തിരുവനന്തപുരം: ഇതൊക്കെ നിങ്ങളോട് പറഞ്ഞതിനും ചൂണ്ടിക്കാണിച്ചതിനുമാണ് പൊലീസിൽ നിന്ന് തന്നെ സസ്പെന്റ് ചെയ്തതെന്ന് ഉമേഷ് വള്ളിക്കുന്ന്. തിരുവല്ല സ്പാ ബലാൽസംഗ കേസിൽ പ്രതികരണവുമായി ഫേസ്ബുക്കിൽ ആണ് ഉമേഷ് കുറിപ്പ് എഴുതിയത്. കഴിഞ്ഞ വർഷം സർവ്വീസിൽ നിന്ന് പിരിച്ചു വിട്ട മുൻ പൊലീസ് ഉദ്യോഗസ്ഥനാണ് ഉമേഷ്
കുട്ടിക്രിക്കറ്റ് മാമാങ്കം ഇന്നുമുതല്‍. 20 ടീമുകളാണ് ഇത്തവണ ടി20 ലോകകപ്പ് കളിക്കുന്നത്. ഉദ്ഘാടന മത്സരം കൊളംബോയില്‍ വെച്ച്. ഇന്ത്യന്‍ സമയം രാവിലെ 11 നു കളി ആരംഭിക്കും. പാക്കിസ്ഥാനു നെതര്‍ലന്‍ഡ്‌സ് ആണ് എതിരാളികള്‍. ഇന്ത്യയുടെ ആദ്യ മത്സരവും ഇന്നാണ്. മുംബൈ വാങ്കഡെയില്‍ നടക്കുന്ന മത്സരത്തില്‍ യുഎസ്എയാണ് ഇന്ത്യക്കു എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി ഏഴിനു കളി ആരംഭിക്കും.
അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഇന്ത്യ കിരീടം ചൂടിയിരിക്കുകയാണ്. 15 കാരന്‍ വൈഭവ് സൂര്യവന്‍ശിയുടെ മിന്നുംപ്രകടനമാണ് ഇന്ത്യയുടെ കിരീടധാരണത്തില്‍ നിര്‍ണായകമായത്. കളിയിലെ താരവും ലോകകപ്പിലെ താരവും വൈഭവ് തന്നെ. ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 411 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് 40.2
തിരുവല്ല: തിരുവല്ലയിലെ സ്പാ സെന്‍ററിലെ ജീവനക്കാരിയെ ബലാത്‌സംഗം ചെയ്ത കേസിൽ ഗുരുതര ആരോപണവുമായി സ്പാ ഉടമ ഡോ. സഞ്ജയ് രംഗത്ത്. സംഭവത്തിന് പിന്നിൽ ക്വട്ടേഷനാണെന്നും ക്വട്ടേഷൻ നൽകിയത് തിരുവല്ലയിലെ മറ്റൊരു സ്പാ ഉടമയാണെന്നും തന്‍റെ ബിസിനസ് തകര്‍ക്കുകയായിരുന്നു ലക്ഷ്യമെന്നും ഡോ. സഞ്ജയ് ആരോപിച്ചു. മരണ സുബിനും സംഘവും നടപ്പാക്കിയത് എതിർ ബിസിനസ് ഗ്രൂപ്പിന്‍റെ ക്വട്ടേഷനാണ്.
ന്യൂഡൽഹി: ബലാത്സംഗ കേസിലെ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൺസൺ മാവുങ്കൽ സുപ്രീം കോടതിയിൽ. ഈ കേസിലെ പരാതിക്കാരിയെ പ്രായപൂർത്തിയാകാത്തപ്പോൾ പീഡിപ്പിച്ചെന്ന കേസിൽ താൻ ശിക്ഷ അനുഭവിക്കുകയാണെന്നും അതേപരാതിക്കാരിയെ പ്രായപൂർത്തിയായപ്പോൾ പീഡിപ്പിച്ചെന്ന മറ്റൊരു കേസിൽ ശിക്ഷ വിധിക്കാനാകില്ലെന്നുമാണ് മോൺസൺ സമർപ്പിച്ച ഹർജിയിലെ വാദം. ഹൈക്കോടതി ഈ ആവശ്യം
തിരുവനന്തപുരം: ഇലട്രിക് ബസുകളുടെ സർവീസുമായി ബന്ധപ്പെട്ട് കെഎസ്ആർടിസിയും തിരുവനന്തപുരം കോര്‍പ്പറേഷനും തമ്മിലുള്ള വിവാദങ്ങൾക്കൊടുവിൽ റീഷെഡ്യൂള്‍ ചെയ്ത ബസുകളുടെ സര്‍വീസ് ആരംഭിച്ചു. ആദ്യ സര്‍വീസ് മേയര്‍ വിവി രാജേഷ് ഫ്ലാഗ് ഓഫ് ചെയ്തു. മേയറുടെ വാര്‍ഡായ കൊടുങ്ങാനൂരിലെ കുലശേഖരത്തുനിന്നും കിഴക്കേക്കോട്ടയിലേക്കുള്ള ഇ-ബസ് ആണ് ഫ്ലാഗ് ഓഫ് ചെയ്തത്. തിരുവനന്തപുരം കോര്‍പ്പറേഷൻ
കോഴിക്കോട്: രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് ഇന്ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിടും. ആരോഗ്യ വകുപ്പിന് കീഴില്‍ കോഴിക്കോട് ചേവായൂരിലാണ് ആശുപത്രി നിര്‍മിക്കുന്നത്. അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും എല്ലാതരം അവയവ മാറ്റ ശസ്ത്രക്രിയകളും ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ 500 ല്‍ അധികം കിടക്കകള്‍, ഐ.സി.യു,
ഐസിസി പുരുഷ ടി20 ലോകകപ്പ് 2026 ന് ഇന്ന് തുടക്കം. കൊളംബോയിലെ സിംഹളീസ് സ്പോർട്സ് ക്ലബ്ബില്‍ രാവിലെ 11:00 ന് ആദ്യ മത്സരം ആരംഭിക്കും, ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ പാകിസ്ഥാൻ നെതർലാൻഡ്സിനെ നേരിടും. ഉച്ചകഴിഞ്ഞ് 3:00 ന് കൊല്‍ക്കത്തയിലെ ചരിത്രപ്രസിദ്ധമായ ഈഡൻ ഗാർഡൻസില്‍ വെസ്റ്റ് ഇൻഡീസ് സ്കോട്ട്ലൻഡിനെ നേരിടും. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ വൈകുന്നേരം 7:00 ന് മുംബൈയിലെ വാങ്കഡെ
ഹരാരെ: അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഫൈനലിലെ താരമായി വൈഭവ് സൂര്യവന്‍ഷി. ഈ നേട്ടം ടീമിന്റെ കഠിനാധ്വാനത്തിന് ലഭിച്ച അംഗീകാരമാണെന്ന് താരം പറഞ്ഞു. വൈഭവിന്റെ വാക്കുകള്‍… ”ഈ പുരസ്‌കാരങ്ങള്‍ ടീമിന്റെ സപ്പോര്‍ട്ടിംഗ് സ്റ്റാഫിന് സമര്‍പ്പിക്കുന്നു. കഴിഞ്ഞ 6-8 മാസമായി ടീമിലെ എല്ലാവരും കഠിനാധ്വാനത്തിലായിരുന്നു. പരിശീലകര്‍ ഞങ്ങളുടെ ഓരോ നീക്കങ്ങളും കൃത്യമായി
അബുദബി: അബുദബി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടറായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയെ വീണ്ടും തെരഞ്ഞെടുത്തു. ചുമതലയേറ്റെടുത്ത യൂസഫലിയെ അബുദാബി ചേംബർ ഔദ്യോഗികമായി അഭിനന്ദിച്ചു. അബുദബി എക്‌സിക്യൂട്ടീവ് കൗൺസിലാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഇത് അഞ്ചാം തവണയാണ് യൂസഫലി ചേംബർ ഡയറക്ടർ ബോർഡിൽ അംഗമാകുന്നത്. അബുദാബിയെ ലോകത്തെ ഏറ്റവും മികച്ച ബിസിനസ് ഹബ്ബാക്കി

























