Home Archive by category Homepage Featured (Page 15)
Homepage Featured India News

വന്ദേ മാതരം ആലാപനം നിർബന്ധമാക്കി: സ്‌കൂൾ അസംബ്ലികൾക്കടക്കം ബാധകം; പുതിയ മാർഗനിർദേശം

ന്യൂഡൽഹി: രാജ്യത്ത് ജനഗണമന ആലപിക്കുന്ന എല്ലാ ചടങ്ങുകളിലും ഇതിന് മുൻപ് വന്ദേ മാതരം ആറ് ചരണങ്ങൾ ആലപിക്കണമെന്ന് കേന്ദ്ര സർക്കാർ. വന്ദേ മാതരം ആലപിക്കുന്ന സമയത്ത് എല്ലാ പൗരന്മാരും എഴുന്നേറ്റ് നിൽക്കണമെന്നും ഉത്തരവിൽ പറയുന്നു. ത്രിവർണ പതാക ഉയർത്തുന്ന ചടങ്ങുകളിലും രാഷ്ട്രപതി, ഗവർണർമാർ പങ്കെടുക്കുന്ന
Homepage Featured News World

കാനഡയിലെ സ്‌കൂളിൽ വെടിവെയ്പ്പ്; അക്രമി അടക്കം 10 പേർ മരിച്ചു

ഒട്ടാവ: കാനഡയിലെ സ്‌കൂളിൽ നടന്ന വെടിവെയ്പ്പിൽ അക്രമി അടക്കം 10 പേർ മരിച്ചു. 25 പേർക്ക് പരുക്കേറ്റു. ബ്രിട്ടീഷ് കൊളംബിയ മേഖലയിലെ ടംബ്ലർ റിഡ്ജ് സെക്കണ്ടറി സ്‌കൂളിലാണ് സംഭവം. കാനേഡിയൻ സമയം ഉച്ചയ്ക്ക് 1:20-ാടെയാണ് വെടിവെപ്പുണ്ടായത്. തോക്കുമായി സ്‌കൂളിലേക്കെത്തിയ അക്രമിയാണ് വെടിയുതിർത്തത്. അക്രമി ഒറ്റയ്ക്കാണോ, അതോ കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Homepage Featured Kerala News

മാനന്തവാടിയില്‍ 4 വയസുകാരിയെ കാണാതായ സംഭവം; കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതി പൊലീസ് പിടിയിൽ

വയനാട്: വയനാട് മാനന്തവാടിയിൽ നാലു വയസ്സുകാരിയെ കാണാതായ സംഭവം തട്ടിക്കൊണ്ടു പോകൽ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതി പടിഞ്ഞാറത്തറ സ്വദേശി ജിഹാസിനെ പൊലീസ് പിടികൂടി. കഴിഞ്ഞ ശനിയാഴ്ചയാണ് വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലുവയസ്സുകാരിയെ കാണാതായത്. പിന്നാലെ രണ്ടു മണിക്കൂറിനു ശേഷം 7 കിലോമീറ്റർ അകലെ വെച്ച് കുട്ടിയെ കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയെ
Homepage Featured Opinion

മണ്ഡലങ്ങളിലൂടെ: പാലക്കാടന്‍ കാറ്റ് എങ്ങോട്ട്? സാധ്യതകള്‍

പാലക്കാട് ജില്ലയില്‍ യുഡിഎഫിനു ഏറ്റവും പ്രതീക്ഷയുള്ള മണ്ഡലമാണ് നഗരം സ്ഥിതി ചെയ്യുന്ന പാലക്കാട് നിയമസഭാ സീറ്റ്. ബിജെപിയും വലിയ പ്രതീക്ഷകളോടെ നോക്കുന്ന മണ്ണ്. ജില്ലയില്‍ മറ്റെല്ലായിടത്തും വന്‍ മുന്നേറ്റം നടത്തുന്ന എല്‍ഡിഎഫിനു പാലക്കാട് നിയമസഭാ സീറ്റില്‍ അത്ര നല്ല ഫലമല്ല ലഭിക്കാറുള്ളത്. ഇത്തവണയും പാലക്കാട് യുഡിഎഫ് ആയിരിക്കും വലിയ മുന്നേറ്റം നടത്തുകയെന്നാണ് വിലയിരുത്തല്‍.
Homepage Featured India News

റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ് തമിഴ്നാട്ടിലെ സതേൺ ഹെൽത്ത് ഫുഡ്സ് ഏറ്റെടുത്തു

ആരോഗ്യ ഭക്ഷണ ശ്രേണിയിൽ വരുന്ന മന്ന ബ്രാൻഡ് കൂടി റിലയൻസിന് സ്വന്തം കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ് (RCPL), തമിഴ്നാട്ടിലെ പ്രമുഖ ഹെൽത്ത് ഫുഡ് നിർമ്മാതാക്കളായ സതേൺ ഹെൽത്ത് ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുത്തു. ‘മന്ന’ എന്ന ഫ്ലാഗ്ഷിപ്പ് ബ്രാൻഡിലൂടെ അറിയപ്പെടുന്ന ഈ കമ്പനി ഇരുപത് വർഷത്തിലേറെയായി
Homepage Featured Opinion

മണ്ഡലങ്ങളിലൂടെ: ‘ഇഞ്ചോടിഞ്ച്’ തൃശൂര്‍ പോര്; മണ്ഡലം അറിയാം

ശക്തമായ ത്രികോണ മത്സരം നടക്കാന്‍ സാധ്യതയുള്ള മണ്ഡലമാണ് തൃശൂര്‍. ബിജെപിക്ക് ആദ്യമായി ലോക്‌സഭാംഗത്തെ കിട്ടിയ മണ്ഡലത്തിന്റെ ഭാഗം. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് 2026 ലേക്ക് എത്തുമ്പോള്‍ ഈ മണ്ഡലം ബിജെപി അത്ര അനുകൂലമാണോ? ത്രികോണ പോരിനു സാധ്യതയുണ്ടെങ്കിലും തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ ബിജെപിക്ക് കാര്യങ്ങള്‍ അനുകൂലമല്ല. എല്‍ഡിഎഫും യുഡിഎഫും തമ്മിലാകും മത്സരമെന്ന് ഉറപ്പ്.
Finance Homepage Featured India News

മിനിമം തുകയില്ലാത്തതിന് പിഴ, എസ്എംഎസ് സർവീസിന് ചാർജ്; ബാങ്കുകൾ സ്വന്തമാക്കിയത് ഭീമൻ തുക

ഡൽഹി: അക്കൗണ്ടിൽ ഉണ്ടാകണം എന്ന് ബാങ്കുകൾ നിശ്ചയിക്കുന്ന മിനിമം തുക ഇല്ലാത്തതിനാൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പൊതുമേഖലാ ബാങ്കുകൾ ഉപഭോക്താക്കളിൽ പിഴയായി ഈടാക്കിയത് കോടികൾ. രാജ്യത്തെ 12 പ്രമുഖ ബാങ്കുകളുടെ കണക്കുകൾ പരിശോധിക്കുമ്പോൾ പിഴയായി ഈടാക്കിയത് ഏകദേശം 8,000 കോടി രൂപയാണെന്ന് കാണാൻ കഴിയും. കേന്ദ്ര സർക്കാർ പാർലമെൻ്റിൽ വെച്ച കണക്കനുസരിച്ച് മിനിമം ബാലൻസ് ഇല്ലാത്തതിനാൽ ഏറ്റവും
Homepage Featured Lifestyle Tech

എഐ മുന്നേറ്റം; ഒരു വർഷത്തിനകം ടെക് ലോകത്തെ ചില ജോലികൾ ഇല്ലാതാകും: ആന്ത്രോപിക് സിഇഒ

ഒരു വർഷത്തിനകം ടെക് ലോകത്തെ ചില ജോലികൾ ഇല്ലാതാകുമെന്ന് ആന്ത്രോപിക്കിൻ്റെ സിഇഒ ഡാരിയോ അമോദി. എ ഐയുടെ മുന്നേറ്റമാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഐടി ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് കമ്പനി സിഇഒയുടെ പുതിയ വെളിപ്പെടുത്തൽ. 2026 ജനുവരിയിൽ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുമ്പോഴാണ് ഡാരിയോ ഈക്കാര്യം പറഞ്ഞത്. അടുത്ത 6 മുതൽ 12 മാസത്തിനുള്ളിൽ സോഫ്റ്റ്‌വെയർ
Homepage Featured Kerala News

സ്വകാര്യ ദൃശ്യങ്ങൾ പ്രചരിച്ചു, കാമുകിയുടെ ബന്ധുക്കൾ പരാതി നൽകിയതിന് പിന്നാലെ യുവാവ് ആത്‍മഹത്യ ചെയ്തു

തിരുവനന്തപുരം: കാമുകിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ യുവാവ് ആത്‍മഹത്യ ചെയ്തു. തോന്നയ്ക്കൽ ലാൽഭാഗ് നഗർ ഉഷഭവനിൽ കിരൺ (27) ആണ് മരിച്ചത്. വീടിനു സമീപത്തെ സുഹൃത്തിൻ്റെ വീട്ടിലായിരുന്നു സംഭവം. കിരണുമായി ഇഷ്ടത്തിലായിരുന്ന പെൺകുട്ടിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തി പ്രചരിപ്പിച്ചെന്ന പരാതിയിൽ പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു.
Homepage Featured Kerala News

​2026- –27 അധ്യയനവര്‍ഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12ന്; 8,00,193 കുട്ടികൾക്ക് കൈത്തറി യൂണിഫോം

തിരുവനന്തപുരം: സംസ്ഥാനത്ത് ​2026- –27 അധ്യയനവര്‍ഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12 ന് നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഫെബ്രുവരി 12 ന് മുഖ്യമന്ത്രി പിണറായി വിജയൻ പാഠപുസ്തക വിതരണം ഉദ്ഘാടനം ചെയ്യും. ചരിത്രത്തിൽ ആദ്യമായാണ് സ്കൂൾ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി അവകാശപ്പെട്ടു. ഒന്ന് മുതൽ 10 വരെയുള്ള