നമ്മൾ എത്ര കാലം ജീവിക്കുന്നു, എത്ര നന്നായി ജീവിക്കുന്നു എന്നതിൽ നമ്മുടെ ദൈനംദിന ഭക്ഷണ തിരഞ്ഞെടുപ്പുകൾ വലിയ പങ്കു വഹിക്കുന്നുണ്ട്. വ്യായാമം, ഉറക്കം, സമ്മർദ്ദ നിയന്ത്രണം എന്നിവ പ്രധാനമാണെങ്കിലും, നിങ്ങൾ കഴിക്കുന്ന ഭക്ഷണം ആരോഗ്യത്തിലും ദീർഘായുസ്സിലും കൂടുതൽ സ്വാധീനം ചെലുത്തും. ഭക്ഷണക്രമത്തിൽ ചെറിയ
ഹൃദയാരോഗ്യത്തിന് ജീവിതത്തിൽ വളരെയധികം പ്രാധാന്യം കൊടുക്കേണ്ടതായുണ്ട്. ഹൃദയാരോഗ്യം പ്രധാനമായും ജീവിതശൈലി ശീലങ്ങളിൽ വേരൂന്നിയതാണ്, ഭക്ഷണക്രമം മുതൽ വ്യായാമം വരെ. ഈ ശീലങ്ങളുടെ സമയക്രമീകരണവും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പ്രഭാത ദിനചര്യയിലെ ചില തെറ്റുകൾ നിശബ്ദമായി നിങ്ങളുടെ ഹൃദയത്തെ സമ്മർദത്തിലാക്കിയേക്കാം. അതുകൊണ്ടാണ് നിങ്ങൾ ഒരു ദിവസം എങ്ങനെ ആരംഭിക്കുന്നു എന്നതിൽ കൂടുതൽ ശ്രദ്ധ
ആരോഗ്യത്തോടെ ജീവിക്കണമെങ്കിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട അവശ്യ പോഷകങ്ങളിൽ ഒന്നാണ് പ്രോട്ടീൻ. മിക്ക ആളുകളും ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ടെങ്കിലും, അവരുടെ ദൈനംദിന ലക്ഷ്യങ്ങൾ പൂർത്തിയാക്കുന്നതിന് ബുദ്ധിമുട്ടുന്നുണ്ട്. എന്നാൽ, നാല് പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണ ആശയങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് ഇത് കൈകാര്യം ചെയ്യാൻ കഴിയും. 25 വർഷത്തിലേറെ ക്ലിനിക്കൽ പരിചയമുള്ള, യുഎസ്
ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് ഹൃദ്രോഗ സാധ്യത കൂടുതലാണ്. മുതിർന്നവരിൽ മരണത്തിന്റെ പ്രധാന കാരണം ഹൃദയ സംബന്ധമായ രോഗങ്ങളാണ്. സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പ്രകാരം, 2022 ൽ ഏകദേശം 702,880 പേർ ഹൃദ്രോഗം മൂലം മരിച്ചു. ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് ആളുകൾക്ക് പിന്തുടരാവുന്ന ആറ് ശീലങ്ങളുണ്ട്. സോഡിയം കഴിക്കുന്നത് കുറയ്ക്കുക സോഡിയം, ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ്,
വെണ്ടക്ക രാത്രി മുഴുവൻ കുതിർത്ത വെള്ളം നിരവധി ആരോഗ്യ ഗുണങ്ങൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. മെച്ചപ്പെട്ട കുടൽ ആരോഗ്യം മുതൽ മെച്ചപ്പെട്ട ജലാംശം വരെ അനവധി ആരോഗ്യ ഗുണങ്ങളുണ്ട്. ഒരു മാസം മുഴുവൻ എല്ലാ ദിവസവും വെണ്ടയ്ക്ക വെള്ളം കുടിക്കുമ്പോൾ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത്?. വെണ്ടക്കയിൽ സ്വാഭാവികമായും ലയിക്കുന്ന നാരുകളും മ്യൂസിലേജും അടങ്ങിയിട്ടുണ്ട്, ഇത് കുതിർക്കുമ്പോൾ
ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ പതിവായി രക്തപരിശോധന നടത്തുന്നത് ആരോഗ്യം നിലനിർത്താനും ഏത് പ്രശ്‌നങ്ങളും നേരത്തേ കണ്ടെത്താനും സഹായിക്കും. രക്തസമ്മർദം പോലുള്ള ആരോഗ്യപ്രശ്നങ്ങൾ നേരത്തെ തിരിച്ചറിയുന്നത് ചികിത്സ വൈകുന്നതുമൂലമുള്ള ആരോഗ്യ അപകടങ്ങൾ മറികടക്കാൻ സഹായിക്കുന്നു. 24 വർഷത്തിലേറെ അനുഭവ പരിചയമുള്ള, ന്യൂഡൽഹിയിലെ പ്രമേഹരോഗ വിദഗ്ദ്ധനായ ഡോ. ബ്രിജ്മോഹൻ അറോറ ദീർഘവും ആരോഗ്യകരവുമായ
ശരീര ഭാരം കുറയ്ക്കാനുള്ള യാത്രയിലായിരിക്കുന്നവർ നേരിടുന്ന പ്രധാന ബുദ്ധിമുട്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുകയാണ്. ശരീരത്തിലെ ഒരു പ്രത്യേക ഭാഗത്ത് നിന്ന് കൊഴുപ്പ് കുറയ്ക്കാമെന്നത് ഒരു മിഥ്യയാണെങ്കിലും, ചില വ്യായാമങ്ങളിലൂടെ നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ സാധിക്കും. ഇതിന് ചില ജീവിതശൈലി ശീലങ്ങളും സഹായിക്കും. എയിംസ്, സ്റ്റാൻഫോർഡ്, ഹാർവാർഡ് സർവകലാശാല എന്നിവിടങ്ങളിൽ പരിശീലനം നേടിയ 25
പാചക എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് പണം ലാഭിക്കാനുള്ള ഒരു മാർഗമായി തോന്നിയേക്കാം, പക്ഷേ അത് നിങ്ങളുടെ ആരോഗ്യത്തിന് വലിയ ദോഷമാണ് ചെയ്യുക. പാചക എണ്ണ വീണ്ടും ചൂടാക്കുന്നത് ആൽഡിഹൈഡുകൾ, ഫ്രീ റാഡിക്കലുകൾ, ട്രാൻസ് ഫാറ്റ് തുടങ്ങിയ വിഷ സംയുക്തങ്ങൾ രൂപപ്പെടുന്നതിന് കാരണമാകും. ഇത് കോശങ്ങളെയും ഡിഎൻഎയെയും നശിപ്പിക്കുകയും കാൻസർ സാധ്യത വർധിപ്പിക്കുകയും ചെയ്യും. റായ്പൂരിലെ ഐടിഎസ്എ
രാവിലെ പ്രഭാത ഭക്ഷണത്തിന് മുൻപായി പലരും കുടിക്കാൻ ആഗ്രഹിക്കുന്നത് ചായയോ കാപ്പിയോ ആയിരിക്കും. എന്നാൽ, ആശ്വാസകരമായ പ്രഭാത പാനീയം എല്ലായ്പ്പോഴും നിങ്ങളുടെ കുടലിന് നല്ലതായിരിക്കണമെന്നില്ല. നിങ്ങളുടെ ദിവസം ആരംഭിക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും ഏതൊക്കെ പാനീയങ്ങളാണ് യഥാർത്ഥത്തിൽ ഗുണകരവും ആരോഗ്യകരവുമാണെന്ന് അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്. കുടലിന്റെ ആരോഗ്യം
ഒരു കപ്പ് ചായ, കാപ്പി അല്ലെങ്കിൽ ചെറുചൂടുള്ള വെള്ളം എന്നിവ കുടിച്ചാണ് പലരും ഒരു ദിവസത്തിന് തുടക്കമിടുന്നത്. എന്നാൽ, കരളിന്റെ ആരോഗ്യകാര്യത്തിൽ ഈ ശീലങ്ങളിൽ ചെറിയൊരു മാറ്റം വരുന്നത് നല്ലതായിരിക്കും. കരൾ ശരീരത്തിലെ പ്രധാനപ്പെട്ടൊരു അവയവമാണ്. രക്തത്തിലെ പഞ്ചസാരയുടെ സന്തുലിതാവസ്ഥ, കൊഴുപ്പ് സംസ്കരണം, ഹോർമോൺ പ്രവർത്തനം എന്നിവയൊക്കെ കൈകാര്യം ചെയ്യുന്നു. അമിതമായി ജോലി


























