Home Archive by category Homepage Featured (Page 19)
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള; തന്ത്രിക്ക് സ്വകാര്യ സ്ഥാപനത്തിൽ നിക്ഷേപമെന്നതിൽ ഉറച്ച് എസ്ഐടി, ആന്‍റോ ആന്‍റണി എംപിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

തിരുവനന്തപുരം: തന്ത്രി കണ്ഠരര് രാജീവർക്ക് സ്വകാര്യ സ്ഥാപനത്തിൽ നിക്ഷേപമെന്നതിൽ ഉറച്ച് എസ്ഐടി. 2017ന് മുമ്പ് ഒരു സ്വകാര്യ സ്ഥാപനത്തിൽ നിക്ഷേപം നടത്തിയെന്നാണ് അന്വേഷണസംഘം പറയുന്നത്. എന്നാൽ ഏതാണ് പണം നിക്ഷേപിച്ച ആ സ്ഥാപനമെന്നതിൽ എസ്ഐടി വ്യക്തത വരുത്തിയിട്ടില്ല. തങ്ങളുടെ സ്ഥാപനത്തിൽ രാജീവർക്ക്
Homepage Featured Kerala News

ബിജെപിയിൽ അംഗത്വമെടുത്ത ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രന് ഇന്ന് സ്വീകരണം; സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പങ്കെടുക്കും

ഇടുക്കി: സിപിഎം വിട്ട ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രന് ഇന്ന് മൂന്നാറിൽ സ്വീകരണം ഒരുക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പങ്കെടുക്കുന്ന ചടങ്ങിലാണ് സിപിഎം മുൻ നേതാവിന് സ്വീകരണമൊരുക്കുക. കഴിഞ്ഞ ദിവസം രാജേന്ദ്രൻ്റെ നേതൃത്വത്തിൽ ഒരു സഹകരണ സംഘം മൂന്നാറിൽ പ്രവർത്തനം ആരംഭിച്ചിരുന്നു. ബിജെപിയാണ് സഹകരണ സംഘം നിയന്ത്രിക്കുക. എന്നാൽ അം​ഗത്വമെടുത്ത ശേഷം മറ്റ് ബിജെപി
Homepage Featured Kerala News

മണിയൻ പിള്ള രാജുവിന്റെ കാർ അപകടം; വൈദ്യപരിശോധന വൈകിയതിൽ പൊലീസിന് ബോധപൂർവ്വമായ വീഴ്ചയില്ലെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: കാർ അപകടക്കേസിൽ മണിയൻപിള്ള രാജുവിന്റെ വൈദ്യ പരിശോധന വൈകിയ സംഭവത്തിൽ മ്യൂസിയം പൊലീസിനെ സംരക്ഷിച്ച് സ്‌പെഷ്യൽബ്രാഞ്ച് റിപ്പോർട്ട്. തുടക്കം മുതൽ രാജുവിനെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചെന്ന് ആക്ഷേപം ഉയരുന്നതിനിടെയാണ് സ്‌പെഷ്യൽബ്രാഞ്ച് റിപ്പോർട്ട്. അപകടവിവരം അറിഞ്ഞയുടനെ പൊലീസ് സ്ഥലത്തെത്തിയെന്നും പരുക്കേറ്റവർക്ക് വൈദ്യസഹായം നൽകുകയാണ് ആദ്യം ചെയ്തതെന്നും
Homepage Featured Kerala News

സി ജെ റോയിയുടെ ആത്മഹത്യ; വാർത്താസമ്മേളനം വിളിച്ച് എംഡി ജോസഫ്, തിങ്കളാഴ്ച മാധ്യമങ്ങളെ കാണും

കൊച്ചി: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ആയിരുന്ന ഡോ. സി ജെ റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എംഡി ടിഎ ജോസഫ്, തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് കൊച്ചിയിൽ മാധ്യമങ്ങളെ കാണും. സിജെ റോയിയുടെ ആത്മഹത്യയിൽ ഇതാദ്യമായാണ് ടിഎ ജോസഫ് വാർത്താസമ്മേളനം വിളിക്കുന്നത്. ഫെബ്രുവരി 4 ന് വീഡിയോയിലൂടെ ജോസഫ് പ്രതികരിച്ചിരുന്നു. പൊലീസ് അന്വേഷണത്തോട് സഹകരിക്കേണ്ടതിനാൽ കേരളത്തിലേക്ക് എത്താൻ
Cricket Homepage Featured Sports

വിറച്ചെങ്കിലും കാത്ത് നായകന്‍; യുഎസ്എയെ എറിഞ്ഞുപിടിച്ചു, ആദ്യജയം

ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്കു ജയത്തുടക്കം. യുഎസ്എയെ 29 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ബാറ്റിങ്ങില്‍ വന്‍ തകര്‍ച്ച നേരിട്ടപ്പോള്‍ നായകന്‍ സൂര്യകുമാര്‍ കാഴ്ചവെച്ച പോരാട്ടവീര്യമാണ് ഇന്ത്യയുടെ ജയത്തിനു കാരണം. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 132
Homepage Featured Kerala News

ക്രിസ്ത്യന്‍ പുരോഹിതന്‍ ക്ഷേത്രത്തിൽ പ്രവേശിച്ചത് ആചാരലംഘനമല്ല; അഹിന്ദു പ്രവേശനം നിയമപരമെന്ന് ഹൈക്കോടതി

പത്തനംതിട്ട: ക്ഷേത്രത്തില്‍ ക്രിസ്ത്യന്‍ പുരോഹിതന്‍ പ്രവേശിച്ച സംഭവത്തില്‍ ഹർജി തള്ളി ഹൈക്കോടതി. പുരോഹിതൻ ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചത് ആചാര ലംഘനമല്ലെന്നും കോടതി വിധിപ്രസ്താവന നടത്തി. അതിഥികളെ ബഹുമാനിക്കുക എന്നത് ക്ഷേത്ര സംസ്‌കാരത്തിന്റെ ഭാഗമാണെന്നും 1965ലെ നിയമത്തില്‍ അഹിന്ദുക്കള്‍ക്ക് ക്ഷേത്രപ്രവേശനം നിഷേധിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ഓര്‍ത്തഡോക്‌സ് സഭ കടമ്പനാട്
Homepage Featured India News

ആർഎസ്എസ് പരിപാടിയിൽ മുഖ്യാതിഥിയായി സൽമാൻ ഖാൻ; അനുകൂലിച്ചും വിമർശിച്ചും സോഷ്യൽ മീഡിയ

മുംബൈ: ആർഎസ്എസിന്റെ നൂറാം വാർഷിക പരിപാടിയിൽ മുഖ്യാതിഥിയായി നടൻ സൽമാൻ ഖാൻ. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ മുംബൈ വ്യാഖ്യാൻമാല പരിപാടിയിലാണ് നടൻ പങ്കെടുത്തത്. ‘സംഘത്തിന്റെ 100 വർഷത്തെ യാത്ര: പുതിയ ദിശകൾ’ എന്ന വിഷയത്തിലുള്ള രണ്ടുദിവസം നീണ്ട് നിൽക്കുന്ന പ്രഭാഷണ പരമ്പരയിലേക്കാണ് അതിഥിയായി സൽമാൻഖാനെ ക്ഷണിച്ചത്. ക്ഷണപ്രകാരം താരം ഇവിടേക്ക് എത്തുകയും ചെയ്തു. ആർഎസ്എസിന്റെ ശതാബ്ദി
Homepage Featured Kerala News

ലുലു ഫ്ലവർ ഫെസ്റ്റിന് ഫെബ്രുവരി 11ന് തുടക്കം

കൊച്ചി: പൂക്കളുടെ വൈവിധ്യങ്ങളെ പരിചയപ്പെടുത്തുന്ന ലുലു ഫ്ലവർ ഫെസ്റ്റ് ഫെബ്രുവരി 11 മുതൽ 15 വരെ കൊച്ചി ലുലുമാളിൽ നടക്കും. ഫ്ലവർ ഫെസ്റ്റിന്റെ ലോഗോ പ്രകാശനം സിനിമാ താരങ്ങളായ അർജുൻ അശോകൻ റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് എന്നിവർ ചേർന്ന് നിർവഹിച്ചു. ലുലു മാൾ മാനേജർ റിചേഷ് ചാലുപ്പറമ്പിൽ, ഓപ്പറേഷൻസ് മാനേജർ ഒ.സുകുമാരൻ, സെക്യൂരിറ്റി മാനേജർ കെ.ആർ ബിജു, സീനിയർ ചീഫ് എഞ്ചിനിയർ
Cricket Homepage Featured Sports

ഇന്ത്യ ഇറങ്ങി സഞ്ജുവില്ലാതെ; ഇവരില്‍ ഒരാള്‍ ഫോം ഔട്ടായാല്‍ ഇനി സാധ്യത !

2024 ആവര്‍ത്തിച്ചു ! ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഇത്തവണയും മലയാളി താരം സഞ്ജു സാംസണ്‍ ഇടംപിടിച്ചില്ല. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ മോശം പ്രകടനമാണ് സഞ്ജുവിനു തിരിച്ചടിയായത്. ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ ഇഷാന്‍ കിഷനു ഓപ്പണറായി പ്രൊമോഷന്‍ ലഭിച്ചു. അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഇഷാന്‍ ഇറങ്ങിയപ്പോള്‍ തിലക് വര്‍മ
Homepage Featured Opinion

മണ്ഡലങ്ങളിലൂടെ; നേമത്ത് ചിത്രം തെളിഞ്ഞു; തരൂര്‍ ഇറങ്ങിയേക്കും

നിയമസഭാ തിരഞ്ഞെടുപ്പില്‍ ത്രികോണ പോര് ഉറപ്പിച്ചിരിക്കുന്ന മണ്ഡലമാണ് നേമം. 2021 ല്‍ ഇടതുപക്ഷത്തിനായി വി.ശിവന്‍കുട്ടി ജയിച്ച മണ്ഡലം. ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ച എല്‍ഡിഎഫിനു നേമത്ത് ശിവന്‍കുട്ടി അല്ലാതെ മറ്റൊരു ഓപ്ഷനുമില്ല. നേരത്തെ ശിവന്‍കുട്ടിയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ എല്‍ഡിഎഫ് ക്യാംപില്‍ നിരാശ ഉയര്‍ത്തിയിരുന്നെങ്കിലും അദ്ദേഹം പൂര്‍ണ ആരോഗ്യവാനായി നിയമസഭയില്‍ കളംനിറഞ്ഞതോടെ