നമ്മുടെ നാട്ടിൽ എവിടെയും എളുപ്പത്തിൽ ലഭ്യമാകുന്ന ഒന്നാണ് ഏത്തപ്പഴം. ഗുണങ്ങളുടെ കാര്യത്തിൽ ഇത്രയധികം മുന്നിൽ നിൽക്കുന്ന മറ്റൊരു പഴം ഉണ്ടോ എന്ന് സംശയമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കാവുന്ന ഏത്തപ്പഴം ആരോഗ്യ ഗുണങ്ങളും നിറഞ്ഞതാണ്. “ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് ഡോക്ടറെ
നമ്മുടെ അടുക്കളകളിൽ സാധാരണയായി കണ്ടുവരുന്ന ഒന്നാണ് മത്തങ്ങ. എന്നാൽ മത്തങ്ങയേക്കാൾ ഗുണങ്ങൾ അതിന്റെ വിത്തുകൾക്കുണ്ടെന്ന് പലർക്കും അറിയില്ല. പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ്, സിങ്ക്, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് ഈ ചെറിയ വിത്തുകൾ. എന്നാൽ രുചികരമായതുകൊണ്ട് ഇവ അമിതമായി കഴിക്കുന്നത് പലപ്പോഴും ദഹനപ്രശ്നങ്ങൾക്കും മറ്റ് അസ്വസ്ഥതകൾക്കും കാരണമാകാറുണ്ട്. മത്തങ്ങ വിത്തുകൾ
ഭക്ഷണത്തിന് രുചി കൂട്ടാൻ മാത്രമല്ല, ആരോഗ്യ സംരക്ഷണത്തിലും നെയ്യ് മുൻപന്തിയിലാണെന്ന് നമുക്കറിയാം. എന്നാൽ ഇപ്പോൾ സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖർ തങ്ങളുടെ ഡയറ്റിൽ നെയ്യ് ഉൾപ്പെടുത്തുന്നത് വലിയ ചർച്ചയായിരിക്കുകയാണ്. വെറുംവയറ്റിൽ നെയ്യ് കഴിക്കുന്നത് ദഹനപ്രക്രിയ മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുമെന്ന് ഫോർട്ടിസ് ഹോസ്പിറ്റലിലെ
കോർപ്പറേറ്റ് ലോകത്ത് ജോലിചെയ്യുന്നവർ ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തണം. ഇതിൽ ഭക്ഷണക്രമം ഒരു പ്രധാന പങ്കാണ് വഹിക്കുന്നത്. ഇരുന്ന് ജോലി ചെയ്യുന്നവർ ഇടയ്ക്ക് എഴുന്നേറ്റ് നിൽക്കുന്നതും സ്ട്രെച്ച് ചെയ്യുന്നതും ശരീരത്തിന് നല്ലതാണ്. ഒരു മണിക്കൂർ ഇടവിട്ടെങ്കിലും എഴുന്നേറ്റ് നിൽക്കുന്നത് ശീലമാക്കാം. ഇടവേളകളിൽ സഹപ്രവർത്തകരുമായി സംസാരിക്കാനും ശാന്തമായി ഇരിക്കാനും സമയം
പലരെയും അലട്ടുന്ന ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് മലബന്ധം. ഇതിന് പരിഹാരമായി പലപ്പോഴും നമ്മൾ ആശ്രയിക്കുന്നത് കടകളിൽ നിന്ന് വാങ്ങുന്ന മരുന്നുകളെയാണ്. എന്നാൽ ഇത്തരം മരുന്നുകൾ ശീലമാക്കുന്നത് ദഹനവ്യവസ്ഥയുടെ സ്വാഭാവിക താളത്തെ ബാധിക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്റ്റ് നിക്കി മൽഹോത്ര, മരുന്നുകളില്ലാതെ മലബന്ധം അകറ്റാനും സുഗമമായ ശോധനയ്ക്കും സഹായിക്കുന്ന മൂന്ന്
ആരോഗ്യകരമായ ജീവിതശൈലിയിലൂടെ ഫിറ്റ്നസ് നിലനിർത്തുക എന്നത് ഇന്നത്തെ കാലത്ത് വലിയൊരു വെല്ലുവിളിയാണ്. കൃത്യമായ ഭക്ഷണക്രമവും വ്യായാമവും ഇതിന് അത്യാവശ്യമാണെങ്കിലും, പലപ്പോഴും നാം പിന്തുടരുന്ന രീതികൾ ശാസ്ത്രീയമാണോ എന്ന് ചിന്തിക്കാറില്ല. 11 വർഷത്തെ പ്രവൃത്തിപരിചയമുള്ള ഒബിസിറ്റി സ്പെഷ്യലിസ്റ്റ് ഡോ. സ്പെൻസർ നഡോൾസ്കി, വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കിടയിലുള്ള ചില തെറ്റായ ധാരണകളെ
ഒരേയിടത്ത് ഇരുന്ന് 7-8 മണിക്കൂർ ജോലി ചെയ്യുന്ന നിരവധി പേരുണ്ട്. ഇവരുടെ ഇടുപ്പിലെ പേശികളുടെ സ്വാഭാവിക ചലനത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് ഏറെനേരത്തെ ഈ ഇരുത്തമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ പറയുന്നത്. പേശികൾക്ക് ബലം നൽകുകയും ഇടുപ്പിന്റെ ചലനശേഷി വർദ്ധിപ്പിക്കുകയും രക്തയോട്ടം കൂട്ടുകയും നട്ടെല്ലിന്റെ അലൈൻമെന്റ് ശരിയായി നിലനിർത്തുകയും ചെയ്യുന്ന വ്യായാമങ്ങളാണ് ഇതിന് പരിഹാരം.
കൺപോളകൾ തൂങ്ങുന്നത് ഒഴിവാക്കാം ചുളിവുകളും നിവർത്താം; കണ്ണുകൾ ആകർഷകമാക്കാൻ ഐലിഡ് ലിഫ്റ്റ് ശസ്ത്രക്രിയ
കൺപോളകളിൽ അധികമുള്ള തൊലിയും കൊഴുപ്പും നീക്കം ചെയ്താൽ കണ്ണുകൾ മനോഹരമാകും. കൺപോളകൾ തൂങ്ങുന്നത് ഒഴിവാക്കാനും ചുളിവുകൾ നിവർത്താനും കഴിയും. ഇതിനു സഹായിക്കുന്ന ഐലിഡ് ലിഫ്റ്റ് ശസ്ത്രക്രിയയ്ക്ക് യുവാക്കൾക്കിടയിലും ഇന്ന് പ്രിയമേറുകയാണ്. മുപ്പതുകളിലും ഇരുപതുകളുടെ അവസാനത്തിലുമുള്ള യുവാക്കൾ അവരുടെ കൺപോളകളുടെ ആകൃതി നിലനിർത്തണമെന്ന് ആഗ്രഹിക്കുന്നവരാണ്. മേക്കപ്പുകൾ ആകർഷകമായി
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ (NIH) കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള കരൾ രോഗങ്ങളുടെ ഒരു പ്രധാന കാരണം നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗമാണ്. ആഗോളതലത്തിൽ 1,000 പേരിൽ 47 കേസുകൾ എന്ന തോതിൽ ഇത് കാണപ്പെടുന്നു. ആഗോളതലത്തിൽ, മുതിർന്ന പൗരന്മാരിൽ ഏകദേശം 32 ശതമാനം പേരെ ഈ രോഗം ബാധിക്കുന്നു. അതിനാൽതന്നെ ഇത് വളർന്നുവരുന്ന ആരോഗ്യ പ്രശ്‌നമാണ്. മദ്യം ഒഴിവാക്കുക, പുകവലി
രാത്രിയിൽ തൈര് കഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് പൊതുവെ പറയുന്നത്. സൂര്യാസ്തമയത്തിനു ശേഷം തൈര് കഴിക്കുന്നത് സുരക്ഷിതമാണോ? എന്ന ചോദ്യത്തിന് അതെ എന്നും അല്ല എന്നും ചിലർ പറയാറുണ്ട്. എന്നാൽ, രാത്രിയിൽ തൈര് എങ്ങനെ പ്രവർത്തിക്കുന്നു, ശാസ്ത്രം എന്താണ് പറയുന്നത്, അത്താഴ പാത്രത്തിൽ ഇത് ഉൾപ്പെടുത്തുന്നത് ആരൊക്കെ ഒഴിവാക്കണം എന്നു നോക്കാം. രാത്രിയിൽ തൈര് കഴിക്കണോ വേണ്ടയോ എന്ന


























