിത്രമായ ‘ബൈസൺ കാലമാടൻ’ എന്ന ചിത്രത്തിൽ ഒരു ഗാനം പാടിയിരുന്നു. ഈ പാട്ടിന്റെ റിലീസിന് പിന്നാലെയാണ് വേടനും മാരി സെൽവരാജിനുമൊപ്പം നിൽക്കുന്ന ചിത്രം അറിവ്
ന്യൂഡൽഹി: ലഷ്കർ-ഇ-തൊയ്ബ സ്ഥാപകനും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദിനെ സന്ദർശിച്ചതിന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് തന്നോട് നേരിട്ട് നന്ദി പറഞ്ഞുവെന്ന് വെളിപ്പെടുത്തലുമായി ഭീകരവാദത്തിന് ധനസഹായം നൽകിയ കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് ഭീകരൻ യാസിൻ മാലിക്. 2006ൽ ഹാഫിസുമായി നടത്തിയ കൂടിക്കാഴ്ച സ്വന്തം തീരുമാനപ്രകാരമല്ലെന്നും
തിരുവനന്തപുരം: നവംബറിൽ കേരളത്തിലെത്തുന്ന അർജന്റീന ടീമിന്റെ പ്രദർശന മത്സരം കൊച്ചിയിൽ നടത്തുന്നത് സർക്കാർ പരിഗണനയിൽ. കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽവെച്ച് മത്സരം നടത്താനാണ് സർക്കാർ ആലോചിക്കുന്നത്. നേരത്തെ തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ മത്സരം നടത്തുമെന്നാണ് സംഘാടകർ അറിയിച്ചിരുന്നതെങ്കിലും ഇപ്പോൾ കൊച്ചിയും പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.
കോട്ടയം: മൂന്നു വയസുള്ളപ്പോള്‍ പിതാവില്‍നിന്നു കേട്ട കഥയില്‍ മഹാത്മാ ഗാന്ധിയെ കണ്ടതുമുതലുള്ള സ്വന്തം ജീവിതം വിശദീകരിച്ച് അവസാനിക്കുമ്പോൾ ദയാഭായി സദസിനോടു പറഞ്ഞു നമ്മള്‍ ഉള്ളില്‍ ശുദ്ധിയുള്ളവരായികരിക്കണം, ആദര്‍ശങ്ങളില്‍നിന്ന് വ്യതിചലിക്കരുത്. എങ്കിലേ ജീവിതത്തിന് മഹത്വമുണ്ടാകൂ. നിറഞ്ഞ കയ്യടിയായിരുന്നു സദസിന്റെ പ്രതികരണം. കോട്ടയം ജില്ലാ പഞ്ചായത്തും വനിതാശിശുവികസന വകുപ്പും


























