നമ്മുടെ തലച്ചോർ എല്ലാ ദിവസവും അക്ഷീണം പ്രവർത്തിക്കുന്നു. ഓർമ്മ, ശ്രദ്ധ, വികാരങ്ങൾ, തീരുമാനമെടുക്കൽ എന്നിങ്ങനെ എല്ലാം നിയന്ത്രിക്കുന്നത് തലച്ചോറാണ്. എന്നാൽ, തലച്ചോറിന്റെ പ്രവർത്തനത്തെ തകരാറിലാക്കുന്ന ചില ശീലങ്ങളുണ്ട്. 25 വർഷത്തിലേറെ പരിചയമുള്ള ന്യൂറോ സർജൻ ഡോ.റിച്ചാർഡ് വെയ്‌ന അടുത്തിടെ
കാൻസർ തടയുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും പ്രതിരോധശേഷി അത്യാവശ്യമാണ്. ശരീരത്തിലെ രോഗപ്രതിരോധ കോശങ്ങൾ കാൻസറിനെ ഇല്ലാതാക്കാൻ സഹായിക്കുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ രോഗപ്രതിരോധശേഷി വർധിപ്പിച്ച് കാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നൊരു പാനീയത്തെക്കുറിച്ച് ഡോ. ശിൽപ അറോറ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. വീട്ടിൽ
പുരാതന കാലം മുതൽ തന്നെ ഔഷധ ഗുണങ്ങൾക്ക് പേരുകേട്ടതാണ് നെല്ലിക്ക. പല പഠനങ്ങളും നെല്ലിക്കയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് തെളിവ് നൽകിയിട്ടുണ്ട്, പ്രത്യേകിച്ച് കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിൽ. ആയുർവേദത്തിൽ നെല്ലിക്കയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്. പലവിധ ചികിത്സകൾക്കും നെല്ലിക്ക ഉപയോഗിക്കുന്നുണ്ട്. വൈറ്റമിനുകൾ, ധാതുക്കൾ, ആവശ്യ പോഷകങ്ങൾ എന്നിവയെല്ലാം നെല്ലിക്കയിലുണ്ട്. നെല്ലിക്ക
രാത്രിയിൽ ഉറക്കം കിട്ടാതെ വലയുന്നവർ ധാരാളമാണ്. രാത്രിയിൽ നന്നായി ഉറങ്ങിയില്ലെങ്കിൽ ഊർജ നിലകളെ മാത്രമേ ബാധിക്കുകയുള്ളൂയെന്ന് കരുതുന്നവരാണ് പലരും. എന്നാൽ, ഓർമ്മശക്തി നിയന്ത്രിക്കുന്നത് മുതൽ വൈകാരിക ആരോഗ്യം നിലനിർത്തുന്നത് വരെ, മാനസിക ക്ഷേമത്തിന് മതിയായ വിശ്രമം അത്യാവശ്യമാണ്. ഉറക്കം മനസിനെ എങ്ങനെ ബാധിക്കുന്നുവെന്നും മെച്ചപ്പെടുത്താനുള്ള ലളിതമായ വഴികൾ എന്തൊക്കെയാണെന്നും ന്യൂറോ
ലോകമെമ്പാടുമുള്ള ഭക്ഷണക്രമങ്ങളിൽ ഏറ്റവും സാധാരണവും പോഷകസമൃദ്ധവുമായ ഭക്ഷണങ്ങളിൽ ഒന്നാണ് മുട്ട. പോഷകങ്ങളുടെ പവർഹൗസുകളാണവ. ഒരു വലിയ മുട്ടയിൽ ഏകദേശം 6-7 ഗ്രാം പ്രോട്ടീൻ, ഒമ്പത് അവശ്യ അമിനോ ആസിഡുകൾ, സമ്പന്നമായ വൈറ്റമിൻ എ, ഡി, ഇ, ബി 12 എന്നിവയും കോളിൻ, ല്യൂട്ടിൻ, സിയാക്സാന്തിൻ, അപൂരിത കൊഴുപ്പുകൾ എന്നിവയും അടങ്ങിയിരിക്കുന്നു. ഏതു സമയത്തായാലും നിങ്ങളുടെ ഭക്ഷണത്തിൽ
ഭക്ഷണക്രമത്തിലെ ചെറിയ മാറ്റങ്ങൾ മൊത്തത്തിലുള്ള ആരോഗ്യത്തിൽ വലിയ മാറ്റമുണ്ടാക്കും. അത്തരത്തിൽ നട്‌സും സീഡ്സും ഭക്ഷണക്രമത്തിൽ ചേർക്കുന്നത് അതിനുള്ള ഏറ്റവും ലളിതമായ മാർഗങ്ങളിലൊന്നാണ്. അവയിൽ, ഹൃദയം, തലച്ചോർ, കുടൽ എന്നിവയുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന പോഷകങ്ങളുടെ ഒരു കലവറയായ വാൽനട്ട് വേറിട്ടുനിൽക്കുന്നു. ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ
പ്രഭാതഭക്ഷണത്തെ ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമായി കണക്കാക്കുന്നു. അതിന് കാരണവുമുണ്ട്. രാവിലെ ഊർജം, ശ്രദ്ധ, മെറ്റബോളിസം എന്നിവയ്ക്ക് ശരീരത്തെ ഇത് സജ്ജമാക്കുന്നു. എണ്ണമറ്റ പ്രഭാതഭക്ഷണ ഓപ്ഷനുകളിൽ, വളരെ പ്രചാരത്തിലുള്ള ഒരു കോമ്പിനേഷനാണ് ബ്രെഡും ഓംലെറ്റും. എന്നാൽ ഇത് എല്ലാ ദിവസവും കഴിക്കാൻ സുരക്ഷിതവും ആരോഗ്യകരവുമായ പ്രഭാതഭക്ഷണമാണോ? ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ,
കിവി ഒരു പോഷകസമൃദ്ധമായ പഴമാണ്. ഒന്നിലധികം ആരോഗ്യ ഗുണങ്ങൾ നൽകാൻ ഈ പഴത്തിന് കഴിയും. വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ, നാരുകൾ, അവശ്യ ധാതുക്കൾ എന്നിവയാൽ സമ്പന്നമായ ഈ ചെറിയ പഴം ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നുണ്ട്. ദൈനംദിന ഭക്ഷണത്തിൽ ഒരു കിവി ഉൾപ്പെടുത്തുന്നതിലൂടെ, പ്രതിരോധശേഷി വർധിപ്പിക്കാനും മികച്ച ഉറക്കം നേടാനും സാധിക്കും. കിവി കഴിച്ചാൽ കിട്ടുന്ന ആരോഗ്യ ഗുണങ്ങൾ അറിയാം.
മഞ്ഞൾ ചേർത്ത പാൽ ഇന്ന് പരക്കെ പ്രചാരത്തിലുള്ള ഒരു പാനീയമാണ്. പ്രതിരോധശേഷി കുറവായിരിക്കുമ്പോഴോ, തൊണ്ടവേദന ഉണ്ടാകുമ്പോഴോ, കാലാവസ്ഥ മോശമാകുമ്പോഴോ ഇത് കുടിക്കാൻ നിങ്ങളോട് പലരും പറഞ്ഞിട്ടുണ്ടാകും. ഈ പാനീയം വളരെ ആരോഗ്യകരമാണെങ്കിലും, രാത്രിയിൽ കുടിക്കുന്നത് ആരോഗ്യത്തിന് അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് നിങ്ങൾക്കറിയാമോ?. രാത്രിയിൽ മഞ്ഞൾ ചേർത്ത പാൽ കുടിക്കുന്നതിന്റെ 5 അത്ഭുതകരമായ ആരോഗ്യ
പ്രമേഹ ബാധിതരുടെ എണ്ണം ഇന്ത്യയിൽ കൂടി വരികയാണ്. 2024 ആകുമ്പോഴേക്കും ടൈപ്പ് 2 പ്രമേഹമുള്ള മുതിർന്നവരുടെ എണ്ണം 89 ദശലക്ഷമാകുമെന്ന് ഇന്റർനാഷണൽ ഡയബറ്റിക് ഫെഡറേഷൻ റിപ്പോർട്ട് ചെയ്യുന്നു. പ്രമേഹം പെട്ടെന്ന് ഉണ്ടാകുന്ന ഒന്നല്ല, മറിച്ച് നിശബ്ദമായി ബാധിക്കുന്ന ഒന്നാണ്. രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ്, ശരീരം പലപ്പോഴും സൂക്ഷ്മമായ ലക്ഷണങ്ങൾ കാണിക്കാറുണ്ട്, എന്നാൽ അവ


























