Home Health Archive by category Wellness (Page 2)
Health Wellness

പകൽ സമയത്ത് ഉറക്കം വരുന്നുണ്ടോ? ഇവയാകാം കാരണങ്ങൾ

ചെറിയ ദൈർഘ്യമുള്ള പകൽ ഉറക്കം ആരോഗ്യത്തിന് നല്ലതാണ്. ശരീരത്തിന് വിശ്രമം ലഭിക്കാനും ദൈനംദിന പ്രവൃത്തികൾക്ക് ഊർജം പകരാനും ഇത് സഹായിക്കും. എന്നാൽ, പകൽ സമയത്ത് എപ്പോഴും ഉറങ്ങാൻ നിങ്ങൾക്ക് തോന്നാറുണ്ടോ?. എങ്കിൽ ശ്രദ്ധിക്കണം. ഉറക്കമില്ലായ്മ, വിഷാദം, നാർക്കോലെപ്സി, സ്ലീപ് അപ്നിയ തുടങ്ങിയ മെഡിക്കൽ
Health Wellness

ദഹനപ്രശ്നങ്ങൾ ബുദ്ധിമുട്ടിക്കുന്നുണ്ടോ? വീട്ടിലുണ്ട് പരിഹാരം

വയർവീർക്കൽ, ഗ്യാസ് അല്ലെങ്കിൽ വയറുവേദന തുടങ്ങി ദഹനസംബന്ധമായ അസ്വസ്ഥതകൾ പലരെയും അലട്ടാറുണ്ട്. സമ്മർദം, ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതികൾ, ക്രമരഹിതമായ സമയങ്ങളിൽ ഭക്ഷണം കഴിക്കുക, അമിതമായി ഭക്ഷണം കഴിക്കുക, അനാരോഗ്യകരമായ ഭക്ഷണരീതികൾ എന്നിവയൊക്കെ ദഹനവ്യവസ്ഥയെ മോശമായി ബാധിക്കുന്നു. ഇത് ദഹനപ്രശ്നങ്ങളിലേക്ക് നയിക്കുന്നു. ദഹനപ്രശ്‌നങ്ങൾ ചിലപ്പോഴൊക്കെ സാധാരണമാണ്. എന്നാൽ,
Health Wellness

പ്രോട്ടീൻ ആവശ്യത്തിന് ശരീരത്തിന് കിട്ടുന്നുണ്ടോ? ഈ ലക്ഷണങ്ങൾ തിരിച്ചറിയൂ

ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനത്തിന് പ്രോട്ടീൻ വളരെ ആവശ്യമാണ്. അസ്ഥികളുടെ ബലത്തിനും എൻസൈമുകളും ഹോർമോണുകളും ഉത്പാദിപ്പിക്കുന്നതിനും രോഗപ്രതിരോധ പ്രവർത്തനത്തിനും പ്രോട്ടീൻ വേണം. പേശീബലം, ഊർജം, ആരോഗ്യകരമായ ചർമ്മം, മുടി, നഖങ്ങൾ എന്നിവയ്ക്കും ഇത് ആവശ്യമാണ്. ദഹനം, മെറ്റബോളിസം, പ്രതിരോധശേഷി എന്നിവ വർധിപ്പിക്കുന്നതിൽ പ്രോട്ടീൻ സഹായകരമാണ്. ശരീരത്തിന് ആവശ്യമായ അളവിൽ പ്രോട്ടീൻ
Health Wellness

വെറും വയറ്റിൽ വെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും?

നമ്മുടെ അടുക്കളയിലും പാചക വിഭവങ്ങളിലും ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് വെളുത്തുള്ളി. ഭക്ഷ്ണത്തിനു രുചി കൂട്ടുന്നതിനു പുറമേ, പല രോഗങ്ങൾക്കുമുള്ള വീട്ടുവൈദ്യം കൂടിയാണ് വെളുത്തുള്ളി. പ്രതിരോധശേഷി വർധിപ്പിക്കാനും, ദഹനപ്രവർത്തനങ്ങൾക്കും വെളുത്തുള്ളി സഹായകരമാണ്. ചിലർ വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കാറുണ്ട്. വെറും വയറ്റിൽ പച്ച വെളുത്തുള്ളി കഴിക്കുമ്പോൾ ശരീരത്തിന് സംഭവിക്കുന്നത്
Health Wellness

പാൽ കുടിക്കാൻ മടിക്കരുത്, ഈ ആരോഗ്യ ഗുണങ്ങൾ കിട്ടും

പോഷക സമ്പുഷ്ടമായ ഒന്നാണ് പശുവിൻ പാൽ. കാൽസ്യം, പ്രോട്ടീൻ, വിറ്റാമിനുകൾ (ബി 12, ഡി പോലുള്ളവ), ധാതുക്കൾ തുടങ്ങിയ അവശ്യ പോഷകങ്ങളുടെ സമ്പന്നമായ ഉറവിടമാണവ. എല്ലുകളുടെ ആരോഗ്യത്തിനും പേശികളുടെ ബലത്തിനും മൊത്തത്തിലുള്ള വളർച്ചയ്ക്കും ഗുണം ചെയ്യുന്ന പശുവിൻ പാൽ പൊതുവേ ആരോഗ്യകരമായി കണക്കാക്കപ്പെടുന്നു. ഇതൊക്കെയാണെങ്കിലും ചില ആളുകൾ പശുവിൻ പാൽ കുടിക്കാൻ ഇഷ്ടപ്പെടുന്നില്ല. പാൽ
Health Wellness

കൊളസ്ട്രോൾ കുറയ്ക്കണോ? അടുക്കളയിലുണ്ട് പോംവഴികൾ

കൊളസ്ട്രോൾ ശരീര പ്രവർത്തനങ്ങൾക്ക് ആവശ്യമാണെങ്കിലും അളവിൽ കൂടുതലായാൽ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഉയർന്ന അളവിലുള്ള ‘മോശം’ കൊളസ്ട്രോൾ (എൽഡിഎൽ), ഹൃദ്രോഗം സ്ട്രോക്ക് എന്നിവയുടെ സാധ്യത വർധിപ്പിക്കും. കൊളസ്ട്രോൾ കുറയ്ക്കാൻ മരുന്നുകൾക്കു പുറമേ, ഡയറ്റിൽ സുഗന്ധവ്യഞ്ജനങ്ങൾ ഉൾപ്പെടുത്തുന്നത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
Health Wellness

വയറിന്റെ മുകൾഭാഗത്ത് വേദനയുണ്ടോ? പാൻക്രിയാറ്റിക് കാൻസറിന്റെ ലക്ഷണമാകാം

വയറ്റിൽ ശരീരത്തിന്റെ പിൻഭാഗത്തായി സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട ഒരവയവമാണ് പാൻക്രിയാസ്. ദഹനപ്രക്രിയയിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലും ഈ അവയവം പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പാൻക്രിയാസിലെ കോശങ്ങളുടെ അമിതവളർച്ച മൂലമുണ്ടാകുന്ന അർബുദമാണ് പാൻക്രിയാറ്റിക് കാൻസർ. സൈലന്റ് കില്ലർ എന്ന് വിശേഷിപ്പിക്കുന്ന രോ​ഗങ്ങളിലൊന്നാണിത്. പാൻക്രിയാറ്റിക് കാൻസറിന്റെ ആറ്
Health Wellness

ഇഞ്ചി ചായയോ തുളസി ചായയോ: മഴക്കാലത്ത് ജലദോഷത്തിനും ചുമയ്ക്കും ഏറ്റവും നല്ലത് ഏതാണ്?

മൺസൂൺ എത്തുന്നതോടെ ശരീരം സീസണൽ രോഗങ്ങൾക്ക് കൂടുതൽ ഇരയാകുന്നു. ചുമ, ജലദോഷം, പനി എന്നിവ മഴക്കാലത്ത് പലരെയും പിടികൂടുന്നവയാണ്. മഴക്കാല രോഗങ്ങളിൽ നിന്ന് രക്ഷ നേടാൻ പലവിധ മരുന്നുകളും ലഭ്യമാണെങ്കിലും, ചില വീട്ടുവൈദ്യങ്ങളും ഗുണം ചെയ്യും. ഏറ്റവും പ്രചാരമുള്ള രണ്ട് വീട്ടുവൈദ്യങ്ങളാണ് ഇഞ്ചി ചായയും തുളസി ചായയും. ഇവ രണ്ടും അവയുടെ ഔഷധ ഗുണങ്ങളാൽ പ്രസിദ്ധമാണ്. എന്നാൽ, മഴക്കാലത്ത് ഇവയിൽ
Health Wellness

ചർമ്മം തിളങ്ങും, മലബന്ധം അകറ്റും; പൈനാപ്പിൾ ദിവസവും കഴിച്ചോളൂ

നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന പഴങ്ങളിൽ ഒന്നാണ് പൈനാപ്പിൾ എന്ന കൈതച്ചക്ക. ദഹനത്തെ സഹായിക്കുന്നത് മുതൽ പ്രതിരോധശേഷി വർധിപ്പിക്കുന്നതുവരെ പൈനാപ്പിളിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. വിറ്റാമിൻ സി, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണവ. കാൻസറിനെ ചെറുക്കുന്നതിനും ചർമ്മത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും അവ ഉപയോഗപ്രദമാണ്. ഈ പഴത്തിൽ 22 ഗ്രാം
Health Wellness

ആരോഗ്യ ഗുണങ്ങളുണ്ടെങ്കിലും അമിതമാകരുത്, പ്രതിദിനം എത്ര അളവ് ഇഞ്ചി കഴിക്കാം?

ജലദോഷം, ചുമ, അല്ലെങ്കിൽ ദഹനക്കേട് പോലുള്ള രോഗാവസ്ഥകൾക്കുള്ള പ്രകൃതിദത്ത പ്രതിവിധിയാണ് ഇഞ്ചി. ഇന്ത്യൻ അടുക്കളയിലും ഇഞ്ചിക്ക് ഒഴിച്ചുകൂടാനാവാത്ത സ്ഥാനമുണ്ട്. ഇഞ്ചിക്ക് ആരോഗ്യ ഗുണങ്ങളും പോഷക ഗുണങ്ങളുമുണ്ട്. അധികമായാൽ അമൃതും വിഷമാണല്ലോ?. ഇഞ്ചിയുടെ കാര്യത്തിലും ഇത് സത്യമാണ്. ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒന്നാണെങ്കിലും ഇഞ്ചി അമിതമായി ഉപയോഗിച്ചാൽ പ്രശ്നമായി മാറിയേക്കാം. ഇഞ്ചിയുടെ 5