പുതുതായി ജോലിയിൽ ചേർന്നയാളാണോ? വ്യക്തിഗത വായ്പയ്‌ക്കോ ക്രെഡിറ്റ് കാർഡിനോ അപേക്ഷിക്കുകയും ക്രെഡിറ്റ് സ്‌കോർ ഇല്ലാത്തതിനാൽ നിരസിക്കപ്പെടുകയും ചെയ്‌തിട്ടുണ്ടോ?. പുതുതായി ജോലിയിൽ ചേർന്ന വ്യക്തികൾക്ക്, ക്രെഡിറ്റ് സ്‌കോർ ഇല്ലാത്തത് വായ്പയും ക്രെഡിറ്റ് കാർഡും ലഭിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കും.
റിട്ടയർമെന്റ് ജീവിതം ഓരോരുത്തരും മുന്നിൽ കണ്ടാണ് ജീവിക്കേണ്ടത്. വാർധക്യ സമയത്ത് സ്ഥിര വരുമാനം ഇല്ലാത്തത് ജീവിത ചെലവുകൾ നടത്താൻ ബുദ്ധിമുട്ടുണ്ടാക്കും. ഇതിനായി നേരത്തെ തന്നെ പ്ലാൻ ചെയ്ത് തുടങ്ങണം. റിട്ടയർമെന്റ് ജീവിതം മുന്നിൽ കണ്ട് നേരത്തെ നിക്ഷേപം നടത്തുന്നത്, ആസ്വാദ്യകരമായ വാർധക്യ ജീവിതം സമ്മാനിക്കും. സാധാരണക്കാർക്ക് വേണ്ടി സർക്കാരിന്റെ നിരവധി നിക്ഷേപ പദ്ധതികളുണ്ട്.
വിദ്യാഭ്യാസം, ആശുപത്രി ചെലവുകൾ, വീടിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി പലരും പേഴ്‌സണൽ ലോണുകൾ എടുക്കാറുണ്ട്. വളരെ പെട്ടെന്ന് കിട്ടുന്നതിനാണ് പലരും പേഴ്സണൽ ലോണുകളെ കൂടുതലായി ആശ്രയിക്കുന്നത്. ഈ വായ്പകൾ ബാങ്കിങ് സ്ഥാപനങ്ങളും എൻബിഎഫ്‌സികളും വളരെ കുറഞ്ഞ സമയത്തിനുള്ളിലോ അല്ലെങ്കിൽ രേഖകൾ ഒന്നും തന്നെ സമർപ്പിക്കാതെയും പെട്ടെന്ന് നൽകുന്നു. അപേക്ഷിച്ച് 24 മുതൽ 48