കൊച്ചി: പാലിയേക്കരയിൽ ടോൾ പിരിവ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് നീട്ടി ഹൈക്കോടതി. ഇത് മൂന്നാം തവണയാണ് ഹൈക്കോടതി ഉത്തരവ് നീട്ടുന്നത്. ഈ മാസം 30ന് ടോൾ പിരിവ് പുനഃസ്ഥാപിക്കുന്നത് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. ആമ്പല്ലൂരിലേയും മുരിങ്ങൂരിലേയും സുരക്ഷാ പ്രശ്നങ്ങൾ ജില്ലാ കളക്ടർ കോടതിയെ അറിയിച്ചു.
ഏഷ്യ കപ്പ് സൂപ്പര്‍ ഫോറിലെ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ അവഗണിക്കപ്പെട്ടതില്‍ ആരാധകര്‍ ക്ഷുഭിതരാണ്. ഓപ്പണറായോ മൂന്നാമനായോ ബാറ്റ് ചെയ്യേണ്ട സഞ്ജുവിനെ അഞ്ചാമനാക്കിയുള്ള ടീം മാനേജ്‌മെന്റ് തീരുമാനം പോലും വിമര്‍ശിക്കപ്പെടുന്ന സമയത്താണ് താരത്തെ എട്ടാം നമ്പറിലേക്ക് ഇറക്കിയുള്ള വിചിത്രമായ പരീക്ഷണം. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ
തിരുവനന്തപുരം: ഏറെക്കാലമായി ദേശീയ തലത്തിൽ പ്രത്യേകിച്ച് ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർ – സർക്കാർ പോര് രൂക്ഷമാണ്. കേരളത്തിലെയും സ്ഥിതി വ്യത്യസ്തമല്ല. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങിവെച്ച വഴികളിലൂടെ തന്നെയാണ് നിലവിലെ ഗവർണർ രാജേന്ദ്ര അർലേക്കറും പോയിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ സ്കൂൾ പാഠപുസ്തകത്തിൽ ഗവർണറുടെ അധികാര പരിധികളെക്കുറിച്ചുള്ള
ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയിൽ തൻ്റെ സന്ദർശനത്തിനിടെയുണ്ടായ സാങ്കേതിക തകരാറുകൾ യാദ്യശ്ചികമല്ലെന്നും മനപ്പൂർവമുള്ള അട്ടിമറിയാണെന്നും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചു. തനിക്കെതിരെ മൂന്നോളം നീക്കങ്ങളാണുണ്ടായത്. സ്തംഭിച്ച എസ്കലേറ്റർ, 15 മിനുട്ടിനു ശേഷം മാത്രം പ്രവർത്തിച്ച ടെലി പ്രോംറ്റർ, ഓഡിറ്റോറിയത്തിലെ ശബ്ദസംവിധാനങ്ങളിലുള്ള പ്രശ്നങ്ങൾ എല്ലാം ഇതിന്റെ സൂചനയാണെന്നാണ്
ലഡാക്കിലെ പ്രതിഷേധത്തെ അനുകൂലിച്ച് ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും, പിഡിപി നേതാവ് മെഹബൂബ മുഫ്‌തിയും. കേന്ദ്രസർക്കാരാണ് ഉത്തരവാദിയെന്ന് ഇരുവരും. ലഡാക്കിനായി എന്തുചെയ്തുവെന്ന് ആത്‌മപരിശോധന നടത്തണമെന്ന് നേതാക്കൾ പ്രതികരിച്ചു. സംസ്ഥാന പദവി വാഗ്‌ദാനം ചെയ്ത് കശ്മീരിനെയും വഞ്ചിച്ചെന്നും നേതാക്കൾ ആരോപിച്ചു. സംസ്ഥാന പദവി ആവശ്യപ്പെട്ട് ലഡാക്കിൽ ഇന്നലെ യുവജന സംഘടന
ഓപറേഷൻ നുംഖോറിൽ നടൻ അമിത് ചക്കാലക്കലിനെ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണത്തിനു കസ്റ്റംസ് തയ്യാറെടുക്കുന്നു. അമിത്തിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നാണ് സൂചന. അമിത പറഞ്ഞ കാര്യങ്ങൾ കസ്റ്റംസ് പൂർണമായും വിശ്വസിച്ചിട്ടില്ല. പ്രത്യേകിച്ച് ഇയാളുടെ റഫറൻസിൽ ഗ്യാരേജിൽ വന്ന വാഹനങ്ങൾ സംബന്ധിച്ച കാര്യങ്ങളിൽ. ഇത് അമിത് ഇടനിലക്കാരനായി വില്പനയ്ക്ക് വേണ്ടി
മുംബൈ: ഉപഭോക്താക്കൾക്ക് ഇലക്ട്രിക് മൊബിലിറ്റിയുടെ നേട്ടങ്ങൾ പൂർണ്ണമായും സ്വീകരിക്കാനും അനുഭവിക്കാനും സൗകര്യമൊരുക്കുകയാണ് വിദയിലൂടെ ഹീറോ. ഹീറോ മോട്ടോകോർപ്പിന്റെ വിദ ഇവി ബ്രാൻഡ് മൂല്യവർദ്ധിത സേവനങ്ങളുടെ ഒരു സമഗ്ര പാക്കേജാണ് അവതരിപ്പിച്ചിരിക്കുന്നത്. ബാറ്ററി പ്രകടനം, ഉയർന്ന പുനർവിൽപ്പന മൂല്യം, 24/7 റോഡ് സൈഡ് അസിസ്റ്റൻസ്, ഇന്റലിജന്റ് കണക്റ്റഡ് സവിശേഷതകൾ തുടങ്ങിയ പ്രധാന
കൊച്ചി- ബംഗളൂരു വ്യാവസായിക ഇടനാഴിയുടെ ആദ്യ നോഡായ പാലക്കാട് സ്മാർട് സിറ്റിയുടെ (ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്റർ) അടിസ്ഥാന സൗകര്യവികസനത്തിനുള്ള ടെണ്ടർ നടപടികൾ കേരളം പൂർത്തിയാക്കി. ദിലീപ് ബിൽഡ്കോൺ ലിമിറ്റഡും (ഡിബിഎല്‍) പിഎസ്പി പ്രോജെക്ടസ് ലിമിറ്റഡും ചേര്‍ന്നുള്ള സംയുക്ത സംരംഭത്തിനാണ് നിർമ്മാണക്കരാർ. കഴിഞ്ഞ വർഷം രാജ്യത്ത് ആകെ അനുവദിക്കപ്പെട്ട 12 വ്യാവസായിക ഇടനാഴി
ബ്രിസ്ബേൻ: അണ്ടർ 19 യൂത്ത് ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യയുടെ അണ്ടർ 19 ടീം. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം മത്സരത്തിൽ 51 റൺസിൻറെ വമ്പൻ ജയവുമായാണ് ഇന്ത്യൻ ടീം പരമ്പര സ്വന്തമാക്കിയത്. കളിയിൽ ആദ്യം ബാറ്റ് ചെയ്തത് ഇന്ത്യയാണ്. വൈഭവ് സൂര്യവൻഷി, അഭിഗ്യാൻ കുണ്ടു, വിഹാൻ മൽഹോത്ര എന്നിവരുടെ അർധസെഞ്ചുറികൾ നേടി 49.4 ഓവറിൽ 300 റൺസെടുത്ത് ഓൾ ഔട്ടായപ്പോൾ ഓസ്ട്രേലിയയുടെ ജെയ്ഡന്
മുംബൈ: ഡോക്ടറാകാൻ താൽപര്യമില്ലെന്ന് ആത്മഹത്യ കുറിപ്പ് എഴുതിയ ശേഷം കൗമാരക്കാരൻ ജീവനൊടുക്കി. നീറ്റ് പരീക്ഷയിൽ 99.99 ശതമാനം മാർക്ക് നേടിയ അനുരാഗ് അനിൽ ബോർക്കറാണ് മെഡിക്കൽ കോളേജിൽ പ്രവേശിക്കേണ്ട ദിവസം ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലാണ് സംഭവം. ഈ വർഷത്തെ മെഡിക്കൽ പ്രവേശന പരീക്ഷയിൽ മികച്ച വിജയം നേടിയ അനുരാഗ്, അഖിലേന്ത്യാ അടിസ്ഥാനത്തിൽ ഒബിസി വിഭാഗത്തിൽ 1475


























