പോഷകങ്ങളുടെ കലവറയാണ് ചീര എന്ന് നമുക്കെല്ലാം അറിയാം. ഇരുമ്പ്, ആന്റിഓക്സിഡന്റുകൾ, ഫൈബർ, വൈറ്റമിനുകൾ എന്നിവയാൽ സമ്പന്നമായ ഈ ഇലക്കറി ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. എന്നാൽ ചീര എങ്ങനെ കഴിക്കണം എന്നതിനെക്കുറിച്ച് പലർക്കും വ്യക്തമായ ധാരണയില്ല. ചീര പച്ചയ്ക്ക് കഴിക്കുന്നതാണോ അതോ പാകം ചെയ്ത് കഴിക്കുന്നതാണോ
യാത്രകളിലോ, ജോലിത്തിരക്കിനിടയിലോ, പരീക്ഷാ ഹാളുകളിലോ പലപ്പോഴും നമ്മൾ ചെയ്യുന്ന ഒന്നാണ് മൂത്രം ഒഴിക്കാതെ പിടിച്ചുനിർത്തുക എന്നത്. ഇത് കേവലം ഒരു അസ്വസ്ഥത മാത്രമാണെന്ന് കരുതി തള്ളിക്കളയരുത്. ഹൈദരാബാദിലെ കെയർ ഹോസ്പിറ്റൽസിലെ യൂറോളജിസ്റ്റ് ഡോ. പി.വംശി കൃഷ്ണ ഈ ശീലത്തിനെതിരെ ശക്തമായ മുന്നറിയിപ്പാണ് നൽകുന്നത്. മൂത്രം പിടിച്ചുനിർത്തുന്നത് നമ്മുടെ മൂത്രസഞ്ചിയെയും വൃക്കകളെയും എങ്ങനെ
വായിലെ കാൻസർ ഇന്ന് ലോകമെമ്പാടും പടർന്നുപിടിക്കുന്ന ഒരു മാരക രോഗമാണ്. ഇന്ത്യയിൽ പ്രത്യേകിച്ച് ഇതിന്റെ നിരക്ക് വർദ്ധിച്ചുവരുന്നു. മിക്കപ്പോഴും രോഗം മൂർച്ഛിച്ച ഘട്ടത്തിലാണ് പലരും ചികിത്സ തേടുന്നത്. രോഗത്തിന്റെ തുടക്കത്തിൽ ശരീരം നൽകുന്ന ചില നിശബ്ദ സൂചനകൾ നാം സാധാരണ അലർജിയെന്നോ പല്ലുവേദനയെന്നോ കരുതി അവഗണിക്കുന്നതാണ് ഇതിന് പ്രധാന കാരണം. എർലിസൈനിലെ റോബോട്ടിക് സർജനും ഹെഡ് ആൻഡ്
നമ്മളിൽ പലർക്കും ഒരു കപ്പ് ചായയോ കാപ്പിയോ കുടിക്കാതെ ഒരു ദിവസം തുടങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല. ഉന്മേഷവും ഏകാഗ്രതയും നൽകാൻ കഫീൻ സഹായിക്കുമെങ്കിലും, പെട്ടെന്നൊരു ദിവസം ഇത് നിർത്താൻ തീരുമാനിച്ചാൽ ശരീരം അതിനോട് പ്രതികരിക്കും. ഇതിനെയാണ് ‘കഫീൻ വിത്ത്ഡ്രോവൽ’ എന്ന് വിളിക്കുന്നത്. കഫീൻ ഉപയോഗം പെട്ടെന്ന് കുറയ്ക്കുന്നത് തലവേദന, അമിതമായ ക്ഷീണം,
മലയാളികളുടെ ഭക്ഷണക്രമത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വാഴപ്പഴം. പ്രഭാതഭക്ഷണത്തിനൊപ്പമോ വ്യായാമത്തിന് ശേഷമോ ഒക്കെ നാം പതിവായി പഴം കഴിക്കാറുണ്ട്. എന്നാൽ പലപ്പോഴും രുചി വർദ്ധിപ്പിക്കാനായി നാം പഴം പാലിനൊപ്പം ചേർത്ത് മിൽക്ക് ഷേക്ക് ആക്കി കുടിക്കാറുണ്ട്. കേൾക്കുമ്പോൾ ആരോഗ്യകരമെന്ന് തോന്നാമെങ്കിലും, വാഴപ്പഴം മുഴുവനായി കഴിക്കുന്നതാണോ അതോ ഷേക്ക് ആക്കി കുടിക്കുന്നതാണോ വയറിന് നല്ലത്?
നമ്മുടെ ഭക്ഷണക്രമത്തിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തിയാൽ അത് വലിയ ആരോഗ്യ ഗുണങ്ങൾ നൽകുമെന്ന് ആരോഗ്യ വിദഗ്ധർ പലപ്പോഴും പറയാറുണ്ട്. അത്തരത്തിൽ തലച്ചോറിന്റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനായി ബ്ലൂബെറിയും വാൾനട്ടും ഒന്നിച്ച് കഴിക്കുന്നത് ശീലമാക്കണമെന്ന് ശുപാർശ ചെയ്യുകയാണ് യുകെ ആസ്ഥാനമായുള്ള നാഷണൽ ഹെൽത്ത് സർവീസിൽ ജോലി ചെയ്യുന്ന ജനറൽ പ്രാക്ടീഷണറായ ഡോ.അമീർ ഖാൻ. ഇവ രണ്ടും
ചർമത്തിലുണ്ടാകുന്ന മഞ്ഞനിറം, നടക്കുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടുക, ഇടക്കിടെയുണ്ടാകുന്ന ക്ഷീണം, ശ്വാസതടസം, ഓർമ്മക്കുറവ്, കാലുകളിലെ മരവിപ്പ് തുടങ്ങിയവ വിറ്റാമിൻ ബി12 ന്റെ കുറവുകൊണ്ടുള്ള രോഗലക്ഷണങ്ങളാകാം. ആർബിസിയുടെ നിർമാണത്തിനും നാഡികളുടെ പ്രവർത്തനത്തിനും വിറ്റാമിൻ ബി12 ശരീരത്തിലെത്തേണ്ടത് അത്യാവശ്യമാണ്. ഏകദേശം 2.4 മൈക്രോഗ്രാം വിറ്റാമിൻ ബി12 നമ്മുടെ ശരീരത്തിൽ പ്രതിദിനം
പ്രതിനിധി ചിത്രം സാധാരണയായി പുകവലിക്കാരെ മാത്രം ബാധിക്കുന്ന ഒന്നാണ് ശ്വാസകോശ അർബുദം എന്നൊരു ധാരണ പൊതുവെയുണ്ട്. എന്നാൽ സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നത് പുകവലിക്കാത്തവരിലും ഈ രോഗം വർദ്ധിച്ചുവരുന്നു എന്നാണ്. രോഗം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തുമ്പോൾ മാത്രമാണ് പലപ്പോഴും ലക്ഷണങ്ങൾ പ്രകടമാകുന്നത്. അതുകൊണ്ട് തന്നെ പ്രാരംഭ ഘട്ടത്തിൽ തന്നെ ഇവ തിരിച്ചറിയേണ്ടത് അത്യന്താപേക്ഷിതമാണ്.
ലോകമെമ്പാടുമുള്ള സ്ത്രീകളിൽ കണ്ടുവരുന്ന അർബുദങ്ങളിൽ നാലാം സ്ഥാനത്താണ് സെർവിക്കൽ കാൻസർ അഥവാ ഗർഭാശയമുഖ അർബുദം. ഇന്ത്യയിലെ സ്ത്രീകളിൽ മരണനിരക്ക് കൂടുതലുള്ള കാൻസറുകളിൽ ഒന്നാണിതെങ്കിലും, കൃത്യസമയത്ത് തിരിച്ചറിഞ്ഞാൽ പൂർണ്ണമായും ചികിത്സിച്ചു ഭേദമാക്കാവുന്ന ഒന്നുകൂടിയാണിത്. ഹ്യൂമൻ പാപ്പിലോമ വൈറസ് അണുബാധയാണ് ഇതിന് പ്രധാന കാരണം. പലപ്പോഴും രോഗലക്ഷണങ്ങൾ തുടക്കത്തിലേ കണ്ടുതുടങ്ങില്ല
ശൈത്യകാലത്ത് നെഞ്ചുവേദന അനുഭവപ്പെടുന്നത് സാധാരണമാണെങ്കിലും അത് വെറുമൊരു മസിൽ വേദനയാണോ അതോ ഹൃദയാഘാതമാണോ എന്ന് തിരിച്ചറിയേണ്ടത് അത്യന്താപേക്ഷിതമാണ്. തണുപ്പുകാലത്ത് രക്തക്കുഴലുകൾ സങ്കോചിക്കുന്നത് രക്തസമ്മർദ്ദം വർദ്ധിക്കാനും ഹൃദയത്തിന് കൂടുതൽ സമ്മർദ്ദം നൽകാനും കാരണമാകുന്നു. ഇതിനുപുറമെ ശ്വാസകോശ സംബന്ധമായ അണുബാധകൾ, ഭക്ഷണരീതിയിലുണ്ടാകുന്ന മാറ്റങ്ങൾ മൂലമുള്ള അസിഡിറ്റി തുടങ്ങിയവയും


























