ശരീരത്തിന് വളരെ അത്യാവശ്യം വേണ്ട ഘടകങ്ങളാണ് ധാതുക്കളും ലവണങ്ങളുമൊക്കെ. ഇവ ശരീരത്തിന് ആവശ്യമുള്ള അളവിൽ ഉപയോഗിച്ച് ബാക്കിയുള്ളത് വൃക്കകൾ അരിച്ചുമാറ്റി മൂത്രത്തിലൂടെ ശരീരത്തിന്റെ പുറത്തേക്ക് പോകുകയാണ് പതിവ്. ഈ സമയത്ത് കാൽസ്യം, ഫോസ്‌ഫേറ്റ്, ഓക്‌സലേറ്റ്, യൂറിക് ആസിഡ് തുടങ്ങിയ ലവണങ്ങളുടെ ചെറിയ തരികൾ
രാവിലെ ഉറക്കം ഉണർന്ന ഉടൻ ചായയോ കാപ്പിയോ കുടിക്കാനാണ് ഭൂരിഭാഗം പേരും ഇഷ്ടപ്പെടുന്നത്. ഒരു കപ്പ് ചായയോ കാപ്പിയോ കുടിക്കാതെ കിടക്കയിൽനിന്നും പോലും എഴുന്നേൽക്കാൻ ചിലർക്ക് മടിയാണ്. പലരുടെയും പ്രഭാത ദിനചര്യയിൽ ഇവയ്ക്ക് അത്രയധികം പ്രധാന സ്ഥാനമുണ്ട്. ചായയും കാപ്പിയും ഏറ്റവും ജനപ്രിയമായ തിരഞ്ഞെടുപ്പുകളിൽ ഒന്നാണെങ്കിലും അവയ്ക്ക് ചില ദോഷ ഫലങ്ങളുണ്ട്. ഇവയ്ക്ക് പകരം മറ്റു ചില പാനീയങ്ങൾ
വലിയ രീതിയിൽ ഉപയോഗിക്കാതെ പോകുന്ന പച്ചക്കറികളിലൊന്നാണ് ചുരയ്ക്ക. പലരും ഭക്ഷണത്തിൽനിന്നും ഈ പച്ചക്കറി ഒഴിവാക്കാറുണ്ട്. എന്നാൽ, ചർമ്മ ആരോഗ്യത്തിന് ചുരയ്ക്ക വളരെ നല്ലതാണെന്ന കാര്യം പലർക്കും അറിയില്ല. ചുരയ്ക്കയ്ക്ക് ചർമ്മത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും. കൊളാജൻ വർധിപ്പിക്കുക, ചർമ്മ ഇലാസ്തികത പ്രോത്സാഹിപ്പിക്കുക തുടങ്ങി ചർമ്മത്തിന്റെ ആരോഗ്യത്തിന് അതിശയകരമായ ഗുണങ്ങൾ ഇവ
ശരീരത്തിന്റെ ശരിയാ പ്രവർത്തനങ്ങൾക്ക് മതിയാ ഉറക്കം ആവശ്യമാണെന്നത് നമുക്കറിയാവുന്ന കാര്യമാണ്. ആരോഗ്യത്തിന് പ്രതിദിനം 7-8 മണിക്കൂർ ആവശ്യമാണ്. എന്നാൽ, രാത്രിയിൽ ഉറക്കം കിട്ടാതെ ബുദ്ധിമുട്ടുന്നവരാണ് ഏറെയും. ഉറക്കമില്ലാത്ത രാത്രി ദൈനംദിനപ്രവർത്തനത്തെ മൊത്തത്തിൽ ബാധിച്ചേക്കാം. ദിവസങ്ങളോളം ഉറക്കം കിട്ടാതിരുന്നാൽ ശരീരത്തിൽ പലവിധ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. ഫിറ്റ്നസ് പരിശീലകൻ
വൈറ്റമിൻ മരുന്നുകളുടെ ഉപയോഗം ഇന്ന് ഉയർന്നിട്ടുണ്ട്. കുട്ടികൾക്കു മുതൽ മുതിർന്നവർക്കുവരെ വൈറ്റമിൻ മരുന്നുകൾ ആരോഗ്യ വിദഗ്ധർ നിർദേശിക്കാറുണ്ട്. വൈറ്റമിൻ മരുന്നുകൾ വേഗത്തിലുള്ളതും ആശ്വാസകരവുമായ പരിഹാരമായി തോന്നിയേക്കാം. എന്നാൽ അവ യഥാർത്ഥത്തിൽ കുട്ടികൾക്ക് ആവശ്യമാണോ?. കുട്ടികളുടെ ആരോഗ്യകരമായ വികാസത്തിന് വിവിധ വൈറ്റമിനുകളും ധാതുക്കളും ആവശ്യമാണ്. അതായത്, വൈറ്റമിൻ എ, ബി, സി, ഡി,
ഡൽഹി: അടുത്തിടെ പുറത്തുവന്ന ഐസിഎംആറിന്റെ പഠനത്തിൽ കേരളീയരുടേയും ഗോവക്കാരുടേയും ആഹാരത്തിൽ പ്രോട്ടീൻ ആവശ്യത്തിനില്ലെന്ന് റിപ്പോർട്ട്. പ്രായപൂർത്തിയായ 18,090 പേരിൽ നടത്തിയ പഠന റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്. പ്രമേഹവും അമിതവണ്ണവും ഒക്കെ കേരളീയരുടെ ഭക്ഷണശൈലിയിൽ നിന്ന് ഉണ്ടാകുന്നതാണെന്നും പഠനം പറയുന്നു. കാർബോ ഹൈഡ്രേറ്റുകളുടെ അമിത ഉപഭോഗം ടൈപ്പ് 2 പ്രമേഹം (T2D),
ചോറും ചപ്പാത്തിയും ഇന്ത്യക്കാരുടെ ഭക്ഷണത്തിൽ ഒഴിച്ചു കൂടാനാവാത്തവയാണ്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) നടത്തിയ രാജ്യവ്യാപക സർവേയിൽ, ഇന്ത്യക്കാർ കാർബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണക്രമം പിന്തുടരുന്നവരാണെന്നും, ദിവസേനയുള്ള കാലറിയുടെ 62 ശതമാനവും അരി, ഗോതമ്പ്, പഞ്ചസാര എന്നിവയിൽ നിന്നാണ് വരുന്നതെന്നും കണ്ടെത്തി. കാർബോഹൈഡ്രേറ്റ് കൂടുതലുള്ളതും കുറഞ്ഞ പ്രോട്ടീനുമുള്ള
ഒസെംപിക് മരുന്നിന്റെ ഉപയോഗം ഇന്ത്യ ഔദ്യോഗികമായി അംഗീകരിച്ചു. ടൈപ്പ് 2 പ്രമേഹമുളളവർക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ശരീര ഭാരം കുറയ്ക്കുന്നതിനുമാണ് പ്രധാനമായും ഒസെംപിക് മരുന്ന് ഉപയോഗിക്കുന്നത്. ഇന്ത്യയിൽ പ്രമേഹ നിരക്ക് വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഒസെംപിക് ഉപയോഗത്തിനുള്ള അനുമതി വലിയൊരു മാറ്റത്തിന് ഇടവരുത്തിയേക്കും. എന്താണ് ഒസെംപിക്? ഫാർമസ്യൂട്ടിക്കൽ
തെക്കുകിഴക്കൻ ഏഷ്യയിലെ മരണങ്ങളുടെ പ്രധാന കാരണം ഹൃദ്രോഗങ്ങളാണെന്നും, ഓരോ മിനിറ്റിലും എട്ട് പേരുടെ ജീവൻ ഈ രോഗാവസ്ഥ മൂലം നഷ്ടപ്പെടുന്നുവെന്നും ലോകാരോഗ്യ സംഘടന (WHO). ലോക ഹൃദയ ദിനത്തിന് മുന്നോടിയായാണ് ഡബ്ല്യുഎച്ച്ഒ ഇക്കാര്യം വ്യക്തമാക്കിയത്. ഹൃദ്രോഗങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും കൂടുതൽ ജീവനുകളെ രക്ഷിക്കുന്നതിനും നേരത്തെയുള്ള കണ്ടെത്തലിന്റെ പ്രാധാന്യത്തെക്കുറിച്ചും
ഒരു ദിവസത്തിൽ നാം കഴിക്കുന്ന ഭക്ഷണങ്ങൾ ആരോഗ്യത്തെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ടാണ് ശരീര ആരോഗ്യത്തിന് ശരിയായ ഭക്ഷണക്രമം തിരഞ്ഞെടുക്കണമെന്ന ആരോഗ്യ വിദഗ്ധർ ഊന്നിപ്പറയുന്നത്. ഭക്ഷണക്രമം തലച്ചോറിന്റെ പ്രവർത്തനത്തെ പോലും സ്വാധീനിക്കുകയും ചിലപ്പോൾ ഓർമ്മശക്തിയെ തകരാറിലാക്കുകയും ചെയ്യും. ഈ കാര്യം ശരിവയ്ക്കുന്നതാണ് പുതിയ പഠനം. ഒരു പ്രത്യേക ഭക്ഷണക്രമം ഓർമ്മശക്തി


























