പ്രതിനിധി ചിത്രം കൊച്ചി: കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദനം. ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് അമൽ ദേവ് എന്ന യുവാവിനെ യുവതി ഉൾപ്പെടുന്ന നാലംഗ സംഘം മർദിച്ചത്. യുവതിയുമായി ബന്ധപ്പെടാൻ വിസമ്മതിച്ചതോടെ ക്രൂരമായി മർദിച്ചെന്നാണ് എഫ്ഐആർ. മർദനത്തിൽ യുവാവിൻ്റെ വാരിയെല്ല് ഒടിഞ്ഞു. കൊലപാതകം
കാസർകോട്: സിപിഐ നേതാവ് ആർ എസ് എസ് വേദിയിൽ. മീഞ്ച പഞ്ചായത്ത് മുൻ പ്രസിഡന്‍റ് സുന്ദരി ഷെട്ടിയാണ് ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്തത്. ഹൊസങ്കടിയിൽ നടന്ന ഹിന്ദു ഏകത സമ്മേളനത്തിലാണ് പങ്കെടുത്തത്. ഇത്തവണ കടമ്പാർ വാർഡിൽ നിന്ന് എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നു സി പി ഐ ജില്ലാ നേതൃത്വം അറിയിച്ചു. സി പി ഐ പ്രാദേശിക
അമേരിക്കക്കാരനായ ധനകാര്യ വിദഗ്ധനായിരുന്നു ജെഫ്രേയ് എപ്സ്റ്റെയ്ൻ. 1953 ജനുവരി 20 ന് അമേരിക്കയിലെ ന്യൂയോർക്കിൽ ജനിച്ച ജെഫ്രേയ് അന്തരിച്ചത് 2019 ഓഗസ്റ്റ് 10 ന് ജയിലിൽ വെച്ചായിരുന്നു. 1988 ൽ എപ്സ്റ്റെയ്ൻ ഒരു ധനകാര്യ സ്ഥാപനം ആരംഭിച്ചു. ജെ എപ്സ്റ്റെയ്ൻ ആന്റ് കമ്പനി എന്നായിരുന്നു സ്ഥാപനത്തിന്റെ പേര്. 100 കോടി ഡോളറിലേറെ മൂല്യമുള്ള കമ്പനികളുടെ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിന്
കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണുണ്ടായ അപകടത്തിൽ 2 പേര്‍ മരിച്ചു. ബീച്ചിലെ പഴയ പാസ്പോർട്ട് ഓഫീസ് കെട്ടിടമാണ് തകർന്നുവീണത്. കയറ്റിറക്കു തൊഴിലാളികളായ 2 പേരാണ് മരിച്ചത്. ജബ്ബാർ അഷറഫ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ 3 പേരുടെ നില ഗുരുതരം. കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൻ്റെ സ്ലാബാണ് തകർന്നത്.തൊഴിലാളികൾ വിശ്രമിക്കുന്ന
കാഠ്മണ്ഡു: പൊഖാറയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസ് പുഴയിലേക്ക് മറിഞ്ഞ് 18 പേർ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ 1:15-ഓടെ ബെനിഘട്ട് റോറങ് മുൻസിപ്പാലിറ്റിയിലെ ചരൗണ്ടിക്ക് സമീപം ചിനധാര എന്ന സ്ഥലത്തുവെച്ചാണ് ബസ് ത്രിശൂലി നദിയിലേക്ക് മറിഞ്ഞത്.പരുക്കേറ്റ 25 പേരെ ആശുപത്രിയിലേക്ക് മാറ്റി. വിദേശ വിനോദ സഞ്ചാരികൾ അടക്കമുള്ളവരാണ് അപകടത്തിൽപ്പെട്ട ബസിൽ ഉണ്ടായിരുന്നത്.
1957 ഫെബ്രുവരി 28 മുതൽ മാർച്ച് 11 വരെയാണ് ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട കേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പ് നടന്നത്. ഒരേ ഭാഷ സംസാരിക്കുന്ന പ്രദേശങ്ങളെ ഉൾക്കൊള്ളിച്ച് 1956 നവംബർ ഒന്നിന് കേരളം രൂപീകൃതമായ ശേഷമുള്ള തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിൽ 126 മണ്ഡലങ്ങളിൽ നിന്നുള്ള എംഎൽഎമാർ കേരള നിയമസഭയിലെത്തി. 65.49 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയ അന്നത്തെ തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ അറസ്റ്റിൽ ഗൂഢാലോചനയെന്ന തന്ത്രി കണ്ഠര് രാജീവരരുടെ വാദം തള്ളി നിയമമന്ത്രി പി രാജീവ്. എസ്ഐടി അന്വേഷണത്തിന്‍റെ ഒരു ഘട്ടത്തിലും സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. കണ്ഠര് രാജീവരരുടെ ജാമ്യത്തിനെതിരെ അപ്പീൽ ആലോചിച്ചെങ്കിലും പിന്നാലെ വേണ്ടന്നതിലേയ്ക്ക് എസ്ഐടി മാറി. ശബരിമല യുവതീപ്രവേശനത്തെ
കണ്ണൂര്‍: നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അധ്യാപകനായ ബിജെപി നേതാവ് കെ പത്മരാജന് സർക്കാർ പരോൾ അനുവദിച്ചു. ജയിൽ സൂപ്രണ്ട് നൽകിയ അടിയന്തര പരോളിന് പുറമെയാണിത്. ബലാത്സംഗ കേസുകളിൽ നീണ്ട പരോൾ അനുവദിക്കാറില്ല സഹോദരി മരിച്ചതാണ് പരോൾ നൽകാൻ കാരണം. ഈമാസം 3 മുതൽ ആണ് പുറത്തിറങ്ങിയത്. നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ജീവപര്യന്തം തടവും ശിക്ഷയാണ് പത്മരാജനെതിരെ വിധിച്ചത്. . 2020
മദ്യപാനം ആരോഗ്യത്തിന് ഹാനികരം പാലക്കാട്: മലബാർ ഡിസ്റ്റിലറീസിന്റെ പുതിയ ബ്രാൻഡി ‘മിന്നൽ മാജിക്’ ഒരു മാസത്തിനകം ബെവ്കോ ഔട്ട്‍ലെറ്റുകളിലെത്തും. നേരത്തെ നിശ്ചയിച്ചിരുന്ന മലബാർ മിസ്റ്ററി എന്ന പേര് മാറ്റി. പാലക്കാട് നടക്കുന്ന നിർമ്മാണോദ്ഘാടന ചടങ്ങിൽ എക്സൈസ് മന്ത്രി എം പി രാജേഷ് പേര് പ്രഖ്യാപിക്കും. അരലിറ്റർ മിന്നൽ മാജിക്കിന് 400 രൂപയെന്ന് സൂചന. നിലവിൽ സർക്കാർ
കൊച്ചി: പ്രമുഖ സ്പോർട്സ് കമന്റേറ്ററായ ഷൈജു ദാമോദരന് സ്പോർട്സ് കൗൺസിലിന്റെ അംഗീകാരം. കമന്ററി വിഭാഗത്തിൽ പ്രത്യേക ജൂറി പുരസ്‌കാരമാണ് ഷൈജുവിന് ലഭിച്ചിരിക്കുന്നത്.ദേശീയവും അന്താരാഷ്ട്രവുമായ നിരവധി കായിക വേദികളിൽ മലയാളത്തിലെ ശബ്ദമാണ് ഷൈജു ദാമോദരൻ. സ്പോർട്സ് ആങ്കർ , പ്രസന്റർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 22 വർഷത്തിലേറെ കായിക മാധ്യമപ്രവർത്തനം പരിചയവുമുണ്ട്. ചരിത്രത്തിലെ


























